x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന് തീ​പി​ടി​ച്ചു; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്

വെബ് ഡെസ്ക്
Published: September 15, 2026 01:08 PM IST | Updated: September 15, 2026 01:08 PM IST

ന​വ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന് തീ​പി​ടി​ച്ചപ്പോൾ.

കാ​യം​കു​ളം: വി​വാ​ഹ​ദി​ന​ത്തി​ൽ ന​വ​ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​കാ​യം​കു​ള​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. വി​വാ​ഹ​ശേ​ഷം ദ​മ്പ​തി​ക​ൾ എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കാ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ വാ​ഹ​നം റോ​ഡ​രി​കി​ലേ​ക്ക് ഒ​തു​ക്കി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം കാ​റി​ന് തീ​പ​ട​ർ​ന്നു. തു​ട​ർ​ന്ന് കാ​യം​കു​ള​ത്തു നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Tags : CarFire kayamkulam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up