Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RSS

മോ​ഹ​ൻ ഭാ​ഗ​വ​ത് അ​മേ​രി​ക്ക​യി​ലേ​ക്ക്; ആ​ർ​എ​സ്എ​സി​നെ​തി​രെ ഉ​പ​രോ​ധം ആ​വ​ശ്യ​പ്പെ​ട്ട് യു​എ​സ് ക​മ്മീ​ഷ​ൻ

വാ​ഷിം​ഗ്ട​ൺ: ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം അ​ടു​ത്തി​രി​ക്കെ, ആ​ർ​എ​സ്എ​സി​നും അ​തി​ലെ നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് യു​എ​സ് അ​ന്താ​രാ​ഷ്ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മ്മീ​ഷ​ൻ അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ​ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള ന​യ​ത​ന്ത്ര സ്വീ​ക​ര​ണ​ങ്ങ​ളോ ഉ​ന്ന​ത​ത​ല കൂ​ടി​ക്കാ​ഴ്ച​ക​ളോ അ​നു​വ​ദി​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. 

'അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ് ഫോ​ർ എ​ൻ​ഗേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് ഡ​യ​ലോ​ഗ്' ഓ​ഗ​സ്റ്റ് 29-ന് ​ന്യൂ​യോ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 'യൂ​ണി​വേ​ഴ്‌​സ​ൽ വ​ൺ​ന​സ് സെ​ലി​ബ്രേ​ഷ​ൻ​സ്' പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മോ​ഹ​ൻ ഭാ​ഗ​വ​ത് യു​എ​സി​ൽ എ​ത്തു​ന്ന​ത്. ആ​ർ​എ​സ്എ​സ് ഉ​പ​സം​ഘ​ട​ന​ക​ൾ ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ അ​തി​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്ന് യു​എ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​സി​ഫ് മ​ഹ്‌​മൂ​ദും ക​മ്മീ​ഷ​ണ​ർ ജീ​ൻ മി​ൽ​സും ആ​രോ​പി​ച്ചു. അ​തി​നാ​ൽ മ​ത​സ്വാ​ത​ന്ത്ര്യം ലം​ഘി​ക്കു​ന്ന ആ​ർ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രെ ല​ക്ഷ്യാ​ധി​ഷ്ഠി​ത ഉ​പ​രോ​ധ​ങ്ങ​ൾ വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ക​മ്മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​ഞ്ഞ ഇ​ന്ത്യ, വ​സ്തു​താ​വി​രു​ദ്ധ​വും മു​ൻ​വി​ധി​ക​ളോ​ടെ​യു​ള്ള​തു​മാ​യ അ​ജ​ണ്ട​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന് തി​രി​ച്ച​ടി​ച്ചു. ഇ​ന്ത്യ​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തെ​യും കാ​ണാ​തെ പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്ന ക​മ്മീ​ഷ​നാ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന സം​ഘ​ട​ന​യെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്‌​സ്വാ​ൾ തു​റ​ന്ന​ടി​ച്ചു. 

Kerala

അശ്ലീല, അധിക്ഷേപ പരാമർശങ്ങൾ: ടി.ജി. മോഹൻദാസിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ അ​ശ്ലീ​ല​വും അ​ധി​ക്ഷേ​പ​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ഹ​യാ​ത്രി​ക​ൻ ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​ഐ​വൈ​എ​ഫ് നേ​താ​വ് ജി​സ്മോ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​റ്റി സൈ​ബ​ർ പോ​ലീ​സാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.​അ​ധി​ക്ഷേ​പം, ക​ലാ​പ ആ​ഹ്വാ​നം എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ക്കൊ​ണ്ടാ​ണ് കേ​സ്.

ഡ​ൽ​ഹി​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ശേ​ഷം പ്ര​തി​ഷേ​ധി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രേ വെ​ടി​വെ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം. ‘എ​നി​ക്ക് ഈ ​സാ​ഹ​ച​ര്യം കൈ​യി​ൽ കി​ട്ടി​യാ​ൽ നാ​ല് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കും. ജ​ന​ക്കൂ​ട്ട​ത്തോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ മൂ​ന്നു​ത​വ​ണ മൈ​ക്കി​ൽ ആ​വ​ശ്യ​പ്പെ​ട്ടും. പി​ന്നെ വെ​ടി​വെ​ക്കും. ആ​ളു​ക​ൾ ചി​ത​റി​യോ​ടും. കു​റേ​പ്പേ​ർ മ​രി​ക്കും. കു​റേ​പ്പേ​ർ മ​രി​ക്കി​ല്ല. കു​റേ​പ്പേ​ർ​ക്ക് അം​ഗ​ഭം​ഗം സം​ഭ​വി​ക്കും’ എ​ന്നാ​യി​രു​ന്നു വീ​ഡി​യോ​യി​ൽ മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം.

ഡ​ൽ​ഹി​യി​ൽ ബ​ലാ​ത്സം​ഗം കൂ​ട്ട ബ​ലാ​ത്സം​ഗ​മാ​യി ന​ട​ക്കും. അ​തി​ന് പ​രാ​തി​യു​ണ്ടാ​വി​ല്ല. ബ​ലാ​ത്സം​ഗം ഇ​ഷ്ട​പ്പെ​ടു​ന്ന സ്ത്രീ​ക​ളും പെ​ൺ​കു​ട്ടി​ക​ളു​മാ​ണ് അ​വി​ടെ​യു​ള്ള​ത്. പ്ര​ത്യേ​കി​ച്ച് ഇ​ട​തു​പ​ക്ഷ, മ​ത​നി​ര​പേ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ. അ​തി​നി​ട​യ്ക്ക് ആ​രെ​ങ്കി​ലും ച​ത്തു​ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​ക​ളാ​യി മാ​റു’​മെ​ന്ന് മ​റ്റൊ​രു വീ​ഡി​യോ​യി​ൽ മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞി​രു​ന്നു. ഈ പരാമർശങ്ങളിലാണ് കേ​സെടുത്തത്.

Movies

ഈ ​ആ​ർ​എ​സ്എ​സ് ബു​ദ്ധി​ജീ​വി​യേ​ക്കാ​ൾ സം​സ്കാ​രം മൃ​ഗ​ങ്ങ​ൾ കാ​ണി​ക്കും: ടി.ജി. മോഹൻദാസിനെതിരെ മാധവ്

ആ​ർ​എ​സ്എ​സ് നേ​താ​വ് ടി.​ജി. മോ​ഹ​ൻ​ദാ​സ് ന​ട​ത്തി​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​ൻ മാ​ധ​വ് സു​രേ​ഷ്. 

ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്‌​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശം.

ഈ ​ആ​ർ​എ​സ്എ​സ് ബു​ദ്ധി​ജീ​വി​യേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട സം​സ്കാ​രം, മൃ​ഗ​ങ്ങ​ൾ കാ​ണി​ക്കു​മെ​ന്നും  ഇ​ത്ത​ര​മൊ​രു വൈ​കൃ​ത മ​നോ​ഭാ​വ​ത്തി​നു​ട​മ​യാ​യ ഇ​യാ​ളെ ജ​യി​ല​ട​ക്കാ​മെ​ന്നും മാ​ധ​വ് സു​രേ​ഷ് കു​റി​ച്ചു.   

‘‘ഇ​ത്ത​ര​മൊ​രു വി​കൃ​ത​മാ​യ മ​നോ​ഭാ​വ​ത്തി​നു ഇ​യാ​ളെ അ​ഴി​യെ​ണ്ണി​ക്ക​ണം. ഈ ​ആ​ർ​എ​സ്എ​സ് ബു​ദ്ധി​ജീ​വി​യേ​ക്കാ​ൾ എ​ത്ര​യോ ഉ​ന്ന​ത​മാ​യ സം​സ്കാ​ര​വും വി​വേ​ക​വു​മാ​ണ് മൃ​ഗ​ങ്ങ​ൾ പോ​ലും പു​ല​ർ​ത്തു​ന്ന​ത്.’’​ടി​ജി മോ​ഹ​ൻ​ദാ​സി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം പ​ങ്കു​വ​ച്ചു​കൊ​ണ്ട് മാ​ധ​വ് സു​രേ​ഷ് കു​റി​ച്ചു.  

സി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ക​രെ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു ടി​ജി മോ​ഹ​ൻ​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം. 

‘‘എ​നി​ക്ക് ഈ ​സാ​ഹ​ച​ര്യം കൈ​യി​ൽ കി​ട്ടി​യാ​ൽ ഞാ​ൻ എ​ന്ത് ചെ​യ്യു​മെ​ന്ന് പ​റ​യാം. ജ​ന്ത​ർ മ​ന്ത​ർ പ​രി​സ​ര​ത്ത് നാ​ല് സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കും. ആ​ളു​ക​ളോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ മൂ​ന്ന് ത​വ​ണ ആ​വ​ശ്യ​പ്പെ​ടും. പി​ന്നെ വെ​ടി​വ​യ്ക്കും. ആ​ളു​ക​ൾ ചി​ത​റി​യോ​ടും, കു​റേ​പ്പേ​ര് മ​രി​ക്കും, കു​റേ​പ്പേ​ര് മ​രി​ക്കി​ല്ല. കു​റേ​പ്പേ​ർ​ക്ക് അം​ഗ​ഭം​ഗം സം​ഭ​വി​ക്കും. ഏ​ക​ദേ​ശം ഒ​രു നാ​ല് മ​ണി​ക്കൂ​ർ കൊ​ണ്ട് രം​ഗം ശാ​ന്ത​മാ​കും. ശ​വ​ങ്ങ​ൾ പെ​റു​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും.’’ ഇ​താ​യി​രു​ന്നു ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. 

 

 

National

പ്ര​ധാ​ന്‍റെ ക​സേ​ര​യ്ക്ക് ഇ​ള​ക്ക​മി​ല്ല;​പി​ന്തു​ണ​യു​മാ​യി ബി​ജെ​പി​യും ആ​ർ​എ​സ്‌​എ​സും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​ജെ​പി​യി​ലും ആ​ർ​എ​സ്‌​എ​സി​ലും ധാ​ര​ണ. സം​വി​ധാ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നു​മാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​വും മ​റ്റ് ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി​യു​ടെ രാ​ജി ഇ​ല്ലെ​ങ്കി​ൽ ഇ​ന്ന​ത്തെ ച​ർ​ച്ച​യ്ക്ക് അ​ർ​ത്ഥ​മി​ല്ലെ​ന്നാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ക​ര​ണം. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യി​ലെ കൂ​ട്ട​രാ​ജി മാ​ത്ര​മ​ല്ല ഇ​തി​നു​ള്ള പോം​വ​ഴി​യെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രും ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​രോ​ധ​ത്തി​ലാ​യെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​യെ മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​ജെ​പി​യെ അ​റി​യി​ക്കും.

National

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ്: ക​ർ​ണാ​ട​ക​യി​ലെ പ്രാ​ന്ത​പ്ര​ചാ​ര​ക് ബൈ​ഠ​ക്കി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ആ​ർ​എ​സ്എ​സ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബെ​ല​ഗാ​വി​യി​ൽ ന​ട​ന്ന ആ​ർ​എ​സ്എ​സ് അ​ഖി​ല ഭാ​ര​തീ​യ പ്രാ​ന്ത പ്ര​ചാ​ര​ക് ബൈ​ഠ​ക്കി​ൽ‌ അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ സം​ഘ​ട​ന ഔ​ദ്യോ​ഗി​ക​മാ​യി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ബാ​ധി​ക്കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഭാ​വി​യി​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ ക്ഷേ​ത്ര ന്യാ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യും ആ​ർ​എ​സ്എ​സ് പ​ങ്കു​വെ​ച്ചു.

ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ലും പോ​ലീ​സ് ന​ട​പ​ടി​ക​ളി​ലും പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് ആ​ർ​എ​സ്എ​സ് വ്യ​ക്ത​മാ​ക്കി. സ​ത്യം എ​ത്ര​യും വേ​ഗം പു​റ​ത്തു​വ​രു​മെ​ന്നും കു​റ്റ​ക്കാ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും സം​ഘ​ട​ന പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജൂ​ൺ ഏ​ഴി​നാ​ണ് സം​ഭാ​വ​ന​ക​ളി​ലെ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്. തു​ട​ർ​ന്ന് ജൂ​ൺ 25-ന് ​എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​തു​വ​രെ എ​ട്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ജൂ​ലൈ പ​ത്ത് മു​ത​ൽ 12 വ​രെ ന​ട​ന്ന മൂ​ന്നു​ദി​വ​സ​ത്തെ യോ​ഗ​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത്, ദ​ത്താ​ത്രേ​യ ഹൊ​സ​ബാ​ലെ തു​ട​ങ്ങി​യ മു​തി​ർ​ന്ന നേ​താ​ക്ക​ളും 226 കാ​ര്യ​ക​ർ​ത്താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

 

Kerala

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രെ ഫേ​സ്ബു​ക്ക് ക​മ​ന്‍റ്; ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സ്

ഹ​രി​പ്പാ​ട്: ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ സാ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കമന്‍റിട്ടയാ​ൾ​ക്കെ​തി​രെ കേസെടുത്ത് പോലീസ്. ഒ​രു വാ​ർ​ത്താ മാ​ധ്യ​മ​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ വ​ന്ന വാ​ർ​ത്ത​യ്ക്ക് താ​ഴെ ക​മ​ന്‍റി​ട്ട ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ മ​ണ്ണാ​റ​ശാ​ല സ്വ​ദേ​ശി അ​നി​ൽ​കു​മാ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ഹ​രി​പ്പാ​ട് പോ​ലീ​സ് ഈ ​കേ​സെ​ടു​ത്ത​ത്. ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ കി​ഷോ​ർ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കൊ​പ്പം വേ​ദി പ​ങ്കി​ടു​ന്ന ചി​ത്രം സ​ഹി​ത​മാ​യി​രു​ന്നു അ​നി​ൽ​കു​മാ​റി​ന്‍റെ ഫേ​സ്ബു​ക്ക് ക​മ​ന്‍റ്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​റെ പി​ടി​കൂ​ടാ​ൻ കാ​ണി​ച്ച അ​തേ ശു​ഷ്കാ​ന്തി, ആ​യു​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ കി​ഷോ​റി​നെ പി​ടി​കൂ​ടു​ന്ന​തി​ലും പോ​ലീ​സ് കാ​ണി​ച്ചാ​ൽ അതു നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യ്ക്കു കൂ​ടു​ത​ൽ ക​രു​ത്താ​കു​മെ​ന്നാ​യി​രു​ന്നു ക​മന്‍റി​ലെ ഉ​ള്ള​ട​ക്കം.

കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക എ​ന്ന​തി​ന​പ്പു​റം അ​ധി​ക്ഷേ​പ​ക​ര​മാ​യോ മോ​ശ​മാ​യോ ഉ​ള്ള യാ​തൊ​രു പ​രാ​മ​ർ​ശ​ങ്ങ​ളും ഈ ​ക​മ​ന്‍റി​ൽ ഇ​ല്ലെ​ന്നാ​ണ് പരാതിക്കാരൻ പറയുന്നത്. എ​ന്നാ​ൽ, ഈ കമന്‍റ് ആ​ഭ്യ​ന്ത​രമ​ന്ത്രി​യു​ടെ കീർത്തിക്കു ഹാ​നി​ക​ര​മാ​ണെ​ന്നാ​ണ് പോ​ലീ​സ് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നു പി​ന്നാ​ലെ അ​നി​ൽ​കു​മാ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

National

ഉത്തരവാദിത്വം ബിജെപിക്കും ആർഎസ്എസിനും: ഖാർഗെ

ചി​​​​​ക്ക​​​​​ബ​​​​​ല്ലാ​​​​​പു​​​​​ര: അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന തി​​​​​രി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ 20,000 കോ​​​​​ടി​​​​​രൂ​​​​​പ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ച്ച​​​​​തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ബി​​​​​ജെ​​​​​പി​​​​​ക്കും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​നു​​​​​മാ​​​​​ണെ​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജ്ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ.

വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക തീ​​​​​വ്ര​​​​​പ​​​​​രി​​​​​ഷ്ക​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ വോ​​​​​ട്ട് കൊ​​​​​ള്ള​​​​​യ്ക്കും ബി​​​​​ജെ​​​​​പി​​​​​യും കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രും ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​രോ​​​​​പി​​​​​ച്ചു. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ശി​​​​​ല്പി ബി.​​​​​ആ​​​​​ർ. അം​​​​​ബേ​​​​​ദ്ക​​​​​റു​​​​​ടെ പ്ര​​​​​തി​​​​​മ ചി​​​​​ക്ക​​​​​ബ​​​​​ല്ലാ​​​​​പു​​​​​ര​​​​​യി​​​​​ൽ അ​​​​​നാ​​​​​ച്ഛാ​​​​​ദ​​​​​നം ചെ​​​​​യ്തു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ.

