സിജെപി നേതാക്കൾ.
ന്യൂഡൽഹി: സിജെപി നേതാക്കളായ സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. നിയമത്തോട് ഇരുവർക്കും യാതൊരു ബഹുമാനവുമില്ലെന്ന് നിരീക്ഷിച്ചാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഋതു രാജിന്റെ നടപടി. 19ന് പുറപ്പെടുവിച്ച ഉത്തരവിലാണ് മജിസ്ട്രേറ്റ് രൂക്ഷമായ പരാമർശങ്ങൾ നടത്തിയത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126, 170 വകുപ്പുകൾ പ്രകാരം ആരംഭിച്ച നടപടികളുടെ ഭാഗമായാണ് കസ്റ്റഡി നീട്ടിയത്. 11ന് ഇരുവരും ഒപ്പിട്ട ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവം ലംഘിക്കുകയും തുടർന്ന് സമാധാനലംഘനം നടത്തുകയും ചെയ്തതായി മജിസ്ട്രേറ്റ് ഉത്തരവിൽ നിരീക്ഷിച്ചു. ഡിനോട്ടിഫൈ ചെയ്ത മേഖലകളിൽ ആവർത്തിച്ച് പ്രതിഷേധത്തിന് ഇവർ ആഹ്വാനം ചെയ്യുന്നുണ്ട്.
ഇത് നിയമത്തോടുള്ള അനാദരവാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭാവിയിൽ സമാനമായ നിയമലംഘനങ്ങൾ ആവർത്തിക്കില്ലെന്ന് വിശ്വസിക്കാൻ ഇരുവരുടെയും പെരുമാറ്റവും ഹിയറിങ്ങിനിടെ നടത്തിയ പ്രസ്താവനകളും മതിയായ ഉറപ്പുനൽകുന്നില്ലെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലിസ് നൽകിയ അപേക്ഷ പരിഗണിക്കവെയാണ് ഈ നിരീക്ഷണങ്ങൾ.
കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനലംഘനത്തിന് അടിയന്തര സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചിരുന്നു. അതേസമയം തങ്ങൾക്കെതിരായ നടപടിയെ അടിയന്തരാവസ്ഥയോടാണ് ഉപമിക്കുന്നതെന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു.
Tags : Judicial Custody CJP Leaders Saurav Das Ashutosh Ranka Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash