Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TeamIndia

ദിനുഷയ്ക്ക് സെഞ്ചുറി, ലങ്ക 290ന് പുറത്ത്; ഫോളോ ഓണിനു പിന്നാലെ വീണ്ടും തകർച്ച

കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയതിനു പിന്നാലെ രണ്ടാമിന്നിംഗ്സിലും ശ്രീലങ്ക പതറുന്നു. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലാണ് ആതിഥേയർ. 35 റൺസുമായി പസിന്ദു സൂര്യഭണ്ഡാരയും പത്തു റൺസുമായി കമിന്ദു മെൻഡിസുമാണ് ക്രീസിൽ.

ഓപ്പണർ ലഹിരു ഉഡാര (15), കാമിൽ മിഷാര (32) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്. ഇന്ത്യയ്ക്കു വേണ്ടി മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവരാണ് വിക്കറ്റുകൾ സ്വന്തമാക്കിയത്.

നേരത്തെ, ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 503 റൺസ് പിന്തുടർന്ന ശ്രീലങ്ക 290 റൺസിന് പുറത്തായിരുന്നു. എട്ടിന് 265 റൺസ് എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ലങ്കയ്ക്ക് 25 റൺസെടുക്കുന്നതിടെയാണ് ശേഷിക്കുന്ന രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായത്. സ്‌കോർ 288ൽ എത്തിനിൽക്കെ, പന്ത്രണ്ട് റൺസുമായി ലഹിരു കുമാര സാരാൻശ് ജെയിനിന്‍റെ പന്തിൽ വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിനു പിടികൊടുത്തു മടങ്ങി.

തൊട്ടുപിന്നാലെ സെഞ്ചുറി തികച്ച സോണൽ ദിനുഷയെ കെ.എൽ. രാഹുലിന്‍റെ കൈയിലെത്തിച്ച ജെയിൻ ലങ്കൻ വീഴ്ച പൂർത്തിയാക്കി. ഇതോടെ, ഇന്ത്യയ്ക്ക് 213 റൺസിന്‍റെ ഒന്നാമിന്നിംഗ് ലീഡ് ലഭിച്ചു. 162 പന്തിൽ നിന്ന് 103 റൺസെടുത്ത ദിനുഷയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. ദിനുഷയുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.

Sports

ഇ​ത് ഷെ​ഫാ​ലി ഷോ! ​ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് വ​മ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഐ​സി​സി വ​നി​താ ടി20 ​ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ സെ​മി​ഫൈ​ന​ൽ പ്ര​തീ​ക്ഷ​ക​ൾ സ​ജീ​വ​മാ​ക്കി.

മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് മു​ന്നോ​ട്ടു​വെ​ച്ച 137 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 16.5 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശി​നെ എ​ട്ട് വി​ക്ക​റ്റി​ന് 136 റ​ൺ​സി​ലൊ​തു​ക്കാ​ൻ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക് സാ​ധി​ച്ചു. മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ രാ​ധ യാ​ദ​വും ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ ശ്രീ ​ച​ര​ണി​യു​മാ​ണ് ബം​ഗ്ലാ​ദേ​ശ് ബാ​റ്റിം​ഗ് നി​ര​യു​ടെ വേ​ഗ​ത കു​റ​ച്ച​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ വെ​റും 34 പ​ന്തി​ൽ നി​ന്നും 53 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ ഓ​പ്പ​ണ​ർ ഷ​ഫാ​ലി വ​ർ​മ്മ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യ​വ​ഴി ഒ​രു​ക്കി​യ​ത്. അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ജെ​മീ​മ റോ​ഡ്രി​ഗ​സും ദീ​പ്തി ശ​ർ​മ്മ​യും ചേ​ർ​ന്ന് 18 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​യെ ആ​ധി​കാ​രി​ക വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

Sports

അഹമ്മദാബാദിന്‍റെ രാജകുമാരൻ: കിവീസ് പടയെ തകർത്തെറിഞ്ഞ് ബൗളിംഗ് മാന്ത്രികൻ ബുംറ

അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ലേ​റ്റ പ​രാ​ജ​യം ജ​സ്പ്രീ​ത് ബും​റ​യെ​ന്ന പോ​രാ​ളി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യൊ​രു നോ​വാ​യി​രു​ന്നു.

