പ്രതീകാത്മക ചിത്രം
കണ്ണൂർ: പൊലിസ് ക്വാർട്ടേഴ്സിൽ മദ്യസൽക്കാരവും കൈയാങ്കളിയുമുണ്ടായ സംഭവത്തിൽ നടപടിയുമായി ആഭ്യന്തരവകുപ്പ്. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലുണ്ടായ സംഭവത്തിൽ എസ്ഐയോടും ഹവിൽദാറിനോടും ക്വാർട്ടേഴ്സ് ഒഴിയാൻ നിർദ്ദേശം നൽകി. ഒരു മാസത്തിനകം ക്വാർട്ടേഴ്സ് ഒഴിയണമെന്നാണ് കെഎപി അസിസ്റ്റന്റ് കമാൻഡിന്റെ നിർദ്ദേശം.
ഒരു പൊലിസുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് ക്വാർട്ടേഴ്സിൽ മദ്യസൽക്കാരവും വിരുന്നും സംഘടിപ്പിച്ചത്. എന്നാൽ ആഘോഷം അതിരുവിട്ടതോടെ ഉദ്യോഗസ്ഥർ തമ്മിൽ കൈയാങ്കളിയുണ്ടായി. സംഭവത്തിൽ എസ്ഐയും എഎസ്ഐയും ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരോട് നേരത്തേ വകുപ്പുതല നടപടിയുടെ ഭാഗമായി വിശദീകരണം തേടിയിരുന്നു.
ഉദ്യോഗസ്ഥർ നൽകിയ വിശദീകരണങ്ങൾ പരിശോധിച്ച ശേഷമാണ് തുടർനടപടിയുടെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരോട് ക്വാർട്ടേഴ്സ് ഒഴിയാൻ നിർദേശിച്ചത്. പകരം താമസസൗകര്യം കണ്ടെത്തുന്നതിനായിട്ടാണ് ഒരു മാസത്തെ സമയം അനുവദിച്ചിരിക്കുന്നത്.
Tags : alcoholic drinks in police quarters Police Quarters Liquor Party Mangattupparamba KAP Fourth Battalion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash