Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollam

രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വം; ഡോ​ക്ട​റോട് നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ല്‍ പോ​കാ​ന്‍ നി​ർ​ദേ​ശം

കൊ​ല്ലം: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ ഡോ. ​രേ​ഖ കൃ​ഷ്ണ​നോ​ട് നി​ര്‍​ബ​ന്ധി​ത അ​വ​ധി​യി​ല്‍ പോ​കാ​ന്‍ നി​ർ​ദേ​ശം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് രേ​ഖാ കൃ​ഷ്ണ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​യോ​ട് ഡോ​ക്ട​ർ ക​യ​ർ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പ​നി​യും ശ​രീ​ര വേ​ദ​ന​യും എ​മ​ര്‍​ജ​ന്‍​സി അ​ല്ലെ​ന്നും ഇ​ത് തു​റ​ന്ന് വ​ച്ചി​രി​ക്കു​ന്ന​ത് നി​ങ്ങ​ള്‍​ക്ക് ഓ​ടി​ക്ക​യ​റാ​ന്‍ അ​ല്ലെ​ന്നു​മാ​യി​രു​ന്നു ഡോ​ക്ട​ർ പ​റ​ഞ്ഞ​ത്. മ​രു​ന്ന് എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണോ ത​ന്നി​രി​ക്കു​ന്ന​ത് ആ ​ദി​വ​സ​മാ​കു​മ്പോ​ഴേ​ക്കേ ഇ​ഫ​ക്ടു​ണ്ടാ​വൂ എ​ന്നും ഇ​ത് മ​ന്ത്ര​വാ​ദ​മൊ​ന്നു​മ​ല്ലെ​ന്നും രേ​ഖ പ​റ​യു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

Kerala

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

കൊല്ലം: കൊല്ലത്തു ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തല്‍. നാലു വയസുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു.

കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിനു ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ, പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്‍കി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു ഇത്തരം പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

കിടപ്പുമുറിയില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. പോലീസിന് നല്‍കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മകളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നത്രേ.

ഇതോടെ വീട്ടുകാരോടു കാര്യം പറഞ്ഞതില്‍ പ്രകോപിതനായി ഇ‍യാൾ യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിദേശത്തു കഴിയവേയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. തനിക്കു കാണാനാണ് ഇതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഇത് അശ്ലീലവെബ്സൈറ്റുകൾക്കും മറ്റും വിൽക്കുകയായിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചിലർ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കൗണ്‍സലിംഗ് നൽകി ഭർത്താവിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഇയാളെയുമായി നാട്ടിലെത്തുകയായിരുന്നു. എന്നാല്‍, കൗണ്‍സലിംഗിനു പോകണമെന്നു നിര്‍ബന്ധിച്ചപ്പോഴും മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു പങ്കാളിയെ പങ്കുവയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പോലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Kerala

ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി വി​റ്റു; ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്

കൊ​ല്ലം: ഭാ​ര്യ​യു​മൊ​ത്തു​ള്ള കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ൾ​ക്ക് വി​റ്റെ​ന്ന പ​രാ​തി​യി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. കൊ​ട്ടി​യം പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കൊ​ട്ടി​യം സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ദ​മ്പ​തി​ക​ൾ ഇം​ഗ്ല​ണ്ടി​ല്‍ ജോ​ലി​ക്കാ​യി താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് കി​ട​പ്പ​റ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച​തെ​ന്നാ​ണ് പ​രാ​തി. അ​ടു​ത്തി​ടെ നാ​ട്ടി​ൽ എ​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വി​നെ കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്നും അ​തി​ക്ര​മ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി.

 

Kerala

ഭാര്യയുടെ കിടപ്പറദൃശ്യങ്ങള്‍ വിറ്റ് പണമുണ്ടാക്കി, ഭര്‍ത്താവ് പങ്കാളികളെ പങ്കുവയ്ക്കുന്ന ഗ്രൂപ്പംഗം

കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്‍റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്‌നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.

കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്‌സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.

കൗണ്‍സലിംഗ് നല്‍കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.

District News

നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നു; യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍

കൊല്ലം: യാത്രക്കാരെ ദുരിതത്തിലാക്കി കൊല്ലം റെയില്‍വേ സ്റ്റേഷന്‍. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം നടക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ 361.17 കോടി രൂപ ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള വന്‍ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ പുരോഗമിക്കുന്നത്.

പദ്ധതിയുടെ പകുതിയോളം പ്രവൃത്തികളേ പൂര്‍ത്തിയായിട്ടുള്ളൂ. നിര്‍മാണ തൊഴിലാളികളുടെ ലഭ്യതക്കുറവും മെറ്റീരിയലുകള്‍ ഉറപ്പിക്കുന്നതിനുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസവും കാരണം ലക്ഷ്യമിട്ടതിനേക്കാള്‍ നിര്‍മാണം വൈകുകയാണ്. ഇതാണ് ദുതം ഇരട്ടിപ്പിക്കുന്നത്.

2025-26 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതി നിലവില്‍ പദ്ധതി രൂപരേഖയിലുണ്ടായ മാറ്റങ്ങളും പുതിയ നിര്‍ദേശങ്ങളും കാരണം വീണ്ടും നീളുകയാണ്. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ യാത്രാദുരിതം തുടരുമെന്നുറപ്പായി. ഓണക്കാലം പോലുള്ള തിരക്കേറിയ സമയങ്ങളില്‍. ദിവസം ഏകദേശം 55,000 യാത്രക്കാരും നൂറോളം ട്രെയിനുകളും ഉപയോഗിക്കുന്ന സ്റ്റേഷനായതിനാല്‍ ചെറിയ തടസങ്ങള്‍ പോലും യാത്രക്കാര്‍ക്ക് വലിയ ദുരിതമായി മാറുന്നു.

സ്‌റ്റേഷന്‍റെ പ്രധാന കെട്ടിടത്തിന്‍റെ വലിയ ഭാഗം പൊളിച്ചുമാറ്റിയിരിക്കുകയാണ്. പ്ലാറ്റ്‌ഫോം ഒന്നിന്‍റെ വലിയ ഭാഗത്ത് മേല്‍ക്കൂര ഇല്ലാത്തതിനാല്‍ മഴയും വെയിലും കൊള്ളേണ്ട അവസ്ഥയിലാണു യാത്രക്കാര്‍. പ്രത്യേകിച്ച് മുതിര്‍ന്ന യാത്രക്കാര്‍ക്കു മഴക്കാലത്തു യാത്ര വളരെ പ്രയാസകരമായിരിക്കുകയാണ്. മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് നനയാതെ നില്ക്കാന്‍ ഇടമില്ല. വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളില്‍ തങ്ങളുടെ നിര്‍ദിഷ്ട കോച്ചുകളിലേക്ക് നടന്നുപോകാന്‍ മേല്‍ക്കൂരയില്ലാത്തതിനാല്‍ യാത്രക്കാര്‍ മഴയും വെയിലും കൊള്ളണം.

പല പ്ലാറ്റ്ഫോമുകളിലേക്കുമുള്ള നടപ്പാതകള്‍ ഇടുങ്ങിയതാണ്. മഴക്കാലത്ത് വെള്ളക്കെട്ടും രാത്രികാലങ്ങളില്‍ വെളിച്ചക്കുറവും ചില ഭാഗങ്ങളില്‍ അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച്, പ്രവേശന കവാടങ്ങളില്‍ നിന്നു പ്ലാറ്റ്ഫോമുകളിലേക്കുള്ള താത്കാലിക വഴികള്‍ വളരെ ഇടുങ്ങിയതാണ്. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ തമ്മില്‍ തട്ടിമുട്ടിയും കൂട്ടിയിടിച്ചും നടക്കേണ്ടി വരുന്നു.

രാത്രികാലങ്ങളിലും വൈദ്യുതി തടസപ്പെടുമ്പോഴും ഈ താത്കാലിക വഴികളില്‍ ആവശ്യത്തിന് വെളിച്ചമുണ്ടാകാറില്ല. ഇടുങ്ങിയ വഴിയിലെ കമ്പിത്തൂണുകളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്ക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചെറിയ മഴ പെയ്താല്‍ പോലും പ്ലാറ്റ്ഫോമുകളിലേക്കുള്ള വഴിയില്‍ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കും കുട്ടികള്‍ക്കും യാത്ര ദുഷ്‌കരമാക്കുന്നു. നിലവിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണം സ്റ്റേഷനിലേക്കു പ്രവേശിക്കാനും പുറത്തിറങ്ങാനും യാത്രക്കാര്‍ കഷ്ടപ്പെടുന്നു. സ്റ്റേഷനിലെ ഇരുട്ടും റെയില്‍വേ സ്റ്റേഷനു മുന്നിലെ ഗതാഗതക്കുരുക്കും യാത്രക്കാരെ അലട്ടുന്നു.

