x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​നേ​ട്ട​വു​മാ​യി അ​ക്‌​സ​ർ പ​ട്ടേ​ൽ; ടി20​യി​ൽ 3,000 റ​ൺ​സും 300 വി​ക്ക​റ്റും തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​രം

സ്പോർട്സ് ഡെസ്ക്
Published: October 31, 2026 04:31 AM IST | Updated: October 31, 2026 04:31 AM IST

അ​ക്‌​സ​ർ പ​ട്ടേ​ൽ

ഓ​ക്‌​ല​ൻ​ഡ്: പു​രു​ഷ ടി20 ​ക്രി​ക്ക​റ്റി​ൽ അ​പൂ​ർ​വ റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ അ​ക്‌​സ​ർ പ​ട്ടേ​ൽ. ടി20 ​ക്രി​ക്ക​റ്റി​ൽ 3,000 റ​ൺ​സും 300 വി​ക്ക​റ്റും തി​ക​യ്ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് അ​ക്‌​സ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ നാ​ലാം ടി20 ​മ​ത്സ​ര​ത്തി​ൽ ഫി​ൻ അ​ല​നെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് താ​രം ഈ ​ച​രി​ത്ര​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

റ​ഷീ​ദ് ഖാ​ൻ, സു​നി​ൽ ന​രെ​യ്ൻ, ഡ്വെ​യ്ൻ ബ്രാ​വോ, ആ​ന്ദ്രെ റ​സ​ൽ, ഷാ​ക്കി​ബ് അ​ൽ ഹ​സ​ൻ, ഷാ​ഹി​ദ് അ​ഫ്രീ​ദി, കീ​റോ​ൺ പൊ​ള്ളാ​ർ​ഡ്, സാം ​ക​റ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് ഇ​തി​ന് മു​ൻ​പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ടി20 ​ക​രി​യ​റി​ൽ ഇ​തു​വ​രെ 345 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച അ​ക്‌​സ​ർ 21.94 ശ​രാ​ശ​രി​യി​ലും 134.43 സ്ട്രൈ​ക്ക് റേ​റ്റി​ലും 3,818 റ​ൺ​സ് നേ​ടി​യി​ട്ടു​ണ്ട്. 

ഒ​മ്പ​ത് അ​ർ​ധ​സെ​ഞ്ചു​റി​ക​ളും താ​ര​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. ബൗ​ളി​ങ്ങി​ൽ 300 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി. ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും ഓ​ക്‌​ല​ൻ​ഡി​ലെ മ​ത്സ​ര​ത്തി​ൽ അ​ക്‌​സ​റി​ന് ബൗ​ളി​ങ്ങി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. മൂ​ന്ന് ഓ​വ​റി​ൽ 43 റ​ൺ​സ് വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്. 

Tags : AxarPatel IndianCricket T20Cricket TeamIndia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews

Recent News

Corehub Up