Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mussorie

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ഭ​ർ​ത്താ​വി​നൊ​പ്പം മ​സൂ​റി​യി​ൽ; ടെ​ക്കി യു​വ​തി ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

ന്യൂ​ഡ​ൽ​ഹി: മ​സൂ​റി​യി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റെ ഹോം​സ്റ്റേ​യി​ലെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​ധാ ഗാ​യ​ത്രി(27) ആ​ണ് മ​രി​ച്ച​ത്.

മ​സൂ​റി-​ധ​നൗ​ൽ​തി റോ​ഡി​ലെ ഹോം​സ്റ്റേ​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ഷ​ക്ക​ര്‍​പൂ​ര്‍ സ്വ​ദേ​ശി​നി​യാ​ണ് രാ​ധ. ഗു​രു​ഗ്രാ​മി​ലെ ഒ​രു ഐ ​ടി ക​മ്പ​നി​യി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഭ​ര്‍​ത്താ​വ് സൗ​മ്യ ശ്രീ​ച​ര​ണ്‍ പൂ​നെ​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു. 2025 ന​വം​ബ​റി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

ജൂ​ണ്‍ 14ന് ​വൈ​കി​യാ​ണ് ദ​മ്പ​തി​ക​ൾ ഹോം​സ്റ്റേ​യി​ല്‍ എ​ത്തി​യ​ത്. ജൂ​ണ്‍ 13ന് ​അ​വ​ര്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഋ​ഷി​കേ​ശി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു. ജൂ​ണ്‍ 14 ന് ​രാ​ത്രി 11.30 ന് ​കി​യാ​ന തി​പ്രി​ധാ​ര്‍ പ്ര​ദേ​ശ​ത്തെ ഒ​രു ഹോം​സ്റ്റേ​യി​ല്‍ മു​റി​യെ​ടു​ത്തു. ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് ഇ​രു​വ​രും മു​റി​യി​ല്‍ വ​ച്ച് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഹോം​സ്റ്റേ ന​ട​ത്തി​പ്പു​കാ​രാ​ണ് മ​ര​ണ​വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. രാ​വി​ലെ ഉ​റ​ക്ക​മു​ണ​ര്‍​ന്ന​പ്പോ​ള്‍ ഭാ​ര്യ അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭ​ര്‍​ത്താ​വാ​ണ് ഹോം​സ്റ്റേ​യി​ലു​ള്ള​വ​രെ അ​റി​യി​ച്ച​ത്. മൂ​ക്കി​ലൂ​ടെ ചോ​ര വ​ന്നി​രു​ന്നു​വെ​ന്ന് ഭ​ർ​ത്താ​വ് പ​റ​ഞ്ഞ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

Latest News

Corehub Up