x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ര​വ് ദാ​സി​ന്‍റെ​യും അ​ശു​തോ​ഷ് റാ​ങ്ക​യു​ടെ​യും മോ​ച​നം വൈ​കി​പ്പി​ക്കു​ന്നു​: സി​ജെ​പി

വെബ് ഡെസ്‌ക്
Published: October 20, 2026 07:20 AM IST | Updated: October 20, 2026 07:20 AM IST

സൗരവ് ദാസും അ​ശു​തോ​ഷ് റാ​ങ്കയും

ന്യൂ​ഡ​ൽ​ഹി: സൗ​ര​വ് ദാ​സി​ന്‍റെ​യും അ​ശു​തോ​ഷ് റാ​ങ്ക​യു​ടെ​യും മോ​ച​നം ബോ​ധ​പൂ​ർ​വം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി സി​ജെ​പി. ഇ​ത് നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ദു​രു​പ​യോ​ഗ​മാ​ണെ​ന്നും സി​ജെ​പി ആ​രോ​പി​ച്ചു.

നി​സാ​ര കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​രു​വ​ർ​ക്കും ജാ​മ്യം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്നും വി​ഷ​യ​ത്തി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും സി​ജെ​പി പോ​ളി​സി ഹെ​ഡ് മെ​ഹ​ർ പ​ശ്രീ​ച്ച വ്യ​ക്ത​മാ​ക്കി. ഇ​രു​വ​രും ജ​യി​ൽ​മോ​ചി​ത​രാ​യ ശേ​ഷം തു​ട​ർ​സ​മ​ര​പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​രു​വ​രു​ടെ​യും മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നി​യ​മ​പോ​രാ​ട്ടം ശ​ക്ത​മാ​ക്കാ​നാ​ണ് സി​ജെ​പി​യു​ടെ നീ​ക്കം. ജ​ന്ത​ർ മ​ന്ത​റി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്ര​തി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സൗ​ര​വ് ദാ​സി​നെ​യും അ​ശു​തോ​ഷ് റാ​ങ്കെ​യെ​യും ഒ​ക്ടോ​ബ​ർ 13നാ​ണ് ഡ​ൽ​ഹി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത് തി​ഹാ​ർ ജ​യി​ലി​ല​ട​ച്ച​ത്.

 

Tags : CJP SouravDas AshutoshRanke NewDelhi NewsUpdate Headlines

Recent News

Corehub Up