ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമിക്കുന്നു.
കൊല്ലം: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആക്രമണം. കൊട്ടാരക്കരയിൽ നടന്ന സംഭവത്തിൽ നാലുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കാക്കത്താനം സ്വദേശി ശരത് കുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്.
ശരത് കുമാറും കുട്ടികളടക്കമുള്ള കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ പ്രതികളുടെ വാഹനം ഇടിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തതോടെയാണ് കുടുംബത്തെ ആക്രമിച്ചത്. കൈക്കുഞ്ഞടക്കം എട്ടുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.
കുടുംബത്തെ ആക്രമിക്കുന്നത് കണ്ട് വാഹനം നിർത്തി വിവരം അന്വേഷിച്ച പിക്കപ്പ് വാഹനത്തിലെ യാത്രക്കാർക്കും മർദനമേറ്റു. കുടുംബത്തെ സഹായിക്കാനെത്തിയവരെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് മർദനമേറ്റവർ മൊഴി നൽകിയിരിക്കുന്നത്.
Tags : Sabarimala Pilgrims Family Attacked Sabarimala Sabarimala Pilgrims Family Attacked Kollam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash