x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​യ​ൽ​നീ​ക്ക​ത്തി​ന് ഇ​ൻ​സ്ട്ര​ക്‌ഷ​ൻ മാ​ന്വ​ൽ കൊ​ണ്ടു​വ​രും: മ​ന്ത്രി ഷം​സു​ദ്ദീ​ൻ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 27, 2026 01:08 AM IST | Updated: September 27, 2026 01:08 AM IST

മ​ന്ത്രി ഷം​സു​ദ്ദീ​ൻ

തൃ​​​​ശൂ​​​​ർ: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നൂറുദി​​​​ന ക​​​​ർ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള എ​​​​യ്ഡ​​​​ഡ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ നി​​​​യ​​​​മ​​​​നാം​​​​ഗീ​​​​കാ​​​​രം ഉ​​​​ൾ​​​​പ്പടെ​​​​യു​​​​ള്ള വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന റി​​​​സോ​​​​ൾ​​​​വി​​​​ന്‍റെ മ​​​​ധ്യ​​​​മേ​​​​ഖ​​​​ലാ അ​​​​ദാ​​​​ല​​​​ത്തും പ​​​​രാ​​​​തിപ​​​​രി​​​​ഹാ​​​​ര​​​​വും കാ​​​​ൽ​​​​ഡി​​​​യ​​​​ൻ സി​​​​റി​​​​യ​​​​ൻ സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ന്നു.

മ​​​​ന്ത്രി എ​​​​ൻ. ഷം​​​​സു​​​​ദ്ദീ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന അ​​​​ദാ​​​​ല​​​​ത്തി​​​​ൽ 35 പേ​​​​ർ​​​​ക്ക് മ​​​​ന്ത്രി നേ​​​​രി​​​​ട്ട് നി​​​​യ​​​​മ​​​​നാം​​​​ഗീ​​​​കാ​​​​ര ഉ​​​​ത്ത​​​​ര​​​​വ് കൈ​​​​മാ​​​​റി. വ​​​​കു​​​​പ്പി​​​​ലെ ഫ​​​​യ​​​​ൽ​​​​നീ​​​​ക്കം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക ഇ​​​​ൻ​​​​സ്ട്ര​​​​ക്‌​​ഷ​​​​ൻ മാ​​​​ന്വ​​​​ൽ ഉ​​​​ട​​​​ൻ നി​​​​ല​​​​വി​​​​ൽ വ​​​​രു​​​​ത്തു​​​​മെ​​​​ന്നു മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

എ​​​​ഇ​​​​ഒ മു​​​​ത​​​​ൽ പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ർ വ​​​​രെ​​​​യു​​​​ള്ള വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ൽ തീ​​​​ർ​​​​പ്പാ​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​ങ്ങ​​​​ളും കൈ​​​​ക്കൊ​​​​ള്ളേ​​​​ണ്ട തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും മാ​​​​നു​​​​വ​​​​ലി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കും. പ​​​​രാ​​​​തിപ​​​​രി​​​​ഹാ​​​​ര സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കാ​​​​ൻ ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള പു​​​​തി​​​​യ സം​​​​വി​​​​ധാ​​​​ന​​​​വും ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags : Deepika DeepikaNewspaper BreakingNews Instruction manual processing to be introduced

Recent News

Corehub Up