Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daring Rescue Operation

കാ​ൽ വ​ഴു​തി വീ​ണ​ത് 800 അ​ടി താ​ഴ്ച​യി​ലേ​ക്ക്; ഡോ​ക്ട​റെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​ക​യ​റ്റി ഫ​യ​ർ​ഫോ​ഴ്‌​സ്

ഇ​ടു​ക്കി: കാ​ൽ വ​ഴു​തി 800 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ ഡോ​ക്ട​റെ പീ​രു​മേ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. വാ​ഗ​മ​ണ്ണി​ലെ നാ​ച്വ​റ​ൽ ഇ​ൻ​ഫി​നി​റ്റി പൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ യു​പി സ്വ​ദേ​ശി സു​ഖി​യ ജ​യി​ൻ (28) നെ​യാ​ണ് ഫ​യ​ർ​ഫോ​ഴ്‌​സ് സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

വീ​ഴ്ച​യി​ൽ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തോ​ടെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യിരുന്നു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും ഡോ​ക്ട​റു​ടെ പ​രി​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​ക്കി​യെ​ങ്കി​ലും സം​ഘം ശ്ര​മം തു​ട​ർ​ന്നു. ഒ​ടു​വി​ൽ 800 അ​ടി താ​ഴ്ച​യി​ൽ​നി​ന്ന് ഡോ​ക്ട​റെ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​ച്ചു.

തു​ട​ർ​ന്ന് ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം ഡോ​ക്ട​റെ എ​ടു​ത്തു​കൊ​ണ്ട് വ​ന്ന് ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ർ ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന​ന്ദ്, ര​ജീ​ഷ്, രാ​ഗേ​ഷ് ലാ​ൽ, അ​ല​ക്സ് സൈ​മ​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Latest News

Corehub Up