എ​ന്നാ​ൽ കാ​ലം കാ​ത്തു​വെ​ച്ച കാ​വ്യ​നീ​തി പോ​ലെ, അ​തേ മൈ​താ​ന​ത്ത് വെ​ച്ച് ത​ന്നെ മ​റ്റൊ​രു ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ കി​രീ​ടം ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ബും​റ ആ ​പ​ഴ​യ മു​റി​വി​നെ വി​ജ​യ​സ്മ​ര​ണ​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​വേ​ശ​ക​ര​മാ​യ ടി20 ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ വി​ജ​യ​ശി​ൽ​പി​യാ​യ​തും ഈ ​പേ​സ് മാ​ന്ത്രി​ക​ൻ ത​ന്നെ​യാ​യി​രു​ന്നു.

എ​ൺ​പ​ത്തി​യാ​റാ​യി​ര​ത്തി​ല​ധി​കം കാ​ണി​ക​ൾ സാ​ക്ഷി​യാ​യ ആ ​പോ​രാ​ട്ട​ത്തി​ൽ കേ​വ​ലം 15 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് നാ​ല് വി​ക്ക​റ്റു​ക​ൾ പി​ഴു​ത​തോ​ടെ ഇ​ന്ത്യ​യു​ടെ കി​രീ​ട​ധാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ തി​ള​ക്ക​മേ​റി.

ഈ ​പ്ര​ക​ട​ന​ത്തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലാ​കെ 14 വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ ബും​റ ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തു​ക​യും ചെ​യ്തു.

ത​ന്‍റെ ജ​ന്മ​നാ​ട്ടി​ലെ പി​ച്ചി​ൽ മു​ൻ​പ് ഒ​രു ഫൈ​ന​ൽ തോ​റ്റ​തി​ന്‍റെ വേ​ദ​ന മ​ന​സി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ൽ ത​ന്നെ ഈ ​വി​ജ​യം അ​തി​യാ​യ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നു​മാ​ണ് പ്ലെ​യ​ർ ഓ​ഫ് ദി ​ഫൈ​ന​ൽ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് ബും​റ പ്ര​തി​ക​രി​ച്ച​ത്.

ബാ​റ്റിം​ഗി​നെ തു​ണ​യ്ക്കു​ന്ന ഫ്ലാ​റ്റ് പി​ച്ചി​ൽ ത​ന്‍റെ മു​ൻ​കാ​ല അ​നു​ഭ​വ​സ​മ്പ​ത്ത് മു​ഴു​വ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ച്ച​താ​യും കൃ​ത്യ​മാ​യ പ്ലാ​നിം​ഗോ​ടെ പ​ന്തെ​റി​ഞ്ഞ​ത് ഫ​ലം ക​ണ്ട​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

256 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡി​നെ പ​വ​ർ​പ്ലേ​യി​ൽ ത​ന്നെ വി​റ​പ്പി​ച്ചാ​ണ് ബും​റ തു​ട​ങ്ങി​യ​ത്. കി​വീ​സ് താ​രം ര​ചി​ൻ ര​വീ​ന്ദ്ര​യെ ത​ന്‍റെ ത​ന്ത്ര​പ​ര​മാ​യ സ്ലോ​വ​ർ ക​ട്ട​റി​ലൂ​ടെ കു​ടു​ക്കി അ​ദ്ദേ​ഹം മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ച്ചു.

വേ​ഗ​ത​യേ​ക്കാ​ൾ ബു​ദ്ധി​പ​ര​മാ​യ പേ​സ് മാ​റ്റ​ങ്ങ​ളാ​ണ് ഇ​ത്ത​രം പി​ച്ചു​ക​ളി​ൽ ഗു​ണ​ക​ര​മാ​വു​ക​യെ​ന്ന ത​ന്‍റെ നി​രീ​ക്ഷ​ണം ബും​റ മൈ​താ​ന​ത്ത് തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു.

