Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam

വീ​ട്ടി​ൽ ക​യ​റി ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കവർന്നു; പ്രതി പിടിയിൽ

കൊ​ല്ലം: കൊ​ല്ല​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ട്ടി​ൽ ക​യ​റി ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. പ​ന്മ​ന കൊ​ല്ല​ക ദാ​റു​ൽ മു​ബാ​റി​ക്കി​ൽ ഹ​സീ​ന (45) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

കൊ​ല്ലം ക​ന്നി​മൂ​ല കി​ഴ​ക്കേ​തി​ൽ സ​തീ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. കു​ട്ടി​യെ വീ​ടി​നു​ള്ളി​ലി​രു​ത്തി അ​മ്മ പു​റ​ത്ത് തു​ണി അ​ല​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​ടു​ക്ക​ള വാ​തി​ൽ വ​ഴി അ​ക​ത്തു​ക​ട​ന്ന ഹ​സീ​ന കു​ട്ടി​യു​ടെ ദേ​ഹ​ത്ത് നി​ന്ന് ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന അ​ര​ഞ്ഞാ​ണ​വും ഒ​മ്പ​ത് ഗ്രാം ​തൂ​ക്കം വ​രു​ന്ന മാ​ല​യും ക​വ​ർ​ന്ന് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ‌
‌
തു​ട​ർ​ന്ന് കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച ച​വ​റ പൊ​ലി​സ് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​റ്റ് ര​ണ്ട് ല​ക്ഷം രൂ​പ​യു​മാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വ​യോ​ധി​ക​യു‌​ടെ ദേ​ഹ​ത്ത് ചൂ​ട് വെ​ള്ളം ഒ​ഴി​ച്ച സം​ഭ​വം; മ​ക​ൾ​ക്കും ചെ​റു​മ​ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടുത്ത് പൊ​ലി​സ്

കൊ​ല്ലം: കൊ​ല്ലം ആ​യൂ​രി​ൽ വ​യോ​ധി​ക​യു‌​ടെ ദേ​ഹ​ത്ത് ചൂ​ട് വെ​ള്ളം ഒ​ഴി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പൊ​ലി​സ്. ഇ​ട​മു​ള​യ്ക്ക​ൽ സ്വ​ദേ​ശി​യാ​യ രാ​ധാ​മ​ണി​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. മ​ക​ൾ അ​ശ്വ​തി​യും ചെ​റു​മ​ക​ൾ അ​മൃ​ത​യും ചേ​ർ​ന്നാ​ണ് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച​ത്.

രാ​ധാ​മ​ണി​യു​ടെ മു​ഖ​ത്തും ദേ​ഹ​ത്തും ചൂ​ട് വെ​ള്ളം ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ത്ത് ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ച​ട​യ​മം​ഗ​ലം പൊ​ലി​സ് ആ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ട്രാ​പ്പ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ശ്വ​തി.

 

Kerala

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വം; ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

കൊ​ല്ലം: ‌കൊ​ല്ലം അ​ഞ്ച​ലി​ൽ യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ. ക​ല്ല​മ്പ​ലം സ്വ​ദേ​ശി റെ​ജി ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ട​മു​ള​യ്ക്ക​ൽ വാ​ഴോ​ട് സ്വ​ദേ​ശി ലി​സി​ക്ക് ആ​ണ് പൊ​ള്ള​ലേ​റ്റ​ത്. ‌

ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ്ര​തി ലി​സി​യു​ടെ ദേ​ഹ​ത്ത് തി​ന്ന​ർ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ലി​സി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. ലി​സി നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​റ​ച്ചു​നാ​ളു​ക​ളാ​യി ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ലി​സി ഹോം ​ന​ഴ്സിം​ഗ് ജോ​ലി​ക്ക് പോ​കു​ന്ന​ത് റെ​ജി​ക്ക് ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Kerala

വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച സം​ഭ​വം; കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി: വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം പെ​രും​പു​ഴ ചി​റ​യ​ടി​പു​ന​ക​ന്നൂ​ർ സ്വ​ദേ​ശി അ​ജി​ത് കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. മാ​ർ​ച്ച് 31ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പു​ത്ത​ൻ​കു​രി​ശ് പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ല​ഞ്ചേ​രി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​ര​ൻ വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി കാ​സ​ർ​ഗോ​ഡ് ഉ​ദു​മ ഭാ​ഗ​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

പു​ത്ത​ൻ​കു​രി​ശ് പൊ​ലി​സ് ന​ട​ത്തി​യ ശാ​സ്‌​ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക്കെ​തി​രെ കു​ണ്ട​റ, കൊ​ല്ലം വെ​സ്റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ണ്ട്.

Kerala

ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി; വി​ല്ലേ​ജ് ഓ​ഫി​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

പു​ത്തൂ​ർ: കൊ​ല്ല​ത്ത് ഭൂ​മി പോ​ക്കു​വ​ര​വ് ചെ​യ്യാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫി​സ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. പു​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫി​സ​ർ അ​ഭി​ലാ​ഷ് ആ​ന​ന്ദ് ആ​ണ് പി​ടി​യി​ലാ​യ​ത്. 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ലാ​ഷ് ആ​ന​ന്ദി​നെ വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പു​ത്തൂ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ പേ​രി​ലു​ള്ള 52 സെ​ന്‍റ് വ​സ്തു വി​ൽ​പ​ത്ര പ്ര​കാ​രം പോ​ക്കു​വ​ര​വ്‌ ചെ​യ്‌​ത്‌ ന​ൽ​കു​ന്ന​തി​നാ​ണ് അ​ഭി​ലാ​ഷ് ആ​ന​ന്ദ് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ൻ വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലി​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നെ​ത്തി​യ പൊ​ലി​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ എ​സ്ഐ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ടൂ​ർ എ​സ്ഐ ജി​നു​വി​നും സം​ഘ​ത്തി​നും നേ​രെ​യാ​ണ് ആ​ക്ര​മ​ണം.

അ​ടൂ​ർ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ കേ​സി​ൽ പ്ര​തി​യാ​യ റെ​ജി​നെ അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. സം​ഘ​ത്തി​ലൊ​രാ​ൾ ചു​ടു​ക​ട്ട ഉ​പ​യോ​ഗി​ച്ച് എ​സ്ഐ​യു​ടെ ത​ല​യ്ക്ക​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ റെ​ജി​ൻ, രേ​ഷ്മ, ര​മ്യ, ഹ​ർ​ഷ എ​ന്നി​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Kerala

കൊ​ല്ല​ത്ത് ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ർ തി​രു​ത്തി ത​ട്ടി​പ്പ്; കേ​സെ​ടു​ത്ത് പൊ​ലി​സ്

കൊ​ല്ലം: കൊ​ല്ലം മ​യ​നാ​ട് ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ​യോ​ധി​ക​യെ ക​ബ​ളി​പ്പി​ച്ച് അ​ജ്ഞാ​ത​ൻ പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​മ്പ​ർ തി​രു​ത്തി സ​മ്മാ​നം അ​ടി​ച്ചെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് വ​യോ​ധി​ക​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​ത്.

ധ​വ​ള​ക്കു​ഴി സ്വ​ദേ​ശി​നി അ​മ്പി​ളി​യ​മ്മ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. അ​ക്ക​ങ്ങ​ൾ തി​രു​ത്തി​യ ടി​ക്ക​റ്റ് ന​ൽ​കി 4,000 രൂ​പ​യാ​ണ് പ്ര​തി ത​ട്ടി​യെ​ടു​ത്ത​ത്. നാ​ല് ടി​ക്ക​റ്റു​ക​ൾ​ക്ക് 500 രൂ​പ​വീ​ത​വും ഒ​രു ടി​ക്ക​റ്റി​ന് 2,000 രൂ​പ​യും അ​ടി​ച്ചെ​ന്ന് അ​മ്പി​ളി​യ​മ്മ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്.

ലോ​ട്ട​റി ടി​ക്ക​റ്റി​ലെ അ​ക്ക​ങ്ങ​ൾ പേ​ന ഉ​പ​യോ​ഗി​ച്ചാ​ണ് തി​രു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും അ​ത് പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​മ്പി​ളി​യ​മ്മ പ​റ​യു​ന്നു. വ​യോ​ധി​ക​യു​ടെ പ​രാ​തി​യി​ൽ ഇ​ര​വി​പു​രം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

വി​ഴി​ഞ്ഞ​ത്തി​ന്‍റെ സാ​റ്റ​ലൈ​റ്റ് തു​റ​മു​ഖ​മാ​ക്കി കൊ​ല്ല​ത്തെ വി​ക​സി​പ്പി​ക്കും: മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം : വി​ഴി​ഞ്ഞ​ത്തി​ന്‍റെ സാ​റ്റ​ലൈ​റ്റ് തു​റ​മു​ഖ​മാ​ക്കി കൊ​ല്ലം തു​റ​മു​ഖ​ത്തെ വി​ക​സി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. കൊ​ല്ലം തു​റ​മു​ഖ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​റ​മു​ഖ സ​ന്ദ​ര്‍​ശ​ന​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

2011-16 കാ​ല​യ​ള​വി​ല്‍ കൊ​ല്ലം തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം തു​റ​മു​ഖ​ത്തി​ന്‍റെ വി​ക​സ​നം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ കൊ​ല്ലം തു​റ​മു​ഖ​ത്തി​ന് യാ​തൊ​രു പ​രി​ഗ​ണ​ന​യും ല​ഭി​ച്ചി​ട്ടി​ല്ല. വി.​ഡി. സ​തീ​ശ​ന്‍ സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തെ ര​ണ്ട് അ​ന്താ​രാ​ഷ്‌ട്ര തു​റ​മു​ഖ​ങ്ങ​ളു​ടെ​യും 18 അ​നു​ബ​ന്ധ തു​റ​മു​ഖ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തെ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ കൂ​ടി​യാ​ണ് കാ​ണു​ന്ന​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം തു​റ​മു​ഖ​ത്തിന്‍റെ വി​ക​സ​ന​ത്തി​ന് വി​വി​ധ പ​ദ്ധ​തി​ക​ള്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്. അ​ടു​ത്ത ദി​വ​സം ന​ട​ക്കു​ന്ന തു​റ​മു​ഖ വ​കു​പ്പി​ന്‍റെ യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​ണ് തു​റ​മു​ഖം സ​ന്ദ​ര്‍​ശി​ച്ച​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള സം​ഗ​തി​ക​ള്‍ മ​ന​സി​ലാ​ക്കാ​നും ജ​ന​ങ്ങ​ളോ​ടും തു​റ​മു​ഖ അ​ധി​കൃ​ത​രോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും അ​ഭി​പ്രാ​യ​ങ്ങ​ള്‍ നേ​രി​ട്ട് കേ​ള്‍​ക്കാ​നാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. തു​റ​മു​ഖ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഫ്‌​ളോ​ട്ടിം​ഗ് ഡ്രൈ ​ഡോ​ക്ക് സ്ഥാ​പി​ക്ക​ല്‍, ടൂ​റി​സ്റ്റ് ക​പ്പ​ലു​ക​ള്‍ ഇ​വി​ടെ നി​ന്ന് ആ​രം​ഭി​ക്ക​ല്‍ തു​ട​ങ്ങി​യ ഒ​ട്ടേ​റെ സാ​ധ്യ​ത​ള്‍ പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തി​നു​ശേ​ഷം തു​റ​മു​ഖ​ത്ത് ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി​യി​ട്ടി​ല്ല.

എ​ട്ട് മീ​റ്റ​റെ​ങ്കി​ലും ആ​ഴം ഉ​ണ്ടെ​ങ്കി​ലേ ക​പ്പ​ല്‍ അ​ടു​പ്പി​ക്കാ​ന്‍ ക​ഴി​യൂ. സ​ര്‍​വേ ന​ട​ത്തി നി​ല​വി​ലെ ആ​ഴം ക​ണ്ടെ​ത്തി ഡ്ര​ഡ്ജിം​ഗി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. ഷി​പ്പിം​ഗ് സ​മ​യ​ങ്ങ​ളി​ല്‍ പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​മു​ള്ള പോ​ര്‍​ട്ട് ഹെ​ല്‍​ത്ത് ഓ​ഫീ​സ​റു​ടെ പോ​സ്റ്റ് ഇ​വി​ടെ ഇ​ല്ല.