നിലവിലുണ്ടായിരുന്ന പ്രധാന ടിക്കറ്റിംഗ് സമുച്ചയം പൊളിച്ചതിനെ തുടര്‍ന്ന് താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. കൗണ്ടറുകളുടെ എണ്ണം കുറവായതിനാലും ഷീറ്റുകൊണ്ട് ഉണ്ടാക്കിയ താത്കാലിക പന്തലുകളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാലും ടിക്കറ്റെടുക്കാന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നു. കൂടാതെ ടിക്കറ്റ് കൗണ്ടറും ഇന്‍ഫര്‍മേഷന്‍ സെന്‍ററുമെല്ലാം എവിടെയെന്നറിയാതെ സ്റ്റേഷനിലും പരിസരത്തും വട്ടംചുറ്റുകയാണ് മിക്കവരും.

സ്റ്റേഷനില്‍ ആവശ്യത്തിന് കസേരകളുണ്ടെങ്കിലും, പ്ലാറ്റ്ഫോമില്‍ നിര്‍മാണ സാമഗ്രികളും ട്രോളികളും വച്ചിരിക്കുന്നതിനാലും മേല്‍ക്കൂരയില്ലാത്തതിനാലും ഇവ യാത്രക്കാര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ നിരത്തിയിടാന്‍ കഴിയുന്നില്ല. ഇതിനാല്‍ ദീര്‍ഘനേരം നില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ല; കാ​യ​ലി​ന് സ​മീ​പം സൈ​ക്കി​ളും വ​സ്‌​ത്ര​വും

ക​രു​നാ​ഗ​പ്പ​ള്ളി: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. ക​രു​നാ​ഗ​പ്പ​ള്ളി വെ​ൽ​ഫെ​യ​ർ സ്കൂ​ളി​ലെ ഏ​ഴാം വി​ദ്യാ​ർ​ഥി ബി​ലാ​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ട്ടി​ൽ നി​ന്ന് പു​റ​ത്ത് പോ​യ കു​ട്ടി മ​ട​ങ്ങി​യെ​ത്തി​യി​ല്ല

വീ​ടി​ന് സ​മീ​പ​ത്തെ ക​ന്നേ​റ്റി കാ​യ​ലി​ന് സ​മീ​പം കു​ട്ടി​യു​ടെ സൈ​ക്കി​ളും വ​സ്‌​ത്ര​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും കാ​യ​ലി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.

 

 

Kerala

ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; ഗ​ണേ​ഷ്കു​മാ​റി​നെ ക​ര​യോ​ഗ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം

കൊ​ല്ലം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ മു​ൻ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ.

ഗ​ണേ​ഷ്കു​മാ​റി​നെ ക​ര​യോ​ഗ​ത്തി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് കൊ​ട്ടാ​ര​ക്ക​ര യൂ​ണി​യ​ന്‍റെ ആ​വ​ശ്യം. ഗ​ണേ​ഷി​ന്‍റെ ന​ട​പ​ടി​യി​ൽ ക​ര​യോ​ഗ ത​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 15ന് ​ചേ​രു​ന്ന യൂ​ണി​യ​ൻ പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​ത​ങ്ക​പ്പ​ൻ പി​ള്ള​യും സെ​ക്ര​ട്ട​റി സി. ​അ​നി​ൽ​കു​മാ​റും അ​റി​യി​ച്ചു.

 

Kerala

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള ഇടപെടലുകൾ: സർക്കാരിന് പ്രശംസയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

കൊല്ലം: നീണ്ടകര ഉൾപ്പെടെ തീരമേഖലകളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, കടലിൽ അപകടത്തിൽപ്പെടുകയോ കാണാതാവുകയോ ചെയ്യുന്ന തൊഴിലാളികളെ കണ്ടെത്താനും സർക്കാർ നടത്തുന്ന ഇടപെടലുകളെ അഭിനന്ദിച്ച് ലത്തീൻസഭ തിരുവനന്തപുരം ആർച്ച് ബിഷപ്പ് റവ. ഡോ. തോമസ് ജെ. നെറ്റോ.

കൊല്ലം രൂപതയുടെ 700-ാം വാർഷിക ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങളും തെരച്ചിൽ പ്രവർത്തനങ്ങളും ഉന്നയിച്ചപ്പോൾ തികഞ്ഞ വ്യക്തതയോടെയും ഉത്തരവാദിത്തത്തോടെയുമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.

"പത്തു ദിവസത്തിനുള്ളിൽ ഏറ്റവും അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്" എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം തീരദേശത്തിന് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നതെന്നും റവ. ഡോ. തോമസ് ജെ. നെറ്റോ കൂട്ടിച്ചേർത്തു.

വളരെ പ്രതീക്ഷയോടുകൂടിയാണ് കേരള സമൂഹം മുഖ്യമന്ത്രിയെന്ന നിലയിലുള്ള അങ്ങയുടെ ഓരോ പ്രവർത്തനത്തെയും നോക്കിക്കാണുന്നത്. കടലിൽ കാണാതാകുന്ന മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും തീരദേശത്തിന്‍റെ സുരക്ഷയ്ക്കും വികസനത്തിനുമായി സർക്കാർ മുന്നോട്ടുവെക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും രൂപതയുടെയും ജനങ്ങളുടെയും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ബിഷപ്പ് അറിയിച്ചു.

നീണ്ടകര ഉൾപ്പെടെ തീരദേശ മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ സർക്കാർ കാണിക്കുന്ന ജാഗ്രത പ്രശംസനീയമാണെന്നും, വികസന-രക്ഷാപ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സർക്കാരിന് സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും റവ. ഡോ. തോമസ് ജെ. നെറ്റോ വ്യക്തമാക്കി.

 

Kerala

‌തെ​ര​ച്ചി​ൽ തു​ട​രു​ന്നു; ഗൗ​ത​മി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​ല്ലം: കൊ​ല്ലം നീ​ണ്ട​ക​ര​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും ഇ​നി​യും ക​ണ്ടെ​ത്താ​നു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വേ​ദ​നാ​ജ​ന​ക​മാ​യ സം​ഭ​വ​മാ​ണി​ത്. ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ​യാ​ണ് കാ​ണാ​താ​യി​ട്ടു​ള്ള​ത്. കോ​സ്റ്റ്ഗാ​ർ​ഡ് ഐ​ജി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. തെ​ര​ച്ചി​ൽ നി​ല​വി​ൽ തു​ട​രു​ക​യാ​ണ്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​യി​രു​ന്നു നീ​ണ്ട​ക​ര അ​ഴി​മു​ഖ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ പു​ത്ത​ൻ​തു​റ പൂ​മു​ഖ​ത്ത് രാ​ജീ​വ​ൻ (76) വ്യാ​ഴാ​ഴ്ച ത​ന്നെ മ​രി​ച്ചു. രാ​ജീ​വ​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് പു​ത്ത​ൻ​തു​റ ക​ടു​വു​ങ്ക​ൽ രാ​ധാ​കൃ​ഷ്‌​ണ​ൻ (47), മ​ക​ൻ ഗൗ​തം കൃ​ഷ്ണ (26) എ​ന്നി​വ​രെ കാ​ണാ​താ​യി. പി​ന്നീ​ട് രാ​ധാ​കൃ​ഷ്‌​ണ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഗൗ​ത​മി​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

 

Kerala

യൂ​റി​ൻ ട്യൂ​ബ് വ​ലി​ച്ചു​പൊ​ട്ടി​ച്ച് മ​ർ​ദ​നം; ത​ള​ർ​ന്നു​കി​ട​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: രോ​ഗ​ബാ​ധി​ത​യാ​യി ത​ള​ർ​ന്നു​കി​ട​ന്ന സ്ത്രീ​യെ പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. പ​ട​പ്പ​ക്ക​ര ച​രു​വി​ള വീ​ട്ടി​ൽ രാ​ജു (53) ആ​ണ് പി​ടി​യി​ലാ​യ​ത്. സ്ട്രോ​ക്ക് ബാ​ധി​ച്ച് ത​ള​ർ​ന്നു​കി​ട​ന്ന കി​ട​പ്പു രോ​ഗി​യാ​യ സ്ത്രീ​യെ അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു പ്ര​തി.

കു​ണ്ട​റ പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യൂ​റി​ൻ ട്യൂ​ബ് വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത പ്ര​തി, പീ​ഡ​നം പു​റ​ത്തു പ​റ​യാ​തി​രി​ക്കാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

2020 ൽ ​കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സി​ലും രാ​ജു പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ‌അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കു​ണ്ട​റ​യി​ലെ ക​സ്റ്റ​ഡി മ​ര്‍​ദ​ന ആ​രോ​പ​ണം; സി​പി​ഒ ശ്രീ​ജി​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ക​സ്റ്റ​ഡി മ​ര്‍​ദ​ന ആ​രോ​പ​ണ​ത്തി​ല്‍ സി​പി​ഒ ശ്രീ​ജി​ത്തി​ന് സ​സ്‌​പെ​ന്‍​ഷ​ന്‍. അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യാ​ണ് ശ്രീ​ജി​ത്തി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. സി​പി​ഒ ശ്രീ​ജി​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​വും ക്ര​മ​ക്കേ​ടു​ക​ളും ഉ​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. സൊ​സൈ​റ്റി​മു​ക്ക് സ്വ​ദേ​ശി സി​യാ​ദ് ആ​യി​രു​ന്നു പോ​ലീ​സ് മ​ർ​ദ​ന​ത്തി​ന് പി​ന്നാ​ലെ മ​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സി​യാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജൂ​ണ്‍ 16ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​യാ​ദി​നെ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷം 17ന് ​ആ​ണ് വി​ട്ട​യ​ച്ച​ത്.

ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കും അ​ണു​ബാ​ധ​യു​മാ​ണ് സി​യാ​ദി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് സി​യാ​ദി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. സി​യാ​ദ് മ​രി​ച്ച​ത് ഹെ​പ്പ​റ്റൈ​റ്റി​സ് സി ​മൂ​ല​മെ​ന്നാ​ണ് പ​രി​ശോ​ധ​നാ ഫ​ലം.

അ​തേ​സ​മ​യം സി​യാ​ദി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ വ​ച്ച് സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

 

Kerala

സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​രാ​തി​ക്കാ​രി

കൊ​ല്ലം: കൊ​ല്ലം കു​ണ്ട​റ​യി​ൽ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പോ​ലീ​സി​ന്‍റെ വാ​ദം ത​ള്ളി പ​രാ​തി​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി. സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​തി​ന് പി​ന്നാ​ലെ സി​യാ​ദി​നെ സി​പി​ഒ ശ്രീ​ജി​ത്ത് മ​ർ​ദി​ച്ചെ​ന്നും ഈ ​സ​മ​യം വാ​ഹ​ന​ത്തി​ൽ താ​നു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് സി​യാ​ദ് നി​ല​വി​ളി​ച്ചെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു.

ഇ​തേ പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​യാ​ദി​നെ കു​ണ്ട​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഡി​ജി​പി​യോ​ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ണ്ട്.

Kerala

എ​സ്എ​ൻ ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്തം കെ​ട്ടി​ടം; 90 കോ​ടി അ​നു​വ​ദി​ച്ച​താ​യി റോ​ജി എം. ​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്തം കെ​ട്ടി​ട​ത്തി​നാ​യി 90 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് അ​ത്യാ​ധു​നി​ക അ​ക്കാ​ദ​മി​ക്-​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് പ​ണം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 16,864 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ, എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ നാ​ലു​നി​ല സ​മു​ച്ച​യ​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്. ആ​ധു​നി​ക ക്ലാ​സ് മു​റി​ക​ൾ, ഹൈ​ടെ​ക് ഓ​ഫീ​സ് സം​വി​ധാ​നം, അ​ഡ്വാ​ൻ​സ്ഡ് ഇ​ല​ക്ട്രി​ക്ക​ൽ, ഫ​യ​ർ സേ​ഫ്റ്റി, വാ​ട്ട​ർ സ​പ്ലൈ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.‌

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ല സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നു​മു​ള്ള വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ല കേ​ര​ള​സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​ണ് പ​ദ്ധ​തി​യെ​ന്ന് റോ​ജി.​എം.​ജോ​ൺ വ്യ​ക്ത​മാ​ക്കി.

 

Kerala

പ​ട്രോ​ളിം​ഗി​നി​ടെ എ​സ്എ​ച്ച്ഒ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി; പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ബൈ​ക്കി​ടി​ച്ചു വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. പ​ത്ത​നാ​പു​രം മ​ഞ്ഞ​ക്കാ​ല പു​ത്ത​ന്‍​വി​ള വീ​ട്ടി​ല്‍ ന​ന്ദു (24), ടി​ടി ഹൗ​സി​ല്‍ ടി​നു (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​ഴു​കോ​ണ്‍ ചീ​ര​ങ്കാ​വ് ബാ​റി​നു സ​മീ​പം ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. എ​ഴു​കോ​ണ്‍ എ​സ്എ​ച്ച്ഒ ശ്രീ​കു​മാ​റി​നെ​യാ​ണ് പ്ര​തി​ക​ൾ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പ്ര​തി​ക​ള്‍ ഇ​ടി​ച്ചു​വീ​ഴ്ത്തി​യ​ത്. വീ​ഴ്ച​യി​ല്‍ ശ്രീ​കു​മാ​റി​ന് സാ​ര​മാ​യ പ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.

ബാ​റി​ന് സ​മീ​പം ചി​ല​ർ മ​ദ്യ​പി​ച്ച് കി​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ശ്രീ​കു​മാ​ര്‍. പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ട് യു​വാ​ക്ക​ള്‍ എ​സ്എ​ച്ച്ഒ​യെ ഇ​ടി​ച്ച് നി​ല​ത്തി​ടു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ട്യൂ​ഷ​ന് പോ​യ വി​ദ്യാ​ർ​ഥി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​യാ​ൾ അ​റ​സ്റ്റി​ൽ. പൂ​യ​പ്പ​ള്ളി നാ​ൽ​ക്ക​വ​ല ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പൂ​യ​പ്പ​ള്ളി​യി​ൽ ട്യൂ​ഷ​ന് പോ​കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് വ​ച്ച് പ്ര​തി ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൂ​യ​പ്പ​ള്ളി പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് പ്ര​തി​യെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചെ​ങ്കി​ലും പി​ന്നെ​യും ഇ​യാ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. വീ​ണ്ടും വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​റ​സ്റ്റ് ചെ​യ്ത ശ്രീ​കു​മാ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

പെ​ൺ​വീ​ട്ടു​കാ​ർ ഐ​സ്‌​ക്രീം ചോ​ദി​ച്ചി​ട്ട് കൊ​ടു​ത്തി​ല്ല; കൊ​ല്ല​ത്ത് ക​ല്യാ​ണ വി​രു​ന്നി​നി​ടെ കൂ​ട്ട​യ​ടി

കൊ​ല്ലം: ഐ​സ്‌​ക്രീം ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ ക​ല്യാ​ണ വി​രു​ന്നി​ൽ കൂ​ട്ട​യ​ടി. കൊ​ല്ലം പ​ള്ളി​മു​ക്കി​ലെ ബി​എ​സ്എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

ക​ല്യാ​ണ വി​രു​ന്നി​നി​ടെ പെ​ൺ​വീ​ട്ടു​കാ​ർ ഐ​സ്‌​ക്രീം ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കാ​ത്ത​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ടി ഉ​ണ്ടാ​യ​ത്. ഐ​സ്‌​ക്രീം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ തീ​ർ​ന്നു​വെ​ന്ന് കാ​റ്റ​റി​ങ്ങു​കാ​ർ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ബോ​ക്‌​സ് തു​റ​ന്ന് ഐ​സ്‌​ക്രീം എ​ടു​ക്കാ​ൻ പെ​ൺ​വീ​ട്ടു​കാ​ർ ശ്ര​മി​ച്ച​താ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്.

പ്ര​ശ്‌​ന​ത്തി​ൽ നാ​ട്ടു​കാ​ർ കൂ​ടി ഇ​ട​പെ​ട്ട​തോ​ടെ കൂ​ട്ട​യ​ടി​യാ​യി. സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ ഇ​ര​വി​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Kerala

എം​എ​ൽ​എ സ്ഥാ​നം പോ​യി​ട്ടും ബോ​ർ​ഡ് മാ​റ്റി​യി​ല്ല; മു​കേ​ഷി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി

കൊ​ല്ലം: ജ​ന​പ്ര​തി​നി​ധി അ​ല്ലാ​താ​യി​ട്ടും എം​എ​ൽ​എ ഓ​ഫീ​സി​ന്‍റെ ബോ​ർ​ഡ് മാ​റ്റി​സ്ഥാ​പി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് എം. ​മു​കേ​ഷി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മു​കേ​ഷ് ഇ​പ്പോ​ഴും എം​എ​ൽ​എ ആ​ണെ​ന്ന രീ​തി​യി​ൽ ബോ​ർ​ഡ് നി​ല​നി​ർ​ത്തി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്.

ഇ​ത് നി​യ​മ ലം​ഘ​ന​മാ​ണെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു സു​നി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്കും പോ​ലീ​സി​ലും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കൊ​ല്ലം ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്തെ ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള ബോ​ർ​ഡാണ് ഇ​തു​വ​രെ​യും നീ​ക്കം ചെ​യ്യാ​ത്ത​ത്.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ് ബി​യി​ൽ വ​ൻ കൊ​ഴി​ഞ്ഞു​പോ​ക്ക്; നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ആ​ർ​എം​പി​യി​ലേ​ക്ക്

കൊ​ല്ലം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​ക്ക് പി​ന്നാ​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് ബി​യി​ൽ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും കെ​ടി​യു​സി കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ പെ​രും​കു​ളം സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പേ​ർ പാ​ർ​ട്ടി വി​ട്ടു.

