ന്യൂഡൽഹി: സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും മോചനം ബോധപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി സിജെപി. ഇത് നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നും സിജെപി ആരോപിച്ചു.
നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരുവർക്കും ജാമ്യം നിഷേധിക്കുകയാണെന്നും വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും സിജെപി പോളിസി ഹെഡ് മെഹർ പശ്രീച്ച വ്യക്തമാക്കി. ഇരുവരും ജയിൽമോചിതരായ ശേഷം തുടർസമരപരിപാടികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരുവരുടെയും മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമപോരാട്ടം ശക്തമാക്കാനാണ് സിജെപിയുടെ നീക്കം. ജന്തർ മന്തറിൽ അതിക്രമിച്ചുകയറി പ്രതിഷേധിച്ചതിനെത്തുടർന്ന് സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും ഒക്ടോബർ 13നാണ് ഡൽഹി പൊലിസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിലടച്ചത്.