Sports

ഇംഗ്ലണ്ട് പൊരുതി വീണു; ഇന്ത്യ ഫൈനലിൽ

മുംബൈ: ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിംഗിനിറങ്ങിയ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 253 റ​ൺ​സെ​ന്ന കൂ​റ്റ​ൻ സ്കോ​റാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ടി20 ​ലോ​ക​ക​പ്പി​ന്‍റെ നോ​ക്കൗ​ട്ട് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​ടോ​ട്ട​ൽ എ​ന്ന റെ​ക്കോ​ർ​ഡും ഈ ​ഇ​ന്നി​ങ്സി​ലൂ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

സ​ഞ്ജു സാം​സ​ണി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നി​ങ്സി​ന് ക​രു​ത്താ​യ​ത്. വെ​റും 42 പ​ന്തു​ക​ളി​ൽ നി​ന്ന് ഏ​ഴ് സി​ക്സ​റു​ക​ളും എ​ട്ട് ഫോ​റു​ക​ളും ഉ​ൾ​പ്പെ​ടെ 89 റ​ൺ​സാ​ണ് സ​ഞ്ജു അ​ടി​ച്ചു​കൂ​ട്ടി​യ​ത്. സ​ഞ്ജു​വി​ന് പു​റ​മെ ശി​വം ദു​ബെ 25 പ​ന്തി​ൽ 43 റ​ൺ​സും ഇ​ഷാ​ൻ കി​ഷ​ൻ 18 പ​ന്തി​ൽ 39 റ​ൺ​സും നേ​ടി മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യ്യാ​റാ​കാ​തെ പൊ​രു​തി​യ​തോ​ടെ മ​ത്സ​രം ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലെ​ത്തി. യു​വ​താ​രം ജേ​ക്ക​ബ് ബെ​ഥേ​ൽ നേ​ടി​യ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി ഇ​ന്ത്യ​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​രു​ന്നു.

48 പ​ന്തു​ക​ളി​ൽ നി​ന്ന് 105 റ​ൺ​സ് നേ​ടി​യ ബെ​ഥേ​ലി​ന്‍റെ പ്ര​ക​ട​നം ഇം​ഗ്ല​ണ്ടി​ന് വി​ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ക​രു​ത്തു​കാ​ട്ടി.

അ​വ​സാ​ന ഓ​വ​റി​ൽ 30 റ​ൺ​സ് ജ​യി​ക്കാ​ൻ വേ​ണ്ടി​യി​രി​ക്കെ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ ത​ക​ർ​പ്പ​ൻ ത്രോ​യി​ൽ ബെ​ഥേ​ൽ റ​ണ്ണൗ​ട്ടാ​യ​തോ​ടെ ഇം​ഗ്ല​ണ്ടി​ന്‍റെ പോ​രാ​ട്ടം അ​വ​സാ​നി​ച്ചു.

നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 246 റ​ൺ​സ് എ​ടു​ക്കാ​നേ ഇം​ഗ്ല​ണ്ടി​ന് സാ​ധി​ച്ചു​ള്ളൂ. ജ​സ്പ്രീ​ത് ബും​റ ത​ന്‍റെ നാ​ല് ഓ​വ​റി​ൽ 33 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്ത് ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി ബൗ​ളി​ങ്ങി​ൽ നി​ർ​ണ്ണാ​യ​ക​മാ​യി.

അ​ർ​ഷ്ദീ​പ് സി​ങ്ങും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി സ​മ്മ​ർ​ദ്ദം നി​ല​നി​ർ​ത്തി. ഈ ​വി​ജ​യ​ത്തോ​ടെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ടും. ആ​ദ്യ സെ​മി​ഫൈ​ന​ലി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കി​വി​ക​ൾ ഫൈ​ന​ലി​ലെ​ത്തി​യ​ത്.