കെ.​കെ.​ര​മ എം​എ​ൽ​എ നേ​തൃ​ത്വം ന​ൽ​കു​ന്ന ആ​ർ​എം​പി​ഐ​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പെ​രും​കു​ളം സു​രേ​ഷ് പ​റ​ഞ്ഞു. നേ​ര​ത്തെ പു​ന്ന​ല​യി​ൽ​നി​ന്നു​ള്ള ഒ​രു​വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ട്ട് ആ​ർ​എ​സ്പി​യി​ൽ ചേ​ക്കേ​റി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലും പാ​ർ​ട്ടി​ക്ക് വ​ലി​യ ചോ​ർ​ച്ച​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​ന്‍റെ ക​ടു​ത്ത അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ങ്ങ​ൾ പാ​ർ​ട്ടി വി​ടു​ന്ന​തെ​ന്ന് പെ​രും​കു​ളം സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വ​ർ​ത്ത​ക​രെ പാ​ടെ മ​റ​ന്ന് പ​ണ​ക്കാ​ർ​ക്കും മു​ത​ലാ​ളി​മാ​ർ​ക്കും വേ​ണ്ടി മാ​ത്ര​മാ​ണ് ഗ​ണേ​ഷ് കു​മാ​ർ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​ർ ഗ​ണേ​ഷ് കു​മാ​റു​മാ​യി അ​ക​ന്ന് ആ​ർ​എം​പി​ഐ​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. അ​തേ​സ​മ​യം പെ​രും​കു​ളം സു​രേ​ഷി​ന് ഭാ​ര​വാ​ഹി​ത്വം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Kerala

ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ദ​മ്പ​തി​ക​ൾ വി​ഷം ക​ഴി​ച്ചനി​ല​യി​ല്‍ ; ഭ​ര്‍​ത്താ​വ് മ​രി​ച്ചു

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ദ​മ്പ​തി​ക​ളെ വി​ഷം ക​ഴി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഭ​ര്‍​ത്താ​വ് മ​രി​ച്ചു. ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍. ആ​ദി​ച്ച​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യും ബം​ഗ​ളൂ​രു​വി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നു​മാ​യ ബം​ഗ​ളൂ​രു വി​ശാ​ല്‍ മ​ള്‍​ട്ടി സ്‌​പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​ക്കു സ​മീ​പം ആ​ന​ന്ത​പു​രം സ​ര്‍​ക്കി​ള്‍ ടി.​സി. പാ​ലി​യ​യി​ല്‍ അ​നി​ല്‍​കു​മാ​ര്‍ (59) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ ബീ​ന (54) യെ ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ന​ഗ​ര​ത്തി​ലെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം.

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​റി​യി​ല്‍​നി​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്:

അ​നി​ല്‍​കു​മാ​റും ബീ​ന​യും ഓ​ണ്‍​ലൈ​ന്‍ ഹോ​ട്ട​ല്‍ ബു​ക്കിം​ഗ് ആ​പ്പ് വ​ഴി 30നാ​ണ് ര​ണ്ട് ദി​വ​സ​ത്തേ​ക്ക് റൂം ​ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. ഒ​ന്നി​ന് കൊ​ല്ല​ത്തെ​ത്തി​യ ഇ​രു​വ​രും മു​ന്‍​കൂ​ട്ടി ബു​ക്ക് ചെ​യ്ത ഹോ​ട്ട​ലി​ലെ​ത്തി താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലി​ലെ ഒ​ന്നാം നി​ല​യി​ലെ ഡീ​ല​ക്‌​സ് റൂം ​ന​മ്പ​ര്‍ 102 ലാ​ണ് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ദി​വ​സ​വും രാ​വി​ലെ ചാ​യ​കു​ടി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മെ​ല്ലാം ഇ​വ​ര്‍ പ​റു​ത്തി​റ​ങ്ങി​യി​രു​ന്നു​വെ​ന്നും അ​സ്വ​ഭാ​വി​ക​ത​യൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ റൂം ​ചെ​ക്ക് ഔ​ട്ട് ചെ​യ്യു​ന്ന വി​വ​രം പ​റ​യാ​നാ​യി ഹോ​ട്ട​ൽ അ​ധി​കൃ​ത​ര്‍ ഫോ​ണി​ല്‍ വി​ള​ച്ച​പ്പോ​ഴും റൂ​മി​ല്‍ മു​ട്ടി​യ​പ്പോ​ഴും

പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ ഈ​സ്റ്റ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് റൂ​മി​ന്‍റെ പൂ​ട്ട് ത​ക​ര്‍​ത്ത് ഉ​ള്ളി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ക​ട്ടി​ലി​ല്‍ അ​ബോ​ധ​വാ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന​നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മു​റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി.

ഇ​രു​വ​രെ​യും ഉ​ട​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​നി​ല്‍​കു​മാ​ര്‍ മ​രി​ച്ചു. അ​നി​ല്‍​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഹോ​ട്ട​ൽ മു​റി സീ​ല്‍ ചെ​യ്ത​യി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ദ്ധ​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

വി​ഷം എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ഫോ​ണ്‍ രേ​ഖ​ക​ളും അ​ട​ക്കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഈ​സ്റ്റ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ക്ക​ളാ​യ ഹേ​മ​ന്ദ്, മ​നീ​ഷ് എ​ന്നി​വ​ര്‍ ശ​നി​യാ​ഴ്ച കൊ​ല്ല​ത്തെ​ത്തി​യ ശേ​ഷ​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള​റി​യാ​നാ​കു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കൊല്ലം-ഡിണ്ടിഗൽ പാത; ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഏ​​​റ്റെ​​​ടു​​​ത്തു

കോ​​​ട്ട​​​യം: കൊ​​​ല്ലം ഹൈ​​​സ്‌​​​കൂ​​​ള്‍ ജം​​​ഗ്ഷ​​​നി​​​ല്‍നി​​​ന്നും ആ​​​രം​​​ഭി​​​ച്ച് ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ ഡി​​​ണ്ടി​​ഗ​​​ൽ വ​​​രെ​​​യു​​​ള്ള ദേ​​​ശീ​​​യപാ​​​ത 183 റോ​​​ഡ് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​​റി​​​റ്റി ഏ​​​റ്റെ​​​ടു​​​ത്തു.

കേ​​​ര​​​ള​​​ത്തി​​​ലെ കൊ​​​ല്ലം മു​​​ത​​​ല്‍ കു​​​മ​​​ളി വ​​​രെ​​​യു​​​ള്ള 216 കി​​​ലോ​​​മീ​​​റ്റ​​​റും കു​​​മ​​​ളി മു​​​ത​​​ല്‍ ഡി​​​ണ്ടി​​​ഗ​​​ല്‍ വ​​​രെ​​​യു​​​ള്ള 134 കി​​​ലോമീ​​​റ്ററും ഉ​​​ള്‍പ്പെ​​​ട ആ​​​കെ 350 കി​​​ലോ​​​മീ​​​റ്റ​​​ര്‍ ദൂ​​​ര​​​മാ​​​ണ് റോ​​​ഡി​​​നു​​​ള​​​ള​​​ത്. ഇ​​​തു​​​വ​​​രെ ഇ​​​രു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​യും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മേ​​​ല്‍നോ​​​ട്ട​​​ത്തി​​​ല്‍ ആ​​​യി​​​രു​​​ന്നു റോ​​​ഡി​​​ലെ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ന​​​ട​​​ന്നി​​​രു​​​ന്ന​​​ത്.

ഇ​​​നി​​​യും റോ​​​ഡ് നി​​​ര്‍മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ള്‍ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തും ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​കും.

ആ​​​ഞ്ഞി​​​ലി​​​മൂ​​​ട് മു​​​ത​​​ല്‍ തി​​​രു​​​വ​​​ല്ല, ച​​​ങ്ങ​​​നാ​​​ശേ​​​രി, കോ​​​ട്ട​​​യം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി, മു​​​ണ്ട​​​ക്ക​​​യം, കു​​​മ​​​ളി വ​​​രെ​​​യു​​​ള്ള ഭാ​​​ഗം നാ​​​ലു​​​വ​​​രിപ്പാ​​​ത​​​യാ​​​യി ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍സി​​​യെ ഉ​​​ട​​​ന്‍ നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന് ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി പ​​​റ​​​ഞ്ഞു. ഇ​​​തി​​​നാ​​​യി ക്ഷ​​​ണി​​​ച്ച ടെ​​​ന്‍ഡ​​​ര്‍ ഏ​​​ഴി​​​ന് തു​​​റ​​​ക്കും. ഒ​​​രു വ​​​ര്‍ഷ​​​മാ​​​ണ് പ​​​ഠ​​​ന​​​കാ​​​ലാ​​​വ​​​ധി.

Kerala

എം​ഡി​എം​എ വി​ൽ​പ്പ​ന; ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

കൊ​ല്ലം: എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം അ​യ​ത്തി​ൽ ര​ണ്ടാം ന​മ്പ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് 22.48 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ൽ ന​ബി​ൻ, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഡാ​ൻ​സാ​ഫ് സം​ഘം വീ​ട് വ​ള​യു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത്ര​യും വ​ലി​യ അ​ള​വി​ൽ എം​ഡി​എം​എ എ​വി​ടെ നി​ന്നാ​ണ് എ​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

കൊ​ല്ല​ത്ത് ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം ചി​ത​റ​യി​ൽ‌ രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ പി​ടി​യി​ൽ. ചി​ത​റ മാ​ങ്കോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, സു​ഹൃ​ത്ത് വി​ഷ്ണു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ജോ​ലി ക​ഴി​ഞ്ഞു സ്കൂ​ട്ട​റി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​മ്മ​യെ​യും മ​ക​ളെ​യും വി​ജ​ന​മാ​യ റോ​ഡി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പ്ര​തി​ക​ൾ മ​ർ​ദി​ക്കു​ക​യും ക​ട​ന്നു പി​ടി​ക്കു​ക​യും ചെ​യ്ത​ത്.

അ​മ്മ​യും മ​ക​ളും ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​മ്മ​യെ ക​ട​ന്നു പി​ടി​ക്കു​ക​യും വ​സ്ത്രം വ​ലി​ച്ചു കീ​റു​ക​യും ചെ​യ്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​രു​വ​രു​ടെ​യും ബ​ഹ​ളം​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. പ​രി​ക്കേ​റ്റ അ​മ്മ​യും മ​ക​ളും ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വി​ഷ്ണു ചി​ത​റ, ക​ട​യ്ക്ക​ൽ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് ക്രി​മി​ന​ൽ​കേ​സു​ക​ളി​ലും അ​നീ​ഷ്‌ ര​ണ്ടു കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

തെ​രു​വു​നാ​യ​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​വ​ച്ച് കൊ​ന്നു

കൊ​ല്ലം: ഇ​ട​മു​ള​യ്ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ​യെ വെ​ടി​വ​ച്ച് കൊ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജു ആ​ലു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​യ​യെ വെ​ടി​വെ​ച്ച​ത്. നാ​യ നാ​ട്ടു​കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി.

തെ​രു​വു​നാ​യ​യെ​ക്കൊ​ണ്ട് നാ​ടാ​കെ പൊ​റു​തി​മു​ട്ടി​യി​രു​ന്നു. 12-ാം വാ​ര്‍​ഡി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ ഈ ​നാ​യ ആ​ക്ര​മി​ച്ചി​രു​ന്നു. നാ​യ​യെ ഓ​ടി​ക്കാ​നു​ള​ള ശ്ര​മ​ങ്ങ​ള്‍ ഫ​ലം കാ​ണാ​താ​യ​തോ​ടെ​യാ​ണ് ലി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ടി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഷൂ​ട്ട​റെ ഉ​പ​യോ​ഗി​ച്ച് വാ​ർ​ഡ് മെ​മ്പ​റു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് നാ​യ​യെ വെ​ടി​വ​ച്ച​ത്.

മ​നു​ഷ്യ​ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​പ​ക​ട​കാ​രി​ക​ളും അ​ക്ര​മ​കാ​രി​ക​ളു​മാ​യ തെ​രു​വു​നാ​യ്ക്ക​ളെ ദ​യാ​വ​ധം ചെ​യ്യാ​ന്‍ സു​പ്രീം കോ​ട​തി നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ രീ​തി​യി​ല്‍ വ​ര്‍​ധി​ക്കു​ക​യും നി​ര​ന്ത​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​വു​ക​യും പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നു​ക​ള്‍​ക്കും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ദ​യാ​വ​ധം ന​ട​പ്പാ​ക്കാം എ​ന്നാ​യി​രു​ന്നു കോ​ട​തി വി​ധി.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ചി​ല്ലു ശ്രീ​കു​മാ​ർ പി​ടി​യി​ൽ

ചാ​രും​മൂ​ട്: പൂ​ട്ടി​ക്കി​ട​ന്ന പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. കൊ​ല്ലം പ​ന്മ​ന വി​ല്ലേ​ജി​ൽ ചി​റ്റൂ​ർ​ഭാ​ഗം പ​ള്ള​ത്ത് പ​ടീ​റ്റ​തി​ൽ 'ചി​ല്ലു ശ്രീ​കു​മാ​ർ' എ​ന്ന​റി​യ​പ്പെ​ടു​ന്ന ശ്രീ​കു​മാ​ർ(41) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ല​പാ​ത​കം, അ​ടി​പി​ടി, മോ​ഷ​ണം തു​ട​ങ്ങി വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 40ഓ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ശ്രീ​കു​മാ​ർ. നൂ​റ​നാ​ടി​നു സ​മീ​പം കൊ​ട്ട​യ്ക്കാ​ട്ട​ശേ​രി​യി​ൽ പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

താ​മ​ര​ക്കു​ളം വേ​ട​ര​പ്ലാ​വി​ൽ 10 ദി​വ​സം മു​ൻ​പ് താ​മ​സ​ക്കാ​രി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് ര​ണ്ടം​ഗ സം​ഘം മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ഈ ​കേ​സി​ലും ശ്രീ​കു​മാ​ർ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​ത്.

മാ​വേ​ലി​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മോ​ഷ​ണ​ത്തി​ൽ ശ്രീ​കു​മാ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി നൂ​റ​നാ​ട് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് ദാ​രു​ണാ​ന്ത്യം; മ​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കൊ​ല്ലം: സ്വ​കാ​ര്യ ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. തൊ​ടി​യൂ​ർ സ്വ​ദേ​ശി വി​ള​യി​ൽ പ​ടീ​റ്റ​തി​ൽ ശ​ശി (54) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന മ​ക​ൾ ശ​ര​ണ്യ (27) ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ‌ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ മാ​രാ​രി​ത്തോ​ട്ടം പ​മ്പി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. സ്വ​കാ​ര്യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്, മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബൈ​ക്കി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ശ​ശി മ​രി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

District News

സാ​മൂ​ഹി​ക​ വ​ന​വ​ത്ക​ര​ണം വി​പു​ലീ​ക​രി​ക്കും: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍

കൊ​ല്ലം :സാ​മൂ​ഹി​ക​വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍. തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന അ​ഷ്‌ടമു​ടി​കാ​യ​ല്‍ ക​ണ്ട​ല്‍​വ​ന​വ​ത്ക​ര​ണം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന കാ​ര്‍​ബ​ണ്‍ ക്രെ​ഡി​റ്റി​ലൂ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വ​രു​മാ​ന​മാ​ര്‍​ഗ​വും ഉ​റ​പ്പാ​ക്കാ​നാ​കും. വ​ന​സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് മേ​ഖ​ല​ക​ള്‍ പൂ​ര്‍​ണ​മാ​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കു​ക​യാ​ണ്. നി​രോ​ധ​നം ക​ര്‍​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി​യാ​കും ഇ​തു​സാ​ധ്യ​മാ​ക്കു​ക. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം ഉ​റ​പ്പാ​ക്കാ​ന്‍ ആ​രം​ഭി​ച്ച എം​സി​എ​ഫ് പ​ദ്ധ​തി കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കും.

അ​ഷ്ട​മു​ടി​കാ​യ​ലി​ലെ മ​ണ്‍​തി​ട്ട​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തേ​വ​ല​ക്ക​ര​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ല്‍ അ​ധ്യ​ക്ഷ​നാ​യി.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ലി ജേ​ക്ക​ബ്, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ല നൗ​ഷാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ര്‍.അ​രു​ണ്‍​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​യ്മോ​ന്‍ അ​രി​ന​ല്ലൂ​ര്‍, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി​സ്മി അ​ന​സ്, പാ​ല​ക്ക​ല്‍ ഗോ​പ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Kerala

റീ​ൽ​സ് ക​ണ്ട് ഡ്രൈ​വിം​ഗ്; കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി

കൊ​ല്ലം: മൊ​ബൈ​ൽ ഫോ​ണി​ൽ റീ​ൽ​സ് ക​ണ്ട് വാ​ഹ​നം ഓ​ടി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കെ​എ​സ്ആ​ർ​ടി​സി താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ഭി​ജി​ത്തി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. അ​ഭി​ജി​ത്ത് റീ​ൽ​സ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​രാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് അ​യ​ച്ചു​ന​ൽ​കി​യ​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ര​ണ്ട് മാ​സ​ത്തേ​ക്കാ​ണ് ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എം​വി​ഡി സ​സ്പെ​ൻ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ട​പ​ടി നേ​രി​ട്ട​തോ​ടെ ര​ണ്ട് മാ​സ​ത്തേ​ക്ക് ഇ​നി മ​റ്റ് വാ​ഹ​ന​ങ്ങ​ളും ഓ​ടി​ക്കാ​ൻ പാ​ടി​ല്ല.

