x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​കം; നാ​ലു​പേ​ർ പി​ടി​യി​ൽ


Published: March 14, 2026 09:54 PM IST | Updated: March 14, 2026 10:08 PM IST

കൊ​ല്ലം: ഗു​ണ്ടാ ത​ല​വ​ൻ അ​ലു​വ അ​തു​ലി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ ര​ണ്ടു​പേ​ർ നേ​രി​ട്ട് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടേ​യു​ള്ളു​വെ​ന്നും മ​റ്റു പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും ക​മ്മീ​ഷ​ണ​ർ വ്യ​ക്ത​മാ​ക്കി. 2025 മാ​ർ​ച്ച് 27ന് ​ന​ട​ന്ന ജിം ​സ​ന്തോ​ഷ് കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് അ​ലു​വ അ​തു​ൽ. സ്വ​ന്തം വീ​ട്ടി​ൽ അ​മ്മ​യു​ടെ ക​ണ്മു​ൻ​പി​ൽ വെ​ച്ചാ​ണ് അ​ലു​വ അ​തു​ൽ ജിം ​സ​ന്തോ​ഷി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൊ​ല​യ്ക്കു ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​തു​ലി​നെ ത​മി​ഴ്നാ​ട്ടി​ലെ തി​രു​വ​ള്ളൂ​രി​ൽ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ആ ​കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ അ​ലു​വാ അ​തു​ലി​നെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​ത്തി​ൽ വെ​ച്ച് ഒ​രു സം​ഘം വെ​ട്ടി​ക്കൊ​ന്ന​ത്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്ന് വെ​റും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് അ​രും​കൊ​ല ന​ട​ന്ന​ത്.

അ​തു​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി മ​നു​വി​ന് കൈ​യ്ക്ക് വെ​ട്ടേ​റ്റു. ക​ട​ത്തൂ​ർ- വ​യ​ന​കം ഗു​ണ്ടാ സം​ഘ​ങ്ങ​ളു​ടെ കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം.

ജിം ​സ​ന്തോ​ഷ് കൊ​ല​പാ​ത​കം ന​ട​ന്ന് ഒ​രു വ​ർ​ഷം തി​ക​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ​യാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി അ​ലു​വ അ​തു​ലി​നെ ഗു​ണ്ടാ സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ന്തോ​ഷ് വ​ധ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി സ്റ്റേ​ഷ​നി​ൽ ഒ​പ്പി​ട്ട് മ​ട​ങ്ങ​വെ​യാ​ണ് പു​തി​യ​കാ​വി​ന് സ​മീ​പ​ത്തു​വ​ച്ച് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Tags : aluva athul murder case kollam accused police custody

Recent News

Corehub Up