Sports

66 റൺസുമായി ശിവം ദുബെ തിളങ്ങി; നെതർലൻഡ്‌സിന് 194 റൺസ് വിജയലക്ഷ്യം

അ​ഹ​മ്മ​ദാ​ബാ​ദ്: ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടി20 ​ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ 6 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

തു​ട​ക്ക​ത്തി​ൽ പ​ത​റി​യെ​ങ്കി​ലും ശി​വം ദു​ബെ​യു​ടെ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യെ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പു​റ​ത്താ​യ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ്മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്.

തൊ​ട്ടു​പി​ന്നാ​ലെ ഇ​ഷാ​ൻ കി​ഷ​നും (18) മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി. എ​ന്നാ​ൽ ക്രീ​സി​ലൊ​ന്നി​ച്ച തി​ല​ക് വ​ർ​മ്മ​യും നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സി​നെ മു​ന്നോ​ട്ട് ന​യി​ച്ചു.

തി​ല​ക് വ​ർ​മ്മ 31 റ​ൺ​സും സൂ​ര്യ​കു​മാ​ർ 34 റ​ൺ​സും നേ​ടി പൊ​രു​തി​യെ​ങ്കി​ലും സ്കോ​റിം​ഗ് വേ​ഗ​ത വേ​ണ്ട​ത്ര വ​ർ​ധി​പ്പി​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. 10 ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ കേ​വ​ലം 74 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്കോ​ർ ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ശി​വം ദു​ബെ ക്രീ​സി​ലെ​ത്തി​യ​തോ​ടെ ക​ളി​യു​ടെ ഗ​തി മാ​റി. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച ദു​ബെ കേ​വ​ലം 31 പ​ന്തി​ൽ നി​ന്ന് 66 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

നാ​ല് ഫോ​റു​ക​ളും ആ​റ് കൂ​റ്റ​ൻ സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദു​ബെ​യു​ടെ ഇ​ന്നിം​ഗ്സ്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കൊ​പ്പം (30) ചേ​ർ​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ൽ 76 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടാ​ണ് ദു​ബെ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ അ​വ​സാ​ന 10 ഓ​വ​റി​ൽ മാ​ത്രം 119 റ​ൺ​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

നെ​ത​ർ​ല​ൻ​ഡ്‌​സ് നി​ര​യി​ൽ ആ​ര്യ​ൻ ദ​ത്ത് നാ​ലോ​വ​റി​ൽ 19 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. എ​ന്നാ​ൽ ലോ​ഗ​ൻ വാ​ൻ ബീ​ക്കും ഫ്രെ​ഡ് ക്ലാ​സ​നും അ​ട​ക്ക​മു​ള്ള മ​റ്റ് ബൗ​ള​ർ​മാ​ർ ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ പ​ത​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.

 

Sports

രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ; കിവീസിന് 285 റൺസ് വിജയലക്ഷ്യം

രാജ്‌കോട്ട്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ കെ​ട്ടി​പ്പ​ടു​ത്തു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 284 റ​ൺ​സാ​ണ് നേ​ടി​യ​ത്.

രോ​ഹി​ത് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ൻ മ​ധ്യ​നി​ര​യ്ക്ക് ക​ഴി​യാ​തെ പോ​യ​പ്പോ​ൾ, ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ൾ കാ​ത്തു​സൂ​ക്ഷി​ച്ച രാ​ഹു​ലാ​ണ് ടീ​മി​നെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

92 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 112 റ​ൺ​സ് നേ​ടി​യ രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്‌​സി​ൽ 11 ഫോ​റു​ക​ളും ഒ​രു സി​ക്സ​റും ഉ​ൾ​പ്പെ​ടു​ന്നു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ രോ​ഹി​ത്തും (24) ഗി​ല്ലും (56) ചേ​ർ​ന്ന് 70 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു​വെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി കി​വി ബൗ​ള​ർ​മാ​ർ ഇ​ന്ത്യ​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി.