സ്വ​​​​​ർ​​​​​ണ​​​​​വും വെ​​​​​ള്ളി​​​​​യും മാ​​​​​ത്ര​​​​​മ​​​​​ല്ല രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്ത ഇ​​​​​ഷ്ടി​​​​​ക​​​​​വ​​​​​രെ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. എ​​​​​ല്ലാ​​​​​ദി​​​​​വ​​​​​സ​​​​​വും വി​​​​​ളി​​​​​ക്കു​​​​​ന്ന ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ​​​​​ത്ത​​​​​ന്നെ​​​​​യാ​​​​​ണ് കൊ​​​​​ള്ള ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നും ഖാ​​​​​ർ​​​​​ഗെ ആ​​​​​രോ​​​​​പി​​​​​ച്ചു.

National

രാ​മ​ക്ഷേ​ത്ര ഫ​ണ്ട് ത​ട്ടി​പ്പ് കേസ്: നൂ​റാം വാ​ർ​ഷി​കവേ​ള​യി​ൽ ആ​ർ​എ​സ്എ​സി​ന് ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട​തി​നു​ശേ​ഷം ആർഎസ്എസ് നേ​രി​ടുന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് രാമക്ഷേ​ത്ര ഫണ്ട് തട്ടിപ്പ്.

‌ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ഭ​ക്ത​രി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഫ​ണ്ടി​ൽ കോടികളുടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടും ത​ട്ടി​പ്പും ന​ട​ന്നെ​ന്ന കേ​സ് രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക് സം​ഘി​ന് (ആ​ർ​എ​സ്എ​സ്) ക​ന​ത്ത പ്ര​ഹ​ര​മാ​കു​ന്നു. സം​ഘ​ട​ന രൂ​പീ​ക​ര​ണ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ ആ​ളി​ക്ക​ത്തി​യ അ​ഴി​മ​തി​യാ​രോ​പ​ണ​വും ലോ​ക​മെ​ന്പാ​ടു​മു​ള്ള ഹി​ന്ദു​സ​മൂ​ഹ​ത്തി​ൽ​നി​ന്നും വി​ശ്വാ​സ​ക​ളി​ൽ​നി​ന്നും ഉ​യ​ർ​ന്ന എ​തി​ർ​പ്പും ആ​ർ​എ​സ്എ​സി​ന് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നായി മാറിയിരിക്കുന്നു.

1948-ൽ ​മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വ​ധ​ത്തെത്തു​ട​ർ​ന്നു നേ​രി​ടേ​ണ്ടി വ​ന്ന പ്രതിസന്ധിക്കുശേഷം സം​ഘ​ട​ന​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്കും വി​ശ്വാ​സ്യ​ത​യ്ക്കും ഏ​ൽ​ക്കു​ന്ന ഏ​റ്റ​വും ക​ന​ത്ത ആ​ഘാ​ത​മാ​യാ​ണ് ഇപ്പോൾ അരങ്ങേറുന്ന അയോധ്യ സംഭവങ്ങളെ നോക്കിക്കാണുന്നത്. ഫ​ണ്ട് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർഥ​ക്ഷേ​ത്ര ട്ര​സ്റ്റി​ന്‍റെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന വി​എ​ച്ച്പി നേ​താ​വു​മാ​യ ച​മ്പ​ത് റാ​യി​യെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

വി​ഷ​യ​ത്തി​ൽ ജ​ന​രോ​ഷ​വും ശ​ക്ത​മാ​കു​ന്ന​തി​നി​ടെ, പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി സേ​വാ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ന​ട​ത്താ​നി​രു​ന്ന നി​ർ​ണാ​യ​ക വാ​ർ​ത്താ​സ​മ്മേ​ള​നം അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി. അരുന്ധതി ഭവനിൽ നടത്താനിരുന്ന വാർത്താസമ്മേളനം നിഷേധിച്ചത്തിനിടെത്തുടർന്ന് ഫൈസാബാദിൽ വാർത്താ സമ്മേളനത്തിനായി ശ്രമിച്ചെങ്കിലും അ​ധി​കൃ​ത​ർ അ​നു​വാ​ദം ന​ൽ​കി​യി​ല്ല. ഇ​ത് ആർഎസ്എസ് നേ​രി​ടു​ന്ന രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​ത്തിന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു.

വി​ഷ​യ​ത്തിൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ൻ രാ​ഷ്ട്രീ​യ നാ​ട​ക​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. വി​ഷ​യം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ അ​യോ​ധ്യ​യി​ലെ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നും പു​റ​പ്പെ​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് റാ​യി​യെ പോ​ലീ​സ് വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ൾ ത​ട​യാ​ൻ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് അ​യോ​ധ്യ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക്യാ​മ്പ് ചെ​യ്യു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ ഹി​ന്ദു സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കാ​ൻ ആ​ർ​എ​സ്എ​സ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം, ഇ​പ്പോ​ൾ കോടികളുടെ സാ​മ്പ​ത്തി​ക തട്ടിപ്പിന്‍റെ നി​ഴ​ലി​ലാ​യ​ത് സം​ഘ​ട​ന​യു​ടെ സു​താ​ര്യ​ത​യെ​യും ധാ​ർ​മി​ക​ത​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന രീ​തി​യി​ലേക്ക് എത്തിയിരിക്കുകയാണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ആയോധ്യ തട്ടിപ്പു കേസ് ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ഭൂകന്പങ്ങൾക്കു വഴിവച്ചേക്കും.

National

രജിസ്ട്രേഷൻ എവിടെ? ടാക്സ് എവിടെ? ആർഎസ്എസിനെ വളഞ്ഞുപിടിച്ച് കർണാടക സർക്കാർ

ബംഗളൂരു: ആർഎസ്എസിനെ കുരുക്കിലാക്കി കർണാടക സർക്കാരിന്‍റെ നീക്കം. നൂറു വർഷമായി പ്രവർത്തിക്കുകയാണെന്നു പറയുന്ന സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാത്തതാണ് കർണാടക സർക്കാർ ആയുധമാക്കിയിരിക്കുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് ദേശീയ അധ്യക്ഷനു തന്നെ ഇക്കാര്യങ്ങൾ ചോദിച്ചുകൊണ്ട് കത്തയച്ചു.

എന്നാൽ, ഒരു നൂറ്റാണ്ടായി പ്രവർത്തിക്കുന്ന സംഘടനയായ ആർഎസ്എസിന് രജിസ്ട്രേഷന്‍റെ ആവശ്യമില്ലെന്നായിരുന്നു ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രതികരണം. എന്നാൽ, ഇതങ്ങനെ വിടാൻ ഉദ്ദേശ്യമില്ലെന്നും സംഘടനകൾ രാജ്യത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിയങ്ക് ഖാർഗെ വീണ്ടും മാധ്യമങ്ങളോടു പറഞ്ഞു. ആർഎസ്എസുമായി ബന്ധപ്പെട്ട സംഭാവനകൾ, നികുതികൾ, മറ്റ് വിഷയങ്ങൾ എന്നിവ അറിയാൻ സർക്കാരിന് അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ ആർഎസ്എസ് തലവൻ ഭാഗവതിന് അയച്ച എട്ട് ചോദ്യങ്ങൾക്കു മറുപടി നൽകില്ലെന്ന് ആർഎസ്എസ് പറയാൻ കഴിയില്ല, കാരണം ആ ചോദ്യങ്ങൾ സംഘടനയുമായി ബന്ധപ്പെട്ടതാണ്- ഖാർഗെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു. സംഘത്തിലെ സ്വയംസേവകർ പറയുന്ന കാര്യങ്ങൾ അവർക്കു ശരിയായിരിക്കാം, പക്ഷേ, സർക്കാരിന് അതു ബാധകമല്ല.

വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ഏതു നിയമപരമായ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു ഖാർഗെയുടെ ചോദ്യം. സംഭാവനകൾ, നികുതികൾ, മറ്റ് ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയുടെ വിവരങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അഖില ഭാരതീയ പ്രതിനിധി സഭ (ആർഎസ്എസിന്‍റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതി) റിപ്പോർട്ടിൽ, കർണാടകയിൽ സംഘടനയുടെ പരിപാടികളിലൂടെ ഏകദേശം 20 ലക്ഷം പേർ സംഘടിച്ചതായി അവകാശപ്പെടുന്നു.

ഒരു രാജ്യത്ത് ഒരു സാനിറ്റേഷൻ തൊഴിലാളിക്കു പോലും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ട്. അതേസമയം, ഇത്രയും അംഗബലവും പ്രവർത്തനങ്ങളുമുള്ള സംഘടനയ്ക്കു രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു.

ആർഎസ്എസിന്‍റെ നേതാക്കളുടെയും പരിപാടികളുടെയും സുരക്ഷാ ചെലവുകൾ നികുതിദായകരുടെ പണം മുടക്കിയാണ് നടത്തുന്നതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, നികുതിദായകർക്ക് ആർഎസ്എസിന്‍റെ നിയമപരമായ നിലപാട് ചോദിക്കാൻ അവകാശമില്ലേയെന്നും അദ്ദേഹം ചോദിച്ചു. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന ആർഎസ്എസിന് എങ്ങനെ ഫണ്ട് കൈകാര്യംചെയ്യാൻ കഴിയുമെന്നതിന് ഉത്തരം പറയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

Kerala

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ വി​സി​മാ​ർ പ​ങ്കെ​ടു​ത്ത​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സി. ​സ​ദാ​ന​ന്ദ​ൻ എം​പി

ക​ണ്ണൂ​ർ: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ പ​ങ്കെ​ടു​ത്ത​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സി. ​സ​ദാ​ന​ന്ദ​ൻ എം​പി. അ​ത് വ​ലി​യ വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റേ​യും പ്ര​തി​ക​ര​ണം ശ​രി​യാ​യി​ല്ലെ​ന്നും ക​ണ്ണൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​സി​മാ​ര്‍​ക്കെ​തി​രേ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഫ​ത്വ ത​ന്നെ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന പി.​കെ. കൃ​ഷ്ണ​ദാ​സി​ന്‍റെ പ്ര​സ്താ​വ​ന പൂ​ർ​ണ​മാ​യും ശ​രി​യും ഗൗ​ര​വ​മു​ള്ള​തു​മാ​ണ്. ത​ന്നെ പു​നഃ​സം​ഘ​ട​ന​യി​ൽ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കും എ​ന്ന​ത് വെ​റും പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ്.

അ​ത്ത​രം ഒ​രു വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ല. ത​ന്നോ​ട് ഇ​ക്കാ​ര്യം ആ​രും ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു. സി​ൽ​വ​ർ ലൈ​നി​നു പ​ക​രം കേ​ര​ള​ത്തി​നാ​യി ഇ. ​ശ്രീ​ധ​ര​ൻ മു​ന്നോ​ട്ടു​വ​ച്ച സ​മാ​ന്ത​ര​പാ​ത​യെ​ക്കു​റി​ച്ച് കേ​ന്ദ്ര​മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് ഗൗ​ര​വ​മാ​യി പ​ഠി​ച്ചു​വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പോ​സി​റ്റീ​വാ​യ കാ​ഴ്ച​പ്പാ​ടാ​ണെ​ന്നാ​ണു താ​ൻ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.

National

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​ര​സ്യ​മാ​യി, മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല: മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്.

സം​ഘ​ട​ന ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ക​ത്ത്. എ​ന്നാ​ൽ ഇ​ത് വെ​റും രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​രം ഗി​മ്മി​ക്കു​ക​ൾ ശീ​ലി​ച്ച​വ​ർ​ക്ക് മു​ന്നി​ലാ​ണ് ഇ​വ​യൊ​ക്കെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ത​ങ്ങ​ൾ​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന​കം ത​ന്നെ സം​ഘ​ട​ന ഇ​വ ശീ​ലി​ച്ചു ക​ഴി​ഞ്ഞ​താ​ണെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ന​ട​ക്കാ​തി​രു​ന്നാ​ൽ എ​ന്തോ കു​റ​വു​ള്ള​തു​പോ​ലെ​യാ​ണ് ത​ങ്ങ​ൾ​ക്ക് തോ​ന്നാ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്എ​സ് പ​ര​സ്യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഒ​ളി​ച്ചു​വെ​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് വ്യ​ക്ത​മാ​ക്കി. "ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ഹി​ന്ദു മ​തം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല, പ​ല കാ​ര്യ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.' അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ൽ നി​ന്ന് ഫ​ണ്ട് കൈ​പ്പ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യം. എ​ന്നാ​ൽ ആ​ർ​എ​സ്എ​സി​ന്‍റെ കാ​ര്യ​ത്തി​ൽ, സം​ഘ​ട​ന അ​വി​ടെ ഉ​ണ്ടെ​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യി അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജ​ന​വി​കാ​ര​മാ​യാ​ണ് സം​ഘം ആ​രം​ഭി​ച്ച​ത്. "സ​ർ​ക്കാ​ർ ഞ​ങ്ങ​ളെ ര​ണ്ടു​ത​വ​ണ നി​രോ​ധി​ച്ചു. പി​ന്നീ​ട് ആ ​നി​രോ​ധ​നം നീ​ക്കി. ഒ​രി​ക്ക​ൽ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യും മ​റ്റൊ​രി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​ത്തി​ലൂ​ടെ​യും. അ​തു​കൊ​ണ്ട് സ​ർ​ക്കാ​രി​ന് ഞ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാം. ആ​ർ​എ​സ്എ​സി​നെ നി​രോ​ധി​ച്ചു എ​ന്ന​തി​ന​ർ​ഥം ആ​ർ​എ​സ്എ​സ് അ​വി​ടെ​യു​ണ്ടെ​ന്ന് അ​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ്. ആ​ർ​എ​സ്എ​സ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്.'- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 100 വ​ർ​ഷ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ത​ങ്ങ​ളോ​ട് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ എ​ഴു​ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ണ്ട്. 1950-ക​ളി​ൽ ത​ന്നെ അ​ത് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ർ​എ​സ്എ​സ് 100 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ പ്രി​യ​ങ്ക് ഖാ​ർ​ഗെ ക​ത്തി​ലൂ​ടെ ശ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്. 60,000-ത്തി​ല​ധി​കം ശാ​ഖ​ക​ളും കോ​ടി​ക്ക​ണ​ക്കി​ന് സ്വ​യം​സേ​വ​ക​രും ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു സം​ഘ​ട​ന, സു​താ​ര്യ​ത​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്' എ​ന്ന് ഖാ​ർ​ഗെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

National

നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണം; ആ​ർ​എ​സ്എ​സ് മേ​ധാ​വി​ക്ക് ക​ത്തെ​ഴു​തി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​തി​ന് ക​ത്തെ​ഴു​തി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ. നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും രാ​ജ്യ​ത്തെ മ​റ്റ് സം​ഘ​ട​ന​ക​ൾ​ക്കെ​ന്ന പോ​ലെ രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക് സം​ഘി​നും ര​ജി​സ്ട്രേ​ഷ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്നും പ്രി​യ​ങ്ക് ഖാ​ർ​ഗെ ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.

സം​ഘ​ട​ന​യു​ടെ സാ​മ്പ​ത്തി​ക സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ആ​ർ​എ​സ്എ​സി​ന് ല​ഭി​ക്കു​ന്ന ഫ​ണ്ടു​ക​ളു​ടെ പൂ​ർ​ണ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ സം​ഘ​ട​ന ത​യാ​റാ​ക​ണ​മെ​ന്ന് പ്രി​യ​ങ്ക് ഖ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ നി​യ​മ​പ്ര​കാ​ര​മു​ള്ള നി​കു​തി​ക​ൾ കൃ​ത്യ​മാ​യി അ​ട​യ്ക്കാ​നു​ള്ള ബാ​ധ്യ​ത ആ​ർ​എ​സ്എ​സി​നു​ണ്ടെ​ന്നും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ സു​താ​ര്യ​ത പാ​ലി​ക്കാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​രാ​ണെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

Kerala

വിസിമാർ രാജിവച്ച് കുറുവടികളുമേന്തി ശാഖയിൽ പോകൂ: കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: അക്കാദമിക് മികവും മതനിരപേക്ഷ ബോധ്യവും ജനാധിപത്യ സ്വഭാവവുമുള്ള കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആർഎസ്എസിന്‍റെ കൂടാരത്തിലേക്കു പറിച്ചുനടാൻ ശ്രമം തുടങ്ങിയിട്ട് കാലം കുറേയായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

ഇതിനായി ആർഎസ്എസ് മേധാവിക്കു മുന്നിൽ ചൂട്ടുപിടിച്ചു വഴി കാണിച്ചുകൊടുക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ നിഷ്പക്ഷ, മതേതര നിലപാടിലേക്കു നയിക്കേണ്ടവർ തന്നെയാണെന്നത് ഈ നാടിന് അപമാനമാണ്. എക്കാലവും പ്രബുദ്ധ മലയാളികൾ എന്ന് അഭിമാനത്തോടെ പറയുന്ന നമുക്ക്, അപമാനമാണ് മൂന്നു സർവകലാശാലകളിലെ ഈ വൈസ് ചാൻസലർമാർ.

മൂവരും അടിയന്തരമായി ചെയ്യേണ്ടെന്ന കാര്യം, കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവച്ച്, ഗണവേഷം കെട്ടി കുറുവടിയുംകൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കലാണ്. ഈ നാടിന്റെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല.

സ്വയം രാജിവച്ച് ഗവർണറുടെ സംരക്ഷണയിൽനിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്കു ചേക്കേറുകയാണ് മൂവർക്കും നല്ലത്. അതല്ലെങ്കിൽ, ശക്തമായ രാഷ്‌ട്രബോധം ഉള്ളിൽപ്പേറുന്ന മതേതരവാദികളായ മനുഷ്യരുടെ പ്രതിഷേധം അനുഭവിക്കേണ്ടി വരും.

മോഹൻ ഭഗവതിനു മുന്നിൽ പഞ്ചപുച്ഛമടക്കി നിൽക്കുക എന്നതല്ല ഉന്നത പൈതൃകം പേറുന്ന സർവകലാശാലകളുടെ തലപ്പത്തിരിക്കാനുള്ള യോഗ്യത. മികച്ച അക്കാദമിക് പാരമ്പര്യവും മതനിരപേക്ഷ ബോധവും ജനാധിപത്യ വിശ്വാസവും ഭരണഘടനയോടുള്ള കൂറുമാണ് അതിന്‍റെ ആധാരശില എന്ന് ഓർക്കേണ്ടവർ ഓർക്കണം.

ആർഎസ്എസിന് കുഴലൂതുന്ന ഒരു സംസ്കാരത്തെ വളരാനോ വളർത്താനോ ഈ നാട് അനുവദിക്കില്ല. എന്തു വില കൊടുത്തും സംരക്ഷിക്കേണ്ടുന്ന ഭരണഘടനാ മൂല്യങ്ങളാണ് ഈ നാട് ഉള്ളിൽപ്പേറുന്നത്, അല്ലാതെ, വിഭജനത്തിന്‍റെ ബ്രിട്ടീഷ് പാരമ്പര്യമുള്ള കപട രാജ്യസ്നേഹികളുടെ ചോരയല്ലെന്നും കെസി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Kerala

പി​ണ​റാ​യി​യു​ടെ കാ​ല​ത്ത് നാ​ല് വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു; ആ​ദ്യം പ്ര​തി​പ​ക്ഷ നേ​താ​വ് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തൃ​ശൂ​ര്‍: വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. പി​ണ​റാ​യി​യു​ടെ കാ​ല​ത്ത് നാ​ല് വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു എ​ന്നാ​ൽ ഇ​ത്ത​വ​ണ മൂ​ന്ന് പേ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ദ്യം മാ​പ്പ് പ​റ​യ​ണം. മ​ത പ​രി​പാ​ടി​ക​ളി​ൽ വി​സി​മാ​ർ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ആ​രോ​ഗ്യ സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി ഡോ​ക്ട​ർ മോ​ഹ​ൻ കു​ന്നു​മ്മ​ൽ, എം.​ജി സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി ഡോ​ക്ട​ർ ഡി. ​മാ​വൂ​ത്ത്, മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല വി.​സി​യു​ടെ ചു​മ​ത​ല​യു​ള്ള ഡോ​ക്ട​ർ സി.​ആ​ർ. പ്ര​സാ​ദ് എ​ന്നി​വ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണെ​മ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു

International

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ പ​ങ്കെ​ടു​ത്ത സം​ഭ​വം; ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ് ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത് സം​സാ​രി​ച്ച പ്ര​ഭാ​ഷ​ണ സ​ഭ​യി​ൽ മൂ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ പ​ങ്കെ​ടു​ത്ത​ത് അ​തീ​വ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ​ക്ക് ഉ​ണ്ടാ​യ​തെ​ന്നും കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പാ​ര​മ്പ​ര്യ​ത്തി​നും വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ അ​ന്ത​സി​നും നി​ര​ക്കാ​ത്ത​താ​ണ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് വൈ​സ് ചാ​ൻ​സ​ല​ർ പ​ദ​വി​യോ​ട് ആ​ദ​ര​വു​ണ്ട്. അ​ത് ക​ള​ഞ്ഞ് കു​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് തീ​വ്ര വ​ർ​ഗീ​യ​ത പ​റ​യു​ന്ന ആ​ർ​എ​സ്എ​സ് നേ​താ​വി​ന്‍റെ പ​രി​പാ​ടി​യി​ൽ ഇ​വ​ർ പ​ങ്കെ​ടു​ത്ത​ത്.

വ​ർ​ഗീ​യ​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി ആ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യാ​ലും അം​ഗീ​ക​രി​ക്കി​ല്ല. അ​ത് വ​ച്ചു​പൊ​റു​പ്പി​ക്കു​ക​യു​മി​ല്ല. ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മൂ​ന്ന് വി​സി​മാ​രും കേ​ര​ള​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

യു​ഡി​എ​ഫ് സ​ർ​ക്കാ‍​ർ‌ സം​ഘ​പ​രി​വാ​റി​ന് കീ​ഴ​ട​ങ്ങു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ‍​ർ‌ സം​ഘ​പ​രി​വാ​റി​ന് കീ​ഴ​ട​ങ്ങു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. സം​ഘ​പ​രി​വാ​ർ നേ​താ​വി​നെ വി​സി​യാ​ക്കി​യ ഗ​വ​ർ​ണ​റെ സ​ർ​ക്കാ​ർ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്നും ഗ​വ​ണ​ർ​റോ​ട് ഏ​റ്റു​മു​ട്ടാ​നി​ല്ലെ​ന്നാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​യു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ആ​ർ​എ​സ്എ​സ് പി​ടി​മു​റു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മോ യു​ഡി​എ​ഫി​ലെ ക​ക്ഷി​ക​ളോ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. മ​തേ​ത​ര കേ​ര​ളം ആ​ശ​ങ്ക​യോ​ടെ ആ​ണ് ഇ​ത് നോ​ക്കി​ക്കാ​ണു​ന്ന​ത്.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് സം​ഘ​പ​രി​വാ​ർ കേ​ര​ള​ത്തി​ൽ പി​ടി​മു​റു​ക്കു​ന്ന​ത്. സെ​ന​റ്റി​ൽ 19 സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ൾ ഉ​ള്ള​ത്. മു​ൻ ഗ​വ‍​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ഇ​ട​തു​മു​ന്ന​ണി ശ​ക്ത​മാ​യ പ്ര​തി​രോ​ധം ഉ​യ​ർ​ത്തി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഗ​വ​ർ​ണ​റു​ടെ നി​യ​മ​വി​രു​ദ്ധ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ പോ​രാ​ട്ട​ങ്ങ​ൾ തു​ട​രേ​ണ്ട​തു​ണ്ട്. ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റു​ണ്ടോ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

കേ​ര​ള​ത്തി​ൽ ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത് പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സം​സ്ഥാ​ന​ത്തെ മൂ​ന്ന് വി​സി​മാ​ർ പ​ങ്കെ​ടു​ത്തു. ഇ​ത് അ​ത്യ​ന്തം ഗൗ​ര​വ​ത്തോ​ടെ മ​തേ​ത​ര കേ​ര​ളം കാ​ണു​ന്നു.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്കാ​ജ​ന​ക​മാ​യ ച​ർ​ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. അ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ലാ​ണ് കേ​ര​ള, എം​ജി, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വി​സി​മാ​ർ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ എ​ങ്ങ​നെ പി​ടി​മു​റു​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്നു എ​ന്ന​തി​ന്‍റെ പ്ര​ക​ട​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

ര​ജി​സ്ട്രേ​ഷ​ന് മ​തി​യാ​യ രേ​ഖ​ക​ൾ ക​രു​തി​വെ​യ്ക്കു, ആ​ർ​എ​സ്എ​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി പ്രി​യ​ങ്ക് ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: ര​ജി​സ്ട്രേ​ഷ​ന് മ​തി​യാ​യ രേ​ഖ​ക​ൾ ക​രു​തി വെ​യ്ക്കാ​ൻ ആ​ർ​എ​സ്എ​സി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ. ക​ർ​ണാ​ട​ക​യി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​പ്പോ​ൾ ഭ​രി​ക്കു​ന്ന​ത് യോ​ഗ്യ​ത​യി​ല്ലാ​ത്ത​യാ​ളാ​ണെ​ന്ന ബി​ജെ​പി നേ​താ​വ് ആ​ർ. അ​ശോ​ക​യു​ടെ പോ​സ്റ്റി​ന് മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ പ്ര​തി​ക​ര​ണം. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ ര​ണ്ട‌് ത​വ​ണ ത​നി​ക്ക് വ​ധ​ഭീ​ഷ​ണി ല​ഭി​ച്ചു​വെ​ന്നും പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു. നി​ങ്ങ​ൾ‌ ഈ ​രാ​ജ്യ​ത്ത് ഒ​രു എ​ൻ​ജി​ഒ തു​ട‌​ങ്ങി​യാ​ൽ പോ​ലും അ​തി​ന്‍റെ ആ​സ്ഥാ​നം എ​വി​ടെ​യാ​ണെ​ന്നും മ​റ്റ് വി​വ​ര​ങ്ങ​ളും സ​ർ​ക്കാ​രി​നെ അ​റി​യി​ക്കേ​ണ്ട​തു​ണ്ട്. ആ​ർ എ​സ് എ​സ് എ​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ഇ​ത് ബാ​ധ​ക​മാ​ണെ​ന്ന് മാ​ത്ര​മാ​ണ് താ​ൻ അ​ർ​ഥ​മാ​ക്കി​യ​തെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ൻ​തോ​തി​ൽ സം​ഭാ​വ​ന​ക​ൾ കൈ​പ്പ​റ്റു​ന്ന ആ​ർ.​എ​സ്.​എ​സി​ന്, ത​ങ്ങ​ൾ വ്യ​ക്തി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ പ്ര​സ്താ​വ​ന​ക്കെ​തി​രെ ബി​ജെ​പി ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി. ആ​ർ​എ​സ്എ​സ് പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​യ​മ​വി​ധേ​യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് കോ​ൺ​ഗ്ര​സ് സം​ഘ​ട​ന​യെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ. അ​ശോ​ക കു​റ്റ​പ്പെ​ടു​ത്തി. അ​ടു​ത്തി​ടെ​യാ​ണ് ജി. ​പ​ര​മേ​ശ്വ​ര​ക്ക് പ​ക​രം പ്രി​യ​ങ്ക് ഖാ​ർ​ഗെ ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.

Kerala

ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ്: 10 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് 25 വ​ർ​ഷം ത​ട​വ്

ത​​​​ളി​​​​പ്പ​​​​റ​​​​മ്പ്: തി​​​​മി​​​​രി​​​​യി​​​​ൽ ബി​​​​ജെ​​​​പി-​​ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ബോം​​​​ബെ​​​​റി​​​​ഞ്ഞ് കൊ​​​​ല്ലാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്ന കേ​​​​സി​​​​ൽ 10 സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് 25 വ​​​​ർ​​​​ഷം ത​​​​ട​​​​വും 2,60,000 രൂ​​​​പ വീ​​​​തം പി​​​​ഴ​​​​യും.

സി​​​​പി​​​​എം ആ​​​​ല​​​​ക്കോ​​​​ട് ഏ​​​​രി​​​​യാ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​വും ത​​​​ളി​​​​പ്പ​​​​റ​​​​മ്പ് താ​​​​ലൂ​​​​ക്ക് സ​​​​ർ​​​​ക്കി​​​​ൾ സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ തി​​​​മി​​​​രി​​​​യി​​​​ലെ എം.​​​​കെ. പ്ര​​​​ദീ​​​​പ്‌​​​​കു​​​​മാ​​​​ർ (59), സി​​​​പി​​​​എം മു​​​​ൻ ഏ​​​​രി​​​​യാ സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ആ​​​​ല​​​​ക്കോ​​​​ട് പ​​​​ഞ്ചാ​​​​യ​​​​ത്തം​​​​ഗ​​​​വു​​​​മാ​​​​യ പി.​​​​വി. ബാ​​​​ബു​​​​രാ​​​​ജ് (52), കാ​​​​ര​​​​യാ​​​​ട്ടെ ടി.​​​​വി.​​​​ബി​​​​നു എ​​​​ന്ന ഉ​​​​ടു​​​​മ്പു ബി​​​​നു (47), സി​​​​പി​​​​എം തി​​​​മി​​​​രി ലോ​​​​ക്ക​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കൂ​​​​ത്ത​​​​മ്പ​​​​ലം പ​​​​ന​​​​യം​​​​ത​​​​ട്ട​​​​യി​​​​ലെ ​​പി.​​​​പി.​​​​സ​​​​ത്യ​​​​ൻ (50), മു​​​​ൻ ലോ​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം അ​​​​ടു​​​​ക്ക​​​​ത്തെ ഇ.​​​​വി.​​​​വി​​​​നോ​​​​ദ്‌​​​​കു​​​​മാ​​​​ർ (52), മു​​​​ൻ ലോ​​​​ക്ക​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ള​​​​യാ​​​​ട് പാ​​​​ലേ​​​​രി വി​​​​ജ​​​​യ​​​​ൻ (56), എ​​​​ള​​​​യാ​​​​ട്ടെ കെ.​​​​പി. സു​​​​രേ​​​​ഷ് (56), ചെ​​​​റു​​​​പാ​​​​റ​​​​യി​​​​ലെ ടോ​​​​ബി (44), മു​​​​ൻ ലോ​​​​ക്ക​​​​ൽ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗം ജ​​​​നാ​​​​ർ​​​​ദ​​​​ന​​​​ൻ (63), കാ​​​​ര​​​​യാ​​​​ട്ടെ ശി​​​​വ​​​​പ്ര​​​​സാ​​​​ദ് (57) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ത​​​​ളി​​​​പ്പ​​​​റ​​​​ന്പ് ജി​​​​ല്ലാ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ഷ​​​​ൻ​​​​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി കെ.​​​​എ​​​​ൻ. പ്ര​​​​ശാ​​​​ന്ത് ശി​​​​ക്ഷി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​ക​​​​ൾ കു​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി വെ​​​​ള്ളി​​​​യാ​​​​ഴ്ച ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.
വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ക​​​​ഠി​​​​ന​​​​ത​​​​ട​​​​വു​​​​ൾ​​​​പ്പെടെ 25 വ​​​​ർ​​​​ഷം ത​​​​ട​​​​വും പി​​​​ഴ​​​​യും വി​​​​ധി​​​​ച്ച​​​​ത്. കേ​​​​സി​​​​ലെ ടി.​​​​വി. ബി​​​​നു ഒ​​​​ഴി​​​​കെ മ​​​​റ്റു പ്ര​​​​തി​​​​ക​​​​ൾ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ത​​​​ട​​​​വ് ശി​​​​ക്ഷ ഒ​​​​ന്നി​​​​ച്ച​​​​നു​​​​ഭ​​​​വി​​​​ച്ചാ​​​​ൽ മ​​​​തി. ഇ​​​​വ​​​​ർ​​​​ക്ക് പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തെ ത​​​​ട​​​​വ് അ​​​​നു​​​​ഭ​​​​വി​​​​ച്ചാ​​​​ൽ മ​​​​തി​​​​യാ​​​​കും.