 

Kerala

കൊ​ല്ല​ത്ത് തോ​ട്ടി​ൽ​നി​ന്ന് ല​ഭി​ച്ച​ത് ടി​ൻ നി​റ​യെ ആ​ഭ​ര​ണ​ങ്ങ​ൾ; ഉ​ട​മ​യെ അ​ന്വേ​ഷി​ച്ച് പോ​ലീ​സ്

കൊ​ല്ലം: കൊ​ല്ല​ത്ത് മ​രു​ത​മ​ൺ​പ​ള്ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ തോ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ച​ത് ഒ​രു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ലാ​സ്റ്റി​ക് ടി​ൻ നി​റ​യെ വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ൾ. ‌വി​വി​ധ ത​ര​ത്തി​ലു​ള്ള 40 ജോ​ടി​യോ​ളം വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ടി​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

35 ജോ​ടി പാ​ദ​സ​രം, 2ജോ​ടി കാ​ൽ​ത്ത​ള, 2 ഏ​ല​സ്. 5 മൂ​ക്കു​ത്തി, 2 ജോ​ടി ക​മ്മ​ലു​ക​ൾ, 1 മോ​തി​രം, ഒ​പ്പം ഇ​ടി​വ​ള എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ന്നി​നു​ള്ളി​ൽ നി​ന്ന് ല​ഭി​ച്ച​ത്. ടി​ൻ ല​ഭി​ച്ച​തി​നു സ​മീ​പ​ത്തു നി​ന്നു ത​ന്നെ ആ​ഭ​ര​ണ​ശാ​ല​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ത്രാ​സും ക​ണ്ടെ​ത്തി. വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത്രാ​സാ​ണ് ക​ണ്ടു കി​ട്ടി​യ​ത്.

ഉ​ട​നെ ഇ​വ​ർ വാ​ർ​ഡ് മെ​ന്പ​റെ വി​വ​രം അ​റി​യി​ച്ചു. മെ​ന്പ​ർ എ​ത്തി പൂ​യ​പ്പ​ള്ളി പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സാ​ധ​ന​ങ്ങ​ൾ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ​താ​ണോ അ​തോ ആ​രെ​ങ്കി​ലും തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. മോ​ഷ​ണ​മു​ത​ലാ​ണോ എന്നും പരിശോധിച്ച് വരികയാണ്. ഏ​തെ​ങ്കി​ലും ക​ട​ക​ളി​ൽ നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ളും ത്രാ​സും ന​ഷ്ട​മാ​യി​ട്ടു​ണ്ടോ​യെ​ന്ന​ത​ട​ക്കം പോലീസ് അ​ന്വേ​ഷി​ക്കുന്നുണ്ട്.

Kerala

സ്റ്റേ​ഷ​നി​ൽ ക​യ​റി എ​സ്എ​ച്ച്ഒ​യു​ടെ മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്തു; പ്ര​തി പി​ടി​യി​ൽ

പു​ന​ലൂ​ർ: പു​ന​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി എ​സ്എ​ച്ച്ഒ​യു​ടെ മൂ​ക്കി​ടി​ച്ച് ത​ക​ർ​ത്ത പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ക​ര​വാ​ളൂ​ർ സ്വ​ദേ​ശി വി​ജോ​യ് ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പു​ന​ലൂ​ർ എ​സ്‌​എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​ർ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ചൊ​വ്വാ​ഴ്ച പു​ന​ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഷൈ​ജു​വി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ് സ​ന്തോ​ഷ് കു​മാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​ണ്.

ക​സ്റ്റ​ഡി​യി​ലു​ള്ള ഷൈ​ജു​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജോ​യ് സ്റ്റേ​ഷ​നി​ലേ​ക്ക് ക​യ​റി​വ​ന്ന​ത്. വി​ജോ​യ് മ​ദ്യ​പി​ച്ചാ​ണ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​തെ​ന്നും ഇ​യാ​ൾ സ്റ്റേ​ഷ​ന​ക​ത്ത് പ​ര​സ്യ​മാ​യി ബ​ഹ​ളം വ​ച്ച് അ​ക്ര​മാ​സ​ക്ത​നാ​യെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

ഇ​തി​നി​ടെ വി​ജോ​യ്‌​യെ ത​ട​യാ​നെ​ത്തി​യ എ​സ്‌​എ​ച്ച്ഒ സ​ന്തോ​ഷ് കു​മാ​റി​നെ പ്ര​തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് പോ​ലീ​സു​കാ​ർ ഇ​ട​പെ​ട്ട് പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Kerala

വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന; എം​ഡി​എം​എ​യു​മാ​യി പ്ര​തി പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി ആ​ലും​ക​ട​വ് സ്വ​ദേ​ശി ഷാ​ൻ (32)ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യി​ൽ നി​ന്ന് 7.120 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു.

ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ട​ക്കു​ള​ങ്ങ​ര ഉ​ണ്ണീ​ര​യ്യ​ത്ത് കാ​വി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഷാ​ൻ പി​ടി​യി​ലാ​യ​ത്. സ്കൂ​ട്ട​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പി​ടി​ച്ചെ​ടു​ത്ത എം​ഡി​എം​എ.

ഇ​യാ​ൾ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. എം​ഡി​എം​എ വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന സാ​മ്പ​ത്തി​ക ലാ​ഭം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി. ഇ​യാ​ൾ നേ​ര​ത്തെ​യും ല​ഹ​രി ഇ​ട​പാ​ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു.

Kerala

കൊ​ല്ല​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ദേ​ശീ​യ​പാ​ത 66ൽ ​വീ​ണ്ടും വി​ള്ള​ൽ

കൊ​ല്ലം: നി​ർ​മാ​ണ പു​രോ​ഗ​തി​യി​ലു​ള്ള ദേ​ശീ​യ​പാ​ത 66ൽ ​വീ​ണ്ടും വി​ള്ള​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. കൊ​ല്ലം ബൈ​പാ​സ് റോ​ഡി​ൽ പാ​ല​ത്ത​റ​യി​ലു​ള്ള ഉ​യ​ര​പ്പാ​ത​യി​ലാ​ണ് ഇ​ത്ത​വ​ണ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ ഉ​യ​ര​പ്പാ​ത​യി​ൽ ഏ​ക​ദേ​ശം 10 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത് നാ​ട്ടു​കാ​ർ ക​രാ​ർ ക​മ്പ​നി​യെ അ​റി​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മ്മാ​ണ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വു​മി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​ക​ര​ണം. റോ​ഡി​ന് പു​റ​മേ മാ​ത്ര​മു​ള്ള വി​ള്ള​ലാ​ണി​തെ​ന്നും ഘ​ട​ന​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളൊ​ന്നും നി​ല​വി​ലി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ ത​ന്നെ മ​ണ്ണ് മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഈ ​ഭാ​ഗ​ത്തെ ടാ​ർ പൂ​ർ​ണ്ണ​മാ​യും ഇ​ള​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വി​ടെ എ​ത്ര​യും വേ​ഗം പു​തി​യ രീ​തി​യി​ൽ ടാ​റിം​ഗ് ന​ട​ത്തി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​മെ​ന്ന് നി​ർ​മ്മാ​ണ ക​മ്പ​നി​യു​ടെ ലെ​യ്സ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത 66ന്‍റെ നി​ർ​മ്മാ​ണ​ത്തി​നി​ടെ ഇ​ത്ത​ര​ത്തി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ടു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല.

മു​ൻ​പ് കാ​വ​നാ​ട് ഭാ​ഗ​ത്തു​ള്ള ഉ​യ​ര​പ്പാ​ത​യി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ വി​ള്ള​ലു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. അ​വി​ടെ പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. മേ​വ​റ​ത്ത് നേ​ര​ത്തേ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യ ഭാ​ഗ​ത്ത് നി​ല​വി​ൽ പു​തി​യ തൂ​ണു​ക​ൾ നി​ർ​മ്മി​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​ക​യ​റ്റി താ​ജു​ദീ​ൻ

കൊ​ല്ലം: പു​ന​ലൂ​രി​ൽ പാ​ല​ത്തി​ൽ നി​ന്ന് ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ ര​ക്ഷി​ച്ച് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. പു​ന​ലൂ​ർ തൂ​ക്കു​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള വ​ലി​യ പാ​ല​ത്തി​ൽ നി​ന്നും ചാ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ആ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പു​ന​ലൂ​രി​ലെ ഡ്രൈ​വ​റാ​യ താ​ജു​ദീ​നാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. രാ​ജ​പാ​ള​യം സ്വ​ദേ​ശി​യും പു​ന​ലൂ​രി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു​മാ​യ യു​വാ​വാ​ണ് ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള ആ​റ്റി​ലേ​ക്ക് ചാ​ടാ​ൻ ശ്ര​മി​ച്ച​ത്.

പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ പി​ടി​ച്ചു​ക​യ​റി ചാ​ടാ​ൻ ആ​യു​ന്ന​തി​നി​ടെ ക​ണ്ടു​നി​ന്ന താ​ജു​ദീ​ൻ ഓ​ടി​യെ​ത്തി യു​വാ​വി​ന്‍റെ ഷ​ർ​ട്ടി​ന്‍റെ കോ​ള​റി​ൽ പി​ടി​ച്ച് പാ​ല​ത്തി​ലേ​ക്ക് വ​ലി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജോ​ലി ചെ​യ്യു​ന്ന നാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു.

