x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരള തീരത്ത് ക​ള്ള​ക്ക​ട​ൽ: റെ​ഡ് അ​ല​ർ​ട്ട്

വെബ്ഡെസ്ക്
Published: September 27, 2026 02:21 AM IST | Updated: September 27, 2026 02:21 AM IST

പ്രതീകാത്മക ചിത്രം - എഐ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ലെ തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ നാളെ ​​​​പു​​​​ല​​​​ർ​​​​ച്ചെ 02.30 വ​​​​രെ 1.0 മു​​​​ത​​​​ൽ 1.5 മീ​​​​റ്റ​​​​ർ വ​​​​രെ ഉ​​​​യ​​​​ർ​​​​ന്ന തി​​​​ര​​​​മാ​​​​ല​​​​യ്ക്കും ശ​​​​ക്ത​​​​മാ​​​​യ ക​​​​ള്ള​​​​ക്ക​​​​ട​​​​ൽ പ്ര​​​​തി​​​​ഭാ​​​​സ​​​​ത്തി​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ എ​​​​ല്ലാ തീ​​​​ര​​​​ദേ​​​​ശ ജി​​​​ല്ല​​​​ക​​​​ളി​​​​ലും ദേ​​​​ശീ​​​​യ സ​​​​മു​​​​ദ്ര​​​​സ്ഥി​​​​തി​​​​പ​​​​ഠ​​​​ന ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്രം റെ​​​​ഡ് അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

തീ​​​​ര​​​​ദേ​​​​ശ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ച് താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ, വെ​​​​ള്ളം ക​​​​യ​​​​റാ​​​​നും ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളും അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​ന​​​​ത്തി​​​​ന് പോ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്ര കാ​​​​ലാ​​​​വ​​​​സ്ഥ വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ക​​​​ന്യാ​​​​കു​​​​മാ​​​​രി, രാ​​​​മ​​​​നാ​​​​ഥ​​​​പു​​​​രം, തൂ​​​​ത്തു​​​​ക്കു​​​​ടി, തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി തീ​​​​ര​​​​ങ്ങ​​​​ളി​​​​ലും, ല​​​​ക്ഷ​​​​ദ്വീ​​​​പ് തീ​​​​ര​​​​ങ്ങ​​​​ളി​​​​ലും ജാ​​​​ഗ്ര​​​​ത മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

ക​​​​ട​​​​ൽ​​​​ക്ഷോ​​​​ഭം രൂ​​​​ക്ഷ​​​​മാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ അ​​​​പ​​​​ക​​​​ടമേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽനി​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം മാ​​​​റിത്താ​​​​മ​​​​സി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബീ​​​​ച്ചി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക​​​​ളും ക​​​​ട​​​​ലി​​​​ൽ ഇ​​​​റ​​​​ങ്ങി​​​​യു​​​​ള്ള വി​​​​നോ​​​​ദ​​​​ങ്ങ​​​​ളും പൂ​​​​ർ​​​​ണ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ണ്ട്.

Tags : Kallakkadal' KeralaCoast RedAlert Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up