x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരോപണം തെളിയിച്ചാല്‍ 20 കോടി ഇനാം: സാബു എം. ജേക്കബ്

വെബ്ഡെസ്ക്
Published: September 27, 2026 01:00 AM IST | Updated: September 27, 2026 01:00 AM IST

സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ്

കി​​​ഴ​​​ക്ക​​​മ്പ​​​ലം: കി​​​റ്റെക്സ് ഗാ​​​ര്‍മെ​​​ന്‍റ്സി​​​നെ​​​തി​​​രേ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ തെ​​​ളി​​​യി​​​ച്ചാ​​​ല്‍ 20 കോ​​​ടി രൂ​​​പ ഇ​​​നാം ന​​​ല്‍കു​​​മെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​ട​​​ര്‍ സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ് വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

കി​​​റ്റെ​​​ക്‌​​​സി​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​ക്‌​​ട​​​ര്‍ക്കു​​​മെ​​​തി​​​രേ അ​​​പ​​​കീ​​​ര്‍ത്തി​​​ക​​​ര​​​മാ​​​യ ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍, പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍, വാ​​​ര്‍ത്ത​​​ക​​​ള്‍ എ​​​ന്നി​​​വ എ​​​ഴു​​​തു​​​ന്ന​​​തും നി​​​ര്‍മി​​​ക്കു​​​ന്ന​​​തും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തും പു​​​നഃ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന​​​തും പൂ​​​ര്‍ണ​​​മാ​​​യി ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ട് ഇ​​​ക്ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി പ​​​ത്തി​​​ന് പെ​​​രു​​​മ്പാ​​​വൂ​​​ര്‍ മു​​​ന്‍സി​​​ഫ് കോ​​​ട​​​തി​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര ഉ​​​ത്ത​​​ര​​​വ് നി​​​ല​​​നി​​​ല്‍ക്കെ​​​യാ​​​ണു റി​​​പ്പോ​​​ട്ട​​​ര്‍ ചാ​​​ന​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വ്യാ​​​ജ വാ​​​ര്‍ത്ത സം​​​പ്രേ​​​ക്ഷ​​​ണം ചെ​​​യ്ത​​​തെ​​​ന്ന് സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ് പ​​​റ​​​ഞ്ഞു.

ചാ​​​ന​​​ല്‍ നി​​​ര​​​ന്ത​​​രം വ്യാ​​​ജ വാ​​​ര്‍ത്ത​​​ക​​​ള്‍ സം​​​പ്രേ​​​ക്ഷ​​​ണം ചെ​​​യ്ത​​​തി​​​നെ​​​തി​​​രേ​​​യാ​​​ണു കി​​​റ്റെ​​​ക്‌​​​സ് ഗ്രൂ​​​പ്പ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തും ഉ​​​ത്ത​​​ര​​​വ് സ​​​മ്പാ​​​ദി​​​ച്ച​​​തും. എ​​​ന്നാ​​​ല്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ള്‍ക്ക് പു​​​ല്ലു​​​വി​​​ല ക​​​ല്‍പ്പി​​​ച്ചാ​​​ണ് കി​​​റ്റെ​​​ക്‌​​​സ് ഗ്രൂ​​​പ്പി​​​നെ​​​തി​​​രേ റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ചാ​​​ന​​​ല്‍ ബ്രേ​​​ക്കിം​​​ഗ് ന്യൂ​​​സ് എ​​​ന്ന​​​പേ​​​രി​​​ല്‍ വ്യാ​​​ജ വാ​​​ര്‍ത്ത സം​​​പ്രേ​​​ക്ഷ​​​ണം ചെ​​​യ്ത​​​ത്. ഇ​​​തി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​നു കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും സാ​​​ബു എം. ​​​ജേ​​​ക്ക​​​ബ് വ്യ​​​ക്ത​​​മാ​​​ക്കി.

വാ​​​ര്‍ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കി​​​റ്റെ​​​ക്‌​​​സ് അ​​​പ്പാ​​​ര​​​ല്‍സ് തെ​​​ലു​​​ങ്കാ​​​ന സി​​​എ​​​ഫ്ഒ അ​​​നു അ​​​റ​​​യ്ക്ക​​​ല്‍, കി​​​റ്റെ​​​ക്‌​​​സ് ഗാ​​​ര്‍മെ​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡ് സി​​​എ​​​ഫ്ഒ ബോ​​​ബി മൈ​​​ക്കി​​​ള്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews 20 crore reward allegation is proven

Recent News

Corehub Up