എ​​​​ന്നാ​​​​ൽ, ബി​​​​നു 25 വ​​​​ർ​​​​ഷ​​​​വും ശി​​​​ക്ഷ​​​​യ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് വി​​​​ധി​​​​ന്യാ​​​​യ​​​​ത്തി​​​​ൽ കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​​ഫ്ഐ​​​​ആ​​​​റി​​​​ൽ 12 പ്ര​​​​തി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ വി.​​​​സി. ബാ​​​​ബു, ആ​​​​ശാ​​​​രി വി​​​​ജ​​​​യ​​​​ൻ എ​​​​ന്നി​​​​വ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ്പട്ടി​​​​ക​​​​യി​​​​ൽ​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

2011 ന​​​​വം​​​​ബ​​​​ർ 27ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം 4.30 ഓ​​​​ടെ തി​​​​മി​​​​രി ഔ​​​​വ​​​​ർ കോ​​​​ള​​​​ജി​​​​ന് സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം. പ്ര​​​​ദേ​​​​ശ​​​​ത്ത് ആ​​​​ർ​​​​എ​​​​സ്എ​​​​സ് ശാ​​​​ഖ തു​​​​ട​​​​ങ്ങു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ണ്ടാ​​​​യ ത​​​​ർ​​​​ക്ക​​​​മാ​​​​ണ് ബോം​​​​ബേ​​​​റി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.

ത​​​​ലേ​​​​ദി​​​​വ​​​​സം ഇ​​​​വി​​​​ടെ ആ​​​​ർ​​​​എ​​​​സ്എ​​​​സ്-​​​​സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ആ​​​​ർ​​​​എ​​​​സ്എ​​​​സ്-​​​​ബി​​​​ജെ​​​​പി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​നി​​​​ന്നു വീ​​​​ട്ടി​​​​ലേ​​​​ക്ക് കൊ​​​​ണ്ടുവ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ത്തി​​​​നു​​നേ​​​​രേ ബോം​​​​ബെ​​​​റി​​​​ഞ്ഞ് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ന്നാ​​​​ണ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ കേ​​​​സ്.

മു​​പ്പ​​തോ​​​​ളം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രാ​​​​ണ് വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ഒ​​​​മ്പ​​​​ത് പേ​​​​ർ​​​​ക്ക് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റി​​​​രു​​​​ന്നു. ചെ​​​​റു​​​​പു​​​​ഴ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഇ.​​​​വി.​​ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, എ.​​​​ടി. സ​​​​ന്തോ​​​​ഷ്, ച​​​​ന്ദ്ര​​​​ൻ, ജോ​​​​ജി ഫി​​​​ലി​​​​പ്പ്, ലാ​​​​ൽ​​​​കൃ​​​​ഷ്ണ​​​​ൻ, എം.സി.​​​​ നാ​​​​രാ​​​​യ​​​​ണ​​​​ൻ, എം.​​​​കെ.​​​​മു​​​​ര​​​​ളി, ഷി​​​​ജി​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​ണ് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു വേ​​​​ണ്ടി പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ യു. ​​ര​​​​മേ​​​​ശ​​​​ൻ ഹാ​​​​ജ​​​​രാ​​​​യി.

വി​​​​ധി​​​​കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും നാ​​​​ട്ടു​​​​കാ​​​​രും, പ്ര​​​​തി​​​​ക​​​​ളു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളും കോ​​​​ട​​​​തി പ​​​​രി​​​​സ​​​​ര​​​​ത്ത് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ്ര​​​​തി​​​​ക​​​​ളെ പോ​​​​ലീ​​​​സ് വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​യ​​​​റ്റു​​​​ന്പോ​​​​ൾ സി​​​​പി​​​​എം പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കി​​​​യാ​​​​ണ് ജ​​​​യി​​​​ലി​​​​ലേ​​​​ക്ക​​​​യ​​​​ച്ച​​​​ത്.

Kerala

എ.​കെ.​ആ​ന്‍റ​ണി​യും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ആ​ർ​എ​സ്എ​സു​മാ‍​യി ഡീ​ലു​ണ്ടാ​ക്കി; ആ​രോ​പ​ണ​വു​മാ​യി പി.​ജ​യ​രാ​ജ​ൻ

മ​ല​പ്പു​റം: യു​ഡി​എ​ഫി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​യ​രാ​ജ​ൻ രം​ഗ​ത്ത്. മാ​റാ​ട് ക​ലാ​പ സ​മ​യ​ത്ത് യു​ഡി​എ​ഫും ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളും ത​മ്മി​ൽ ഡീ​ൽ ഉ​ണ്ടാ​ക്കി​യെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണം.

കോ​ഴി​ക്കോ​ട് ഗ​സ്റ്റ്ഹൗ​സി​ൽ എ.​കെ. ആ​ന്‍റ​ണി​യും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളും ചേ​ർ​ന്നാ​ണ് ഡീ​ൽ ഉ​ണ്ടാ​ക്കി​യ​തെ​ന്ന് പി.​ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചു. ഡീ​ലി​ന് പി​ന്നാ​ലെ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ നി​ന്ന് ബി​ജെ​പി പി​ന്മാ​റി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൊ​ന്നാ​നി വെ​ളി​യം​കോ​ട് ഇ​ട​ത് സ്ഥാ​നാ​ർ​ഥി എം.​കെ. സ​ക്കീ​റി​ന്‍റെ പ്ര​ചാ​ര​ണ വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി.​ജ​യ​രാ​ജ​ൻ. ഹി​ന്ദു രാ​ഷ്ട്ര​വാ​ദി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടാ​ണ് ലീ​ഗും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ജ​യ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Kerala

ആ​ർ​എ​സ്എ​സി​നു ബാ​ധ​ക​മ​ല്ലാ​ത്ത നി​യ​മം ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ഉ​പ​യോ​ഗി​ക്കു​ന്നു: പ്രി​യ​ങ്ക് ഖാ​ർ​ഗെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ പോ​​​ലു​​​മി​​​ല്ലാ​​​തെ രാ​​​ജ്യ​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സി​​​ന് ബാ​​​ധ​​​ക​​​മ​​​ല്ലാ​​​ത്ത നി​​​യ​​​മം ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ മേ​​​ൽ അ​​​ടി​​​ച്ചേ​​​ൽ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​യം രാ​​​ഷ്‌ട്രീയ താ​​​ക്കീ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു ക​​​ർ​​​ണാ​​​ട​​​ക ഐ​​​ടി മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വു​​​മാ​​​യ പ്രി​​​യ​​​ങ്ക് ഖാ​​​ർ​​​ഗെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

ഭേ​​​ദ​​​ഗ​​​തി ബി​​​ൽ കൊ​​​ണ്ടു വ​​​രു​​​ന്ന​​​ത് എ​​​ഫ്സി​​​ആ​​​ർ​​​എ വ​​​ഴി വ​​​രു​​​ന്ന ഫ​​​ണ്ടി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണെ​​​ന്നാ​​​ണ് കേ​​​ന്ദ്ര വാ​​​ദം. എ​​​ന്നാ​​​ൽ, ഈ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ർ​​​എ​​​സ്എ​​​സി​​​ന് ല​​​ഭി​​​ക്കു​​​ന്ന ഫ​​​ണ്ടി​​​നോ ബി​​​ജെ​​​പി​​​യു​​​ടെ ഇ​​​ല​​​ക്ട​​​റ​​​ൽ ബോ​​​ണ്ടി​​​നോ പി​​​എം കെ​​​യ​​​ർ ഫ​​​ണ്ടി​​​നോ ബാ​​​ധ​​​ക​​​മ​​​ല്ല. എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ ഗൂ​​​ഢ​​​ല​​​ക്ഷ്യം ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ ആ​​​സ്തി കൈ​​​ക്ക​​​ലാ​​​ക്കു​​​ക​​​യു​​​മാ​​​ണ്.

ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നും സാ​​​മൂ​​​ഹ്യ സേ​​​വ​​​ന​​​ത്തി​​​നു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന വൃ​​​ദ്ധ സ​​​ദ​​​ന​​​ങ്ങ​​​ൾ, അ​​​നാ​​​ഥാ​​​ല​​​യ​​​ങ്ങ​​​ൾ, സ്കൂ​​​ളു​​​ക​​​ൾ, കോ​​​ള​​​ജു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ഇ​​​തു​​​വ​​​ഴി സ​​​ർ​​​ക്കാ​​​രി​​​നു നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​കും. ജാ​​​തി​​​ക്കും മ​​​ത​​​ത്തി​​​നു​​​മ​​​പ്പു​​​റം സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ​​​യും ഇ​​​തു ബാ​​​ധി​​​ക്കും.

എ​​​ഫ്സി​​​ആ​​​ർ​​​എ ഫ​​​ണ്ട് രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് കേ​​​ന്ദ്രം പ​​​റ​​​യു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​മാ​​​യി മോ​​​ദി​​​യും അ​​​മി​​​ത്ഷാ​​​യും അ​​​ജി​​​ത് ഡോ​​​വ​​​ലും ചേ​​​ർ​​​ന്നി​​​ട്ടും ഈ ​​​ആ​​​രോ​​​പ​​​ണ​​​ത്തി​​​നു തെ​​​ളി​​​വു​​​ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ഈ ​​​വി​​​ഷ​​​യം നി​​​യ​​​മ​​​പ​​​രം മാ​​​ത്ര​​​മ​​​ല്ല, രാ​​​ഷ്‌ട്രീ യ താ​​​ക്കീ​​​തി​​​ന്‍റെ ഭാ​​​ഗം കൂ​​​ടി​​​യാ​​​ണ്.

എ​​​ഫ്സി​​​ആ​​​ർ​​​എ വി​​​ഷ​​​യ​​​ത്തി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നൊ​​​പ്പം പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷം ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് ബി​​​ജെ​​​പി​​​യു​​​മാ​​​യു​​​ള്ള ഡീ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ല്ല എ​​​ന്ന​​​തു​​​കൊ​​​ണ്ട് ബി​​​ജെ​​​പി പി​​​ന്മാ​​​റി എ​​​ന്ന​​​ർ​​​ഥ​​​മി​​​ല്ല.

രാ​​​ഹു​​​ൽ​​​ ഗാ​​​ന്ധി​​​യെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ഇ​​​തു​​​വ​​​രെ ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ വി​​​മ​​​ർ​​​ശി​​​ച്ചു ക​​​ണ്ടി​​​ല്ല. കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളെ വേ​​​ട്ട​​​യാ​​​ടു​​​ന്ന കേ​​​ന്ദ്രം കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ട​​​തു നേ​​​താ​​​ക്ക​​​ളെ താ​​​ലോ​​​ലി​​​ക്കു​​​ന്നു. മോ​​​ദി-​​​പി​​​ണ​​​റാ​​​യി പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണ് യ​​​ഥാ​​​ർ​​​ഥ കേ​​​ര​​​ള സ്റ്റോ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഡ​​​ബി​​​ൾ എ​​​ൻ​​​ജി​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ന്‍റെ ഐ​​​ടി വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ഒ​​​ന്നും​​​ചെ​​​യ്തി​​​ല്ലെ​​​ന്നും ക​​​ർ​​​ണാ​​​ട​​​ക ഐ​​​ടി മ​​​ന്ത്രി ആ​​​രോ​​​പി​​​ച്ചു. ക​​​ർ​​​ണാ​​​ട​​​ക പു​​​റം​​​ത​​​ള്ളി​​​യ രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റെ ബി​​​ജെ​​​പി കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ത​​​ള്ളി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ്രി​​​യ​​​ങ്ക് ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു.

Kerala

ചി​ല്ല​റ വോ​ട്ടി​ന് വേ​ണ്ടി രാ​ഷ്ട്രീ​യ ചെ​റ്റ​ത്ത​രം കാ​ണി​ക്കാ​റി​ല്ല; സ​തീ​ശ​ന് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: ചി​ല്ല​റ വോ​ട്ടി​ന് വേ​ണ്ടി രാ​ഷ്ട്രീ​യ ചെ​റ്റ​ത്ത​രം ത​ങ്ങ​ൾ കാ​ണി​ക്കാ​റി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ര്‍​എ​സ്എ​സു​മാ​യി ചേ​ര്‍​ന്ന് മ​ത്സ​രി​ച്ചെ​ന്ന വി.​ഡി.​സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച കാ​ലം മു​ത​ൽ ആ​ർ​എ​സ്എ​സ് എ​ങ്ങ​നെ​യാ​ണ് ത​ന്നെ ക​ണ്ട​തെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ആ​ര്‍​എ​സ്എ​സി​ന്‍റെ പ്ര​ധാ​ന ടാ​ർ​ഗ​റ്റ് ആ​യി​രു​ന്നു താ​നെ​ന്നും സ​തീ​ശ​ൻ നു​ണ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നാ​ണം കെ​ട്ട് ഒ​രു​പാ​ട് കൂ​ട്ടു​കെ​ട്ടു​ക​ൾ​ക്ക് പു​റ​കെ പോ​യ​വ​രാ​ണ് കോ​ണ്‍​ഗ്ര​സു​കാ​ർ.

ശു​ദ്ധ അ​സം​ബ​ന്ധം പ​റ​യാ​ൻ സ​തീ​ശ​ന് ഒ​രു മ​ടി​യു​മി​ല്ല. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ബാ​ധി​ത​രെ കോ​ൺ​ഗ്ര​സു​കാ​ർ പ​റ്റി​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സ് നി​ര്‍​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ഴി​ഞ്ഞ മാ​സ​മാ​ണ് ന​ട​ന്ന​ത്. യു​ഡി​എ​ഫ് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ന​ട​പ്പി​ലാ​ക്കാ​റി​ല്ലെ​ന്നും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലാ​ണ് കാ​ര്യം.

ജ​ന​ങ്ങ​ള്‍ എ​ല്ലാം കാ​ണു​ന്നു​ണ്ട്. ജ​ന​ങ്ങ​ള്‍ എ​ൽ​ഡി​എ​ഫി​നെ​യും യു​ഡി​എ​ഫി​നെ​യും താ​ര​ത​മ്യം ചെ​യ്യു​ന്നു​ണ്ട്. എ​ൽ​ഡി​എ​ഫ് വീ​ണ്ടും ഭ​ര​ണ​ത്തു​ട​ർ​ച്ച നേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Kerala

ലക്ഷണമൊത്തെ ആര്‍എസ്എസ് ഏജന്‍റ് പിണറായി വിജയനാണെന്ന് വി.ഡി. സതീശൻ

കൊച്ചി: ഗോൾവാൾക്കർ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്‍റെ നിരന്തരമുള്ള പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും കാരണം ലക്ഷണമൊത്തെ ആര്‍എസ്എസ് ഏജന്‍റ് പിണറായി വിജയനാണെന്നും സതീശൻ പറഞ്ഞു.

1977 ല്‍ ആര്‍എസ്എസിന്‍റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്‍എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി. സതീശനല്ല. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്എസ് സംയുക്ത സ്ഥാനാർഥിയായിരുന്നില്ലേ ആര്‍എസ്എസ് നേതാവ് കെ.ജി. മാരാര്‍? അതേ കെ.ജി. മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

പാലക്കാട് മത്സരിച്ച സിപിഎം സ്ഥാനാർഥി ശിവദാസ മേനോന്‍റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോ? 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി. സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഎം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും.

ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചുകൊണ്ടാണ് ആര്‍എസ്എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന്‍ പറയുന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം- ബിജെപി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്‍റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്‍റെ കാരണഭൂതന്‍ പിണറായി വിജയനാണ്. വി.ഡി സതീശനല്ല.

ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസ് നേതാക്കളുമായി ശ്രീ എമ്മിന്‍റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.

ദേശീയപാത തകര്‍ന്ന് വീണപ്പോള്‍ നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന്‍റെ പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല.

നിര്‍മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ സംസ്ഥന ഗവര്‍ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല. അമിത് ഷാ പറഞ്ഞപ്പോള്‍ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പിഎം ശ്രീയില്‍ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയന്‍ എന്നാണ്, വി.ഡി സതീശനെന്നല്ല.

ഒരു ഘട്ടത്തില്‍ ആര്‍എസ്എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നല്‍കിയ ആളുടെ പേരും പിണറായി വിജയന്‍ എന്നാണ്, വി.ഡി. സതീശന്‍ എന്നല്ല.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി. സതീശനല്ല.

എഡിജിപിയെ ആര്‍എസ്എസ് നേതാക്കളുടെ അരികിലേക്ക് ദൂതുമായി അയച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്, വി.ഡി. സതീശനല്ല. പിടിക്കപ്പെട്ടപ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ എഡിജിപിയെ സംരക്ഷിച്ചതും ഇതേ പിണറായി വിജയനാണ്.

തൃശൂര്‍ പൂരം കലക്കി ബിജെപിയെ തൃശൂരില്‍ ജയിപ്പിച്ച് കരുവന്നൂരിലെ ഇഡി അന്വേഷണവും മകളുടെ കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണവും അട്ടിമറിച്ച മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്.