Kerala

മാ​ലി​ന്യം ക​ല​ര്‍​ന്ന കു​പ്പി​വെ​ള്ളം കു​ടി​ച്ചു; യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

കൊ​ല്ലം: മാ​ലി​ന്യം ക​ല​ര്‍​ന്ന കു​പ്പി​വെ​ള്ളം കു​ടി​ച്ച യു​വാ​വ് ആ​ശു​പ​ത്രി​യി​ല്‍. കൊ​ല്ലം ക​ണ്ട​ച്ചി​റ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് വാ​ങ്ങി​യ കു​പ്പി​വെ​ള്ള​ത്തി​ലാ​ണ് മാ​ലി​ന്യം ക​ണ്ടെ​ത്തി​യ​ത്.

വെ​ള്ളം കു​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ര​ഞ്ജി​ത്തി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നെ​ത്തു​ന്ന കു​പ്പി​വെ​ള്ള​മാ​ണ് ക​ണ്ട​ച്ചി​റ​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്.

ഇ​ത് കു​ടി​ച്ച ഉ​ട​നെ ര​ഞ്ജി​ത്തി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ള്ള​ത്തി​ല്‍ വെ​ളു​ത്ത പാ​ട​ക​ളും മാ​ലി​ന്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Kerala

കൊ​ല്ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത് സീ​രി​യ​ൽ കി​ല്ല​റെ​ന്ന് സം​ശ​യം; അ​റ​സ്റ്റ് വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ

കൊ​ല്ലം: കൊ​ല്ലം ക​മ്മി​ഷ​ണ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ക​ട​ത്തി​ണ്ണ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് ത​ക്ക​ല സ്വ​ദേ​ശി വി​ജു​വാ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജേ​ന്ദ്ര​ൻ എ​ന്ന വ​യോ​ധി​ക​ൻ ആ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട​ത്.

മേ​യ് 24ന് ​രാ​ത്രി ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട് വാ​ൽ​പാ​റ​യി​ൽനി​ന്നാ​ണ് പ്ര​തി​യെ സി​റ്റി ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ വി​ജു സീ​രി​യ​ൽ കി​ല്ല​ർ ആ​ണോയെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ഏ​പ്രി​ൽ 19ന് ​ന​ട​ന്ന സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഏ​പ്രി​ലി​ൽ കൊ​ല്ല​പ്പെ​ട്ട വ​യോ​ധി​ക​നും ക​ട​ത്തി​ണ്ണ​ക​ളി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​യാ​ളാ​ണ്.

ര​ണ്ടു കേ​സു​ക​ളി​ലെ​യും സ​മാ​ന​ത​ക​ളാണ് പ്രതി ഇയാൾ തന്നെയാണോയെന്നു സംശയിക്കാൻ കാരണം. നി​ല​വി​ൽ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​ക കേ​സി​ലാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ മറ്റേ കേ​സി​ലും വ്യ​ക്ത​ത വ​രു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

 

Kerala

കൊ​ല്ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പു​ന​ലൂ​ർ പ​ത്ത​നാ​പു​രം പാ​ത​യി​ൽ ക​ട​ക്കാ​മ​ണ്ണി​ലാ​യി​രു​ന്നു അ​പ​ക​ടം.

കോ​ന്നി കു​ന്ന​ണ്ണൂ​ർ നെ​ടി​യ​കാ​ലാ​യി​ൽ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ(55) ആ​ണ് മ​രി​ച്ച​ത്. ഗു​രു​വാ​യൂ​രി​ൽ നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് പോ​യ സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സാ​ണ് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പു​ന​ലൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സും പു​ന​ലൂ​രി​ൽ നി​ന്നും പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്മ​യി​ലി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

പോ​ലീ​സു​കാ​ര​ന്‍റെ ബു​ള്ള​റ്റ് ക​ത്തി​ച്ച സം​ഭ​വം; ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ

കൊ​ല്ലം: അ​ഞ്ച​ലി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബു​ള്ള​റ്റ് ക​ത്തി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ പി​ടി​യി​ൽ. ശൂ​ര​നാ​ട് സ്വ​ദേ​ശി ആ​ര​തി, ഇ​ടു​ക്കി സ്വ​ദേ​ശി ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. അ​ഞ്ച​ൽ പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ർ​ച്ച​ൽ പാ​ല​വി​ള വീ​ട്ടി​ൽ വി​വേ​കി​ന്‍റെ ബൈ​ക്ക് ആ​ണ് പ്ര​തി​ക​ൾ ക​ത്തി​ച്ച​ത്. വി​വേ​കും ആ​ര​തി​യും ത​മ്മി​ലു​ള്ള വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​മാ​ണ് ബൈ​ക്ക് ക​ത്തി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് ബൈ​ക്ക് ക​ത്തി​ച്ച​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചി​ത്ര​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത കി​ട്ടാ​ത്ത​തി​നാ​ൽ ആ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. യു​വ​തി​ക​ളെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ ക​ണ്ടെ​ത്തി​യ​താ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വാ​യ​ത്.

യു​വ​തി ഗൂ​ഗി​ൾ പേ ​വ​ഴി ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് പ​ണം ന​ൽ​കി​യി​രു​ന്നു. ഇ​താ​ണ് പോ​ലീ​സി​ന് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ച​ത്. അ​തേ​സ​മ​യം, പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ ആ​ര​തി​യെ വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

വ​ടം​വ​ലി ബു​ക്ക് ചെ​യ്യാ​നെ​ത്തി​യ അ​ജ്ഞാ​ത​ർ നാ​ട്ടു​കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ

കൊ​ല്ലം: പു​ന​ലൂ​രി​ൽ വ​ടം​വ​ലി സം​ഘ​ത്തെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​വ​ർ നാ​ട്ടു​കാ​രാ​യ നാ​ലു​പേ​രെ വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ചു. പു​ന​ലൂ​ർ തോ​ളി​ക്കോ​ട്ട് ആ​ണ് സം​ഭ​വം. തോ​ളി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ത​ങ്ക​ച്ച​ൻ, അ​ഖി​ൽ, ബി​പി​ൻ, ഹ​രി എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ഴി​യ​രി​കി​ൽ സം​സാ​രി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ. കാ​റി​ലെ​ത്തി​യ അ​പ​രി​ചി​ത​രാ​യ യു​വാ​ക്ക​ൾ മൊ​ബൈ​ലി​ൽ സ്ഥ​ല​വാ​സി​യാ​യ ഒ​രാ​ളു​ടെ ഫോ​ട്ടോ കാ​ണി​ച്ച് ഇ​യാ​ളു​ടെ വീ​ട​ന്വേ​ഷി​ച്ചു.

വ​ടം​വ​ലി​ക്കാ​യി ബു​ക്ക് ചെ​യ്യാ​ൻ വ​ന്ന​താ​ണെ​ന്നാ​യി​രു​ന്നു കാ​റി​ലെ​ത്തി​യ​വ​ർ പ​റ​ഞ്ഞ​ത്. സം​സാ​ര​ത്തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. നാ​ലു​പേ​രെ​യും വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം അ​ജ്ഞാ​ത സം​ഘം കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

നി​ല​വി​ളി കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ത​ങ്ക​ച്ച​ൻ, അ​ഖി​ൽ എ​ന്നി​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ‌​ജി​ത​മാ​ക്കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Kerala

ലഹരിയിൽ കൊല്ലം നഗരത്തിൽ പോലീസ് ജീപ്പ് തടഞ്ഞ് യുവാവ്

കൊല്ലം: ലഹരിയിൽ കൊല്ലം നഗരത്തിൽ യുവാക്കളുടെ വിളയാട്ടം. രണ്ടു യുവാക്കളാണ് മദ്യ-മയക്കുമരുന്നു ലഹരിയിൽ ഇന്നു രാവിലെ നഗരമധ്യത്തിൽ ബഹളംകൂട്ടിയത്. ശല്യം അസഹ്യമായതോടെ വ്യാപാരികൾ പോലീസിനെ വിളിച്ചുവരുത്തി. എന്നാൽ, പോലീസ് എത്തിയതോടെ യുവാക്കളുടെ മട്ടുമാറി.

ഒരാൾ പോലീസിനെ വെല്ലുവിളിച്ച് റോഡിൽ കിടപ്പായി. മാറാൻ പറഞ്ഞിട്ടു വഴങ്ങാതെ വന്നതോടെ പോലീസ് ലഹരി വിടാൻ വെള്ളമൊഴിച്ചു കുളിപ്പിച്ചു. ഇതോടെ ആ വെള്ളത്തിൽ കിടന്നു. തുടർന്നു പോലീസ് ജീപ്പിനു മുന്നിലായി യുവാവിന്‍റെ പ്രകടനം. ജീപ്പ് തടഞ്ഞ് റോഡിൽ കിടപ്പായി.

പോലീസ് പലതവണ ആവശ്യപ്പെട്ടും യുവാവ് റോഡിൽനിന്നോ ജീപ്പിനു മുന്നിൽനിന്നോ മാറാൻ തയാറായില്ല. ഒടുവിൽ പോലീസ് ബലം പ്രയോഗിക്കാൻ ഒരുങ്ങിയതോടെ ഇയാൾ ആത്മഹത്യഭീഷണി മുഴക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസ് ഇയാളെ റോഡിൽനിന്നു മാറ്റിയത്.

