x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

66 റൺസുമായി ശിവം ദുബെ തിളങ്ങി; നെതർലൻഡ്‌സിന് 194 റൺസ് വിജയലക്ഷ്യം


Published: February 18, 2026 09:13 PM IST | Updated: February 19, 2026 08:34 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടി20 ​ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്‌​സി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് മി​ക​ച്ച സ്കോ​ർ. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ 6 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

തു​ട​ക്ക​ത്തി​ൽ പ​ത​റി​യെ​ങ്കി​ലും ശി​വം ദു​ബെ​യു​ടെ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് ഇ​ന്ത്യ​യെ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ പു​റ​ത്താ​യ ഓ​പ്പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ്മ​യു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്.

തൊ​ട്ടു​പി​ന്നാ​ലെ ഇ​ഷാ​ൻ കി​ഷ​നും (18) മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി. എ​ന്നാ​ൽ ക്രീ​സി​ലൊ​ന്നി​ച്ച തി​ല​ക് വ​ർ​മ്മ​യും നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സി​നെ മു​ന്നോ​ട്ട് ന​യി​ച്ചു.

തി​ല​ക് വ​ർ​മ്മ 31 റ​ൺ​സും സൂ​ര്യ​കു​മാ​ർ 34 റ​ൺ​സും നേ​ടി പൊ​രു​തി​യെ​ങ്കി​ലും സ്കോ​റിം​ഗ് വേ​ഗ​ത വേ​ണ്ട​ത്ര വ​ർ​ധി​പ്പി​ക്കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ച്ചി​ല്ല. 10 ഓ​വ​ർ പി​ന്നി​ടു​മ്പോ​ൾ കേ​വ​ലം 74 റ​ൺ​സ് മാ​ത്ര​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ സ്കോ​ർ ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ ശി​വം ദു​ബെ ക്രീ​സി​ലെ​ത്തി​യ​തോ​ടെ ക​ളി​യു​ടെ ഗ​തി മാ​റി. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ച് ക​ളി​ച്ച ദു​ബെ കേ​വ​ലം 31 പ​ന്തി​ൽ നി​ന്ന് 66 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

നാ​ല് ഫോ​റു​ക​ളും ആ​റ് കൂ​റ്റ​ൻ സി​ക്സ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ദു​ബെ​യു​ടെ ഇ​ന്നിം​ഗ്സ്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കൊ​പ്പം (30) ചേ​ർ​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ൽ 76 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടാ​ണ് ദു​ബെ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ച ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ അ​വ​സാ​ന 10 ഓ​വ​റി​ൽ മാ​ത്രം 119 റ​ൺ​സാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

നെ​ത​ർ​ല​ൻ​ഡ്‌​സ് നി​ര​യി​ൽ ആ​ര്യ​ൻ ദ​ത്ത് നാ​ലോ​വ​റി​ൽ 19 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. എ​ന്നാ​ൽ ലോ​ഗ​ൻ വാ​ൻ ബീ​ക്കും ഫ്രെ​ഡ് ക്ലാ​സ​നും അ​ട​ക്ക​മു​ള്ള മ​റ്റ് ബൗ​ള​ർ​മാ​ർ ഇ​ന്ത്യ​ൻ ആ​ക്ര​മ​ണ​ത്തി​ന് മു​ന്നി​ൽ പ​ത​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.

 

Tags : INDvsNED T20WorldCup2026 TeamIndia ShivamDube HardikPandya

Recent News

Corehub Up