x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് ഒളിവിൽ


Published: June 15, 2026 04:21 PM IST | Updated: June 15, 2026 04:22 PM IST

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. കിഴക്കെ ഐമുറി സ്വദേശി ജാൻസിയെയാണ് ഭർത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ജാൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബപ്രശ്‌നമാണ് ആക്രമണത്തിന്‍റെ കാരണം. പ്ലേവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒളിഞ്ഞു നിന്ന് ബിജു ആക്രമിച്ചത്.

തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരിക്കേറ്റ ജാൻസിയെ കളമശേരി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Tags : murder wife Perumbavoor husband

Recent News

Corehub Up