ഇ​ത്ത​രം പ്രാ​യോ​ഗി​ക ത​ട​സ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണും. നി​ല​വി​ലെ വാ​ര്‍​ഫി​ന് ആ​ഴ​മി​ല്ലാ​ത്ത​ത്, ക​സ്റ്റം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ​ങ്ങ​ള്‍, കോ​സ്റ്റ​ല്‍ പൊ​ലിസ് ബോ​ട്ടു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം, പോ​ര്‍​ട്ടി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും കാ​മ​റ​ക​ളും പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത്, മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളി​ല്‍ നി​ന്ന് സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ മോ​ഷ​ണം പോ​കു​ന്ന​ത് തു​ട​ങ്ങി​യ ഒ​ട്ടേ​റെ സം​ഗ​തി​ക​ള്‍ പോ​ര്‍​ട്ട് അ​ധി​കൃ​ത​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍​ക്കെ​ല്ലാം പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മേ​യ​ര്‍ എ.​കെ ഹ​ഫീ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ഉ​ദ​യ സു​കു​മാ​ര​ന്‍, പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ ജി​സ്മാ​ന്‍ ജേ​ക്ക​ബ്, പോ​ര്‍​ട്ട് പ​ര്‍​സ​ര്‍ സു​നി​ല്‍, പോ​ര്‍​ട്ട് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ അ​നി​ല്‍​കു​മാ​ര്‍, എ​എ​ക്‌​സ്ഇ സ​ജീ​വ്, വി​ന്‍​സി ബൈ​ജു, ഡി. ​ഗീ​താ​കൃ​ഷ്ണ​ന്‍, എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബി. ​തൃ​ദീ​പ് കു​മാ​ര്‍, ജോ​ര്‍​ജ് ഡി. ​കാ​ട്ടി​ല്‍, ജെ. ​പ്രീ​ത, എ​ഫ്. അ​ല​ക്‌​സാ​ണ്ട​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

 

 

Kerala

സ്വ​ത്ത് വീ​തം​വ​ച്ച​ത് കു​റ​ഞ്ഞു​പോ​യി; വ​യോ​ധി​ക​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ പി​ടി​യി​ൽ

കൊ​ല്ലം: ച​വ​റ ത​ട്ടാ​ശേ​രി​യി​ല്‍ വ​യോ​ധി​ക​യെ മ​ർ​ദി​ച്ച കേ​സി​ൽ മ​ക​ൻ പി​ടി​യി​ൽ. ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് മ​ണ്ണ​ന്ത​റ വീ​ട്ടി​ല്‍ ശ്യാ​മ​ള അ​മ്മ​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​ള​യ മ​ക​ൻ വേ​ണു(44) ആ​ണ് പി​ടി​യി​ലാ​യ​ത്.

സ്വ​ത്ത് വീ​തം​വ​ച്ച് ന​ൽ​കി​യ​തി​ൽ കു​റ​വു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഹോം ​ന​ഴ്സ് ആ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

അ​മ്മ നി​ല​വി​ളി​ച്ച് അ​പേ​ക്ഷി​ച്ചി​ട്ടും പ്ര​തി മ​ർ​ദ​നം തു​ട​രു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ച​വ​റ പൊ​ലി​സ് കേ​സെ​ടു​ത്ത് വേ​ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും ഷ​ര്‍​ട്ട് തൂ​ക്കി​യി​ടു​ന്ന ഹാം​ഗ​ര്‍ ഉ​പ​യോ​ഗി​ച്ച് ത​ല്ലു​ന്ന​തു​മാ​ണ് ഒ​ന്ന​ര മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം; ന​ഴ്സിം​ഗ് ഓ​ഫി​സ​ർ പി​ടി​യി​ൽ

കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ന​ഴ്സിം​ഗ് ഓ​ഫി​സ​ർ പി​ടി​യി​ൽ. ഇ​എ​സ്‌​ഐ ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​പ്പി​നെ​ത്തി​യ പ​തി​നാ​റു​കാ​രി​ക്കു​നേ​രെ​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മം. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ന​ഴ്സും യൂ​ട്യൂ​ബ​റു​മാ​യ പൂ​ന്തു​റ സ്വ​ദേ​ശി മി​ഗ്ദാ​ദ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം ഈ​സ്റ്റ് പൊ​ലി​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ ലി​ഫ്റ്റി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കൊ​ല്ലം ഈ​സ്റ്റ് പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പോ​ക്സോ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

കൊ​ല്ല​ത്തെ വീ​ട്ടി​ൽ നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: മാ​ഞ്ഞാ​ലി​മു​ക്ക് ഭാ​ഗ​ത്തെ വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ബു​ള്ള​റ്റ് മോ​ട്ടോ​ർ​സൈ​ക്കി​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ര​മേ​ഷ് എം. ​എ​ന്ന സു​ഭാ​ഷ് (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​യെ കൊ​ട്ടി​യം പൊ​ലി​സ് ത​മി​ഴ്നാ​ട്ടി​ലെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 23-ന് ​അ​ർ​ധ​രാ​ത്രി​യി​ലാ​ണ് പ്ര​തി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​യാ​ൾ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് മ​ന​സി​ലാ​ക്കി അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചാ​ത്ത​ന്നൂ​ർ എ​സി​പി രാ​ഖേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ചാ​ത്ത​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​നീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കൊ​ട്ടി​യം എ​സ്എ​ച്ച്ഒ. വി​ഷ്ണു സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. എ​സ്ഐ അ​ഭി​ജി​ത്ത്, സി​പി​ഒ​മാ​രാ​യ അ​രു​ൺ, അ​ഖി​ൽ, ഷം​നാ​ദ്, പ്ര​വീ​ൺ എ​ന്നി​വ​ർ അ​ട​ങ്ങി​യ പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

എം​ഡി​എം​എ​യും ക​ത്തി​യു​മാ​യി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ; ഭാ​ര്യ​യെ പി​ന്തു​ട​ർ​ന്നെ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

കൊ​ല്ലം: ഭാ​ര്യ​യെ പി​ന്തു​ട​ർ​ന്ന് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഭ​ർ​ത്താ​വ് എം​ഡി​എം​എ​യും ക​ത്തി​യു​മാ​യി പി​ടി​യി​ൽ. കൊ​ല്ലം ചാ​ത്ത​ന്നൂ​രി​ലാ​ണ് സം​ഭ​വം. ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​ർ ആ​ണ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി സ​ന​ൽ​കു​മാ​റും ഭാ​ര്യ​യും ചാ​ത്ത​ന്നൂ​രി​ലെ​ത്തി​യ​ത്. ച​ട​ങ്ങു​ക​ൾ​ക്ക് പി​ന്നാ​ലെ ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് സ​ന​ൽ​കു​മാ​ർ ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് പ​രാ​തി ന​ൽ​കാ​നാ​ണ് യു​വ​തി ചാ​ത്ത​ന്നൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഭാ​ര്യ​യെ പി​ന്തു​ട​ർ​ന്ന് സ​ന​ൽ​കു​മാ​റും സ്റ്റേ​ഷ​നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ക്ക​റ്റി​ൽ എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്ത​ത്.

ഒ​രു ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ചാ​ത്ത​ന്നൂ​ർ പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Kerala

കൊ​ട്ടി​യ​ത്ത് നി​ന്ന് ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു; തി​രു​ന​ൽ​വേ​ലി​യി​ൽ പോ​യി പൊ​ക്കി കേ​ര​ള പൊ​ലി​സ്

കൊ​ട്ടി​യം: കൊ​ട്ടി​യം ഉ​മ​യ​ന​ല്ലൂ​രി​ൽ നി​ന്ന് ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച പ്ര​തി ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് പി​ടി​യി​ലാ​യി. ത​മി​ഴ്‌​നാ​ട് തി​രു​നെ​ൽ​വേ​ലി അ​വി​ത​ന്നൂ​ർ രാ​മ​സ്വാ​മി​പു​ര​ത്ത് ര​മേ​ശ് സു​ഭാ​ഷ് (24) ആ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ട്ടി​യം പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഉ​മ​യ​ന​ല്ലൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ബു​ള്ള​റ്റ് ആ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടു​പേ​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളി​ൽ​നി​ന്ന് ആ​ണ് പ്ര​തി​യെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ പൊ​ലി​സി​ന് ല​ഭി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ട​വ​ർ ലൊ​ക്കേ​ഷ​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പൊ​ലി​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ കൊ​ട്ടി​യ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ര​മേ​ശ് സു​ഭാ​ഷ് കൂ​ടു​ത​ൽ മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

കൊ​ല്ല​ത്ത് ദോ​ശ ന​ൽ​കാ​ൻ വൈ​കി​യ​തി​ന് ചാ​യ​ക്ക​ട അ​ടി​ച്ചു​ത​ക​ർ​ത്തു; ര​ണ്ട് പേ​ർ പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് ദോ​ശ ന​ൽ​കാ​ൻ വൈ​കി​യ​തി​ന് ചാ​യ​ക്ക​ട അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ശൂ​ര​നാ​ട് തെ​ക്ക് ഇ​ര​വി​ച്ചി​റ സ്വ​ദേ​ശി അ​ജി (46), ര​മേ​ശ​ൻ (44) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ശൂ​ര​നാ​ട് പൊ​ലി​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ശൂ​ര​നാ​ട് കോ​യി​ക്ക​ൽ ച​ന്ത​യി​ലാ​യി​രു​ന്നു സം​ഭ​വം. ക​ട​യു​ട​മ മ​നാ​ഫി​നും ഭാ​ര്യ സീ​ന​ത്തി​നും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​ണ്ട്. ക​ട​യി​ൽ ദോ​ശ ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​രു​വ​രും വീ​ണ്ടും ദോ​ശ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് ന​ൽ​കാ​ൻ വൈ​കി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം.

തു​ട​ർ​ന്ന് ഇ​രു​വ​രും ക​ട​യു​ട​മ​യു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പെ​ട്ടു. പി​ന്നാ​ലെ ക​ട​യി​ലെ ചി​ല്ല് അ​ല​മാ​ര​ക​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും പ്ര​തി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യും സം​ഘ​ർ​ഷ​മു​ണ്ടാ​യി.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ ര​മേ​ശ​നെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

നേ​പ്പാ​ളി​ലെ മി​ന്ന​ല്‍​പ്ര​ള​യം; കാ​ണാ​താ​യ​വ​രി​ല്‍ കൊ​ല്ലം സ്വ​ദേ​ശി​നി​യും

കൊ​ല്ലം: നേ​പ്പാ​ളി​ലെ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ കാ​ണാ​താ​യ​വ​രി​ല്‍ കൊ​ല്ലം സ്വ​ദേ​ശി​യും. പ​ര​വൂ​ര്‍ കോ​ങ്ങാ​ല്‍ ശ്രീ​കൃ​ഷ്ണ ഭ​വ​നി​ല്‍ സു​ന​ന്ദ മ​ണി​രാ​ജ​നെ​യാ​ണ് (63) കാ​ണാ​താ​യ​ത്. 40 വ​ര്‍​ഷ​മാ​യി യു​കെ​യി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രി​യാ​യി​രു​ന്നു സു​ന​ന്ദ. ക​ഴി​ഞ്ഞ മാ​സം 16 നാ​ണ് ഇ​വ​ര്‍ ല​ണ്ട​നി​ല്‍ നി​ന്നും ഡ​ല്‍​ഹി​യി​ലെ​ത്തി​യ​ത്. തുടർന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും നേ​പ്പാ​ളി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ക​യും ചെ​യ്തു.

നേ​പ്പാ​ളി​ലെ​ത്തി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ വീ​സ സ്റ്റാ​മ്പ് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്. സു​ന​ന്ദ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ല​ണ്ട​നി​ല്‍ നി​ന്നു​മെ​ത്തി​യ സം​ഘ​ത്തെ​ക്കു​റി​ച്ചും യാ​തൊ​രു വി​വ​ര​വു​മി​ല്ല. സം​ഘ​ത്തി​ല്‍ മ​ല​യാ​ളി​യാ​യി ഇ​വ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കു​ള്‍​പ്പെ​ടെ സു​ന​ന്ദ​യു​ടെ കു​ടും​ബം പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

ആ​ല്‍​പ്പൈ​ന്‍ എ​ക്കോ ട്ര​ക്ക് ഗ്രൂ​പ്പി​നൊ​പ്പ​മു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്നു സു​ന​ന്ദ. ടി​ബ​റ്റ്‌ നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​ക്കു സ​മീ​പ​മു​ള്ള റാ​സു​വ​ഗാ​ധി​യി​ലെ​ത്തി​യ സു​ന​ന്ദ​യെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12നാ​ണ് സു​ന​ന്ദ അ​വ​സാ​ന​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ത്. സു​ന​ന്ദ​യു​ടെ ഭ​ര്‍​ത്താ​വ് റി​ട്ട. യു​കെ ഗ​വ​ണ്‍​മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ണി​രാ​ജ​ന്‍ ഇ​ര​വി​പു​രം കു​ന്ന​ത്തി​ക്കാ​വ് ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​ണ്.

അ​തേ​സ​മ​യം ഗോ​സൈ​ന്‍​കു​ണ്ഡ തീ​ര്‍​ഥാ​ട​ന​ത്തി​നാ​യി പോ​യ സു​ന​ന്ദ ഉ​ള്‍​പ്പെ​ടെ 17 ഇ​സ്‌​കോ​ണ്‍ തീ​ര്‍​ഥാ​ട​ക​രു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​താ​യി ഇ​സ്‌​കോ​ണും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബ്രി​ട്ട​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, അ​യ​ര്‍​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​ക്ക​ള്‍: ഡോ. ​മീ​ര മ​ണി​രാ​ജ്, ഡോ.​സു​മി മ​ണി​രാ​ജ്.

Kerala

രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വം; ഡോ​ക്ട​റോട് നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ല്‍ പോ​കാ​ന്‍ നി​ർ​ദേ​ശം

കൊ​ല്ലം: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ഡോ. ​രേ​ഖ കൃ​ഷ്ണ​നോ​ട് നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ല്‍ പോ​കാ​ന്‍ നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് രേ​ഖാ കൃ​ഷ്ണ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യോ​ട് ഡോ​ക്ട​ർ ക​യ​ർ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പ​നി​യും ശ​രീ​ര വേ​ദ​ന​യും എ​മ​ര്‍​ജ​ന്‍​സി അ​ല്ലെ​ന്നും ഇ​ത് തു​റ​ന്ന് വ​ച്ചി​രി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് ഓ​ടി​ക്ക​യ​റാ​ന്‍ അ​ല്ലെ​ന്നു​മാ​യി​രു​ന്നു ഡോ​ക്ട​ർ പ​റ​ഞ്ഞ​ത്. മ​രു​ന്ന് എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണോ ത​ന്നി​രി​ക്കു​ന്ന​ത് ആ ​ദി​വ​സ​മാ​കു​മ്പോ​ഴേ​ക്കേ ഇ​ഫ​ക്ടു​ണ്ടാ​വൂ എ​ന്നും ഇ​ത് മ​ന്ത്ര​വാ​ദ​മൊ​ന്നു​മ​ല്ലെ​ന്നും രേ​ഖ പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

Sports

കൊ​ല്ല​ത്തി​നു ഫോ​ട്ടോ ഫി​നി​ഷ്

കാ​ര്യ​വ​ട്ടം: അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തു വ​രെ കാ​ത്തി​രു​ന്നു വി​ജ​യം ആ​ര്‍​ക്കാ​ണെ​ന്ന​റി​യാ​ന്‍. കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​ന് എ​തി​രേ കൊ​ല്ലം സെ​യ്‌ലേഴ്സി​നു മൂ​ന്നു റ​ണ്‍​സ് ജ​യം. ടോ​സ് നേ​ടി​യ കൊ​ല്ലം ബാ​റ്റിം​ഗി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. 20 ഓ​വ​റി​ല്‍ ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ കൊ​ല്ലം 158 റ​ണ്‍​സെ​ടു​ത്തു. 159 റ​ണ്‍​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കൊ​ച്ചി​ക്ക് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 155 റ​ണ്‍​സ് നേ​ടാ​നേ സാ​ധി​ച്ചു​ള്ളൂ.

കൊ​ല്ല​ത്തി​ന്‍റെ ഓ​പ്പ​ണിം​ഗി​ല്‍ വ​ല്‍​സ​ല്‍ ഗോ​വി​ന്ദ​ന്‍-​അ​ഭി​ഷേ​ക് ജെ. ​നാ​യ​ര്‍ സ​ഖ്യം മി​ക​ച്ച തു​ട​ക്കം കു​റി​ച്ചു. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 99 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്. 31 പ​ന്തി​ല്‍ 46 റ​ണ്‍​സ് എ​ടു​ത്ത അ​ഭി​ഷേ​കി​ന്‍റെ വി​ക്ക​റ്റ് പി.​എ​സ്. ജ​റി​ന്‍ സ്വ​ന്ത​മാ​ക്കി. സ്‌​കോ​ര്‍ 109-ല്‍ ​എ​ത്തി​യ​പ്പോ​ള്‍ എം. ​അ​ജി​നാ​സി​നെ (2) ജ​റി​ന്‍ പ​വ​ലി​യ​നി​ലേ​ക്ക് അ​യ​ച്ചു. തു​ട​ര്‍​ന്ന് ഒ​രു വ​ശ​ത്ത് ബാ​റ്റ​ര്‍​മാ​രു​ടെ പ​വ​ലി​യ​നി​ലേ​ക്കു​ള്ള ഘോ​ഷ​യാ​ത്ര​യാ​യി​രു​ന്നു. ഏ​ഴു ബാ​റ്റ​ര്‍​മാ​രും ര​ണ്ട​ക്കം കാ​ണാ​തെ മ​ട​ങ്ങി. ഓ​പ്പ​ണ​ര്‍ വ​ല്‍​സ​ല്‍ ഗോ​വി​ന്ദ​ന്‍റെ ഒ​റ്റ​യാ​ള്‍ പോ​രാ​ട്ട​മാ​ണ് ടീം ​സ്‌​കോ​ര്‍ 150 ക​ട​ത്തി​യ​ത്. 46 പ​ന്തി​ല്‍ നി​ന്നും മൂ​ന്നു സി​ക്സും എ​ട്ടു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടെ 77 റ​ണ്‍​സാ​ണ് വ​ല്‍​സ​ല്‍ ഗോ​വി​ന്ദ​ന്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കൊ​ച്ചി​ക്ക്് ആ​ദ്യ വി​ക്ക​റ്റ് സ്‌​കോ​ര്‍ ബോ​ര്‍​ഡി​ല്‍ 14 റ​ണ്‍​സ് ഉ​ള​ള​പ്പോ​ള്‍ ന​ഷ്ട​മാ​യി. 12 പ​ന്തി​ല്‍ ര​ണ്ടു റ​ണ്‍​സ് നേ​ടി​യ പ​വ​ന്‍ ശ്രീ​ധ​ര്‍ മോ​നു കൃ​ഷ്ണ​ന്‍റെ പ​ന്തി​ല്‍ റ​ണ്ണൗ​ട്ട്. ആ​റാം ഓ​വ​റി​ലെ നാ​ലാം പ​ന്തി​ല്‍ വി​നൂ​പ് മ​നോ​ഹ​ര​നെ (19) എ.​ജി. അ​മ​ല്‍ മോ​നു കൃ​ഷ്ണ​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. ക്യാ​പ്റ്റ​ന്‍ സാ​ലി സാം​സ​ണ്‍ (44), ഉ​ണ്ണി​കൃ​ഷ്ണ​ന്‍ മ​നു​കൃ​ഷ്ണ​ന്‍ (33), ആ​ല്‍​ഫി ഫ്രാ​ന്‍​സി​സ് ജോ​ണ്‍ (23 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ര്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യെ​ങ്കി​ലും പ​വ​ന്‍​രാ​ജി​ന്‍റെ അ​വ​സാ​ന ഓ​വ​റു​ക​ളി​ലെ മി​ക​ച്ച പ​ന്തു​ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​നു​കൃ​ഷ്ണ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൊ​ച്ചി​യു​ടെ മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ പി​ഴു​തു.

ആ​ല്‍​ഫി ഫ്രാ​ന്‍​സി​സ് 10 പ​ന്തി​ല്‍ 23 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നെ​ങ്കി​ലും നി​ശ്ചി​ത 20 ഓ​വ​റി​ല്‍ കൊ​ച്ചി​യു​ടെ സ്‌​കോ​ര്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 155ല്‍ ​അ​വ​സാ​നി​ച്ചു. കൊ​ല്ല​ത്തി​ന് മൂ​ന്നു റ​ണ്‍​സ് ജ​യം. നാ​ല് ഓ​വ​റി​ല്‍ 32 റ​ണ്‍​സ് വ​ഴ​ങ്ങി മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ​വ​ന്‍​രാ​ജാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച്.

Kerala

കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ഓ​ഫീ​സി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വം; പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്

കൊ​ല്ലം: കൊ​ല്ലം മ​യ്യ​നാ​ട് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ ഓ​ഫീ​സി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നാ​കാ​തെ പോ​ലീ​സ്. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ‌ ശ്രീ​കു​മാ​റി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കൂ​ട്ടി​ക്ക​ട സ്വ​ദേ​ശി ഹാ​ഷിം ആ​ണ് ശ്രീ​കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഹാ​ഷിം ഒ​ളി​വി​ൽ പോ​യി​രു​ന്നു. ശ്രീ​കു​മാ​റി​നെ ഹാ​ഷിം ആ​ക്ര​മി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ൽ ശ്രീ​കു​മാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഓ​ഗ​സ്റ്റ് 19ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ലൈ​ൻ ക​മ്പി​ക​ൾ മാ​റ്റി എ​ബി​സി കേ​ബി​ൾ വ​ലി​ക്കു​ന്ന ജോ​ലി​ക്കാ​യി കൂ​ട്ടി​ക്ക​ട ഭാ​ഗ​ത്ത് പ​ക​ൽ സ​മ​യം വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വൈ​ദ്യു​തി സ​പ്ലൈ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഓ​ഫീ​സി​ൽ ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Kerala

അ​ഞ്ച​ലി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

കൊ​ല്ലം: അ​ഞ്ച​ലി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ. അ​ട​യ​മ​ണ്‍ സ്വ​ദേ​ശി ര​മ​ണ​ൻ ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം, ഗാ​ർ​ഹി​ക പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന സൂ​ര്യ(22) ആ​ണ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ യു​വ​തി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഓ​ഗ​സ്റ്റ് 10 ന് ​ആ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ര​മ​ണ​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു വ​ർ​ഷ​മാ​യി പു​ത്ത​യം സ്വ​ദേ​ശി​യാ​യ ര​മ​ണ​നോ​ടൊ​പ്പം താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു സൂ​ര്യ. സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തു​ന്ന ര​മ​ണ​ന്‍ വീ​ട്ടി​ല്‍ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​യി​രു​ന്നു. യു​വ​തി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ​രാ​തി. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

 

District News

കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ : ആ​ധു​നി​ക​വ​ത്ക​രണം പുരോഗമിക്കുന്നു

കൊ​ല്ലം: കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ഏ​ക​ദേ​ശം 361 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ള്ള വ​ന്‍ വി​ക​സ​ന നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​താ​യി കൊ​ല്ലം റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​യ​ര്‍​പോ​ര്‍​ട്ട് മാ​തൃ​ക​യി​ലു​ള്ള അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. പു​ന​ര്‍​വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ സൗ​ത്ത്, നോ​ര്‍​ത്ത് എ​ന്നീ ര​ണ്ട് പ്ര​ധാ​ന ടെ​ര്‍​മി​ന​ലു​ക​ളാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് എ​യ​ര്‍​പോ​ര്‍​ട്ട് മാ​തൃ​ക​യി​ലു​ള്ള സു​ഗ​മ​മാ​യ യാ​ത്രാ​നു​ഭ​വം ന​ല്‍​കു​ന്ന രീ​തി​യി​ലാ​ണ് ഇ​വ​യു​ടെ രൂ​പ​ക​ല്‍​പ്പ​ന.

സൗ​ത്ത് ടെ​ര്‍​മി​ന​ല്‍ (പ്ര​ധാ​ന കെ​ട്ടി​ടം)

ഏ​ക​ദേ​ശം 22,655 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ല്‍ മൂ​ന്ന് നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് സ്റ്റേ​ഷ​ന്‍റെ പ്ര​ധാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. വി​സ്തൃ​ത​മാ​യ പാ​സ​ഞ്ച​ര്‍ സ​ര്‍​ക്കു​ലേ​ഷ​ന്‍ സ്പേ​സ്, സെ​ക്യൂ​രി​റ്റി പ​രി​ശോ​ധ​ന​യ്ക്കും ബാ​ഗേ​ജ് സ്‌​കാ​നിം​ഗി​നു​മു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​കെ​ട്ടി​ട​ത്തി​ലു​ണ്ടാ​വും.

