ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷം. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത രണ്ടു മണിക്കൂറിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ ഡൽഹി- മീററ്റ് എക്സ്പ്രസ് വേ മുങ്ങി. റോഡുകളിൽ പുഴ പോലെ വെള്ളം ഒഴുകുകയാണ്.
ഉത്തരാഖണ്ഡിലും ഹിമാചലിലും ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.