x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് പ​ര​സ്യ​മാ​യി, മ​ന്ത്രി​ക്ക് മ​റു​പ​ടി​യി​ല്ല: മോ​ഹ​ൻ ഭാ​ഗ​വ​ത്


Published: June 15, 2026 08:28 PM IST | Updated: June 15, 2026 08:28 PM IST

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ ക​ത്തി​ന് മ​റു​പ​ടി ന​ൽ​കി​ല്ലെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്.

സം​ഘ​ട​ന ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും സാ​മ്പ​ത്തി​ക വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ക​ത്ത്. എ​ന്നാ​ൽ ഇ​ത് വെ​റും രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​രം ഗി​മ്മി​ക്കു​ക​ൾ ശീ​ലി​ച്ച​വ​ർ​ക്ക് മു​ന്നി​ലാ​ണ് ഇ​വ​യൊ​ക്കെ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ത​ങ്ങ​ൾ​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ല്ലാം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ഇ​തി​ന​കം ത​ന്നെ സം​ഘ​ട​ന ഇ​വ ശീ​ലി​ച്ചു ക​ഴി​ഞ്ഞ​താ​ണെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ന​ട​ക്കാ​തി​രു​ന്നാ​ൽ എ​ന്തോ കു​റ​വു​ള്ള​തു​പോ​ലെ​യാ​ണ് ത​ങ്ങ​ൾ​ക്ക് തോ​ന്നാ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ർ​എ​സ്എ​സ് പ​ര​സ്യ​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഒ​ളി​ച്ചു​വെ​ക്കാ​ൻ ഒ​ന്നു​മി​ല്ലെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് വ്യ​ക്ത​മാ​ക്കി. "ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ ന​ട​ക്കു​ന്നു​ണ്ട്. ഹി​ന്ദു മ​തം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല, പ​ല കാ​ര്യ​ങ്ങ​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.' അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ൽ നി​ന്ന് ഫ​ണ്ട് കൈ​പ്പ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യം. എ​ന്നാ​ൽ ആ​ർ​എ​സ്എ​സി​ന്‍റെ കാ​ര്യ​ത്തി​ൽ, സം​ഘ​ട​ന അ​വി​ടെ ഉ​ണ്ടെ​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന് കൃ​ത്യ​മാ​യി അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ജ​ന​വി​കാ​ര​മാ​യാ​ണ് സം​ഘം ആ​രം​ഭി​ച്ച​ത്. "സ​ർ​ക്കാ​ർ ഞ​ങ്ങ​ളെ ര​ണ്ടു​ത​വ​ണ നി​രോ​ധി​ച്ചു. പി​ന്നീ​ട് ആ ​നി​രോ​ധ​നം നീ​ക്കി. ഒ​രി​ക്ക​ൽ കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യും മ​റ്റൊ​രി​ക്ക​ൽ സ​ത്യാ​ഗ്ര​ഹ​ത്തി​ലൂ​ടെ​യും. അ​തു​കൊ​ണ്ട് സ​ർ​ക്കാ​രി​ന് ഞ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാം. ആ​ർ​എ​സ്എ​സി​നെ നി​രോ​ധി​ച്ചു എ​ന്ന​തി​ന​ർ​ഥം ആ​ർ​എ​സ്എ​സ് അ​വി​ടെ​യു​ണ്ടെ​ന്ന് അ​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നു എ​ന്നാ​ണ്. ആ​ർ​എ​സ്എ​സ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്.'- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 100 വ​ർ​ഷ​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ത​ങ്ങ​ളോ​ട് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ത​ങ്ങ​ളു​ടെ എ​ഴു​ത​പ്പെ​ട്ട ഭ​ര​ണ​ഘ​ട​ന സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ണ്ട്. 1950-ക​ളി​ൽ ത​ന്നെ അ​ത് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ർ​എ​സ്എ​സ് 100 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ പ്രി​യ​ങ്ക് ഖാ​ർ​ഗെ ക​ത്തി​ലൂ​ടെ ശ​ക്ത​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വെ​ച്ച​ത്. 60,000-ത്തി​ല​ധി​കം ശാ​ഖ​ക​ളും കോ​ടി​ക്ക​ണ​ക്കി​ന് സ്വ​യം​സേ​വ​ക​രും ഉ​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു സം​ഘ​ട​ന, സു​താ​ര്യ​ത​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്' എ​ന്ന് ഖാ​ർ​ഗെ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags : Mohan Bhagwat RSS Priyank Kharge Letter

Recent News

Corehub Up