കൂ​ടാ​തെ ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ള്‍, റി​സ​ര്‍​വേ​ഷ​ന്‍ ഓ​ഫീ​സ്, ഹെ​ല്‍​പ്പ് ലൈ​ന്‍ ബൂ​ത്തു​ക​ള്‍, വി​ശാ​ല​മാ​യ വെ​യ്റ്റിം​ഗ് ഹാ​ളു​ക​ള്‍, വി​ഐ​പി ലോ​ഞ്ചു​ക​ള്‍, റെ​സ്റ്റോ​റ​ന്‍റുക​ള്‍, ആ​ര്‍​പി​എ​ഫ്/​സു​ര​ക്ഷാ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ​യ്‌​കേ​കു പു​റ​മെ എ​ട്ട് ലി​ഫ്റ്റു​ക​ളും 10 എ​സ്‌​ക​ലേ​റ്റ​റു​ക​ളും സൗ​ത്ത് ടെ​ര്‍​മി​ന​ലി​ല്‍ മാ​ത്രം സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്.

നോ​ര്‍​ത്ത് ടെ​ര്‍​മി​ന​ല്‍

ഏ​ക​ദേ​ശം 918 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍​ണ​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ഈ ​കെ​ട്ടി​ടം ദേ​ശീ​യ​പാ​ത 744ന് ​സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന​തി​നാ​ല്‍ ആ ​ഭാ​ഗ​ത്തു​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ സ്‌​റ്റേ​ഷ​നി​ലേ​ക്കു പ്ര​വേ​ശി​ക്കാം. ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ള്‍, ബു​ക്കിം​ഗ് ഓ​ഫീ​സു​ക​ള്‍, ചെ​റി​യ റീ​ട്ടെ​യി​ല്‍ ഷോ​പ്പു​ക​ള്‍/​കി​യോ​സ്‌​കു​ക​ള്‍, വ​ന്നി​റ​ങ്ങു​ന്ന​വ​ര്‍​ക്കും പോ​കു​ന്ന​വ​ര്‍​ക്കു​മു​ള്ള പ്ര​ത്യേ​ക എ​ക്‌​സി​റ്റ്/​എ​ന്‍​ട്രി ലോ​ബി​ക​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മെ ര​ണ്ടു ലി​ഫ്റ്റു​ക​ളും നാ​ല് എ​സ്‌​ക​ലേ​റ്റ​റു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

എ​യ​ര്‍ കോ​ണ്‍​കോ​ഴ്സ്

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്റെ പു​ന​ര്‍​വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ക​ര്‍​ഷ​ണ​മാ​ണ് പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്ക് മു​ക​ളി​ലാ​യി ഉ​യ​രു​ന്ന കൂ​റ്റ​ന്‍ എ​യ​ര്‍ കോ​ണ്‍​കോ​ഴ്സ്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഡി​പ്പാ​ര്‍​ച്ച​ര്‍ ലോ​ഞ്ചു​ക​ള്‍​ക്ക് സ​മാ​ന​മാ​യ അ​നു​ഭ​വ​മാ​ണ് ഇ​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​ത്. എ​യ​ര്‍ കോ​ണ്‍​കോ​ഴ്സ് പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ തി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യു​ക​യും യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​വും ആ​ധു​നി​ക​വു​മാ​യ യാ​ത്രാ​നു​ഭ​വം ല​ഭി​ക്കു​ക​യും ചെ​യ്യും.

ഏ​ക​ദേ​ശം 36 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് എ​യ​ര്‍ കോ​ണ്‍​കോ​ഴ്സ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​ത് ര​ണ്ട് പ്ര​ധാ​ന ടെ​ര്‍​മി​ന​ലു​ക​ളെ​യും എ​ല്ലാ പ്ലാ​റ്റ്ഫോ​മു​ക​ളെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്നു.
ട്രെ​യി​ന്‍ ഇ​റ​ങ്ങു​ന്ന​വ​രും ക​യ​റാ​ന്‍ എ​ത്തു​ന്ന​വ​രും ത​മ്മി​ലു​ള്ള തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും.

കോ​ണ്‍​കോ​ഴ്സ് വ​ഴി യാ​ത്ര​ക്കാ​ര്‍​ക്ക് അ​ത​ത് പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ലി​ഫ്റ്റു​ക​ള്‍, എ​സ്‌​ക​ലേ​റ്റ​റു​ക​ള്‍, പ​ടി​ക​ള്‍ എ​ന്നി​വ വ​ഴി ഇ​റ​ങ്ങാം. പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ തി​ര​ക്കി​ല്‍ നി​ല്‍​ക്കാ​തെ, വി​ശാ​ല​വും എ​യ​ര്‍​ക​ണ്ടീ​ഷ​ന്‍ ചെ​യ്ത​തു​മാ​യ വെ​യ്റ്റിം​ഗ് ഏ​രി​യ​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ട്രെ​യി​ന്‍ വ​രു​ന്ന​തു​വ​രെ സ​മ​യം ചെ​ല​വ​ഴി​ക്കാം. ഫു​ഡ് കോ​ര്‍​ട്ടു​ക​ള്‍, റെ​സ്റ്റോ​റ​ന്‍റുക​ള്‍, റീ​ട്ടെ​യി​ല്‍ ഔ​ട്ട്ലെ​റ്റു​ക​ള്‍, എ​ടി​എ​മ്മു​ക​ള്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ലോ​ഞ്ചു​ക​ള്‍ എ​ന്നി​വ എ​യ​ര്‍ കോ​ണ്‍​കോ​ഴ്സി​ന് ഉ​ള്ളി​ല്‍ സ​ജ്ജീ​ക​രി​ക്കും.

ട്രെ​യി​നു​ക​ളു​ടെ സ​മ​യ​വി​വ​ര​ങ്ങ​ള്‍, പ്ലാ​റ്റ്ഫോം മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ ത​ത്സ​മ​യം അ​റി​യാ​ന്‍ കൂ​റ്റ​ന്‍ എ​ല്‍​ഇ​ഡി ഡി​സ്പ്ലേ ബോ​ര്‍​ഡു​ക​ളും അ​നൗ​ണ്‍​സ്മെന്‍റ് സി​സ്റ്റ​ങ്ങ​ളും എ​യ​ര്‍ കോ​ണ്‍​കോ​ഴ്സി​ല്‍ ഉ​ണ്ടാ​കും.

മ​ള്‍​ട്ടി ലെ​വ​ല്‍ കാ​ര്‍ പാ​ര്‍​ക്കിം​ഗ്

പു​ന​ര്‍​വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി യാ​ത്ര​ക്കാ​രു​ടെ​യും സ​ന്ദ​ര്‍​ശ​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള മ​ള്‍​ട്ടി ലെ​വ​ല്‍ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. ഈ ​സൗ​ക​ര്യം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കൊ​ല്ലം സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ ദീ​ര്‍​ഘ​കാ​ല​ത്തെ പാ​ര്‍​ക്കിം​ഗ് പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.

സൗ​ത്ത് ടെ​ര്‍​മി​ന​ലി​ന് സ​മീ​പ​ത്താ​യാ​ണ് ബ​ഹു​നി​ല പാ​ര്‍​ക്കിം​ഗ് സ​മു​ച്ച​യം ഉ​യ​രു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ഒ​രേ​സ​മ​യം നി​ര്‍​ത്തി​യി​ടാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് ഈ ​ഘ​ട​ന. 500ല​ധി​കം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും 250ല​ധി​കം നാ​ലു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും (കാ​റു​ക​ള്‍) ഒ​രേ​സ​മ​യം പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള വി​ശാ​ല​മാ​യ സ്ഥ​ല​സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ടാ​കും.

ഭാ​വി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി, ഇ​ല​ക്‌ട്രിക് കാ​റു​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഇ​വി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ സ​ജ്ജീ​ക​രി​ക്കും.
സ്റ്റേ​ഷ​ന് മു​ന്നി​ലെ റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ന്‍ എ​ന്‍​ട്രി, എ​ക്‌​സി​റ്റ് പാ​ത​ക​ള്‍ വേ​ര്‍​തി​രി​ച്ച് കൃ​ത്യ​മാ​യ ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​തി​ന്‍റെ രൂ​പ​ക​ല്പന. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​സി​ടി​വി നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍, ഓ​ട്ടോ​മേ​റ്റ​ഡ് ടി​ക്ക​റ്റിം​ഗ്/​ഫെ​യ​ര്‍ ക​ള​ക്ഷ​ന്‍ സി​സ്റ്റം, കൃ​ത്യ​മാ​യ ലൈ​റ്റിം​ഗ്, അ​ത്യാ​ധു​നി​ക അ​ഗ്‌​നി​ശ​മ​ന സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ പാ​ര്‍​ക്കിം​ഗ് കെ​ട്ടി​ട​ത്തി​ല്‍ ഉ​റ​പ്പാ​ക്കും.

പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രി​ട്ട് ലി​ഫ്റ്റു​ക​ള്‍ അ​ല്ലെ​ങ്കി​ല്‍ റാ​മ്പു​ക​ള്‍ വ​ഴി സൗ​ത്ത് ടെ​ര്‍​മി​ന​ലി​ലേ​ക്കും എ​യ​ര്‍ കോ​ണ്‍​കോ​ഴ്സി​ലേ​ക്കും എ​ളു​പ്പ​ത്തി​ല്‍ എ​ത്താ​ന്‍ സാ​ധി​ക്കും.

 

Kerala

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് പകര്‍ത്തി വിറ്റ സംഭവം; ഡിജിപിക്കു പരാതി നൽകി യുവതി

കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് സംഭവത്തില്‍ ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി യുവതി. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ചതായും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിച്ചതായും മൊഴിയിലുണ്ട്.

പോക്സോ ചുമത്തിയില്ലെന്നു പരാതി

നാലു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലീസ് അവഗണിച്ചവെന്ന് പരാതിക്കാരി ആരോപിച്ചു. മകളുടെ മുന്നിലിരുന്ന് അശ്ലീല വിഡിയോ കാണുകയും വൈകൃതങ്ങള്‍ കാട്ടുകയും ചെയ്തുവെന്നാണ് ആരോപണം. ഇതു ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. പ്രതിയായ ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് ചുമത്തണമെന്നാണ് ആവശ്യം. കൊല്ലം കമ്മിഷണര്‍ അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കി.

ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14 നാണു നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണു സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ്സൈറ്റുകള്‍ക്കു ഭര്‍ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിംഗിനു വിധേയനാക്കിയെങ്കിലും പിന്നീടും തന്നെ മർദിച്ചതായി യുവതി മൊഴി നല്‍കി.

ഒരു പതിറ്റാണ്ടു നീണ്ട പ്രണയം

10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നെന്നും കുളിമുറിയില്‍ ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. നഗ്‌നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്‍റെ വീട്ടിലേക്കു താമസം മാറ്റി. കൗണ്‍സലിംഗ് നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്‍ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില്‍ താല്‍പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്‍സലിംഗിനിടെ ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്‍കി.

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

കൊല്ലം: കൊല്ലത്തു ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തല്‍. നാലു വയസുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു.

കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിനു ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ, പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു ഇത്തരം പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

കിടപ്പുമുറിയില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. പോലീസിന് നല്‍കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മകളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നത്രേ.

ഇതോടെ വീട്ടുകാരോടു കാര്യം പറഞ്ഞതില്‍ പ്രകോപിതനായി ഇ‍യാൾ യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദേശത്തു കഴിയവേയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. തനിക്കു കാണാനാണ് ഇതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഇത് അശ്ലീലവെബ്സൈറ്റുകൾക്കും മറ്റും വിൽക്കുകയായിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചിലർ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കൗണ്‍സലിംഗ് നൽകി ഭർത്താവിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഇയാളെയുമായി നാട്ടിലെത്തുകയായിരുന്നു. എന്നാല്‍, കൗണ്‍സലിംഗിനു പോകണമെന്നു നിര്‍ബന്ധിച്ചപ്പോഴും മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു പങ്കാളിയെ പങ്കുവയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പോലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Kerala

ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി വി​റ്റു; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ല്ലം: ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ൾ​ക്ക് വി​റ്റെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കൊ​ട്ടി​യം പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ട്ടി​യം സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ദ​മ്പ​തി​ക​ൾ ഇം​ഗ്ല​ണ്ടി​ല്‍ ജോ​ലി​ക്കാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ് പ​രാ​തി. അ​ടു​ത്തി​ടെ നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വി​നെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നും അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

 

Kerala

ഭാര്യയുടെ കിടപ്പറദൃശ്യങ്ങള്‍ വിറ്റ് പണമുണ്ടാക്കി, ഭര്‍ത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പംഗം

കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്‍റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്‌നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.

കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്‌സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

കൗണ്‍സലിംഗ് നല്‍കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.

District News

നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നു; യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍

കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.

പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള്‍ ഉറപ്പിക്കുന്നതിനുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള്‍ നിര്‍മാണം വൈകുകയാണ്. ഇതാണ് ദുതം ഇരട്ടിപ്പിക്കുന്നത്.

