Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Quarters

പി​റ​ന്നാ​ൾ ആ​ഘോ​ഷം അ​തി​രു​വി​ട്ടു; പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 'പ​ണി​കി​ട്ടി'

ക​ണ്ണൂ​ർ: പൊ​ലി​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​ദ്യ​സ​ൽ​ക്കാ​ര​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​സ്ഐ​യോ​ടും ഹ​വി​ൽ​ദാ​റി​നോ‌​ടും ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി. ഒ​രു മാ​സ​ത്തി​ന​കം ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യ​ണ​മെ​ന്നാ​ണ് കെ​എ​പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡി​ന്‍റെ നി​ർ​ദ്ദേ​ശം.

ഒ​രു പൊ​ലി​സു​കാ​ര​ന്‍റെ മ​ക​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്വാ​ർ​ട്ടേ​ഴ്സി​ൽ മ​ദ്യ​സ​ൽ​ക്കാ​ര​വും വി​രു​ന്നും സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്നാ​ൽ ആ​ഘോ​ഷം അ​തി​രു​വി​ട്ട​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ കൈ​യാ​ങ്ക​ളി​യു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ എ​സ്ഐ​യും എ​എ​സ്ഐ​യും ഉ​ൾ​പ്പെ​ടെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നേ​ര​ത്തേ വ​കു​പ്പു​ത​ല ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് തു​ട​ർ​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ക്വാ​ർ​ട്ടേ​ഴ്സ് ഒ​ഴി​യാ​ൻ നി​ർ​ദേ​ശി​ച്ച​ത്. പ​ക​രം താ​മ​സ​സൗ​ക​ര്യം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ട്ടാ​ണ് ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up