x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പു​തി​യ​വ സ്വീ​ക​രി​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 27, 2026 01:37 AM IST | Updated: September 27, 2026 01:38 AM IST

കൊ​​​​ട​​​​ക​​​​ര സ​​​​ഹൃ​​​​ദ​​​​യ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി

കൊ​​​​ട​​​​ക​​​​ര: ലോ​​​​ക​​​​ത്ത് ഓ​​​​രോ മേ​​​​ഖ​​​​ല​​​​യി​​​​ലും വ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന മാ​​​​റ്റ​​​​ങ്ങ​​​​ൾ​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ച് കാ​​​​ല​​​​ഹ​​​​ര​​​​ണ​​​​പ്പെ​​​​ട്ട രീ​​​​തി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു മാ​​​​റി പു​​​​തി​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. കൊ​​​​ട​​​​ക​​​​ര സ​​​​ഹൃ​​​​ദ​​​​യ കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ ദ്രു​​​​ത​​​​ഗ​​​​തി​​​​യി​​​​ൽ വ​​​​ള​​​​ർ​​​​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്ത് ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും സാ​​​​മൂ​​​​ഹി​​​​ക​​​​ പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കാ​​​​ൻ സ​​​​ഹൃ​​​​ദ​​​​യ​​​​യ്ക്കു ക​​​​ഴി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. തൊ​​​​ഴി​​​​ല​​​​ധി​​​​ഷ്ഠി​​​​ത​​​​വും ആ​​​​ധു​​​​നി​​​​ക​​​​വു​​​​മാ​​​​യ വ്യ​​​​വ​​​​സാ​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ മു​​​​ൻ​​​​നി​​​​ർ​​​​ത്തി സ​​​​ഹൃ​​​​ദ​​​​യ കോ​​​​ള​​​​ജ് അ​​​​ക്കാ​​​​ദ​​​​മി​​​​ക് ക​​​​രി​​​​ക്കു​​​​ല​​​​ത്തി​​​​ൽ വ​​​​രു​​​​ത്തി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളെ​​​​യും പു​​​​തി​​​​യ കോ​​​​ഴ്സു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഭാ​​​​വി സാ​​​​ങ്കേ​​​​തി​​​​ക​​​​ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ടാ​​​​ൻ സ​​​​ജ്ജ​​​​രാ​​​​ക്കു​​​​ന്ന ഇ​​​​ത്ത​​​​രം ന​​​​വീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മി​​​​ക​​​​ച്ച സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു ത​​​​ണ​​​​ലാ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​യ സെ​​​​ബി​​​​ൻ ഡേ​​​​വി​​​​സ്, ഡോ. ​​​​ജ്ഞാ​​​​ന കിം​​​​ഗ്, ടെ​​​​ക്നി​​​​ക്ക​​​​ൽ സ്റ്റാ​​​​ഫ് പോ​​​​ൾ സാ​​​​ദ്രി​​​​ക്, വി​​​​ദ്യാ​​​​ർ​​​​ഥി എ​​​​ൻ.​​​​എ​​​​സ്. ആ​​​​ദ​​​​ർ​​​​ശ് എ​​​​ന്നി​​​​വ​​​​രെ മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​നു​​​​മോ​​​​ദി​​​​ച്ചു. ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ബി​​ഷ​​പ്പും രൂ​​​​പ​​​​ത എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ട്ര​​​​സ്റ്റ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ കാ​​​​ൽ​​​​ നൂ​​​​റ്റാ​​​​ണ്ടു​​​​ കാ​​​​ല​​​​ത്തെ നേ​​​​ട്ട​​​​ങ്ങ​​​​ളും പു​​​​തി​​​​യ പ്രോ​​​​ജ​​​​ക്ടുക​​​​ളും ച​​​​ട​​​​ങ്ങി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പു​​​​തി​​​​യ സ്പോ​​​​ർ​​​​ട്സ് കോം​​​​പ്ല​​​​ക്സ് നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വൃത്തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം കാ​​​​യി​​​​ക​​​​മ​​​​ന്ത്രി ഒ.​​​​ജെ. ജ​​​​നീ​​​​ഷ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി​​​​യോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​ദ​​​​ര​​​​വു​​​​ക​​​​ളു​​​​ടെ​​​​യും പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ്ര​​​​ഖ്യാ​​​​പ​​​​നം ബെ​​​​ന്നി ബെ​​​​ഹ​​​​നാ​​​​ൻ എം​​​​പി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക​​​​മി​​​​ക​​​​വ് പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന സ്മാ​​​​ർ​​​​ട്ട് കേ​​​​ര​​​​ള ഹാ​​​​ക്ക​​​​ത്ത​​​​ണ്‍ പ്ര​​​​ഖ്യാ​​​​പ​​​​നം സാ​​​​ങ്കേ​​​​തി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഡോ. ​​​​സി​​​​സ തോ​​​​മ​​​​സും സ്കൂ​​​​ൾ ദ​​​​ത്തെ​​​​ടു​​​​ക്ക​​​​ൽ പ​​​​ദ്ധ​​​​തി ഉ​​​​ദ്ഘാ​​​​ട​​​​നം തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യും നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

കോ​​​​ള​​​​ജി​​​​ന്‍റെ 25 വ​​​​ർ​​​​ഷ​​​​ത്തെ ച​​​​രി​​​​ത്ര​​​​വും അ​​​​ക്കാ​​​​ദ​​​​മി​​​​ക് വ​​​​ള​​​​ർ​​​​ച്ച​​​​യും നേ​​​​ട്ട​​​​ങ്ങ​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ​​​​ർ മോ​​​​ണ്‍. വി​​​​ൽ​​​​സ​​​​ണ്‍ ഈ​​​​ര​​​​ത്ത​​​​റ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. കോ​​​​ള​​​​ജി​​​​ന്‍റെ സ്വ​​​​ന്തം ഇ​​​​ആ​​​​ർ​​​​പി സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ സെ​​​​ല​​​​ർ എ​​​​സ്‌​​​​സി​​​​ഇ​​​​ടി പൂ​​​​ർ​​​​വ​​​​വി​​​​ദ്യാ​​​​ർ​​​​ഥി ​​​​പ്ര​​​​തി​​​​നി​​​​ധി​​​​യും ബോ​​​​ഷ് ഗ്ലോ​​​​ബ​​​​ൽ സോ​​​​ഫ്റ്റ് വെ​​​​യ​​​​ർ ടെ​​​​ക്നോ​​​​ള​​​​ജീ​​​​സി​​​​ലെ സീ​​​​നി​​​​യ​​​​ർ പ്രോ​​​​ഗ്രാം മാ​​​​നേ​​​​ജ​​​​രു​​​​മാ​​​​യ അ​​​​ഞ്ജ​​​​ന രാ​​​​ജേ​​​​ന്ദ്ര​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന റ​​​​ണ്‍ ഫോ​​​​ർ തൂ​​​​ഫാ​​​​ൻ സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി മാ​​​​ര​​​​ത്ത​​​​ണി​​​​ന്‍റെ ഫ്ളാ​​​​ഗ് പ്ര​​​​കാ​​​​ശ​​​​നം അ​​​​ധ്യാ​​​​പ​​​​ക-ര​​​​ക്ഷാ​​​​ക​​​​ർ​​​​തൃ​​​​ സം​​​​ഘ​​​​ട​​​​നാ പ്ര​​​​തി​​​​നി​​​​ധി പി.​​​​സി. വ​​​​ർ​​​​ഗീ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കെ. ​​​​രാ​​​​ജ​​​​ൻ എം​​​​എ​​​​ൽ​​​​എ, കൊ​​​​ട​​​​ക​​​​ര ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​യ് നെ​​​​ല്ലി​​​​ശേ​​​​രി, പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗം അ​​​​ഡ്വ. ന​​​​യ​​​​ൽ പ്ര​​​​സാ​​​​ദ്, സ​​​​ഹൃ​​​​ദ​​​​യ കോ​​​​ള​​​​ജ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. ആ​​​​ന്‍റോ ചു​​​​ങ്ക​​​​ത്ത്, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​എ​​​​സ്. രാം​​​​കു​​​​മാ​​​​ർ, കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​ൻ സി​​​​ഇ​​​​ഒ അ​​​​നൂ​​​​പ് അം​​​​ബി​​​​ക, ജോ​​​​ബി​​​​ൻ ആ​​​​ൻ​​​​ഡ് ജി​​​​സ്മി കോ-​​​​ഫൗ​​​​ണ്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ജി​​​​സ്മി ജോ​​​​ബി​​​​ൻ, സ​​​​ണ്ണി ഡ​​​​യ​​​​മ​​​​ൻ​​​​ഡ്സ് സ്ഥാ​​​​പ​​​​ക​​​​ൻ പി.​​​​പി. സ​​​​ണ്ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews We must embrace things in line with global

Recent News

Corehub Up