സംഘ്പരിവാറിന് എതിരായ കോണ്‍ഗ്രസിന്‍റെ പോരാട്ടത്തിന് പിണറായി വിജയന്‍റെ സ്റ്റഡി ക്ലാസ് വേണ്ട. അത് ഇനി കേരളത്തിലെ സിപിഎമ്മിനും അതിന്‍റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രിയുടെ കൈയിലുള്ളതിനേക്കാള്‍ ചിത്രങ്ങള്‍ ഞങ്ങളുടെ കൈയിലുണ്ട്. അതിന് കൂടി മറുപടി പറഞ്ഞു പോകൂവെന്നും സതീശൻ കൂട്ടിച്ചേർത്തു.

National

ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​ക്ക് അ​നു​മ​തി നി​ഷേ​ധി​ച്ചു

ബം​​​​ഗ​​​​ളൂ​​​​രു: ആ​​​​ർ​​​​എ​​​​സ്എ​​​​സ് പ​​​​രി​​​​പാ​​​​ടി​​​​ക്ക് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച് ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ.

മൈ​​​​സൂ​​​​രു​​​​വി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക സ്റ്റേ​​​​റ്റ് ഓ​​​​പ്പ​​​​ൺ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ (കെ​​​​എ​​​​സ്ഒ​​​​യു) നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ദീ​​​​ൻ​​​​ദ​​​​യാ​​​​ൽ ഉ​​​​പാ​​​​ധ്യാ​​​​യ പ്ര​​​​ഭാ​​​​ഷ​​​​ണ പ​​​​ര​​​​മ്പ​​​​ര​​​​യ്ക്കാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ച​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ മാ​​​​ർ​​​​ഗ​​​​നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ലം​​​​ഘി​​​​ച്ചെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ന​​​​ട​​​​പ​​​​ടി.

Kerala

ഒ​റ്റ​പ്പാ​ല​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് കു​ത്തേ​റ്റ സം​ഭ​വം; ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം ചെ​ന​ക്ക​ത്തൂ​ർ പൂ​ര​ത്തി​നി​ടെ സി​പി​എം ബ്രാ​ഞ്ച് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. പാ​ല​പ്പു​റം പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് ച​ക്കാം തൊ​ടി വീ​ട്ടി​ൽ പ്ര​ശാ​ന്ത് ( 30), പാ​ല​പ്പു​റം വ​ട​ക്ക​ത്ത് വീ​ട്ടി​ൽ അ​ജേ​ഷ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​റ്റ​പ്പാ​ലം പോ​ലീ​സാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. സി​പി​എം ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും ഡി​വൈ​എ​ഫ്ഐ പാ​ല​പ്പു​റം മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ മേ​ലേ​തി​ൽ അ​ർ​ഷി​ദ് (31), പാ​ല​പ്പു​റം പൂ​വ​ത്തി​ങ്ങ​ൽ പ്ര​ശാ​ന്ത് (38) എ​ന്നി​വ​രെ​യാ​ണ് അ​ക്ര​മി​ക​ൾ ക​ത്തി കൊ​ണ്ട് കു​ത്തി​യ​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​മീ​ൻ, സ​നൂ​പ്, സ​ന്തോ​ഷ്, അ​നി​ൽ എ​ന്നി​വ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ പാ​ല​പ്പു​റം പോ​സ്റ്റോ​ഫീ​സി​ന​ടു​ത്തു​ള്ള ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പാ​ല​പ്പു​റം സ്റ്റാ​ലി​ൻ​സ് പൂ​രാ​ഘോ​ഷ​ക​മ്മി​റ്റി​യു​ടെ വേ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യാ​ണ്‌ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്‌. സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യു​ന്ന 11 ഓ​ളം പേ​ർ​ക്ക​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ‌‌​ടു​ത്തി​രി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും ഒ​റ്റ​പ്പാ​ലം പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​നെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു

കൊ​ല്ലം: ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​നെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ വ​ള​ഞ്ഞി​ട്ട് ത​ല്ലി. കൊ​ല്ലം ഈ​സ്‌​റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജി പ്ര​സാ​ദി​ന്‍റെ മ​ക​ൻ പൃ​ഥ്വി​രാ​ജി​നാ​ണ് (23) മ​ർ​ദ​ന​മേ​റ്റ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പൃ​ഥ്വി​രാ​ജ് ചി​കി​ത്സ​യി​ലാ​ണ്. പൃ​ഥി​രാ​ജി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ബ​ന്ധു​വും ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​മാ​യ യു​വാ​വി​നെ മ​ർ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്‌​ത​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സ​മീ​പ​വാ​സി​ക​ളാ​യ ആ​കാ​ശ്, അ​ച്ചു, ന​ന്ദു, വി​ഷ്ണു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന പ​ത്തോ​ളം പേ​ർ​ക്കെ​തി​രെ ശൂ​ര​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​ർ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച മുരളീധരൻ വീണ്ടും വട്ടിയൂർക്കാവിൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.മുരളീധരൻ തന്‍റെ പഴയ തട്ടകമായ വട്ടിയൂർക്കാവിൽ മത്സരിക്കും.വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള സന്നദ്ധത കെ. മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചു. നേരത്തെ പാലക്കാട്,കോഴിക്കോട് ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലും തിരുവനന്തപുരം സെൻട്രലിലും മുരളീധരൻ മത്സരിക്കണമെന്നു പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വ്യക്തമായ മറുപടി പറയാതെ പാർട്ടി തീരുമാനിക്കുമെന്നും മത്സരത്തിനില്ലെന്നുമാണ് അദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നത്. ഹൈക്കമാൻഡ് നടത്തിയ വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ പ്രധാന പേര് മുരളീധരന്‍റേതായിരുന്നു. മുരളി മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വളർത്താനാണോ നിഗ്രഹിക്കാനാണോയെന്നായിരുന്നു പ്രതികരണം.

ബിജെപിയെ പൂട്ടിച്ചു

2011, 2016ലും വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽനിന്നു മുരളി മത്സരിച്ചു വിജയിച്ചിരുന്നു. നിയമസഭാംഗമായിരിക്കെ ലോക്സഭയിലേക്കു മത്സരിക്കാൻ അദ്ദേഹം കോഴിക്കോട്ടേക്കു പോകുകയും ലോക്സഭയിൽ വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത വി.കെ. പ്രശാന്ത് വിജയം നേടി. ലോക്സഭാംഗം ആയിരിക്കെ നേമത്തുനിന്നു നിയമസഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചതു ബിജെപിയുടെ വിജയസാധ്യതയെ ബാധിച്ചു. സിപിഎമ്മിലെ വി. ശിവൻകുട്ടി വിജയിച്ചു. തുടർന്നു തൃശൂരിൽനിന്നു ലോക്സഭയിലേക്കു കെ. മുരളീധരൻ മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഉഗ്രപോരാട്ടം

കെ. മുരളീധരൻ എവിടെ മത്സരിച്ചാലും പരാജയപ്പെടുത്തുമെന്ന് ആർഎസ്എസ് തീരുമാനമെടുത്തിരുന്നു. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് കെ. മുരളീധരനായിരുന്നു. ഇതിൽ മുരളി ആവേശംകൊണ്ടത് ആർഎസ്എസ് ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും മുരളിയോടു കടുത്ത വിരോധത്തിനിടയാക്കിയിരുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ വാർഡുകൾ ബിജെപിയാണ് ഭരിക്കുന്നത്. മേയർ വി.വി. രാജേഷിന്‍റെ വാർഡ് കൊടുങ്ങാനുരാണ് എന്ന പ്രത്യേകതയും ഉണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയായി വി.കെ. പ്രശാന്ത് തന്നെ വരാനാണ് സാധ്യത. മുരളിയെ നേരിടാൻ ബിജെപിയും കരുത്തനായി സ്ഥാനാർഥിയെ രംഗത്തിറക്കാനാണ് സാധ്യത.

National

ദി​ഗ്‌​വി​ജ​യ് സിം​ഗി​ന് തി​രി​ച്ച​ടി: ആ​ർ.​എ​സ്.​എ​സ് ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സ് തു​ട​രും

താ​നെ: മു​ൻ ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് എം ​എ​സ്. ഗോ​ൾ​വാ​ൾ​ക്ക​റെ കു​റി​ച്ചു​ള്ള വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗി​നെ​തി​രെ ന​ൽ​കി​യ മാ​ന​ന​ഷ്ട​ക്കേ​സ് ത​ള്ളാ​നാ​വി​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ കോ​ട​തി. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന സിം​ഗി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് സി​വി​ൽ ജ​ഡ്ജി രാ​ജേ​ഷ് ബി. ​ഖ​ണ്ഡാ​രെ​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

2023 ജൂ​ലൈ എ​ട്ടി​ന് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് ദി​ഗ്‌​വി​ജ​യ് സിം​ഗ് ഗോ​ൾ​വാ​ൾ​ക്ക​റു​ടേ​തെ​ന്ന പേ​രി​ൽ ഒ​രു ചി​ത്രം പ​ങ്കു​വെ​ച്ച​ത്. ദ​ളി​ത​ർ​ക്കും മു​സ്‌​ലിം​ക​ൾ​ക്കും തു​ല്യാ​വ​കാ​ശം ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ബ്രി​ട്ടീ​ഷ് ഭ​ര​ണ​മാ​ണെ​ന്ന് ഗോ​ൾ​വാ​ൾ​ക്ക​ർ പ​റ​ഞ്ഞ​താ​യാ​ണ് പോ​സ്റ്റി​ൽ അ​വ​കാ​ശ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഈ ​ഉ​ദ്ധ​ര​ണി​ക​ൾ വ്യാ​ജ​മാ​ണെ​ന്നും ആ​ർ​എ​സ്എ​സി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ബോ​ധ​പൂ​ർ​വ്വം ച​മ​ച്ച​താ​ണെ​ന്നും ആ​രോ​പി​ച്ച് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ വി​വേ​ക് ച​മ്പാ​നേ​ക്ക​റാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ്ര​തീ​കാ​ത്മ​ക​മാ​യി ഒ​രു രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​ത്.

 

 

National

ഡൽഹിയിൽ ക്രൈസ്തവ സ്കൂളിനു നേരേ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി​​​യി​​​ൽ ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ള്ള സ്കൂ​​​ളി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം. ഡ​​​ൽ​​​ഹി ബു​​​രാ​​​രി​​​യി​​​ലു​​​ള്ള മൗ​​​ണ്ട് ഒ​​​ളി​​​വ​​​റ്റ് സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​ന്പ​​​തോ​​​ളം തീ​​​വ്ര ഹി​​​ന്ദു​​​ത്വ​​​വാ​​​ദി​​​ക​​​ൾ സ്കൂ​​​ളി​​​ന്‍റെ ഗേ​​​റ്റി​​​നു​​​ മു​​​ന്നി​​​ൽ സം​​​ഘ​​​ടി​​​ച്ചെ​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്കൂ​​​ളി​​​ൽ നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി മ​​​തം മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.
പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ സ്കൂ​​​ളി​​​ന​​​ക​​​ത്തേ​​​ക്ക് ക​​​ട​​​ത്തി​​​വി​​​ടാ​​​തി​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു ത​​​ട​​​ഞ്ഞ​​​ത്.

1993ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ സ്കൂ​​​ളി​​​ൽ ഇ​​​തു​​​വ​​​രെ​​​യും മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ഇ​​​നി​​​യു​​​മു​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു​​​മാ​​​ണ് സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സാ​​​മൂ​​​ഹി​​​ക​​​പ്ര​​​വ​​​ർ​​​ത്ത​​​ക മീ​​​നാ​​​ക്ഷി സിം​​​ഗ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​ർ ബ​​​ജ്‌​​​രം​​​ഗ്ദ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​കരു​​​മാ​​​ണെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​താ​​​യും സം​​​ഭ​​​വ​​​മു​​​ണ്ടാ​​​കു​​​ന്ന​​​തി​​​ന് ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പ് ശ​​​നി​​​യാ​​​ഴ്ച​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ൽ സ്കൂ​​​ളി​​​നു​​​നേ​​​രേ പ്ര​​​തി​​​ഷേ​​​ധ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും മീ​​​നാ​​​ക്ഷി വ്യ​​​ക്ത​​​മാ​​​ക്കി.

 

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​ത് ച​രി​ത്ര വി​ജ​യം; യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: രാ​ഹു​ൽ ഗാ​ന്ധി

 കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് നേ​ടി​യ​ത് ച​രി​ത്ര വി​ജ​യ​മാ​ണെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. കൊ​ച്ചി​യി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി.

"യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​ന്നാ​ട്ടി​ലെ ജ​ന​ത​യു​മാ​യി ഇ​ഴു​കി ചേ​രും. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ൾ​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കും. ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​ർ ജോ​ലി കി​ട്ടാ​ത്ത​തി​നാ​ൽ ഈ ​നാ​ട് വി​ടു​ന്നു. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ഇ​വി​ടെ നി​ന്ന് വി​ദേ​ശ​ത്ത് പോ​കു​ന്ന​ത് നി​ർ​ബ​ന്ധി​ത​മാ​യ ഒ​രു അ​വ​സ്ഥ​യി​ൽ ആ​ക​രു​ത്.'- രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ജ​ന​ത​യു​ടെ ശ​ബ്ദം കേ​ൾ​ക്കാ​ൻ ആ​ർ​എ​സ്എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ആ​ശ​യ​പ​ര​മാ​യ സാം​സ്കാ​രി​ക നി​ശ​ബ്ദ​ത ഉ​ണ്ടാ​ക്കാ​നാ​ണ് ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ശ്ര​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ സ്വ​ത്തും അ​ഭി​മാ​ന​വും വ​ള​രെ കു​റ​ച്ചു ആ​ളു​ക​ളി​ലേ​ക്ക് ഒ​തു​ങ്ങ​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​ഗ്ര​ഹ​മെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു.

Kerala

ഐ​ഷാ പോ​റ്റി വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പ​മു​ള്ള ആ​ൾ; പാ​ർ​ട്ടി വി​ട്ട തീ​രു​മാ​നം വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു: എം.​എ. ബേ​ബി

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ ചേ​ർ‌​ന്ന​തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പ​മു​ള്ള ആ​ളാ​ണ് ഐ​ഷാ പോ​റ്റി​യെ​ന്നും പാ​ർ​ട്ടി വി​ട്ട തീ​രു​മാ​നം വേ​ദ​ന​യു​ണ്ടാ​ക്കു​ന്നു​വെ​ന്നും എം​എ ബേ​ബി പ​റ​ഞ്ഞു.

ഐ​ഷാ പോ​റ്റി​യെ അ​വ​ഗ​ണി​ച്ചു എ​ന്ന് പ​റ​യു​ന്ന​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ന്ന് അ​റി​യി​ല്ല. മൂ​ന്നു​ത​വ​ണ എം​എ​ൽ​എ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ക്കി. മ​തി​പ്പ് ഉ​ണ്ടാ​ക്കു​ന്ന തീ​രു​മാ​നം അ​ല്ല ഇ​തെ​ന്നും പ​രാ​തി​ക​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ന്ന​യി​ക്കാ​മാ​യി​രു​ന്നെ​ന്നും ബേ​ബി പ​റ​ഞ്ഞു.

എ​തി​ർ പാ​ള​യ​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് വാ​ർ​ത്ത​യാ​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ അ​വ​സ​രം ന​ൽ​കി​യ​ത് സി​പി​എം ആ​ണ്. പ​രാ​തി​ക​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ന്ന​യി​ക്കാ​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര​യി​ലോ കൊ​ല്ലം ജി​ല്ല​യി​ലെ ഐ​ഷാ പോ​റ്റി​യു​ടെ പോ​ക്ക് ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും ബേ​ബി വ്യ​ക്ത​മാ​ക്കി.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഉ​ണ്ടാ​യ ഈ ​മാ​റ്റം തെ​ര​ഞ്ഞെ​ടു​പ്പി​നെ പൊ​തു​വാ​യി ബാ​ധി​ക്കി​ല്ല. ഐ​ഷാ പോ​റ്റി ആ​ര്‍​എ​സ്എ​സി​നെ അ​നു​കൂ​ലി​ച്ച് പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് അ​റി​യു​ന്നു. അ​തൊ​ക്കെ വ​ല്ലാ​ത്ത വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സ​മം മു​സ്‌​ലിം; ലീ​ഗി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കെ.​ടി. ജ​ലീ​ൽ

കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ രം​ഗ​ത്ത്. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സ​മം മു​സ്‌​ലിം എ​ന്ന ആ​ഖ്യാ​നം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​ക്കാ​ർ പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത് മ​ന​സി​ലാ​ക്കാം. ലീ​ഗ് അ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​ത് എ​ത്ര​മാ​ത്രം അ​പ​ക​ട​ക​ര​മാ​ണെ​ന്നും ജ​ലീ​ൽ ചോ​ദി​ച്ചു.

