ഷാൻ ഷിബു
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ അമ്മയ്ക്കെതിരെ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിക്കുകയും ബ്ലേഡ് കൊണ്ട് ശരീരം മുഴുവൻ വരഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ.
മണക്കാട് അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബു (22) ആണ് പിടിയിലായത്. സെപ്റ്റംബർ എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പുളിയറക്കോണം സ്വദേശിയായ യുവാവിന്റെ അമ്മയ്ക്കെതിരെയാണ് ഷാൻ ഷിബു ഇൻസ്റ്റഗ്രാമിൽ അശ്ലീലം എഴുതിയത്.
ഇത് ചോദ്യം ചെയ്ത യുവാവിനെ ശരീരമാകെ ബ്ലേഡ് കൊണ്ട് വരയുകയും മർദിച്ച് അവശനാക്കുകയുമായിരുന്നു. തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും കൈകളിൽ 30 ഓളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ചെയ്തെന്നും പരാതിയിലുണ്ട്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് പൊലിസ് ആണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : crimenews Trivandrum Police Investigation CaseFile FIR