x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാഗിംഗ്: മംഗളൂരുവിൽ അഞ്ച് മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

വെബ്ഡെസ്ക്
Published: September 27, 2026 01:59 AM IST | Updated: September 27, 2026 01:59 AM IST

പ്രതീകാത്മക ചിത്രം - എഐ

മം​​​​ഗ​​​​ളൂ​​​​രു: ര​​ണ്ടു മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ളെ റാ​​ഗ് ചെ​​യ്ത​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സി​​ൽ അ​​ഞ്ച് മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി​​ക​​ൾ മം​​ഗ​​ളൂരു​​വി​​ൽ അ​​റ​​സ്റ്റി​​ൽ.

മം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ സ്വ​​​​കാ​​​​ര്യ കോ​​​​ള​​​​ജി​​​​ൽ ര​​​​ണ്ടാം​​​​വ​​​​ർ​​​​ഷ ബി​​​​ബി​​​​എ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യ എം.​​​​പി. റ​​​​ഹാ​​​​ൻ, മു​​​​ഹ​​​​മ്മ​​​​ദ് ഉ​​​​വൈ​​​​സ്, യു.​​​​പി. മു​​​​ഹ​​​​മ്മ​​​​ദ് ആ​​​​ദി​​​​ൽ, രോ​​​​ഹ​​​​ൻ ര​​​​മേ​​​​ഷ്, നാ​​​​ഷ​​​​ദ് അ​​​​മീ​​​​ർ എ​​​​ന്നി​​​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​തെ​​ന്നു മം​​​​ഗ​​​​ളൂ​​​​രു സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സു​​​​ധീ​​​​ർ കു​​​​മാ​​​​ർ റെ​​​​ഡ്ഢി അ​​​​റി​​​​യി​​​​ച്ചു.

റ​​​​ഹാ​​​​ൻ, രോ​​​​ഹ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​യ്യ​​​​ന്നൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​ണ്. ഉ​​​​വൈ​​​​സ് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി​​​​യും ആ​​​​ദി​​​​ൽ കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി​​​​യും നാ​​​​ഷ​​​​ദ് ക​​​​ണ്ണൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​ണ്. റാ​​​​ഗിം​​​​ഗി​​​​ന് ഇ​​​​ര​​​​യാ​​​​യ​​ത് ആ​​​​ദ്യ​​​​വ​​​​ർ​​​​ഷ ബി​​​​ബി​​​​എ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​ണ്. പാ​​​​ണ്ഡേ​​​​ശ്വ​​​​റി​​​​ൽ കോ​​​​ള​​​​ജി​​​​ന് സ​​​​മീ​​​​പ​​​​ത്തു​​​​കൂ​​​​ടി ന​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്പോ​​​​ൾ ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ സീ​​​​നി​​​​യ​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സം​​​​ഘം ര​​​​ണ്ടു​​​​പേ​​​​രെ​​​​യും ബൈ​​​​ക്കി​​​​ൽ ക​​​​യ​​​​റ്റി​​​​കൊ​​​​ണ്ടു​​​​പോ​​​​യി ഒ​​​​റ്റ​​​​പ്പെ​​​​ട്ട മു​​​​റി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യും വി​​​​വി​​​​ധ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് മ​​​​ർ​​​​ദി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും പ​​​​രാ​​​​തി​​​​യി​​​​ൽ പ​​​​റ‍യു​​​​ന്നു.

ബെ​​​​ൽ​​​​റ്റ്, ഇ​​​​രു​​​​ന്പ് ദ​​​​ണ്ഡു​​​​ക​​​​ൾ, പൈ​​​​പ്പു​​​​ക​​​​ൾ എ​​​​ന്നി​​​​വ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു മ​​​​ർ​​​​ദ​​​​നം. വി​​​​വ​​​​സ്ത്ര​​​​രാ​​​​ക്കി​​​​യ ശേ​​​​ഷം കോ​​​​ള​​​​ജി​​​​ലോ പൊ​​ലി​​​​സി​​​​ലോ അ​​​​റി​​​​യി​​​​ച്ചാ​​​​ൽ പ്ര​​​​ത്യാ​​​​ഘാ​​​​തം ഗു​​​​ര​​​​ത​​​​ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്തു.

പ​​​​രി​​​​ക്കേ​​​​റ്റ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളോ​​​​ടൊ​​​​പ്പം പാ​​​​ണ്ഡേ​​​​ശ്വ​​​​ർ പൊ​​ലി​​സി​​​​നെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യും പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. കേ​​​​സി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള മ​​​​റ്റു നാ​​​​ലു​​​​പേ​​​​ർ​​​​ക്കാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​ണ്.

Tags : Ragging MalayaliStudents Arrested Mangaluru Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up