x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ഇ​ന്ന് മും​ബൈ​യി​ലെ​ത്തും; വ്യാ​പാ​ര ക​രാ​ർ ച​ർ​ച്ച​യാ​കും

വെബ് ഡെസ്‌ക്
Published: October 20, 2026 05:41 AM IST | Updated: October 20, 2026 05:47 AM IST

മാ​ർ​ക്കോ റൂ​ബി​യോ

ന്യൂ​ഡ​ൽ​ഹി: മും​ബൈ​യി​ലെ​ത്തു​ന്ന യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​ന്ന് ഉ​ച്ച​യോ​ടെ മും​ബൈ​യി​ലെ​ത്തു​ന്ന മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച.

കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ ച​ർ​ച്ച​യാ​കും. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന് നൂ​റ് ശ​ത​മാ​നം അ​ധി​ക താ​രി​ഫ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം അ​മേ​രി​ക്ക ര​ണ്ടു മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചി​രു​ന്നു. ഊ​ർ​ജ രം​ഗ​ത്തെ സ​ഹ​ക​ര​ണം ഇ​രു​രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യും.

റ​ഷ്യ-​യു​ക്രൈ​ൻ സം​ഘ​ർ​ഷം, പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും വി​ല​യി​രു​ത്തും. നാ​ളെ മും​ബൈ​യി​ൽ നി​ന്ന് ജാം​ന​ഗ​റി​ലേ​ക്ക് പോ​കു​ന്ന മാ​ർ​ക്കോ റൂ​ബി​യോ റി​ല​യ​ൻ​സി​ന്‍റെ റി​ഫൈ​ന​റി​യും സ​ന്ദ​ർ​ശി​ക്കും.

 

Tags : India-US trade agreement MarcoRubio SJaishankar Mumbai NewsUpdate Headlines

Recent News

Corehub Up