2025-26 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില്‍ പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്‍ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില്‍. ദിവസം ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും ഉപയോഗിക്കുന്ന സ്റ്റേഷനായതിനാല്‍ ചെറിയ തടസങ്ങള്‍ പോലും യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറുന്നു.

സ്‌റ്റേഷന്‍റെ പ്രധാന കെട്ടിടത്തിന്‍റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്‌ഫോം ഒന്നിന്‍റെ വലിയ ഭാഗത്ത് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്‍. പ്രത്യേകിച്ച് മുതിര്‍ന്ന യാത്രക്കാര്‍ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നനയാതെ നില്ക്കാന്‍ ഇടമില്ല. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ തങ്ങളുടെ നിര്‍ദിഷ്ട കോച്ചുകളിലേക്ക് നടന്നുപോകാന്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊള്ളണം.

പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള്‍ ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില്‍ നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള്‍ വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ തമ്മില്‍ തട്ടിമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു.

രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെറിയ മഴ പെയ്താല്‍ പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും യാത്ര ദുഷ്‌കരമാക്കുന്നു. നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര്‍ കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്‍വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു.

നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെ തുടര്‍ന്ന് താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ട് ഉണ്ടാക്കിയ താത്കാലിക പന്തലുകളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്‍ഫര്‍മേഷന്‍ സെന്‍ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും.

സ്റ്റേഷനില്‍ ആവശ്യത്തിന് കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില്‍ നിര്‍മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്‍ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ നിരത്തിയിടാന്‍ കഴിയുന്നില്ല. ഇതിനാല്‍ ദീര്‍ഘനേരം നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ല; കാ​യ​ലി​ന് സ​മീ​പം സൈ​ക്കി​ളും വ​സ്‌​ത്ര​വും

ക​രു​നാ​ഗ​പ്പ​ള്ളി: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. ക​രു​നാ​ഗ​പ്പ​ള്ളി വെ​ൽ​ഫെ​യ​ർ സ്കൂ​ളി​ലെ ഏ​ഴാം വി​ദ്യാ​ർ​ഥി ബി​ലാ​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ട്ടി​ൽ നി​ന്ന് പു​റ​ത്ത് പോ​യ കു​ട്ടി മ​ട​ങ്ങി​യെ​ത്തി​യി​ല്ല

വീ​ടി​ന് സ​മീ​പ​ത്തെ ക​ന്നേ​റ്റി കാ​യ​ലി​ന് സ​മീ​പം കു​ട്ടി​യു​ടെ സൈ​ക്കി​ളും വ​സ്‌​ത്ര​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും കാ​യ​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

 

 

Kerala

ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; ഗ​ണേ​ഷ്കു​മാ​റി​നെ ക​ര​യോ​ഗ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കൊ​ല്ലം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മു​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ.

ഗ​ണേ​ഷ്കു​മാ​റി​നെ ക​ര​യോ​ഗ​ത്തി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര യൂ​ണി​യ​ന്‍റെ ആ​വ​ശ്യം. ഗ​ണേ​ഷി​ന്‍റെ ന​ട​പ​ടി​യി​ൽ ക​ര​യോ​ഗ ത​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 15ന് ​ചേ​രു​ന്ന യൂ​ണി​യ​ൻ പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​ത​ങ്ക​പ്പ​ൻ പി​ള്ള​യും സെ​ക്ര​ട്ട​റി സി. ​അ​നി​ൽ​കു​മാ​റും അ​റി​യി​ച്ചു.

 

Kerala

ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു

കൊ​ല്ലം: നീ​ണ്ട​ക​ര​യി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​രി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച അ​ദ്ദേ​ഹം കു​ടും​ബ​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ണ്ടാ​യ കാ​ല​താ​മ​സം തി​ക​ച്ചും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. ന്യാ​യീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശ്ര​മി​ക്കാ​തെ സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണം. കാ​ണാ​താ​യ ഗൗ​ത​മി​നെ​ക്കു​റി​ച്ച് ഇ​തു​വ​രെ​യും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല.

കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ സം​ര​ക്ഷ​ണ​വും സ​ഹാ​യ​വും സ​ർ​ക്കാ​ർ ന​ൽ​ക​ണം. ഇ​വ​രു​ടെ ദു​രി​ത​ങ്ങ​ളും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും വീ​ടും ഇ​ള​യ മ​ക​ന് ജോ​ലി​യും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ഇടപെടലുകൾ: സർക്കാരിന് പ്രശംസയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

കൊല്ലം: നീണ്ടകര ഉൾപ്പെടെ തീരമേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താനും സർക്കാർ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് ലത്തീൻസഭ തിരുവനന്തപുരം ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ.

കൊല്ലം രൂപതയുടെ 700-ാം വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളും തെരച്ചിൽ പ്രവർത്തനങ്ങളും ഉന്നയിച്ചപ്പോൾ തികഞ്ഞ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

"പത്തു ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്" എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്നും റവ. ഡോ. തോമസ് ജെ. നെറ്റോ കൂട്ടിച്ചേർത്തു.

വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള അങ്ങയുടെ ഓരോ പ്രവർത്തനത്തെയും നോക്കിക്കാണുന്നത്. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്‍റെ സുരക്ഷയ്ക്കും വികസനത്തിനുമായി സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും രൂപതയുടെയും ജനങ്ങളുടെയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ബിഷപ്പ് അറിയിച്ചു.

നീണ്ടകര ഉൾപ്പെടെ തീരദേശ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്നും, വികസന-രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും റവ. ഡോ. തോമസ് ജെ. നെറ്റോ വ്യക്തമാക്കി.

 

Kerala

വീ​ടി​ന് തീ​പി​ടി​ച്ചു; അ​മ്മ​യ്ക്കും മ​ക​നും ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: വീ​ടി​ന് തീ​പി​ടി​ച്ച് അ​മ്മ​യും മ​ക​നും മ​രി​ച്ചു. കൊ​ല്ലം പ​ര​വൂ​ർ പു​ത്ത​ൻ​കു​ള​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പു​ത്ത​ൻ​കു​ളം സ്വ​ദേ​ശി​നി ത​ങ്ക​മ്മ (96), മ​ക​ൻ ശി​വ​ദാ​സ​ൻ (70) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വീ​ട്ടി​ൽ​നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വീ​ടി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴേ​ക്കും ഇ​രു​വ​രും മ​രി​ച്ചി​രു​ന്നു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഉ​ൾ​പ്പെ​ടെ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പെ​ൻ​ഷ​ൻ തു​ക​യെ​ച്ചൊ​ല്ലി അ​മ്മ​യും മ​ക​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

Kerala

‌തെ​ര​ച്ചി​ൽ തു​ട​രു​ന്നു; ഗൗ​ത​മി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ല്ലം: കൊ​ല്ലം നീ​ണ്ട​ക​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​മാ​ണി​ത്. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ​യാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്. കോ​സ്റ്റ്ഗാ​ർ​ഡ് ഐ​ജി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. തെ​ര​ച്ചി​ൽ നി​ല​വി​ൽ തു​ട​രു​ക​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​യി​രു​ന്നു നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ പു​ത്ത​ൻ​തു​റ പൂ​മു​ഖ​ത്ത് രാ​ജീ​വ​ൻ (76) വ്യാ​ഴാ​ഴ്ച ത​ന്നെ മ​രി​ച്ചു. രാ​ജീ​വ​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് പു​ത്ത​ൻ​തു​റ ക​ടു​വു​ങ്ക​ൽ രാ​ധാ​കൃ​ഷ്‌​ണ​ൻ (47), മ​ക​ൻ ഗൗ​തം കൃ​ഷ്ണ (26) എ​ന്നി​വ​രെ കാ​ണാ​താ​യി. പി​ന്നീ​ട് രാ​ധാ​കൃ​ഷ്‌​ണ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഗൗ​ത​മി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

 

Kerala

യൂ​റി​ൻ ട്യൂ​ബ് വ​ലി​ച്ചു​പൊ​ട്ടി​ച്ച് മ​ർ​ദ​നം; ത​ള​ർ​ന്നു​കി​ട​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: രോ​ഗ​ബാ​ധി​ത​യാ​യി ത​ള​ർ​ന്നു​കി​ട​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. പ​ട​പ്പ​ക്ക​ര ച​രു​വി​ള വീ​ട്ടി​ൽ രാ​ജു (53) ആ​ണ് പി​ടി​യി​ലാ​യ​ത്. സ്ട്രോ​ക്ക് ബാ​ധി​ച്ച് ത​ള​ർ​ന്നു​കി​ട​ന്ന കി​ട​പ്പു രോ​ഗി​യാ​യ സ്ത്രീ​യെ അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.

കു​ണ്ട​റ പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യൂ​റി​ൻ ട്യൂ​ബ് വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി, പീ​ഡ​നം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

2020 ൽ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സി​ലും രാ​ജു പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ‌അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കു​ണ്ട​റ​യി​ലെ ക​സ്റ്റ​ഡി മ​ര്‍​ദ​ന ആ​രോ​പ​ണം; സി​പി​ഒ ശ്രീ​ജി​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ക​സ്റ്റ​ഡി മ​ര്‍​ദ​ന ആ​രോ​പ​ണ​ത്തി​ല്‍ സി​പി​ഒ ശ്രീ​ജി​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് ശ്രീ​ജി​ത്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. സി​പി​ഒ ശ്രീ​ജി​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​വും ക്ര​മ​ക്കേ​ടു​ക​ളും ഉ​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സൊ​സൈ​റ്റി​മു​ക്ക് സ്വ​ദേ​ശി സി​യാ​ദ് ആ​യി​രു​ന്നു പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് പി​ന്നാ​ലെ മ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സി​യാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജൂ​ണ്‍ 16ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​യാ​ദി​നെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം 17ന് ​ആ​ണ് വി​ട്ട​യ​ച്ച​ത്.

ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കും അ​ണു​ബാ​ധ​യു​മാ​ണ് സി​യാ​ദി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് സി​യാ​ദി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. സി​യാ​ദ് മ​രി​ച്ച​ത് ഹെ​പ്പ​റ്റൈ​റ്റി​സ് സി ​മൂ​ല​മെ​ന്നാ​ണ് പ​രി​ശോ​ധ​നാ ഫ​ലം.

അ​തേ​സ​മ​യം സി​യാ​ദി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ വ​ച്ച് സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

 

Kerala

സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​രാ​തി​ക്കാ​രി

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ വാ​ദം ത​ള്ളി പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി. സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തി​ന് പി​ന്നാ​ലെ സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്നും ഈ ​സ​മ​യം വാ​ഹ​ന​ത്തി​ൽ താ​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് സി​യാ​ദ് നി​ല​വി​ളി​ച്ചെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ഇ​തേ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​യാ​ദി​നെ കു​ണ്ട​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​യോ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

Kerala

എ​സ്എ​ൻ ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്തം കെ​ട്ടി​ടം; 90 കോ​ടി അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്തം കെ​ട്ടി​ട​ത്തി​നാ​യി 90 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ത്യാ​ധു​നി​ക അ​ക്കാ​ദ​മി​ക്-​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 16,864 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ, എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ നാ​ലു​നി​ല സ​മു​ച്ച​യ​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ആ​ധു​നി​ക ക്ലാ​സ് മു​റി​ക​ൾ, ഹൈ​ടെ​ക് ഓ​ഫീ​സ് സം​വി​ധാ​നം, അ​ഡ്വാ​ൻ​സ്ഡ് ഇ​ല​ക്ട്രി​ക്ക​ൽ, ഫ​യ​ർ സേ​ഫ്റ്റി, വാ​ട്ട​ർ സ​പ്ലൈ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.‌

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ല സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നു​മു​ള്ള വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ല കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​ണ് പ​ദ്ധ​തി​യെ​ന്ന് റോ​ജി.​എം.​ജോ​ൺ വ്യ​ക്ത​മാ​ക്കി.

 

Kerala

പ​ട്രോ​ളിം​ഗി​നി​ടെ എ​സ്എ​ച്ച്ഒ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി; പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ബൈ​ക്കി​ടി​ച്ചു വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പ​ത്ത​നാ​പു​രം മ​ഞ്ഞ​ക്കാ​ല പു​ത്ത​ന്‍​വി​ള വീ​ട്ടി​ല്‍ ന​ന്ദു (24), ടി​ടി ഹൗ​സി​ല്‍ ടി​നു (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​ഴു​കോ​ണ്‍ ചീ​ര​ങ്കാ​വ് ബാ​റി​നു സ​മീ​പം ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. എ​ഴു​കോ​ണ്‍ എ​സ്എ​ച്ച്ഒ ശ്രീ​കു​മാ​റി​നെ​യാ​ണ് പ്ര​തി​ക​ൾ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പ്ര​തി​ക​ള്‍ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. വീ​ഴ്ച​യി​ല്‍ ശ്രീ​കു​മാ​റി​ന് സാ​ര​മാ​യ പ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.

