x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ഡീ​ഷ​യെ എ​റി​ഞ്ഞി​ട്ടു; കേ​ര​ള​ത്തി​ന് കൂ​റ്റ​ൻ ലീ​ഡ്

സ്പോർട്സ് ഡെസ്ക്
Published: October 20, 2026 02:31 PM IST | Updated: October 20, 2026 02:37 PM IST

ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഒ​ഡീ​ഷ​, കേ​ര​ളം മത്സരത്തിൽ നിന്ന്.

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഒ​ഡീ​ഷ​യ്‌​ക്കെ​തി​രെ കേ​ര​ള​ത്തി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 404 റ​ൺ​സി​ന് മ​റു​പ​ടി​യാ​യി ഒ​ഡീ​ഷ മൂ​ന്നാം ദി​നം 225 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഇ​തോ​ടെ കേ​ര​ള​ത്തി​ന് 179 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡ് ല​ഭി​ച്ചു.

38 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ വൈ​ശാ​ഖ് ച​ന്ദ്ര​ൻ കേ​ര​ള​ത്തി​നാ​യി തി​ള​ങ്ങി. എം.​ഡി. നി​ധീ​ഷ്, ജ​ല​ജ് സ​ക്സേ​ന എ​ന്നി​വ​രും വി​ക്ക​റ്റ് വേ​ട്ട​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. മൂ​ന്നാം ദി​നം മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 114 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഒ​ഡീ​ഷ ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ സ​ന്ദീ​പ് പ​ട്‌​നാ​യി​ക്കി​നെ​യും നി​ന​ന്ദ് റാ​ഥ്‌​വ​യെ​യും ന​ഷ്ട​മാ​യ​തോ​ടെ ഒ​ഡീഷ 125ന് ​അ​ഞ്ച് എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു.

തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ സൗ​ര​ഭ് സേ​നാ​പ​തി​യും രാ​ജേ​ഷ് ധു​പ​റും ചേ​ർ​ന്ന് ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പ്പാ​ണ് ഒ​ഡീ​ഷ​യ്ക്ക് ആ​ശ്വാ​സ​മാ​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി സ്കോ​ർ 185ൽ ​എ​ത്തി​ച്ചു. 34 റ​ൺ​സെ​ടു​ത്ത രാ​ജേ​ഷ് ധു​പ​റെ വൈ​ശാ​ഖ് ച​ന്ദ്ര​ൻ പു​റ​ത്താ​ക്കി​യ​തോ​ടെ കൂ​ട്ടു​കെ​ട്ട് ത​ക​ർ​ന്നു. പി​ന്നാ​ലെ 50 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ സൗ​ര​ഭ് സേ​നാ​പ​തി​യെ ജ​ല​ജ് സ​ക്സേ​ന​യും മ​ട​ക്കി.

രാ​ജേ​ഷ് മൊ​ഹ​ന്തി​യെ​യും സൗ​മ്യ ലെ​ങ്ക​യെ​യും പു​റ​ത്താ​ക്കി വൈ​ശാ​ഖ് ച​ന്ദ്ര​ൻ ഒ​ഡീ​ഷ​യെ 193ന് ​ഒ​മ്പ​ത് എ​ന്ന നി​ല​യി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ അ​വ​സാ​ന വി​ക്ക​റ്റി​ൽ ല​ളി​ത് യാ​ദ​വ് ന​ട​ത്തി​യ പോ​രാ​ട്ടം ഒ​ഡീഷ​യു​ടെ സ്കോ​ർ 200 ക​ട​ത്തി.അ​വ​സാ​ന വി​ക്ക​റ്റി​ൽ  32 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ​യാ​ണ് ഒ​ഡീ​ഷ 225 റ​ൺ​സി​ലെ​ത്തി​യ​ത്. ല​ളി​ത് യാ​ദ​വ് 37 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

Tags : Ranji Trophy, Ranji Trophy Kerala Cricket Team Kerala Odisha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up