ന്യൂഡൽഹി: മസൂറിയിൽ ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ സോഫ്റ്റ്വെയർ എൻജിനീയറെ ഹോംസ്റ്റേയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാധാ ഗായത്രി(27) ആണ് മരിച്ചത്.
മസൂറി-ധനൗൽതി റോഡിലെ ഹോംസ്റ്റേയിലാണ് തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കിഴക്കന്‍ ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ സ്വദേശിനിയാണ് രാധ. ഗുരുഗ്രാമിലെ ഒരു ഐ ടി കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് സൗമ്യ ശ്രീചരണ്‍ പൂനെയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. 2025 നവംബറിലാണ് ഇരുവരും വിവാഹിതരായത്.
ജൂണ്‍ 14ന് വൈകിയാണ് ദമ്പതികൾ ഹോംസ്റ്റേയില്‍ എത്തിയത്. ജൂണ്‍ 13ന് അവര്‍ ഡല്‍ഹിയില്‍ നിന്ന് ഋഷികേശിലേക്ക് പുറപ്പെട്ടിരുന്നു. ജൂണ്‍ 14 ന് രാത്രി 11.30 ന് കിയാന തിപ്രിധാര്‍ പ്രദേശത്തെ ഒരു ഹോംസ്റ്റേയില്‍ മുറിയെടുത്തു. ഉറങ്ങുന്നതിന് മുമ്പ് ഇരുവരും മുറിയില്‍ വച്ച് മദ്യപിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ഹോംസ്റ്റേ നടത്തിപ്പുകാരാണ് മരണവിവരം പോലീസിനെ അറിയിച്ചത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഭാര്യ അനക്കമില്ലാതെ കിടക്കുകയായിരുന്നുവെന്ന് ഭര്‍ത്താവാണ് ഹോംസ്റ്റേയിലുള്ളവരെ അറിയിച്ചത്. മൂക്കിലൂടെ ചോര വന്നിരുന്നുവെന്ന് ഭർത്താവ് പറഞ്ഞതായും പോലീസ് പറയുന്നു.
Tags : Newlywed Delhi techie Mussorie dead