ബാ​റി​ന് സ​മീ​പം ചി​ല​ർ മ​ദ്യ​പി​ച്ച് കി​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ശ്രീ​കു​മാ​ര്‍. പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ എ​സ്എ​ച്ച്ഒ​യെ ഇ​ടി​ച്ച് നി​ല​ത്തി​ടു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ട്യൂ​ഷ​ന് പോ​യ വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. പൂ​യ​പ്പ​ള്ളി നാ​ൽ​ക്ക​വ​ല ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പൂ​യ​പ്പ​ള്ളി​യി​ൽ ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് പ്ര​തി ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൂ​യ​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് പ്ര​തി​യെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചെ​ങ്കി​ലും പി​ന്നെ​യും ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. വീ​ണ്ടും വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത ശ്രീ​കു​മാ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പെ​ൺ​വീ​ട്ടു​കാ​ർ ഐ​സ്‌​ക്രീം ചോ​ദി​ച്ചി​ട്ട് കൊ​ടു​ത്തി​ല്ല; കൊ​ല്ല​ത്ത് ക​ല്യാ​ണ വി​രു​ന്നി​നി​ടെ കൂ​ട്ട​യ​ടി

കൊ​ല്ലം: ഐ​സ്‌​ക്രീം ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ല്യാ​ണ വി​രു​ന്നി​ൽ കൂ​ട്ട​യ​ടി. കൊ​ല്ലം പ​ള്ളി​മു​ക്കി​ലെ ബി​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

ക​ല്യാ​ണ വി​രു​ന്നി​നി​ടെ പെ​ൺ​വീ​ട്ടു​കാ​ർ ഐ​സ്‌​ക്രീം ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കാ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ടി ഉ​ണ്ടാ​യ​ത്. ഐ​സ്‌​ക്രീം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തീ​ർ​ന്നു​വെ​ന്ന് കാ​റ്റ​റി​ങ്ങു​കാ​ർ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ബോ​ക്‌​സ് തു​റ​ന്ന് ഐ​സ്‌​ക്രീം എ​ടു​ക്കാ​ൻ പെ​ൺ​വീ​ട്ടു​കാ​ർ ശ്ര​മി​ച്ച​താ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്.

പ്ര​ശ്‌​ന​ത്തി​ൽ നാ​ട്ടു​കാ​ർ കൂ​ടി ഇ​ട​പെ​ട്ട​തോ​ടെ കൂ​ട്ട​യ​ടി​യാ​യി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ഇ​ര​വി​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Kerala

എം​എ​ൽ​എ സ്ഥാ​നം പോ​യി​ട്ടും ബോ​ർ​ഡ് മാ​റ്റി​യി​ല്ല; മു​കേ​ഷി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി

കൊ​ല്ലം: ജ​ന​പ്ര​തി​നി​ധി അ​ല്ലാ​താ​യി​ട്ടും എം​എ​ൽ​എ ഓ​ഫീ​സി​ന്‍റെ ബോ​ർ​ഡ് മാ​റ്റി​സ്ഥാ​പി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എം. ​മു​കേ​ഷി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മു​കേ​ഷ് ഇ​പ്പോ​ഴും എം​എ​ൽ​എ ആ​ണെ​ന്ന രീ​തി​യി​ൽ ബോ​ർ​ഡ് നി​ല​നി​ർ​ത്തി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്.

ഇ​ത് നി​യ​മ ലം​ഘ​ന​മാ​ണെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു സു​നി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും പോ​ലീ​സി​ലും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൊ​ല്ലം ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്തെ ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ബോ​ർ​ഡാണ് ഇ​തു​വ​രെ​യും നീ​ക്കം ചെ​യ്യാ​ത്ത​ത്.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ് ബി​യി​ൽ വ​ൻ കൊ​ഴി​ഞ്ഞു​പോ​ക്ക്; നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ർ​എം​പി​യി​ലേ​ക്ക്

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് ബി​യി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും കെ​ടി​യു​സി കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ പെ​രും​കു​ളം സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പേ​ർ പാ​ർ​ട്ടി വി​ട്ടു.

കെ.​കെ.​ര​മ എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ർ​എം​പി​ഐ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പെ​രും​കു​ളം സു​രേ​ഷ് പ​റ​ഞ്ഞു. നേ​ര​ത്തെ പു​ന്ന​ല​യി​ൽ​നി​ന്നു​ള്ള ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ട്ട് ആ​ർ​എ​സ്പി​യി​ൽ ചേ​ക്കേ​റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലും പാ​ർ​ട്ടി​ക്ക് വ​ലി​യ ചോ​ർ​ച്ച​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ങ്ങ​ൾ പാ​ർ​ട്ടി വി​ടു​ന്ന​തെ​ന്ന് പെ​രും​കു​ളം സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വ​ർ​ത്ത​ക​രെ പാ​ടെ മ​റ​ന്ന് പ​ണ​ക്കാ​ർ​ക്കും മു​ത​ലാ​ളി​മാ​ർ​ക്കും വേ​ണ്ടി മാ​ത്ര​മാ​ണ് ഗ​ണേ​ഷ് കു​മാ​ർ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ ഗ​ണേ​ഷ് കു​മാ​റു​മാ​യി അ​ക​ന്ന് ആ​ർ​എം​പി​ഐ​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം പെ​രും​കു​ളം സു​രേ​ഷി​ന് ഭാ​ര​വാ​ഹി​ത്വം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ദ​മ്പ​തി​ക​ൾ വി​ഷം ക​ഴി​ച്ചനി​ല​യി​ല്‍ ; ഭ​ര്‍​ത്താ​വ് മ​രി​ച്ചു

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ദ​മ്പ​തി​ക​ളെ വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഭ​ര്‍​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ആ​ദി​ച്ച​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ബം​ഗ​ളൂ​രു വി​ശാ​ല്‍ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്കു സ​മീ​പം ആ​ന​ന്ത​പു​രം സ​ര്‍​ക്കി​ള്‍ ടി.​സി. പാ​ലി​യ​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (59) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ ബീ​ന (54) യെ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​ഗ​ര​ത്തി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​റി​യി​ല്‍​നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്:

അ​നി​ല്‍​കു​മാ​റും ബീ​ന​യും ഓ​ണ്‍​ലൈ​ന്‍ ഹോ​ട്ട​ല്‍ ബു​ക്കിം​ഗ് ആ​പ്പ് വ​ഴി 30നാ​ണ് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് റൂം ​ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ഒ​ന്നി​ന് കൊ​ല്ല​ത്തെ​ത്തി​യ ഇ​രു​വ​രും മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത ഹോ​ട്ട​ലി​ലെ​ത്തി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലി​ലെ ഒ​ന്നാം നി​ല​യി​ലെ ഡീ​ല​ക്‌​സ് റൂം ​ന​മ്പ​ര്‍ 102 ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ ചാ​യ​കു​ടി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മെ​ല്ലാം ഇ​വ​ര്‍ പ​റു​ത്തി​റ​ങ്ങി​യി​രു​ന്നു​വെ​ന്നും അ​സ്വ​ഭാ​വി​ക​ത​യൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ റൂം ​ചെ​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന വി​വ​രം പ​റ​യാ​നാ​യി ഹോ​ട്ട​ൽ അ​ധി​കൃ​ത​ര്‍ ഫോ​ണി​ല്‍ വി​ള​ച്ച​പ്പോ​ഴും റൂ​മി​ല്‍ മു​ട്ടി​യ​പ്പോ​ഴും

പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ ഈ​സ്റ്റ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് റൂ​മി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് ഉ​ള്ളി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ക​ട്ടി​ലി​ല്‍ അ​ബോ​ധ​വാ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി.

ഇ​രു​വ​രെ​യും ഉ​ട​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​നി​ല്‍​കു​മാ​ര്‍ മ​രി​ച്ചു. അ​നി​ല്‍​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഹോ​ട്ട​ൽ മു​റി സീ​ല്‍ ചെ​യ്ത​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ്ധ​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

വി​ഷം എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ഫോ​ണ്‍ രേ​ഖ​ക​ളും അ​ട​ക്കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഈ​സ്റ്റ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ക്ക​ളാ​യ ഹേ​മ​ന്ദ്, മ​നീ​ഷ് എ​ന്നി​വ​ര്‍ ശ​നി​യാ​ഴ്ച കൊ​ല്ല​ത്തെ​ത്തി​യ ശേ​ഷ​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള​റി​യാ​നാ​കു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കൊല്ലം-ഡിണ്ടിഗൽ പാത; ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഏ​​​റ്റെ​​​ടു​​​ത്തു

കോ​​​ട്ട​​​യം: കൊ​​​ല്ലം ഹൈ​​​സ്‌​​​കൂ​​​ള്‍ ജം​​​ഗ്ഷ​​​നി​​​ല്‍നി​​​ന്നും ആ​​​രം​​​ഭി​​​ച്ച് ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ ഡി​​​ണ്ടി​​ഗ​​​ൽ വ​​​രെ​​​യു​​​ള്ള ദേ​​​ശീ​​​യപാ​​​ത 183 റോ​​​ഡ് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി ഏ​​​റ്റെ​​​ടു​​​ത്തു.

കേ​​​ര​​​ള​​​ത്തി​​​ലെ കൊ​​​ല്ലം മു​​​ത​​​ല്‍ കു​​​മ​​​ളി വ​​​രെ​​​യു​​​ള്ള 216 കി​​​ലോ​​​മീ​​​റ്റ​​​റും കു​​​മ​​​ളി മു​​​ത​​​ല്‍ ഡി​​​ണ്ടി​​​ഗ​​​ല്‍ വ​​​രെ​​​യു​​​ള്ള 134 കി​​​ലോമീ​​​റ്ററും ഉ​​​ള്‍പ്പെ​​​ട ആ​​​കെ 350 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​മാ​​​ണ് റോ​​​ഡി​​​നു​​​ള​​​ള​​​ത്. ഇ​​​തു​​​വ​​​രെ ഇ​​​രു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ ആ​​​യി​​​രു​​​ന്നു റോ​​​ഡി​​​ലെ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ന​​​ട​​​ന്നി​​​രു​​​ന്ന​​​ത്.

ഇ​​​നി​​​യും റോ​​​ഡ് നി​​​ര്‍മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​കും.

ആ​​​ഞ്ഞി​​​ലി​​​മൂ​​​ട് മു​​​ത​​​ല്‍ തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, മു​​​ണ്ട​​​ക്ക​​​യം, കു​​​മ​​​ളി വ​​​രെ​​​യു​​​ള്ള ഭാ​​​ഗം നാ​​​ലു​​​വ​​​രിപ്പാ​​​ത​​​യാ​​​യി ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി​​​യെ ഉ​​​ട​​​ന്‍ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന് ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യി ക്ഷ​​​ണി​​​ച്ച ടെ​​​ന്‍ഡ​​​ര്‍ ഏ​​​ഴി​​​ന് തു​​​റ​​​ക്കും. ഒ​​​രു വ​​​ര്‍ഷ​​​മാ​​​ണ് പ​​​ഠ​​​ന​​​കാ​​​ലാ​​​വ​​​ധി.

Kerala

എം​ഡി​എം​എ വി​ൽ​പ്പ​ന; ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

കൊ​ല്ലം: എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം അ​യ​ത്തി​ൽ ര​ണ്ടാം ന​മ്പ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് 22.48 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ ന​ബി​ൻ, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് സം​ഘം വീ​ട് വ​ള​യു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ അ​ള​വി​ൽ എം​ഡി​എം​എ എ​വി​ടെ നി​ന്നാ​ണ് എ​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

ട്രെ​യി​ൻ ത​ട്ടി; യു​വാ​വി​ന്‍റെ കൈ ​അ​റ്റു​പോ​യി

കൊ​ല്ലം: ഹെ​ഡ്‌​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ ത​ട്ടി യു​വാ​വി​ന്‍റെ ഒ​രു കൈ ​അ​റ്റു. കൊ​ല്ലം ആ​ര്യ​ങ്കാ​വ് കോ​ട്ട​വാ​സി​ലി​ന് സ​മീ​പം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ജോ​ൺ എ​ന്ന യു​വാ​വാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

മ​ധു​രൈ - ഗു​രു​വാ​യൂ​ർ എ​ക്സ്പ്ര​സ് ട്രെ​യി​നാ​ണ് യു​വാ​വി​നെ ത​ട്ടി​യ​ത്. ജോ​ൺ ഹെ​ഡ്‌​ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തി​നാ​ൽ ട്രെ​യി​ൻ വ​രു​ന്ന​ത് അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ത​ന്നെ ലോ​കോ പൈ​ല​റ്റ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ യു​വാ​വി​നെ പു​ന​ലൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

കൊ​ല്ല​ത്ത് ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം ചി​ത​റ​യി​ൽ‌ രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ പി​ടി​യി​ൽ. ചി​ത​റ മാ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, സു​ഹൃ​ത്ത് വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞു സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​മ്മ​യെ​യും മ​ക​ളെ​യും വി​ജ​ന​മാ​യ റോ​ഡി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പ്ര​തി​ക​ൾ മ​ർ​ദി​ക്കു​ക​യും ക​ട​ന്നു പി​ടി​ക്കു​ക​യും ചെ​യ്ത​ത്.

