800 അടി താഴ്ചയിലേക്ക് വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു.
ഇടുക്കി: കാൽ വഴുതി 800 അടി താഴ്ചയിലേക്ക് വീണ ഡോക്ടറെ പീരുമേട് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. വാഗമണ്ണിലെ നാച്വറൽ ഇൻഫിനിറ്റി പൂളിലുണ്ടായ സംഭവത്തിൽ യുപി സ്വദേശി സുഖിയ ജയിൻ (28) നെയാണ് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്.
വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റതോടെ നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. കുത്തനെയുള്ള ഇറക്കവും ഡോക്ടറുടെ പരിക്കും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും സംഘം ശ്രമം തുടർന്നു. ഒടുവിൽ 800 അടി താഴ്ചയിൽനിന്ന് ഡോക്ടറെ സുരക്ഷിതമായി കരയിലെത്തിച്ചു.
തുടർന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരം ഡോക്ടറെ എടുത്തുകൊണ്ട് വന്ന് ആംബുലൻസിൽ കയറ്റി ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.
Tags : Rescue Peermade Fire Force Vagamon Doctor Rescue Daring Rescue Operation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash