x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലൈഫ് മിഷൻ ഫ്ലാറ്റ് ‘ചോർത്തിയവർ’ പറയണം; ഈ വിദ്യാർ‌ഥികൾ എന്തു പിഴച്ചു?

സി​ജോ പൈ​നാ​ട​ത്ത്
Published: October 20, 2026 03:59 AM IST | Updated: October 20, 2026 03:59 AM IST

മു​ണ്ടം​വേ​ലി ലൈ​ഫ്മി​ഷ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റ്

കൊ​ച്ചി: രാ​ത്രി​യി​ൽ മു​ക​ളി​ലെ നി​ല​യി​ലെ ശു​ചി​മു​റി​യി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം വീ​ണ് അ​ഴു​ക്കാ​യ യൂ​ണി​ഫോ​മി​ട്ട് എ​ങ്ങ​നെ​യാ​ണ് പി​റ്റേ​ന്നു സ്കൂ​ളി​ലേ​ക്കു പോ​വു​ക..? ദു​ർ​ഗ​ന്ധ​മു​ള്ള യൂ​ണി​ഫോ​മി​ൽ സ്കൂ​ളി​ലെ​ത്തി​യാ​ൽ കൂ​ട്ടു​കാ​ർ ക​ളി​യാ​ക്കും..!’’

പ​ത്തു ദി​വ​സ​ത്തി​ലേ​റെ​യാ​യി സ്കൂ​ളി​​ലെ​ത്താ​ത്ത ത​ന്നെ തി​ര​ക്കി പ​ള്ളു​രു​ത്തി​യി​ലെ വി​ദ്യാ​ല​യ​ത്തി​ൽ നി​ന്നെ​ത്തി​യ അ​ധ്യാ​പി​ക​യോ​ടാ​ണു പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ​ങ്ക​ടം പ​ങ്കു​വ​ച്ച​ത്.

കൊ​ച്ചി പി ​ആ​ന്‍ഡ് ടി ​കോ​ള​നി നി​വാ​സി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച മു​ണ്ടം​വേ​ലി ലൈ​ഫ്മി​ഷ​ൻ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​ക്കു​ന്ന പ​ന്ത്ര​ണ്ടാം ക്ലാ​സു​കാ​രി​യു​ടെ ദ​യ​നീ​യ​മാ​യ ഈ ​ചോ​ദ്യം ഒ​റ്റ​പ്പെ​ട്ട​ത​ല്ല. ഫ്ലാ​റ്റി​ലെ 78 കു​ടും​ബ​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന 65 കു​ട്ടി​ക​ൾ​ക്കു​മു​ണ്ട് സ​മാ​ന​മാ​യ സ​ങ്ക​ടാ​നു​ഭ​വ​ങ്ങ​ൾ പ​റ​യാ​ൻ.

അ​ഴി​മ​തി​യും അ​തി​രു​വി​ട്ട രാ​ഷ്‌​ട്രീ​യ​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും കൈ​കോ​ർ​ത്തു കെ​ട്ടി​പ്പൊ​ക്കി​യ മു​ണ്ടം​വേ​ലി ഫ്ലാ​റ്റി​ന്‍റെ ദു​രി​താ​വ​സ്ഥ​യ്ക്ക് ഈ ​കു​ട്ടി​ക​ൾ‌ എ​ന്തു പി​ഴ​ച്ചു..? എ​ല്ലാ കു​ട്ടി​ക​ളെ​യും പോ​ലെ സ്കൂ​ളി​ൽ പോ​കേ​ണ്ട, മി​ടു​ക്ക​രാ​യി പ​ഠി​ക്കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ വാ​സ​സ്ഥ​ല​ത്തെ അ​ര​ക്ഷി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മൂ​ലം പ​ഠ​നം അ​വ​താ​ള​ത്തി​ലാ​കു​ന്ന സ്ഥി​തി.

അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ മു​റി​ക​ളി​ലേ​ക്കു മ​ഴ​വെ​ള്ള​വും ശു​ചി​മു​റി മാ​ലി​ന്യ​വു​മെ​ല്ലാം ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത്, അ​വി​ടെ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ സ്കൂ​ൾ അ​ധ്യയ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി പി ​ആ​ൻ​ഡ് ടി ​അ​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​മ​ര​സ​മി​തി​യു​ടെ​യും പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് പി. ​പ​ര​മേ​ശ്വ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ദി​വ​സ​ങ്ങ​ളാ​യി സ്കൂ​ളി​ൽ പോ​കാ​ത്ത കു​ട്ടി​ക​ളു​ണ്ടെ​ന്ന​റി​ഞ്ഞു സ്കൂ​ൾ അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ദു​ര​വ​സ്ഥ​യെ​ക്കു​റി​ച്ചു മ​റ്റു​ള്ള​വ​ർ അ​റി​ഞ്ഞ​ത്.

സ്കൂ​ൾ യൂ​ണി​ഫോ​മു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​ലി​ന​ജ​ലം ചോ​ർ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തി​നാ​ൽ, അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പ​ത്തു ദി​വ​സ​ത്തി​ല​ധി​കം സ്കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല. നാ​ലു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​ർ​ക്കും ക്ലാ​സു​ക​ൾ ന​ഷ്ട​മാ​കു​ന്ന സ്ഥി​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ്പാ​ര്‍ട്ട്മെ​ന്‍റു​ക​ളി​ലെ ശൗ​ചാ​ല​യ​ത്തി​ലും അ​ടു​ക്ക​ള​യി​ലും നി​ന്നു​ള്ള അ​ഴു​ക്കു ക​ല​ർ​ന്ന വെ​ള്ളം താ​ഴെ​യു​ള്ള അ​പ്പാ​ര്‍ട്ടു​മെ​ന്‍റു​ക​ളി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്നു​ണ്ടെ​ന്ന​തു​ൾ​പ്പ​ടെ ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം അ​മി​ക്ക​സ്‌​ക്യൂ​റി ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ര്‍ട്ട് ന​ൽ​കി​യി​രു​ന്നു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളി​ലും അ​ഴി​മ​തി​ക​ളി​ലും വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

ഫ്ലാ​റ്റി​നെ​ച്ചൊ​ല്ലി​യു​ള്ള ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ലും നി​യ​മ​ന​ട​പ​ടി​ക​ളി​ലും വി​വാ​ദ​ങ്ങ​ൾ കൊ​ഴു​ക്കു​ന്പോ​ൾ അ​വി​ട​ത്തെ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ആ​ര് ഉ​ത്ത​രം ന​ൽ​കു​മെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​ണ്.

ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു

കൊ​ച്ചി: മു​ണ്ടം​വേ​ലി ഫ്ലാ​റ്റി​ലെ ശോ​ച്യാ​വ​സ്ഥ​യു​ടെ പേ​രി​ൽ‌ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കൂ​ളി​ൽ പോ​കാ​നാ​വാ​ത്ത സ്ഥി​തി സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ൽ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ്, ലൈ​ഫ് മി​ഷ​ൻ, ജി​ല്ലാ ക​ള​ക്ട​ർ, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ, ജി​ഡി​ഡി​എ എ​ന്നി​വ​രോ​ടു വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : LifeMission Leaked Flat Students Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up