അ​മ്മ​യും മ​ക​ളും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​മ്മ​യെ ക​ട​ന്നു പി​ടി​ക്കു​ക​യും വ​സ്ത്രം വ​ലി​ച്ചു കീ​റു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​രു​വ​രു​ടെ​യും ബ​ഹ​ളം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ അ​മ്മ​യും മ​ക​ളും ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വി​ഷ്ണു ചി​ത​റ, ക​ട​യ്ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് ക്രി​മി​ന​ൽ​കേ​സു​ക​ളി​ലും അ​നീ​ഷ്‌ ര​ണ്ടു കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

തെ​രു​വു​നാ​യ​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​വ​ച്ച് കൊ​ന്നു

കൊ​ല്ലം: ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ​യെ വെ​ടി​വ​ച്ച് കൊ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​യ​യെ വെ​ടി​വെ​ച്ച​ത്. നാ​യ നാ​ട്ടു​കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി.

തെ​രു​വു​നാ​യ​യെ​ക്കൊ​ണ്ട് നാ​ടാ​കെ പൊ​റു​തി​മു​ട്ടി​യി​രു​ന്നു. 12-ാം വാ​ര്‍​ഡി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ ഈ ​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു. നാ​യ​യെ ഓ​ടി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍ ഫ​ലം കാ​ണാ​താ​യ​തോ​ടെ​യാ​ണ് ലി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ടി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഷൂ​ട്ട​റെ ഉ​പ​യോ​ഗി​ച്ച് വാ​ർ​ഡ് മെ​മ്പ​റു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് നാ​യ​യെ വെ​ടി​വ​ച്ച​ത്.

മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​പ​ക​ട​കാ​രി​ക​ളും അ​ക്ര​മ​കാ​രി​ക​ളു​മാ​യ തെ​രു​വു​നാ​യ്ക്ക​ളെ ദ​യാ​വ​ധം ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ല്‍ വ​ര്‍​ധി​ക്കു​ക​യും നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​വു​ക​യും പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ള്‍​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ദ​യാ​വ​ധം ന​ട​പ്പാ​ക്കാം എ​ന്നാ​യി​രു​ന്നു കോ​ട​തി വി​ധി.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ചി​ല്ലു ശ്രീ​കു​മാ​ർ പി​ടി​യി​ൽ

ചാ​രും​മൂ​ട്: പൂ​ട്ടി​ക്കി​ട​ന്ന പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കൊ​ല്ലം പ​ന്മ​ന വി​ല്ലേ​ജി​ൽ ചി​റ്റൂ​ർ​ഭാ​ഗം പ​ള്ള​ത്ത് പ​ടീ​റ്റ​തി​ൽ 'ചി​ല്ലു ശ്രീ​കു​മാ​ർ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ്രീ​കു​മാ​ർ(41) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല​പാ​ത​കം, അ​ടി​പി​ടി, മോ​ഷ​ണം തു​ട​ങ്ങി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 40ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ശ്രീ​കു​മാ​ർ. നൂ​റ​നാ​ടി​നു സ​മീ​പം കൊ​ട്ട​യ്ക്കാ​ട്ട​ശേ​രി​യി​ൽ പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വി​ൽ 10 ദി​വ​സം മു​ൻ​പ് താ​മ​സ​ക്കാ​രി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് ര​ണ്ടം​ഗ സം​ഘം മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഈ ​കേ​സി​ലും ശ്രീ​കു​മാ​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്.

മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ​ത്തി​ൽ ശ്രീ​കു​മാ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി നൂ​റ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം; മ​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കൊ​ല്ലം: സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. തൊ​ടി​യൂ​ർ സ്വ​ദേ​ശി വി​ള​യി​ൽ പ​ടീ​റ്റ​തി​ൽ ശ​ശി (54) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന മ​ക​ൾ ശ​ര​ണ്യ (27) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ‌ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മാ​രാ​രി​ത്തോ​ട്ടം പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്, മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ശ​ശി മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

District News

സാ​മൂ​ഹി​ക​ വ​ന​വ​ത്ക​ര​ണം വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

കൊ​ല്ലം :സാ​മൂ​ഹി​ക​വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന അ​ഷ്‌ടമു​ടി​കാ​യ​ല്‍ ക​ണ്ട​ല്‍​വ​ന​വ​ത്ക​ര​ണം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന കാ​ര്‍​ബ​ണ്‍ ക്രെ​ഡി​റ്റി​ലൂ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ​രു​മാ​ന​മാ​ര്‍​ഗ​വും ഉ​റ​പ്പാ​ക്കാ​നാ​കും. വ​ന​സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് മേ​ഖ​ല​ക​ള്‍ പൂ​ര്‍​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ക​യാ​ണ്. നി​രോ​ധ​നം ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യാ​കും ഇ​തു​സാ​ധ്യ​മാ​ക്കു​ക. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം ഉ​റ​പ്പാ​ക്കാ​ന്‍ ആ​രം​ഭി​ച്ച എം​സി​എ​ഫ് പ​ദ്ധ​തി കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും.

അ​ഷ്ട​മു​ടി​കാ​യ​ലി​ലെ മ​ണ്‍​തി​ട്ട​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തേ​വ​ല​ക്ക​ര​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ലി ജേ​ക്ക​ബ്, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍.അ​രു​ണ്‍​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​യ്മോ​ന്‍ അ​രി​ന​ല്ലൂ​ര്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി​സ്മി അ​ന​സ്, പാ​ല​ക്ക​ല്‍ ഗോ​പ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

റീ​ൽ​സ് ക​ണ്ട് ഡ്രൈ​വിം​ഗ്; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി

കൊ​ല്ലം: മൊ​ബൈ​ൽ ഫോ​ണി​ൽ റീ​ൽ​സ് ക​ണ്ട് വാ​ഹ​നം ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ഭി​ജി​ത്തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. അ​ഭി​ജി​ത്ത് റീ​ൽ​സ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​രാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് അ​യ​ച്ചു​ന​ൽ​കി​യ​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എം​വി​ഡി സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ട​പ​ടി നേ​രി​ട്ട​തോ​ടെ ര​ണ്ട് മാ​സ​ത്തേ​ക്ക് ഇ​നി മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഓ​ടി​ക്കാ​ൻ പാ​ടി​ല്ല.

 

Kerala

കൊ​ല്ല​ത്ത് തോ​ട്ടി​ൽ​നി​ന്ന് ല​ഭി​ച്ച​ത് ടി​ൻ നി​റ​യെ ആ​ഭ​ര​ണ​ങ്ങ​ൾ; ഉ​ട​മ​യെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ്

കൊ​ല്ലം: കൊ​ല്ല​ത്ത് മ​രു​ത​മ​ൺ​പ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ച​ത് ഒ​രു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ലാ​സ്റ്റി​ക് ടി​ൻ നി​റ​യെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ. ‌വി​വി​ധ ത​ര​ത്തി​ലു​ള്ള 40 ജോ​ടി​യോ​ളം വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ടി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

35 ജോ​ടി പാ​ദ​സ​രം, 2ജോ​ടി കാ​ൽ​ത്ത​ള, 2 ഏ​ല​സ്. 5 മൂ​ക്കു​ത്തി, 2 ജോ​ടി ക​മ്മ​ലു​ക​ൾ, 1 മോ​തി​രം, ഒ​പ്പം ഇ​ടി​വ​ള എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ന്നി​നു​ള്ളി​ൽ നി​ന്ന് ല​ഭി​ച്ച​ത്. ടി​ൻ ല​ഭി​ച്ച​തി​നു സ​മീ​പ​ത്തു നി​ന്നു ത​ന്നെ ആ​ഭ​ര​ണ​ശാ​ല​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ത്രാ​സും ക​ണ്ടെ​ത്തി. വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത്രാ​സാ​ണ് ക​ണ്ടു കി​ട്ടി​യ​ത്.

ഉ​ട​നെ ഇ​വ​ർ വാ​ർ​ഡ് മെ​ന്പ​റെ വി​വ​രം അ​റി​യി​ച്ചു. മെ​ന്പ​ർ എ​ത്തി പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ​താ​ണോ അ​തോ ആ​രെ​ങ്കി​ലും തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മോ​ഷ​ണ​മു​ത​ലാ​ണോ എന്നും പരിശോധിച്ച് വരികയാണ്. ഏ​തെ​ങ്കി​ലും ക​ട​ക​ളി​ൽ നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ളും ത്രാ​സും ന​ഷ്ട​മാ​യി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്കം പോലീസ് അ​ന്വേ​ഷി​ക്കുന്നുണ്ട്.

Kerala

സ്റ്റേ​ഷ​നി​ൽ ക​യ​റി എ​സ്എ​ച്ച്ഒ​യു​ടെ മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്തു; പ്ര​തി പി​ടി​യി​ൽ

പു​ന​ലൂ​ർ: പു​ന​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി എ​സ്എ​ച്ച്ഒ​യു​ടെ മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്ത പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ര​വാ​ളൂ​ർ സ്വ​ദേ​ശി വി​ജോ​യ് ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പു​ന​ലൂ​ർ എ​സ്‌​എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​ർ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച പു​ന​ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഷൈ​ജു​വി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ് സ​ന്തോ​ഷ് കു​മാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ക​സ്റ്റ​ഡി​യി​ലു​ള്ള ഷൈ​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജോ​യ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​വ​ന്ന​ത്. വി​ജോ​യ് മ​ദ്യ​പി​ച്ചാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തെ​ന്നും ഇ​യാ​ൾ സ്റ്റേ​ഷ​ന​ക​ത്ത് പ​ര​സ്യ​മാ​യി ബ​ഹ​ളം വ​ച്ച് അ​ക്ര​മാ​സ​ക്ത​നാ​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തി​നി​ടെ വി​ജോ​യ്‌​യെ ത​ട​യാ​നെ​ത്തി​യ എ​സ്‌​എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​റി​നെ പ്ര​തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് പോ​ലീ​സു​കാ​ർ ഇ​ട​പെ​ട്ട് പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന; എം​ഡി​എം​എ​യു​മാ​യി പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​ക​ട​വ് സ്വ​ദേ​ശി ഷാ​ൻ (32)ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ നി​ന്ന് 7.120 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു.

ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ട​ക്കു​ള​ങ്ങ​ര ഉ​ണ്ണീ​ര​യ്യ​ത്ത് കാ​വി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷാ​ൻ പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പി​ടി​ച്ചെ​ടു​ത്ത എം​ഡി​എം​എ.

ഇ​യാ​ൾ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എം​ഡി​എം​എ വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക ലാ​ഭം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ഇ​യാ​ൾ നേ​ര​ത്തെ​യും ല​ഹ​രി ഇ​ട​പാ​ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു.

Kerala

കൊ​ല്ല​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത 66ൽ ​വീ​ണ്ടും വി​ള്ള​ൽ

കൊ​ല്ലം: നി​ർ​മാ​ണ പു​രോ​ഗ​തി​യി​ലു​ള്ള ദേ​ശീ​യ​പാ​ത 66ൽ ​വീ​ണ്ടും വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ബൈ​പാ​സ് റോ​ഡി​ൽ പാ​ല​ത്ത​റ​യി​ലു​ള്ള ഉ​യ​ര​പ്പാ​ത​യി​ലാ​ണ് ഇ​ത്ത​വ​ണ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ഉ​യ​ര​പ്പാ​ത​യി​ൽ ഏ​ക​ദേ​ശം 10 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത് നാ​ട്ടു​കാ​ർ ക​രാ​ർ ക​മ്പ​നി​യെ അ​റി​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മ്മാ​ണ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ക​ര​ണം. റോ​ഡി​ന് പു​റ​മേ മാ​ത്ര​മു​ള്ള വി​ള്ള​ലാ​ണി​തെ​ന്നും ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ ത​ന്നെ മ​ണ്ണ് മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഈ ​ഭാ​ഗ​ത്തെ ടാ​ർ പൂ​ർ​ണ്ണ​മാ​യും ഇ​ള​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വി​ടെ എ​ത്ര​യും വേ​ഗം പു​തി​യ രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് നി​ർ​മ്മാ​ണ ക​മ്പ​നി​യു​ടെ ലെ​യ്സ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത 66ന്‍റെ നി​ർ​മ്മാ​ണ​ത്തി​നി​ടെ ഇ​ത്ത​ര​ത്തി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല.

മു​ൻ​പ് കാ​വ​നാ​ട് ഭാ​ഗ​ത്തു​ള്ള ഉ​യ​ര​പ്പാ​ത​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. അ​വി​ടെ പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മേ​വ​റ​ത്ത് നേ​ര​ത്തേ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ ഭാ​ഗ​ത്ത് നി​ല​വി​ൽ പു​തി​യ തൂ​ണു​ക​ൾ നി​ർ​മ്മി​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

കൊല്ലത്ത് റീ​ൽ​സ് ചി​ത്രീ​ക​രണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കാ​യി റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​ട്ടി​ൽ​ക്ക​ട​വ് മ​രു​തൂ​ർ​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി അ​ര​വി​ന്ദ് (22) ആ​ണ് മ​രി​ച്ച​ത്.

അ​ര​വി​ന്ദും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി റോ​ഡി​ൽ വെ​ച്ച് റീ​ൽ​സ് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ബൈ​ക്കു​ക​ളു​ടെ ഹാ​ൻ​ഡി​ലു​ക​ൾ ത​മ്മി​ൽ ത​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ഒ​രു ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലും, മ​റ്റൊ​ന്ന് സ​മീ​പ​ത്തെ ടൈ​ൽ​സ് ക​ട​യു​ടെ ഗോ​ഡൗ​ണി​ലേ​ക്കു​മാ​ണ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ര​വി​ന്ദി​നെ​യും മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വ്, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ര​വി​ന്ദ് പി​ന്നീ​ട് മ​രി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Kerala

കൊ​ല്ല​ത്തും ഷി​ഗെ​ല്ല; ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

കൊ​ല്ലം: കൊ​ല്ലം ജി​ല്ല​യി​ലും ഷി​ഗെ​ല്ല രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ​ര​വൂ​ർ, പാ​ല​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

നി​ല​വി​ൽ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ല​വി​ൽ എ​ട്ട് കു​ട്ടി​ക​ൾ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. നേ​ര​ത്തേ കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല ബാ​ധി​ച്ച് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചി​രു​ന്നു.

District News

തൊഴിലാളികളും നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളുമില്ല : പ്ര​തി​സ​ന്ധി​യി​ല്‍ കെ​ട്ടി​ട നി​ര്‍​മാ​ണമേഖല

കൊ​ല്ലം: നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത വി​ല​വ​ര്‍​ധ​ന​യും അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​തും കെ​ട്ടി​ട നി​ര്‍​മാ​ണ മേഖലയിൽ ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു.​ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​പ്പോ​യ ബം​ഗാ​ൾ, ആസാം എന്നീ സം​സ്ഥാ​ന​ങ്ങളിലെ തൊ​ഴി​ലാ​ളി​ക​ൾ തി​രി​കെ വ​രാ​ത്ത​തും പ്രാ​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ടു​ത്ത ക്ഷാ​മ​വും കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ മേ​ഖ​ല​യെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ലേ​ക്കു പോ​യ തൊ​ഴി​ലാ​ളി​ക​ളി​ൽ കേ​വ​ലം 40 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ള്ള​ത്. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ള​വെ​ടു​പ്പ് കാ​ലം ആ​രം​ഭി​ച്ച​തും അ​വി​ടെ​ത്ത​ന്നെ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​യ​തു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ക്കാ​ൻ കാ​ര​ണം.

ഇ​തോ​ടെ വ​ൻ​കി​ട വി​ക​സ​ന പ​ദ്ധ​തി​ക​ൾ മു​ത​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ ഭ​വ​ന നി​ർ​മാ​ണ​ങ്ങ​ൾ വ​രെ പാ​തി​വ​ഴി​യി​ൽ സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ക​ഠി​ന​മാ​യ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്ക് മ​ല​യാ​ളി തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ, ല​ഭ്യ​മാ​യ ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ അ​മി​ത കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​തും ക​രാ​റു​കാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം മൂ​ലം കൃ​ത്യ​സ​മ​യ​ത്ത് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വ​ൻ തു​ക പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ക​രാ​റു​കാ​ർ. ഇ​തി​നു​പു​റ​മെ ഇ​ന്ധ​ന​വി​ല​യും നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​യും കു​തി​ച്ചു​യ​രു​ന്ന​തും ഈ ​മേ​ഖ​ല​യ്ക്ക് ഇ​ര​ട്ട​പ്ര​ഹ​ര​മാ​കു​ന്നു​ണ്ട്.

ഇ​തി​നി​ട​യി​ൽ എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ​യും സം​ഘ​ട​ന​യാ​യ ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്) നി​ർ​മാ​ണ​മേ​ഖ​ല​യു​ടെ സ്തം​ഭ​നാ​വ​സ്ഥ​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് സ​മ​ഗ്ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ലെ​ന്‍​സ്‌​ഫെ​ഡ് ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര്‍​മാ​ണ മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഇ​ത​ര​സം​സ്ഥാ​ന ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി ഏ​കീ​ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ​ട്ടി​ട നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്കു​ക, കു​ത്ത​ക നി​യ​ന്ത്ര​ണ​ങ്ങ​ളും കൃ​ത്രി​മ വി​ല​വ​ര്‍​ധ​ന​യും ത​ട​യാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​യ​ടു​ക്കു​ക, സം​സ്ഥാ​ന​ത്തി​ന​ക​ത്തെ ഉ​ല്‍​പാ​ദ​ന യൂ​ണി​റ്റു​ക​ള്‍ പു​നഃ​രാ​രം​ഭി​ക്കാ​ന്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കു​ക, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി ശാ​സ്ത്രീ​യ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പു​ഴ മ​ണ​ല്‍ ഖ​ന​നം പു​നഃ​രാ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ലൂ​യി​സ് അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ടി ​ഗി​രീ​ഷ് കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ ശി​വ​പ്ര​സാ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി ബി ​എ​സ് ശി​വ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ വി ​ബി​നു​ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ത​മി​ഴ്നാ​ട്ടി​ൽ കൃ​ഷി കു​റ​ഞ്ഞു, കേ​ര​ള​ത്തി​ൽ നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു

കൊ​ല്ലം: ത​മി​ഴ്നാ​ട്ടി​ൽ കൃ​ഷി കു​റ​ഞ്ഞ​തോ​ടെ നേ​ന്ത്ര​ക്കാ​യ വി​ല കു​തി​ക്കു​ന്നു. ഒ​രാ​ഴ്‌​ച മു​മ്പ് കി​ലോ​യ്‌​ക്ക്‌ 30–35 രൂ​പ മൊ​ത്ത​വി​ല ഉ​ണ്ടാ​യി​രു​ന്ന​ത് 50–54 രൂ​പ​യി​ലെ​ത്തി. ചി​ല്ല​റ വി​ൽ​പ്പ​ന വി​ല 60-70 രൂ​പ ആ​യി. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

2023 ജൂ​ലൈ–​ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണു സ​മാ​ന വി​ല ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം കൂ​ടു​ത​ൽ കൃ​ഷി ഇ​റ​ക്കു​ക​യും മി​ക​ച്ച വി​ള​വ്‌ ല​ഭി​ക്കു​ക​യും ചെ​യ്‌​തി​രു​ന്നു. ആ​വ​ശ്യ​ത്തി​ല​ധി​കം ഉ​ൽ​പ്പാ​ദ​നം ഉ​ണ്ടാ​യ​തോ​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. ആ​വ​ശ്യ​ക്കാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷി​യി​ട​ത്തി​ൽ​ത്ത​ന്നെ കു​ല​ക​ൾ പ​ഴു​ത്തു ന​ശി​ച്ചി​രു​ന്നു. ന​ഷ്ടം നേ​രി​ട്ട ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ഇ​ക്കു​റി കൃ​ഷി ഇ​റ​ക്കാ​ൻ ത​യാ​റാ​യി​ല്ല. അ​തി​നി​ടെ ക​ർ​ണാ​ട​ക​യി​ൽ വി​ള​വെ​ടു​പ്പു തീ​ർ​ന്ന​തും പ്ര​തി​സ​ന്ധി​യാ​യി.

ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ ഓ​ണ​ത്തി​നു വി​ള​വെ​ടു​പ്പ്‌ ല​ക്ഷ്യ​മി​ട്ട് ഇ​റ​ക്കി​യ കൃ​ഷി മേയ്‌ പ​കു​തി​യോ​ടെ​യു​ണ്ടാ​യ വേ​ന​ൽ മ​ഴ​യി​ൽ ന​ശി​ച്ചു. കു​ല​ച്ച​തും കു​ല​യ്ക്കാ​റാ​യ​തു​മാ​യ വാ​ഴ​ക​ളാ​ണു കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. 29,110 കു​ല​ച്ച ഏ​ത്ത​വാ​ഴ​യും 22,200കു​ല​യ്‌​ക്കാ​ത്ത വാ​ഴ​ക​ളും ന​ശി​ച്ച​തി​ൽ​പ്പെ​ടു​ന്നു.

88.80 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കി​യ​ത്‌. അ​തി​നാ​ൽ ജി​ല്ല​യി​ലും നേ​ന്ത്ര​ക്കാ​യ കു​റ​വാ​ണ് ഇ​പ്പോ​ൾ. ഇ​താ​ണു വി​ല ഉ​യ​രു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

District News

കൈ​വ​രി ത​ക​ർ​ന്നു: ക​ട്ട​ച്ചി​ക്ക​ട​വ് പാ​ലം അ​പ​ക​ട ഭീ​തി​യി​ൽ

പ​ത്ത​നാ​പു​രം :ഏ​ക​ദേ​ശം 26 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മി​ച്ച ഇ​ട​ത്ത​റ ക​ട്ട​ച്ചി​ക്ക​ട​വ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.​പ​ത്ത​നാ​പു​രം - ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന​തും ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു തോ​ട്ടി​ലേ​ക്കു ത​ള്ളി​യ​തും അ​പ​ക​ട ഭീ​തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് 2000 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് പാ​ലം നി​ർ​മ്മി​ച്ച​ത്.​പി​ന്നീ​ട് 2008 - 2009 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നി​ർ​മിച്ചി​രു​ന്നു.2018 - 2019 കാ​ല​യ​ള​വി​ൽ റോ​ഡ് റീ ​കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നും പ​ണം അ​നു​വ​ദി​ച്ചു.​എ​ന്നാ​ൽ ത​ക​ർ​ച്ച​യി​ലാ​യ പാ​ല​ത്തി​ന്‍റെ കൈ​വ​രി സ്ഥാ​പി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പാ​തി​രി​ക്ക​ൽ, ഇ​ട​ത്ത​റ മേ​ഖ​ല​യി​ലു​ള്ള ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ക​ട്ട​ച്ചി​ക്ക​ട​വ് പാ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണ് വാ​ഴ​പ്പാ​റ, മാ​ങ്കോ​ട്, പാ​ടം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്ന​തും.

ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ക​ട​ന്നു​പോ​കാ​വു​ന്ന വീ​തി​യാ​ണ് പാ​ല​ത്തി​നു​ള്ള​ത്.​എ​തി​രെ വാ​ഹ​നം വ​ന്നാ​ൽ സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ ക​ല​ഞ്ഞൂ​രി​നും പ​ത്ത​നാ​പു​ര​ത്തി​നും ഇ​ട​യ്ക്ക് ഗ​താ​ഗ​ത​ക്കുരു​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ ക​ട്ട​ച്ചി​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ​യാ​ണ് കൊ​ല്ലം - പ​ത്ത​നം​തി​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.​ഇ​തു​വ​ഴി​യു​ള്ള റോ​ഡും പൂ​ർ​ണ ത​ക​ർ​ച്ച​യി​ലാ​ണ്.​

ഈ ഭാ​ഗ​ത്ത് തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തു രാ​ത്രി​കാ​ല യാ​ത്ര​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി സു​ഗ​മ​മാ​യ യാ​ത്ര​ക്ക് വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Latest News

Corehub Up