Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LifeMission

മു​ണ്ടം​വേ​ലി ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

കൊ​ച്ചി: മു​ണ്ടം​വേ​ലി​യി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ഫ്ലാ​റ്റു​ക​ളി​ൽ അ​പാ​ക​ത​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ത്ത​ര​വി​റ​ക്കി.

എ​റ​ണാ​കു​ളം തോ​പ്പും​പ​ടി രാ​മേ​ശ്വ​രം വി​ല്ലേ​ജി​ലെ മു​ണ്ടം​വേ​ലി​യി​ൽ ഗാ​ന്ധി​ന​ഗ​ർ പി ​ആ​ൻ​ഡ് ടി ​കോ​ള​നി​യി​ലെ 17 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. 2023 ഒ​ക്ടോ​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് താ​മ​സം ആ​രം​ഭി​ച്ച് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ കെ​ട്ടി​ട​ത്തി​ൽ ഗു​രു​ത​ര​മാ​യ അ​പാ​ക​ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി പ​രാ​തി​യു​ണ്ട്.

സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞൊ​ഴു​കു​ക​യും ഭി​ത്തി​ക​ളി​ലൂ​ടെ വെ​ള്ളം ചോ​ർ​ന്നി​റ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ഫ്ലാ​റ്റു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി. തൃ​ശൂ​ർ ഡി​സ്ട്രി​ക്ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല. ക​രാ​റു​കാ​രു​ടെ​യും ജി​സി​ഡി​എ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്റെ​യും ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

ജി​സി​ഡി​എ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ ജെ​ബി ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഷാ​ജി, ഡേ​വി​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ആ​തി​ര, ജ​യ​ശ്രീ, ക​രാ​റു​കാ​രാ​യ തൃ​ശൂ​ർ ഡി​സ്ട്രി​ക്ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി സി​ന്ധു സു​ഭാ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

 

Latest News

Corehub Up