ആ​ർ​എ​സ്എ​സ് ആ​ഭ്യ​ന്ത​രം കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞാ​ൽ അ​തി​ന​ർ​ഥം ആ​ഭ്യ​ന്ത​രം ഹി​ന്ദു കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്നാ​ണെ​ന്ന് ആ​രെ​ങ്കി​ലും വ്യാ​ഖ്യാ​നി​ച്ചാ​ൽ എ​ന്താ​കും ലീ​ഗി​ന്‍റെ പ്ര​തി​ക​ര​ണ​മെ​ന്നും ജ​ലീ​ൽ ചോ​ദി​ച്ചു.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​യി​രു​ന്നു കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള മു​സ്‌​ലിം സ​മൂ​ഹ​ത്തി​ന്‍റെ ര​ണ്ട് ശ​ത​മാ​നം പോ​ലും പ്രാ​തി​നി​ധ്യം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​ക്കി​ല്ല. സ്വ​ന്തം പ​ത്ര​വും ചാ​ന​ലും കാ​ട്ടി​യാ​ണ് അ​വ​ർ ‘പോ​ക്കാ​ച്ചി​ത്ത​വ​ള ച​മ​യു​ന്ന​തെ​ന്നും ജ​ലീ​ൽ കു​റി​ച്ചു.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​ക്കാ​ര​ൻ എ​ന്നു പ​റ​ഞ്ഞാ​ൽ അ​തി​ന്‍റെ പ​ച്ച​മ​ല​യാ​ള​ത്തി​ലു​ള്ള അ​ർ​ഥം, അ​യാ​ൾ സു​ന്നി മു​സ്‌​ലി​മോ, മു​ജാ​ഹി​ദ് മു​സ്‌​ലി​മോ, ത​ബ്ലീ​ഗ് ജ​മാ​അ​ത്തു​കാ​ര​നാ​യ മു​സ്‌​ലി​മോ അ​ല്ല എ​ന്നാ​ണെ​ന്നും ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ന്നി​ക​ളെ​യും മു​ജാ​ഹി​ദു​ക​ളെ​യും ത​ബ്ലീ​ഗു​കാ​രെ​യും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​ക്ക് പ​തി​ച്ചു കൊ​ടു​ക്കാ​ൻ ലീ​ഗ് ശ്ര​മി​ക്ക​രു​ത്. ലീ​ഗി​ന്‍റെ ’പാ​ൻ​മു​സ്‌​ലിം' ചി​ന്ത സു​ന്നി-​മു​ജാ​ഹി​ദ് പ്ര​സ്ഥാ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ല​ക്ഷ്യം​വ​ച്ച് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മെ​ന​ഞ്ഞ​താ​ണെ​ന്നും അ​ത് ലീ​ഗ് ഏ​റ്റെ​ടു​ക്ക​രു​തെ​ന്നും ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഇ​ന്ത്യ ഫോ​ര്‍ ഹി​ന്ദൂസ് എ​ന്നത് ഇ​ന്ത്യ​യി​ല്‍ ചെ​ല​വാ​കി​ല്ല: മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ

കോ​​​​​ട്ട​​​​​യം: അ​​​​​മേ​​​​​രി​​​​​ക്ക ഫോ​​​​​ര്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍സ് എ​​​​​ന്ന് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ​​​​​റ​​​​​യു​​​​​ന്ന​​​​​തു​​​​​പോ​​​​​ലെ ഇ​​​​​ന്ത്യ ഫോ​​​​​ര്‍ ഹി​​​​​ന്ദൂ​​​​സ് എ​​​​​ന്ന് ആ​​​​​ര്‍എ​​​​​സ്എ​​​​​സ് ആ​​​​​പ്ത​​​​​വാ​​​​​ക്യ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ അ​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ ചെ​​​​​ല​​​​​വാ​​​​​കി​​​​​ല്ലെ​​​​ന്ന് മ​​​​​ല​​​​​ങ്ക​​​​​ര ഓ​​​​​ര്‍ത്ത​​​​​ഡോ​​​​​ക്‌​​​​​സ് സ​​​​​ഭാ​​​​​ധ്യ​​​​​ക്ഷ​​​​​ന്‍ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ര്‍ത്തോ​​​​​മ്മാ മാ​​​​​ത്യൂ​​​​​സ് തൃ​​​​​തീ​​​​​യ​​​​​ന്‍ കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ. ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ള്‍ക്ക് അ​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ക​​​​​ള്‍ ആ​​​​​കു​​​​​ന്ന​​​​​തി​​​​​നു മ​​​​​ടി​​​​​യു​​​​​മി​​​​​ല്ല.

കാ​​​​​ര​​​​​ണം, ക്രി​​​​​സ്തീ​​​​​യ മ​​​​​തം ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തു ര​​​​​ക്ത​​​​​സാ​​​​​ക്ഷി​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ടെ​​​​​യും പീ​​​​​ഡ​​​​​ന​​​​​ത്തി​​​​​ലൂടെ​​​​​യു​​​​​മാ​​​​​ണ്. പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ള്‍ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ചെ​​​​​റു​​​​​ത്തു​​​​​നി​​​​​ല്പ് ഒ​​​​​ന്നാം നൂ​​​​​റ്റാ​​​​​ണ്ടി​​​​​ൽ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​താ​​​​​ണെ​​​​​ന്നും ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ര്‍ത്തോ​​​​​മ്മാ മാ​​​​​ത്യൂ​​​​​സ് തൃ​​​​​തീ​​​​​യ​​​​​ന്‍ കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വ പ​​​​​റ​​​​​ഞ്ഞു.

ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സം ക്രി​​​​​സ്മ​​​​​സ് ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​നാ​​​​​യി ഒ​​​​​രു മാ​​​​​ളി​​​​​ല്‍ വ​​​​​ച്ചി​​​​​രു​​​​​ന്ന ക്രി​​​​​സ്മ​​​​​സ് ചി​​​​​ഹ്ന​​​​​ങ്ങ​​​​​ള്‍ ന​​​​​ശി​​​​​പ്പി​​​​​ച്ച കു​​​​​റേ​​​​​യാ​​​​​ളു​​​​​ക​​​​​ള്‍ ഒ​​​​​രു പ​​​​​ള്ളി​​​​​യു​​​​​ടെ പു​​​​​റ​​​​​ത്തു​​​​​നി​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് വി​​​​​ദേ​​​​​ശ​​​​​മ​​​​​തം ഇ​​​​​വി​​​​​ടെ വേ​​​​​ണ്ടാ​​​​​യെ​​​​​ന്നാ​​​​​ണ്. അ​​​​​തു​​​​​കേ​​​​​ട്ട​​​​​പ്പോ​​​​​ള്‍ എ​​​​​നി​​​​​ക്കു ചി​​​​​രി​​​​​യാ​​​​​ണു തോ​​​​​ന്നി​​​​​യ​​​​​ത്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ള്‍ഡ് ട്രം​​​​പ് പ​​​​​റ​​​​​യാ​​​​​റു​​​​​ണ്ട്, അ​​​​​മേ​​​​​രി​​​​​ക്ക ഫോ​​​​​ര്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ന്‍സ്. അ​​​​​തു​​​​​പോ​​​​​ലെ ഇ​​​​​വി​​​​​ടെ ഹി​​​​​ന്ദു​​​​​ക്ക​​​​​ള്‍ ആ​​​​​ണ് 80 ശ​​​​​ത​​​​​മാ​​​​​നം, അ​​​​​തു​​​​​കൊ​​​​​ണ്ടു വി​​​​​ദേ​​​​​ശി​​​​​ക​​​​​ള്‍ പാ​​​​​ടി​​​​​ല്ലാ​​​​​യെ​​​​​ന്നു പ​​​​​റ​​​​​യു​​​​​ന്ന​​​​​തു തെ​​​​​റ്റി​​​​​ദ്ധാ​​​​​ര​​​​​ണ​​​​​യാ​​​​​ണെ​​​​​ന്നു ച​​​​​രി​​​​​ത്രം അ​​​​​റി​​​​​യാ​​​​​വു​​​​​ന്ന ഏ​​​​​വ​​​​​ര്‍ക്കും മ​​​​​ന​​​​​സി​​​​​ലാ​​​​​കും.

ആ​​​​​രാ​​​​​ണു ഹി​​​​​ന്ദു​​​​​ക്ക​​​​​ള്‍?

ക്രി​​​​​സ്തു​​​​​വി​​​​​നു മു​​​​​മ്പ് 2000​ല്‍ ​​​​ഇ​​​​​റാ​​​​​നി​​​​​ല്‍നി​​​​​ന്ന് ഇ​​​​​വി​​​​​ടെ കു​​​​​ടി​​​​​യേ​​​​​റി പാ​​​​​ര്‍ത്ത ആ​​​​​ര്യ​​​​​ന്മാരാ​​​​​ണി​​​​​വ​​​​​ര്‍. ബ്രാ​​​​​ഹ്മ​​​​​ണീ​​​​​യ ആ​​​​​രാ​​​​​ധ​​​​​ന ഉ​​​​​ണ്ടാ​​​​​യി​​​​​ക്ക​​​​​ഴി​​​​​ഞ്ഞ് ഉ​​​​​ണ്ടാ​​​​​യ മ​​​​​ത​​​​​മാ​​​​​ണ് ഹി​​​​​ന്ദു​​​​​മ​​​​തം. ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ ജ​​​​​നി​​​​​ച്ചു വ​​​​​ള​​​​​ര്‍ന്ന ഒ​​​​​രു ആ​​​​​ര്യ​​​​​നു​​​​​മി​​​​​ല്ല ഒ​​​​​രു ഹി​​​​​ന്ദു​​​​​വു​​​​​മി​​​​​ല്ല. എ​​​​​ല്ലാ​​​​​വ​​​​​രും ഇ​​​​​റാ​​​​​ന്‍ പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്നു വ​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്. ഇ​​​​​ങ്ങ​​​​​നെ 2000 ബി​​​​​സി​​​​​യി​​​​​ല്‍ രാ​​​​​ജ്യ​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​വ​​​​​ര്‍ പ​​​​​റ​​​​​യു​​​​​ക​​​​​യാ​​​​​ണ് വി​​​​​ദേ​​​​​ശി​​​​​ക​​​​​ള്‍ തി​​​​​രി​​​​​ച്ചു പോ​​​​​ക​​​​​ണ​​​മെ​​​ന്ന്.

ആ​​​​​രാ​​​​​ണു വി​​​​​ദേ​​​​​ശി‍?

ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രും മ​​​​​തം അ​​​​​നു​​​​​സ​​​​​രി​​​​​ച്ചു ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്. ഹി​​​​​ന്ദു​​​​​ക്ക​​​​​ള്‍ ഹി​​​​​ന്ദു വി​​​​​ശ്വാ​​​​​സ​​​​​ത്തി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ ജ​​​​​നി​​​​​ച്ചു വ​​​​​ള​​​​​ര്‍ന്ന​​​​​വ​​​​​രാ​​​​​ണ്. ഇ​​​​​വി​​​​​ട​​​​​ത്തെ ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ള്‍ എ​​​​​ഡി 52 മു​​​​​ത​​​​​ല്‍ ക്രി​​​​​സ്തു​​​​​മ​​​​​തം സ്വീ​​​​​ക​​​​​രി​​​​​ച്ച് ഇ​​​​​വി​​​​​ടെ ജ​​​​​നി​​​​​ച്ചു വ​​​​​ള​​​​​ര്‍ന്ന ഈ ​​​​​രാ​​​​​ജ്യ​​​​​ത്തെ പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​ണ്. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ആ​​​​​ളു​​​​​ക​​​​​ള്‍ ആ​​​​​രും ഇ​​​​​വി​​​​​ടെ ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ളാ​​​​​യി​​​​​ട്ടി​​​​​ല്ല. അ​​​​​റ​​​​​ബി രാ​​​​​ജ്യ​​​​​ത്തു​​​​​നി​​​​​ന്ന് ആ​​​​​രും ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ളാ​​​​​യി​​​​​ട്ടി​​​​​ല്ല. ഇ​​​​​വി​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ര്‍ ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ ജ​​​​​നി​​​​​ച്ചു​​​​​വ​​​​​ള​​​​​ര്‍ന്ന​​​​​വ​​​​​രാ​​​​​ണ്.

ഇ​​​​​വി​​​​​ട​​​​​ത്തെ മു​​​​​സ്‌​​​​​ലിം​​ക​​ളും അ​​​​​ങ്ങ​​​​​നെത​​​​​ന്നെ​​​​​യാ​​​​​ണ്. അ​​​​​വ​​​​​രും ഇ​​​​​വി​​​​​ടെ ജ​​​​​നി​​​​​ച്ചു വ​​​​​ള​​​​​ര്‍ന്ന​​​​​വ​​​​​രാ​​​​​ണ്.

മ​​​​​ധ്യ​​​​​പൂ​​​​​ര്‍വ ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള മു​​​​​സ്‌​​​​​ലിം​​​​​ക​​​​​ള്‍ ആ​​​​​രും ഇ​​​​​വി​​​​​ടെ​​​​​യി​​​​​ല്ല. ആ ​​​​​മ​​​​​ത​​​​​ത്തി​​​​​നും ഇ​​​​​വി​​​​​ടെ നി​​​​​ല്‍ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ണ്ട്. ക്രി​​​​​സ്തു​​​​​മ​​​​​ത​​​​​ത്തി​​​​​നു​​​​​മു​​​​​ണ്ട്. അ​​​​​തു​​​​​പോ​​​​​ലെ ഹി​​​​​ന്ദു​​​​​മ​​​​​ത​​ത്തി​​​​​നു​​​​​മു​​​​​ണ്ട്. അ​​​​​തു​​​​​കൊ​​​​​ണ്ട് വി​​​​​ദേ​​​​​ശി​​​​​ക​​​​​ള്‍ പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്നു പ​​​​​റ​​​​​യു​​​​​മ്പോ​​​​​ള്‍ പ​​​​​റ​​​​​യു​​​​​ന്ന​​​​​വ​​​​​രു​​​​​ടെ അ​​​​​റി​​​​​വി​​​​​ല്ലാ​​​​​യ്മ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു വി​​​​​ല​​​​​പി​​​​​ക്കു​​​​​ക​​​​​യ​​​​​ല്ലാ​​​​​തെ ത​​​​​ര​​​​​മി​​​​​ല്ല. പ​​​​​ക്ഷേ ആ ​​​​​അ​​​​​റി​​​​​വി​​​​​ല്ലാ​​​​​യ്മ​​​​​യ്ക്ക് ഒ​​​​​ത്താ​​​​​ശ ചെ​​​​​യ്തു​​കൊ​​​​​ടു​​​​​ക്കു​​​​​കയോ ഓ​​​​​ശാ​​​​​ന പാ​​​​​ടു​​​​​ക​​​​​യോ ചെ​​​​​യ്യു​​​​​ന്ന ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ള്‍ ഉ​​​​​ള്ള​​​​​പ്പോ​​​​​ള്‍ ന്യൂ​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ള്‍ ത​​​​​മ​​​​​സ്‌​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടും.

നാം ​​​​​ഇ​​​​​ത​​​​​റി​​​​​ഞ്ഞി​​​​​രി​​​​​ക്കേ​​​​​ണ്ട​​​​​ത് ന്യൂന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ള്‍ക്കെ​​​​​തി​​​​​രാ​​​​​യി​​​​​ട്ടു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​ങ്ങ​​​​​ള്‍ വ​​​​​രു​​​​​മ്പോ​​​​​ള്‍ അ​​​​​വ​​​​​രെ പ​​​​​റ​​​​​ഞ്ഞു ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​ണെ​​ന്നും മാ​​​​​ര്‍ത്തോ​​​​​മ്മാ മാ​​​​​ത്യൂ​​​​​സ് തൃ​​​​​തീ​​​​​യ​​​​​ന്‍ കാ​​​​​തോ​​​​​ലി​​​​​ക്കാ ബാ​​​​​വാ പ​​​​​റ​​​​​ഞ്ഞു.

National

വി​വാ​ഹത്തിനു താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ര്‍ സ​ന്യാ​സം സ്വീ​ക​രി​ക്ക​ണം: മോഹൻ ഭാഗവത്

കോ​​​​ല്‍​ക്ക​​​​ത്ത: ലി​​​​വ് ഇ​​​​ന്‍ ബ​​​ന്ധ​​​ങ്ങ​​​ളി​​​​​ലു​​​​ള്ള​​​​വ​​​​ര്‍ കു​​​​ടും​​​​ബ​​​​മെ​​​​ന്ന ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലാ​​​​ത്ത​​​​വ​​​​രാ​​​​ണെ​​​​ന്ന് ആ​​​​ര്‍​എ​​​​സ്എ​​​​സ് സ​​​​ര്‍​സം​​​​ഘ് ചാ​​​​ല​​​​ക് മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത്.

വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്കാ​​​​ന്‍ താ​​​​ത്പ​​​​ര്യ​​​​മി​​​​ല്ലെ​​​​ങ്കി​​​​ല്‍ സ​​​​ന്യാ​​​​സി​​​​ക​​​​ളാ​​​​കു​​​​ന്ന​​​​താ​​​​ണു ന​​​​ല്ല​​​​തെ​​​​ന്നും കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് ച​​​ട​​​ങ്ങി​​​ൽ പ്ര​​​സം​​​ഗി​​​ക്ക​​​വേ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കു​​​​ടും​​​​ബം, വി​​​​വാ​​​​ഹം എ​​​​ന്ന​​​​തു ശാ​​​​രീ​​​​രി​​​​ക​​​​സം​​​​തൃ​​​​പ്തി​​​​ക്കു​​​​വേ​​​​ണ്ടി മാ​​​​ത്ര​​​​മ​​​​ല്ല. സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ഒ​​​​രു വ്യ​​​​ക്തി എ​​​​ങ്ങ​​​​നെ ജീ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ​​​​ഠി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ്. ന​​​​മ്മു​​​​ടെ രാ​​​​ജ്യ​​​​ത്തെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും മ​​​​ത​​​​പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ദ​​​​മ്പ​​​​തി​​​​ക​​​​ള്‍​ക്ക് കു​​​​റ​​​​ഞ്ഞ​​​​ത് മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്നും മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത് ആ​​​​വ​​​​ര്‍​ത്തി​​​​ച്ചു.

19 മു​​​​ത​​​​ല്‍ 25 വ​​​​രെ​​​​യു​​​​ള്ള പ്രാ​​​​യ​​​​ത്തി​​​​ല്‍ വി​​​​വാ​​​​ഹം ന​​​​ട​​​​ക്കു​​​​ക​​​​യും മൂ​​​​ന്ന് കു​​​​ട്ടി​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യും ആ​​​​രോ​​​​ഗ്യം ന​​​​ന്നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത് പ​​​​റ​​​​ഞ്ഞു.

ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഹി​​​​ന്ദു​​​​ക്ക​​​​ള്‍​ക്ക് ലോ​​​​ക​​​​മെ​​​​ങ്ങു​​​​മു​​​​ള്ള ഹി​​​​ന്ദു​​​​ക്ക​​​​ള്‍ സ​​​​ഹാ​​​​യം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും മോ​​​​ഹ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

Kerala

ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: പി​ടി​യി​ലാ​യ പി​എ​ഫ്ഐ നേ​താ​വ് എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി/​കൊ​ച്ചി: പാ​ല​ക്കാ​ട്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലി​രി​ക്കെ അ​റ​സ്റ്റി​ലാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​വി​നെ എ​ൻ​ഐ​എ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ അ​ന്പ​താം പ്ര​തി​യാ​യ ഷാ​ഹു​ൽ ഹ​മീ​ദി​നെ ന​വം​ബ​ർ 27ന് ​പു​ല​ർ​ച്ചെ 4.15ന് ​ഡ​ൽ​ഹി ഇ​ന്ദി​ര ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ൾ​ക്കാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഷാ​ഹു​ൽ ഹ​മീ​ദ് നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പി‌​എ​ഫ്‌​ഐ​യു​ടെ സ​ജീ​വ അം​ഗ​മാ​ണെ​ന്ന് എ​ൻ‌​ഐ‌​എ പ​റ​ഞ്ഞു. പി​എ​ഫ്ഐ​യു​ടെ "ഇ​ന്ത്യ 2047' അ​ജ​ണ്ട​യി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

തീ​വ്ര​വാ​ദ സം​ഘ​ത്തി​ൽ അം​ഗ​മാ​ണെ​ന്നും ശ്രീ​നി​വാ​സ​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ​തി​നെ​ട്ടാം പ്ര​തി​ക്ക് അ​ഭ​യം ന​ൽ​കി​യെ​ന്നും കേ​ര​ള​ത്തി​ലെ സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​നും പൊ​തു​സ​മാ​ധാ​ന​ത്തി​നും ഹാ​നി​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടെ​ന്നു​മു​ള്ള കു​റ്റ​ങ്ങ​ൾ ഷാ​ഹു​ൽ ഹ​മീ​ദി​നെ​തി​രേ എ​ൻ​ഐ​എ ‌ചു​മ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

കു​റ്റ​കൃ​ത്യ​ത്തി​നു മു​മ്പും കു​റ്റ​കൃ​ത്യ​ത്തി​നി​ട​യി​ലും ശേ​ഷ​വും ര​ഹ​സ്യ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഷാ​ഹു​ൽ ഹ​മീ​ദ് വി​വി​ധ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​ത​യും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളും ഉ​പ​യോ​ഗി​ച്ചെ​ന്നും മൂ​ന്നു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ദേ​ശ​ത്ത് ഒ​ളി​വി​ൽ ക​ഴി​ഞ്ഞു​വെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​റ​സ്റ്റി​ന്‍റെ സ​മ​യ​ത്ത് ഷാ​ഹു​ൽ ഹ​മീ​ദി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ഹൈ​ദ​രാ​ബാ​ദി​ലെ സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

2022 ഏ​പ്രി​ൽ 16ന് ​പാ​ല​ക്കാ​ട് മേ​ലാ​മു​റി​യി​ലാ​ണ് ശ്രീ​നി​വാ​സ​ൻ കൊ​ല്ല​പ്പെ​ട്ട​ത്. എ​ൻ‌​ഐ‌​എ​യു​ടെ പ്രാ​രം​ഭ കു​റ്റ​പ​ത്ര​ത്തി​ൽ 70 - ല​ധി​കം പ്ര​തി​ക​ളു​ണ്ടാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നി​ടെ, ര​ഹ​സ്യ ആ​യു​ധ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്ന പി‌​എ​ഫ്‌​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ശൃം​ഖ​ല എ​ൻ‌​ഐ‌​എ ക​ണ്ടെ​ത്തി​യി​രു​ന്നു.

National

ആര്‍എസ്എസ് തലവന്‍ മണിപ്പൂരില്‍

ഇം​​​​ഫാ​​​​ല്‍: ത്രി​​​​ദി​​​​ന സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​നാ​​​​യി ആ​​​​ര്‍എ​​​​സ്എ​​​​സ് ത​​​​ല​​​​വ​​​​ന്‍ മോ​​​​ഹ​​​​ന്‍ ഭ​​​​ഗ​​​​വ​​​​ത് മ​​​​ണി​​​​പ്പൂ​​​​ര് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഇം​​​​ഫാ​​​​ലി​​​​ലെ​​​​ത്തി.

വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ള്‍, ആ​​​​ദി​​​​വാ​​​​സി നേ​​​​താ​​​​ക്ക​​​​ള്‍, പൗ​​​​ര​​​​പ്ര​​​​മു​​​​ഖ​​​​ര്‍ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി അ​​​ദ്ദേ​​​ഹം കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തും. 2023 മേ​​​​യ് മാ​​​സ​​​ത്തി​​​ൽ വം​​​​ശീ​​​​യ​​​​സം​​​​ഘ​​​​ര്‍ഷം തു​​​​ട​​​​ങ്ങി​​​​യ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ആ​​​ർ​​​എ​​​സ്എ​​​സ് ത​​​ല​​​വ​​​ൻ മ​​​ണി​​​പ്പു​​​ർ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്.

Kerala

ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു

കോ​ട്ട​യം: ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി നി​തീ​ഷ് മു​ര​ളീ​ധ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​ന്‍റെ മ​ര​ണ​മൊ​ഴി വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം കി​ട്ടി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ആ​ര്‍​എ​സ്എ​സി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണി​പ്പോ​ള്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Kerala

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; കെ.​സി.​വേ​ണു​ഗോ​പാ​ൽ റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി

കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. പൊ​തു​സം​വി​ധാ​ന​ത്തെ കാ​വി​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.

വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്നും എം​പി പ​റ​ഞ്ഞു. റെ​യി​ൽ​വേ​യെ രാ​ഷ്ട്രീ​യ ആ​ശ​യ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ വേ​ദി​യാ​ക്കി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ദേ​ശീ​യ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണി​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ​ത്.

National

ആർഎസ്എസിനെ നിരോധിക്കണം; വ്യക്തിപരമായ അഭിപ്രായമെന്ന് ഖാർഗെ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ മി​​​ക്ക ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും കാ​​​ര​​​ണ​​​മാ​​​യ ആ​​​ർ​​​എ​​​സ്എ​​​സി​​​നെ നി​​​രോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ത​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മെ​​​ന്ന് കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ.

രാ​​​ജ്യ​​​ത്തെ വി​​​ഭ​​​ജി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ർ സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ലി​​​ന്‍റെ ഓ​​​ർ​​​മ രാ​​​ഷ്‌​​​ട്രീ​​​യ​​​നേ​​​ട്ട​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പ​​​ട്ടേ​​​ലി​​​ന്‍റെ പാ​​​ര​​​ന്പ​​​ര്യ​​​ത്തെ കോ​​​ണ്‍ഗ്ര​​​സ് ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ആ​​​രോ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഖാ​​​ർ​​​ഗെ​​​യു​​​ടെ മ​​​റു​​​പ​​​ടി.

ആ​​​ർ​​​എ​​​സ്എ​​​സി​​​നെ​​​തി​​​രേ സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ​​​യ് പ​​​ട്ടേ​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളും ആ ​​​സം​​​ഘ​​​ട​​​ന​​​യെ നി​​​രോ​​​ധി​​​ക്കാ​​​നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​വും ഉ​​​ദ്ധ​​​രി​​​ച്ചാ​​​യി​​​രു​​​ന്നു ഖാ​​​ർ​​​ഗെ​​​യു​​​ടെ മ​​​റു​​​പ​​​ടി. ആ​​​ർ​​​എ​​​സ്എ​​​സി​​​നെ നി​​​രോ​​​ധി​​​ക്കാ​​​തെ മ​​​റ്റു വ​​​ഴി​​​യി​​​ല്ലെ​​​ന്ന് പ​​​ട്ടേ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ​​​ട്ടേ​​​ൽ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ 2024 ൽ ​​​മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ആ ​​​വി​​​ല​​​ക്കു മാ​​​റ്റി​​​യ​​​ത് ആ​​​ർ​​​എ​​​സ്എ​​​സി​​​നെ നി​​​രോ​​​ധി​​​ച്ച പ​​​ട്ടേ​​​ലി​​​നെ അ​​​നാ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന് ഖാ​​​ർ​​​ഗെ പ​​​റ​​​ഞ്ഞു. മോ​​​ദി ഈ ​​​തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഖാ​​​ർ​​​ഗെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​ത്തെ സ​​​ർ​​​പ്പ​​​വി​​​ഷ​​​ത്തോ​​​ട് ഉ​​​പ​​​മി​​​ച്ച ഖാ​​​ർ​​​ഗെ, പ​​​ട്ടേ​​​ലി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നു​​​വെ​​​ങ്കി​​​ൽ ആ ​​​സം​​​ഘ​​​ട​​​ന​​​യെ നി​​​രോ​​​ധി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. നെ​​​ഹ്റു​​​വി​​​നും സ​​​ർ​​​ദാ​​​ർ പ​​​ട്ടേ​​​ലി​​​നും ഇ​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് അ​​​ടു​​​ത്ത ബ​​​ന്ധ​​​മാ​​​യി​​​രു​​​ന്നു. അ​​​വ​​​ർ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​ത്തി​​​ൽ വി​​​ള്ള​​​ലു​​​ണ്ടെ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​ൻ ബി​​​ജെ​​​പി എ​​​പ്പോ​​​ഴും ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി, ഗോ​​​ഡ്സെ, ആ​​​ർ​​​എ​​​സ്എ​​​സ്, 2002ലെ ​​​ഗു​​​ജ​​​റാ​​​ത്ത് ക​​​ലാ​​​പം തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ൻ​​​സി​​​ആ​​​ർ​​​ടി പു​​​സ്ത​​​ക​​​ത്തി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്ത​​​താ​​​യി ഖാ​​​ർ​​​ഗെ ആ​​​രോ​​​പി​​​ച്ചു. ഇ​​​തി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും ന​​​യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ വ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ആ​​​ർ​​​എ​​​സ്എ​​​സ് സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ച രീ​​​തി സ്ഥി​​​തി കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​ക്കി​​​യെ​​​ന്നും അ​​​തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​തെ ത​​​ര​​​മി​​​ല്ലെ​​​ന്ന പ​​​ട്ടേ​​​ലി​​​ന്‍റെത​​​ന്നെ വാ​​​ക്കു​​​ക​​​ളെ​​​യും ഖാ​​​ർ​​​ഗെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു.

District News

ആ​ർ​എ​സ്എ​സ് ന​യം ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മമെന്ന്

മ​ല​പ്പു​റം : ആ​ർ​എ​സ്എ​സ് ന​യം കേ​ര​ള​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​താ​യി പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ആ​രോ​പി​ച്ചു. മ​തേ​ത​ര കേ​ര​ള​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പി​എം ശ്രീ ​പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്ന​ത് അ​തി​നാ​ണെ​ന്നും അ​തി​നാ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കാ​വി​വ​ത്ക്ക​രി​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തു​നി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​തേ​ത​ര കേ​ര​ള​ത്തെ​യും സം​ശു​ദ്ധ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​യും സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും കൈ​ക്കോ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്ലീം​ലീ​ഗ് വി​ഷ​ൻ 2025 ന്‍റെ ഭാ​ഗ​മാ​യു​ള്ള പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ. കു​ഞ്ഞീ​തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഷ​ൻ 2025 കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എ​ൻ. ഷാ​ന​വാ​സ്, ജി​ല്ലാ യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് കു​റ്റൂ​ർ, പ​ഞ്ചാ​യ​ത്ത് മു​സ്ലീം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ഷാ​ജി, ട്ര​ഷ​റ​ർ നാ​സ​ർ കൊ​ള​ക്കാ​ട്ടി​ൽ, മ​ണ്ഡ​ലം മു​സ്ലീം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ വി. ​മു​ഹ​മ്മ​ദ്കു​ട്ടി, എം.​പി. മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് മു​സ്ലീം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സ​ഫ് ത​റ​യി​ൽ, എം.​ടി. ബ​ഷീ​ർ, പ​റ​വ​ത്ത് ഉ​മ്മ​ർ, നാ​സ​ർ കു​ന്ന​ത്ത്, വി.​പി. ഹ​നീ​ഫ, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

സ്കൂ​ളു​ക​ളെ പി​ണ​റാ​യി ആ​ർ​എ​സ്എ​സ് ശാ​ഖ​ക​ളാ​ക്കും: സ​ണ്ണി ജോ​സ​ഫ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ക വ​​​ഴി കേ​​​ന്ദ്ര​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​വി​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള പ​​​രീ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ളാ​​​ക്കി കേ​​​ര​​​ള​​​ത്തി​​​ലെ സ്കൂ​​​ളു​​​ക​​​ളെ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ മാ​​​റ്റു​​​മെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്. സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും ബി​​​ജെ​​​പി​​​യു​​​ടെ​​​യും ര​​​ഹ​​​സ്യ​​ബ​​​ന്ധ​​​ത്തി​​​ന്‍റെ ഫ​​​ല​​​മാ​​​ണ് പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ സ്കൂ​​​ളു​​​ക​​​ൾ.


ഘ​​​ട​​​ക​​​ക​​​ക്ഷി മ​​​ന്ത്രി​​​മാ​​​രും സി​​​പി​​​എം മ​​​ന്ത്രി​​​മാ​​​രും ഈ ​​​ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തേ​​​ക്കു​​​റി​​​ച്ച് അ​​​റി​​​ഞ്ഞ​​​ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യെ​​​ന്ന​​​തു​​ത​​​ന്നെ വ​​​ലി​​​യ ഗ​​​തി​​​കേ​​​ടാ​​​ണ്. മ​​​ന്ത്രി​​​സ​​​ഭ​​​യ്ക്ക് കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വമി​​​ല്ലെ​​​ന്ന​​​തി​​​ന് ഏ​​​റ്റ​​​വും വ​​​ലി​​​യ തെ​​​ളി​​​വാ​​​ണി​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ്യ​​​ക്തി​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന താ​​​ത്പ​​​ര്യ​​​ത്തേ​​​ക്കാ​​​ൾ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യ​​​തു​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണ് കേ​​​ര​​​ള​​​വും അ​​​തീ​​​വ ര​​​ഹ​​​സ്യ​​​മാ​​​യി പി​​​എം ശ്രീ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്.


കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്താ​​​മെ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം പോ​​​ലും അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ കാ​​​ര​​​ണം എ​​​ന്താ​​​ണെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​മെ​​ന്ന് സ​​​ണ്ണി ജോ​​​സ​​​ഫ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

District News

സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയത്: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​ഘ​പ​രി​വാ​ർ ന​ട്ടു​വ​ള​ർ​ത്തി​യ വി​ദ്വേ​ഷ​ത്തി​ന്‍റെ വി​ഷ​മാ​ണ് ഇ​ന്ന് സു​പ്രീം​കോ​ട​തി​യി​ൽ ചീ​ഫ് ജ​സ്റ്റീ​സി​ന് നേ​രെ ചീ​റ്റി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചീ​ഫ് ജ​സ്റ്റീ​സ് ബി.​ആ​ര്‍. ഗ​വാ​യ്ക്കു നേ​രെ കോ​ട​തി മു​റി​യി​ൽ ന​ട​ന്ന അ​ക്ര​മ​ശ്ര​മ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​നാ​ത​ന ധ​ർ​മ​ത്തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു അ​ഭി​ഭാ​ഷ​ക വേ​ഷ​ധാ​രി ഷൂ ​എ​റി​യാ​നാ​ഞ്ഞ​ത് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​തെ​റ്റി​യ വ്യ​ക്തി​യു​ടെ വി​കാ​ര​പ്ര​ക​ട​ന​മാ​യി ഈ ​അ​തി​ക്ര​മ​ത്തെ ചു​രു​ക്കി കാ​ണാ​ൻ ക​ഴി​യി​ല്ല.

സം​ഘ​പ​രി​വാ​റി​ന്‍റെ വി​ഷ​ലി​പ്ത​മാ​യ വ​ർ​ഗീ​യ പ്ര​ചാ​ര​ണ​മാ​ണ് അ​പ​ക​ട​ക​ര​മാ​യ ഈ ​മാ​ന​സി​ക നി​ല​യി​ലേ​ക്ക് വ്യ​ക്തി​ക​ളെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത്. വെ​റു​പ്പും അ​പ​ര വി​ദ്വേ​ഷ​വും ജ​നി​പ്പി​ക്കു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി​ക്ക​ക​ത്ത് പോ​ലും ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ൾ.

ആ​ർ​എ​സ്എ​സും അ​തി​ന്‍റെ പ​രി​വാ​ര​വും നൂ​റു വ​ർ​ഷം​കൊ​ണ്ടു സൃ​ഷ്ടി​ച്ചു​വ​ച്ച അ​സ​ഹി​ഷ്ണു​ത​യാ​ണ് ഇ​തി​ന്‍റെ ഇ​ന്ധ​നം. മ​ഹാ​ത്മാ ഗാ​ന്ധി​ക്കു നേ​രെ നി​റ​യൊ​ഴി​ക്കാ​ൻ മ​ടി​ച്ചി​ട്ടി​ല്ലാ​ത്ത വ​ർ​ഗീ​യ ഭ്രാ​ന്തി​ന് ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ല എ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ഇ​ന്നു​ണ്ടാ​യ​ത്.

ഒ​റ്റ​പ്പെ​ട്ട അ​ക്ര​മ സം​ഭ​വ​മോ സ​മ​നി​ല തെ​റ്റി​യ വ്യ​ക്തി​യു​ടെ വി​ക്രി​യ​യോ ആ​യി ഇ​തി​നെ നി​സാ​ര​വ​ൽ​ക്ക​രി​ക്കാ​നാ​വി​ല്ല. സം​ഘ​പ​രി​വാ​ർ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന അ​ക്ര​മോ​ത്സു​ക​മാ​യ രാ​ഷ്ട്രീ​യ​ത്തെ ത​ന്നെ​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തും തു​റ​ന്നു​കാ​ട്ടേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഗ​ണ​വേ​ഷ​ത്തി​ൽ ആ​ർ​എ​സ്എ​സ് പ​ഥ​സ​ഞ്ച​ല​ന​ത്തി​നെ​ത്തി മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര​യി​ലെ വി​ജ​യ​ദ​ശ​മി മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ർ​എ​സ്എ​സ് ഗ​ണ​വേ​ഷ​ത്തി​ൽ എ​ത്തി മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്.

ആ​ർ​എ​സ്എ​സി​ൽ സ​ജീ​വ​മാ​കാ​ൻ ജേ​ക്ക​ബ് തോ​മ​സ് ഒ​രു​ങ്ങു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ ഗ​ണ​വേ​ഷ​ത്തി​ൽ മു​ൻ ഡി​ജി​പി എ​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ലോ​ചി​ത​മാ​യ ശ​ക്തി കൊ​ണ്ടു​ള്ള രാ​ഷ്ട്ര​നി​ര്‍​മാ​ണ​മാ​ണ് ആ​ര്‍​എ​സ്എ​സി​ന്‍റെ ല​ക്ഷ്യം. വ്യ​ക്തി​ക​ള്‍ ശ​ക്തി​യാ​ര്‍​ജി​ക്കു​മ്പോ​ള്‍ രാ​ഷ്ട്രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ​യും ആ​ര്‍​എ​സ്എ​സ് വേ​ദി​ക​ളി​ല്‍ ജേ​ക്ക​ബ് തോ​മ​സ് പ​ങ്കെ​ടു​ത്തി​രു​ന്നു. നേ​ര​ത്തെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ള്‍ മു​ഴു​വ​ന്‍ സ​മ​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി മാ​റി​ക്കൊ​ണ്ടാ​ണ് ഗ​ണ​വേ​ഷ​ത്തി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ന്‍ ഡി​ജി​പി​മാ​രാ​യ ടി.​പി. സെ​ന്‍​കു​മാ​ര്‍, ആ​ര്‍. ശ്രീ​ലേ​ഖ അ​ട​ക്ക​മു​ള്ള​വ​ര്‍ സ​മാ​ന നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

National

ആർഎസ്എസ് നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​മു​​​ഖ​​​ത്തി​​​ൽ​​​നി​​​ന്നു സോ​​​ഷ്യ​​​ലി​​​സം, മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത എ​​​ന്നീ വാ​​​ക്കു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ദ​​​ത്താ​​​ത്രേ​​​യ ഹോ​​​സ​​​ബാ​​​ളെ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്. ആ​​​ർ​​​എ​​​സ്എ​​​സ് ഒ​​​രി​​​ക്ക​​​ലും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഭ​​​ര​​​ണാ​​​ഘ​​​ട​​​നാ ശി​​​ല്പി​​​ക​​​ളെ തു​​​ട​​​ക്കം മു​​​ത​​​ലേ ആ​​​ക്ര​​​മി​​​ച്ച ച​​​രി​​​ത്ര​​​മാ​​​ണ് അ​​​വ​​​ർ​​​ക്കു​​​ള്ള​​​തെ​​​ന്നും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് പ്ര​​​തി​​​ക​​​രി​​​ച്ചു.

മ​​​നു​​​സ്മൃ​​​തി​​​യി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ ആ​​​ർ​​​എ​​​സ്എ​​​സ് വി​​​മ​​​ർ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ജ​​​യ്റാം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യു​​​ടെ വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ചു ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​മു​​​ഖ​​​ത്തി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത വാ​​​ക്കു​​​ക​​​ളെ​​​പ്പ​​​റ്റി​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് ആ​​​ർ​​​എ​​​സ്എ​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വീ​​​ണ്ടും തി​​​രി​​​കൊ​​​ളു​​​ത്തി​​​യ​​​ത്. അ​​​ടി​​​ന്ത​​​രാ​​​വ​​​സ്ഥ​​​ക്കാ​​​ല​​​ത്തു കോ​​​ണ്‍ഗ്ര​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​താ​​​ണു സോ​​​ഷ്യ​​​ലി​​​സം, മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത എ​​​ന്നീ വാ​​​ക്കു​​​ക​​​ളെ​​​ന്നും അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു കോ​​​ണ്‍ഗ്ര​​​സ് മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും ഹോ​​​സ​​​ബാ​​​ളെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യും പു​​​തി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു​​​വേ​​​ണ്ടി തു​​​ട​​​ർ​​​ച്ച​​​യാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നും 2024 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മോ​​​ദി​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണം ഈ ​​​ആ​​​വ​​​ശ്യ​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ഈ ​​​പ്ര​​​ചാ​​​ര​​​ണം ജ​​​ന​​​ങ്ങ​​​ൾ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. എ​​​ന്നി​​​ട്ടും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​ന മാ​​​റ്റി​​​യെ​​​ഴു​​​തു​​​വാ​​​നു​​​ള്ള ആ​​​വ​​​ശ്യം ആ​​​ർ​​​എ​​​സ്എ​​​സ് ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ജ​​​യ്റാം വ്യ​​​ക്ത​​​മാ​​​ക്കി. ഹൊ​​​സ​​​ബാ​​​ളെ ഇ​​​പ്പോ​​​ഴു​​​യ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി 2024 ന​​​വം​​​ബ​​​ർ 25ന് ​​​വി​​​ധി പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​ധി​​​ന്യാ​​​യ​​​വും ജ​​​യ്റാം എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

സോ​​​ഷ്യ​​​ലി​​​സ​​​വും മ​​​ത​​​നി​​​ര​​​പേ​​​ക്ഷ​​​ത​​​യും ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ഘ​​​ട​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​ച്ച​​​ത് ഒ​​​രു മു​​​തി​​​ർ​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വി​​​നു തീ​​​ർ​​​ച്ച​​​യാ​​​യും അ​​​റി​​​വു​​​ള്ള കാ​​​ര്യ​​​മാ​​​ണെ​​​ന്നും എ​​​ന്നി​​​ട്ടും ഇ​​​ത്ത​​​രം നി​​​ല​​​പാ​​​ടു​​​ക​​​ളെ​​​ടു​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​പ​​​മാ​​​ന​​​വും സു​​​പ്രീം​​​കോ​​​ട​​​തി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​വു​​​മാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി സം​​​ഘ​​​ട​​​നാ​​​കാ​​​ര്യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​രോ​​​പി​​​ച്ചു. ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യെ അ​​​ട്ടി​​​മ​​​റി​​​ച്ച് ഇ​​​ന്ത്യ​​​യെ ഹി​​​ന്ദു രാ​​​ഷ്‌​​​ട്ര​​​മാ​​​ക്കാ​​​നു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ ല​​​ക്ഷ്യ​​​മാ​​​ണു ഹോ​​​സ​​​ബാ​​​ളെ​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ തെ​​​ളി​​​യു​​​ന്ന​​​തെ​​​ന്ന് സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ പ്ര​​​തി​​​ക​​​രി​​​ച്ചു.

Kerala

ആ​ര്‍​എ​സ്എ​സ് കൂ​ട്ടു​കെ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജി​വ​ച്ച സു​ന്ദ​ര​യ്യ​യെ മ​റ​ന്നോ?; മു​ഖ്യ​മ​ന്ത്രി​ക്ക് തു​റ​ന്ന ക​ത്തു​മാ​യി കെ.​സി.​വേ​ണു​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സു​മാ​യി സി​പി​എം ഒ​രു കൂ​ട്ടു​കെ​ട്ടും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ല്‍. സി​പി​എ​മ്മി​ന്‍റെ ആ​ദ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ന്ദ​ര​യ്യ​യു​ടെ രാ​ജി അ​ട​ക്കം പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ ഫേ​സ്ബു​ക്കി​ലൂ​ടെ തു​റ​ന്ന ക​ത്തെ​ഴു​തി.

പി.​സു​ന്ദ​ര​യ്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​വും പി​ബി അം​ഗ​ത്വ​വും രാ​ജി​വെ​ച്ചു​കൊ​ണ്ട് 102 പേ​ജ് വ​രു​ന്ന രാ​ജി​ക്ക​ത്ത്1975 സെ​പ്റ്റം​ബ​ർ 28ന് ​പാ​ർ​ട്ടി​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ൽ ജ​ന​സം​ഘ​വും ആ​ർ​എ​സ്എ​സു​മാ​യു​ള്ള സ​ഹ​ക​ര​ണം പാ​ർ​ട്ടി​ക്ക് വ​ലി​യ ദോ​ഷ​മു​ണ്ടാ​ക്കു​മെ​ന്ന രാ​ജി​ക്ക​ത്തി​ലെ വ​രി​ക​ൾ വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ണ്ണ​ട​ച്ചാ​ൽ ച​രി​ത്രം ഇ​ല്ലാ​താ​കി​ല്ല. 1977ൽ ​പി​ണ​റാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​തും ആ​ർ​എ​സ്എ​സ് പി​ന്തു​ണ​യോ​ടെ​യാ​ണ്. ശി​വ​ദാ​സ മേ​നോ​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ എ​ൽ.​കെ.​അ​ദ്വാ​നി പ​ങ്കെ​ടു​ത്ത​തും ച​രി​ത്ര​മാ​ണ്.1989​ൽ കോ​ൺ​ഗ്ര​സി​നെ അ​ട്ടി​മ​റി​ക്കാ​ൻ സി​പി​എം നേ​താ​ക്ക​ൾ വി.​പി സിം​ഗി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​തും ച​രി​ത്രം.

പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്ക് നാ​ക്ക് പി​ഴ സം​ഭ​വി​ച്ച​ത​ല്ല. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പ്രീ​ണ​ന ശ്ര​മ​മാ​ണ് പു​റ​ത്തു​വ​ന്ന​തെ​ന്ന് വേ​ണു​ഗോ​പാ​ൽ വി​മ​ർ​ശി​ച്ചു.

ഭാ​ര​താം​ബ ചി​ത്ര വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​റെ വി​മ​ർ​ശി​ച്ച സി​പി​ഐ​യെ ഒ​റ്റ​പ്പെ​ടു​ത്തി. ഗ​വ​ർ​ണ​റെ​യോ രാ​ജ്ഭ​വ​നെ​യോ വേ​ദ​നി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ല്ല.

ഒ​ടു​വി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കു​ന്പോ​ൾ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി സം​ഘ​പ​രി​വാ​ർ വി​രു​ദ്ധ മു​ഖം സ്വ​യം അ​വ​രോ​ധി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നു. ഗ​തി​കേ​ടി​ന്‍റെ മു​ഖ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്ട​തെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത് 50 വ​ര്‍​ഷം മു​മ്പു​ള്ള കാ​ര്യ​മ​ല്ല, ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ നോ ​ക​മ​ന്‍റ്സ്: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​എ​സ്എ​സ് ബ​ന്ധം സം​ബ​ന്ധി​ച്ച എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ. 50 വ​ര്‍​ഷം മു​മ്പു​ള്ള കാ​ര്യ​മ​ല്ല, വ​ര്‍​ത്ത​മാ​ന​കാ​ല രാ​ഷ്ട്രീ​യ​മാ​ണ് ച​ര്‍​ച്ച ചെ​യ്യേ​ണ്ട​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പു​ള്ള പ​ഴ​യ കാ​ര്യം പ​റ​ഞ്ഞ് ത​ര്‍​ക്കി​ക്കാ​ന്‍ താ​നി​ല്ല. എ​ന്ത് കാ​ര്യം എ​പ്പോ​ള്‍ എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന വ്യ​ക്ത​ത സി​പി​ഐ​ക്ക് ഉ​ണ്ട്.

എ​ല്‍​ഡി​എ​ഫ് ഇ​പ്പോ​ള്‍ ഉ​ള്ള​ത് വ​ര്‍​ത്ത​മാ​ന​കാ​ല​ത്താ​ണ്. വ​ര്‍​ത്ത​മാ​ന ഇ​ന്ത്യ​യ്ക്കും വ​ര്‍​ത്ത​മാ​ന കേ​ര​ള​ത്തി​നും വേ​ണ്ട രാ​ഷ്ട്രീ​യ​മാ​ണ് എ​ല്‍​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. വ​ര്‍​ത്ത​മാ​ന​ത്തി​ലൂ​ന്നി ഭാ​വി​യി​ലേ​ക്കാ​ണ് എ​ല്‍​ഡി​എ​ഫ് പോ​കു​ന്ന​ത്.

ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന അ​ന​വ​സ​ര​ത്തി​ലാ​ണോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് നോ ​ക​മ​ന്‍റ്സ് എ​ന്നാ​യി​രു​ന്നു ബി​നോ​യ് വി​ശ്വ​ത്തി​ന്‍റെ മ​റു​പ​ടി.

Latest News

Corehub Up