വി​രാ​ട് കോ​ഹ്ലി​യും ശ്രേ​യ​സ് അ​യ്യ​രും നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ നാ​ലി​ന് 118 എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു. പി​ന്നീ​ട് ര​വീ​ന്ദ്ര ജ​ഡേ​ജ​യെ കൂ​ട്ടു​പി​ടി​ച്ച് രാ​ഹു​ൽ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് സ്കോ​ർ ഉ​യ​ർ​ത്തി​യ​ത്.

ന്യൂ​സി​ല​ൻ​ഡി​നാ​യി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ക്രിസ്റ്റൻ ക്ലാ​ർ​ക്ക് ഇ​ന്ത്യ​ൻ മു​ൻ​നി​ര​യെ ത​ക​ർ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ രാ​ഹു​ൽ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് 285 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്.

 

Viral

ആരാധകന്‍റെ ഫോൺ പിടിച്ചുവാങ്ങി ജ​സ്പ്രീ​ത് ബു​മ്ര​; വീഡിയോ വൈറൽ

ഇ​ന്ത്യ​ൻ ഫാ​സ്റ്റ് ബൗ​ള​ർ ജ​സ്പ്രീ​ത് ബു​മ്ര​യും ഒ​രു ആ​രാ​ധ​ക​നും ത​മ്മി​ൽ ഉ​ണ്ടാ​യ അ​സ്വാ​ഭാ​വി​ക​മാ​യ ത​ർ​ക്ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

പൊ​തു​വി​ട​ങ്ങ​ളി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ നേ​രി​ടു​ന്ന സ്വ​കാ​ര്യ​താ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് ഈ ​വീ​ഡി​യോ തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​ത്.

ബു​മ്ര​യു​ടെ തൊ​ട്ടു​മു​ന്നി​ൽ നി​ന്ന് ഒ​രു ആ​രാ​ധ​ക​ൻ തു​ട​ർ​ച്ച​യാ​യി മൊ​ബൈ​ൽ ഫോ​ണി​ൽ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​താ​ണ് താ​ര​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

ആ​രാ​ധ​ക​ന്‍റെ ഈ ​പ്ര​വ​ർ​ത്തി​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച ബു​മ്ര, ഇ​ത്ത​ര​ത്തി​ൽ അ​ശ്ര​ദ്ധ​മാ​യി ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ത് കൈ​വി​ട്ടു താ​ഴെ വീ​ഴാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

ത​ന്നി​ൽ നി​ന്നും കൃ​ത്യ​മാ​യ അ​ക​ലം പാ​ലി​ക്കാ​നും താ​രം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ബു​മ്ര​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ ആ​രാ​ധ​ക​ൻ വീ​ണ്ടും ചി​ത്രീ​ക​ര​ണം തു​ട​ർ​ന്ന​ത് താ​ര​ത്തെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ചു.

ഒ​ടു​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബു​മ്ര, ആ​രാ​ധ​ക​ന്‍റെ ക​യ്യി​ൽ നി​ന്നും ഫോ​ൺ ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പെ​ട്ടെ​ന്ന് അ​വ​സാ​നി​ക്കു​ക​യും ചെ​യ്യു​ന്നു.

താ​ര​ത്തി​ന്‍റെ ഈ ​രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​ടെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ ബ​ഹു​മാ​നി​ക്കാ​ത്ത ആ​രാ​ധ​ക​രു​ടെ രീ​തി​യാ​ണ് പ്ര​ശ്ന​മെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​മ്പോ​ൾ, ബു​മ്ര കു​റ​ച്ചു​കൂ​ടി സം​യ​മ​നം പാ​ലി​ക്ക​ണ​മാ​യി​രു​ന്നു എ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ അ​ഭി​പ്രാ​യം.

ഈ ​വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ വ​രാ​നി​രി​ക്കു​ന്ന നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് താ​രം.

Latest News

Corehub Up