Kerala

പി​ണ​റാ​യി ജ​ന​ങ്ങ​ളെ വെ​റു​പ്പി​ച്ചു; ‌‌‌ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ കൊ​ല്ലം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം. ജ​ന​വി​കാ​രം മാ​നി​ച്ച് പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ക്ക​രു​തെ​ന്നാ​ണ് യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന പ്ര​ധാ​ന ആ​വ​ശ്യം.

പി​ണ​റാ​യി​യു​ടെ ഭാ​ഷ​യും ശൈ​ലി​യും ജ​ന​ങ്ങ​ളെ വെ​റു​പ്പി​ച്ചു​വെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. പാ​ർ​ട്ടി സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. എം.​വി. ഗോ​വി​ന്ദ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​മു​ണ്ടാ​യി.

പി​ണ​റാ​യി​യെ പ്ര​തി​പ​ക്ഷ​നേ​താ​വാ​ക്കാ​ന​ല്ല ജ​ന​വി​ധി​യെ​ന്നും തീ​രു​മാ​നം തി​രു​ത്താ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. 62 വ​യ​സു​ള്ള വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മ്പോ​ൾ പ്രാ​യാ​ധി​ക്യ​വും അ​നാ​രോ​ഗ്യ​വു​മു​ള്ള പ്ര​തി​പ​ക്ഷ​നേ​താ​വ് വ​രു​ന്ന​ത് ജ​ന​ങ്ങ​ളെ കൊ​ഞ്ഞ​നം​കു​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് വി​മ​ർ​ശ​ന​മു​ണ്ടാ​യി.

തീ​രു​മാ​നം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ ബി​ജെ​പി നേ​താ​വ് വി. ​മു​ര​ളീ​ധ​ര​ൻ പ്ര​തി​പ​ക്ഷ​നേ​താ​വാ​കും. പി​ണ​റാ​യി​യെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

 

 

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

കൊ​ല്ലം: ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് ക​ര​യാ​ള​ർ​മെ​ത്ത് സ്വ​ദേ​ശി കു​ഞ്ഞ​മ്മ(54)​ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

ര​ണ്ട് മാ​സം മു​ൻ​പാ​ണ് കു​ഞ്ഞ​മ്മ​യ്ക്ക് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. കു​ഞ്ഞ​മ്മ ആ​ര്യ​ങ്കാ​വ് കു​ളി​ർ​കാ​ടി​ൽ കോ​ലി​ഞ്ചി കൃ​ഷി​യി​ട​ത്തി​ലെ ഷെ​ഡി​ൽ രാ​ത്രി കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ പു​ലി വ​ള​ർ​ത്തു​നാ​യ​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് കു​ഞ്ഞ​മ്മ​യ്ക്ക് നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പി​ന്നാ​ലെ മെ​യ് ര​ണ്ടി​ന് പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കു​ഞ്ഞ​മ്മ​യെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.

ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്‌​ച ആ​യി​രു​ന്നു മ​ര​ണം. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് കു​ഞ്ഞ​മ്മ​യു​ടെ മ​ര​ണം പേ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്നാ​ണെ​ന്ന് ജി​ല്ലാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥി​രീ​ക​ര​ണം.

Kerala

കൊ​ല്ല​ത്ത് 177 എം​ഡി​എം​എ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

കൊ​ല്ലം: ഓ​ല​യി​ൽ​ക്ക​ട​വി​ലെ വീ​ട്ടി​ൽ നി​ന്ന് 177 എം​ഡി​എം​എ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. കൊ​റി​യ​ർ വ​ഴി ക​ച്ച​വ​ടം ന​ട​ത്താ​ൻ ശ്ര​മി​ച്ച 100 ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ പ്ര​ണ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. എം​ഡി​എം​എ ഗു​ളി​ക​ക​ൾ ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം കൊ​റി​യ​ർ പാ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

പ്ര​ണ​വി​ന്‍റെ കൂ​ട്ടാ​ളി​യാ​യ അ​മ്മ​ൻ​ന​ട സ്വ​ദേ​ശി വി​ഷ്ണു​വി​നെ രാ​വി​ലെ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​ണ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ ല​ഭി​ച്ച​ത്.

Kerala

തു​ണി​ക്ക​ട കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം; പ്ര​തി​ക​ൾ പി​ടി​യി​ൽ

നൂ​റ​നാ​ട്: തു​ണി​ക്ക​ട കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നം​ഗ സം​ഘം നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി ജ​യ​രാ​ജ് (38), പ​ത്ത​നം​തി​ട്ട പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ബി​ജു (54), കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മേ​യ് 12ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ചാ​രും​മൂ​ട് ജം​ഗ്ഷ​നി​ലെ പാ​ത​യോ​ര​ത്തു​ള്ള ക​ട കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ പ്ര​തി​ക​ൾ 60,000 രൂ​പ വി​ല വ​രു​ന്ന തു​ണി​ക​ൾ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ നൂ​റ​നാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. പ്ര​തി​ക​ൾ നേ​ര​ത്തെ​യും നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Kerala

പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി

കൊ​ല്ലം: സി​ബി​എ​സ്ഇ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഒ​രു വി​ഷ​യ​ത്തി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. കൊ​ല്ലം ചി​റ​ക്ക​ര ഇ​ട​വ​ട്ടം സ്വ​ദേ​ശി പ്ര​ജൂ​ബ് പ്ര​കാ​ശ് ആ​ണ് മ​രി​ച്ച​ത്.

വ​ർ​ക്ക​ല അ​യി​രൂ​ർ എം​ജി​എം മോ​ഡ​ൽ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി ആ​യി​രു​ന്നു പ്ര​ജൂ​ബ് പ്ര​കാ​ശ്. പ​രീ​ക്ഷാ​ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ 'ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056)

Kerala

കൊ​ല്ല​ത്ത് തു​ണി​ക്ക​ട​യി​ൽ വ​ൻ തീ​പി​ടി​ത്തം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കൊ​ല്ലം: ചാ​മ​ക്ക​ട മാ​ർ​ക്ക​റ്റി​നു സ​മീ​പ​ത്തെ തു​ണി​ക്ക​ട​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം. വ​ട​യാ​റ്റു​കോ​ട്ട​യി​ലെ റൊ​മാ​ൻ​സ് എ​ന്ന തു​ണി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്‌​ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ഏ​ഴോ​ളം ഫ​യ​ർ​ഫോ​ഴ്സ് എ​ഞ്ചി​നു​ക​ളെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണ്. സു​ര​ക്ഷാ മു​ൻ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി​ബ​ന്ധം ഉ​ൾ​പ്പ​ടെ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് സെ​യ്ദ് അ​ലി പി​ടി​യി​ൽ; നി​ർ​ണാ​യ​ക​മാ​യ​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ന്ന് മോ​ഷ​ണം പോ​യ ഇ​രു​ച​ക്ര വാ​ഹ​ന​ത്തെ കു​റി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത് സ്ഥി​രം മോ​ഷ്ടാ​വ്. പ​ള്ളി​മ​ൺ വ​ട്ട​വി​ള​യി​ൽ ര​ജീ​ല മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന സെ​യ്ദ് അ​ലി ആ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​പ്രി​ൽ 30ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ട്ടി​യം മു​ഖ​ത്ത​ല ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​മാ​ണ് സെ​യ്ദ് അ​ലി മോ​ഷ്ടി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വ് സെ​യ്ദ് അ​ലി ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

മോ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ന്ധ​നം തീ​ർ​ന്നാ​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ന്ന​താ​ണ് പ്ര​തി​യു​ടെ രീ​തി. വാ​ഹ​ന​മോ​ഷ​ണ​ത്തി​ന് പു​റ​മെ ല​ഹ​രി​ക്ക​ട​ത്തു​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കൊ​ല്ല​ത്ത് യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച എ​ട്ടം​ഗ സം​ഘം പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. തൃ​ക്ക​ട​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ന​വീ​ന്‍ (33), സു​ഹൃ​ത്ത് ഡൊ​മി​നി​ക് (35) എ​ന്നി​വ​ർ‌​ക്ക് നേ​രെ​യാ​ണ് എ​ട്ടം​ഗ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ഓ​ടെ ആ​യി​രു​ന്നു ആ​ക്ര​മ​ണം. മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. അ​ച്ചു അ​ശോ​ക് (36), മ​ഹേ​ഷ് (37), സു​നീ​ഷ് (36), അ​രു​ണ്‍ (45), ശ്യാം (37), ​ആ​ദ​ര്‍​ശ് (26), സൂ​ര്യ അ​ജി​ത്ത് (23), ശ്രീ​നാ​ഥ് (45) എ​ന്നി​വ​രാ​ണ് സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​ത്.

കു​പ്പ​ണ​യി​ലെ വാ​യ​ന​ശാ​ല​യ്ക്ക് മു​ന്നി​ൽ കാ​ത്തു​നി​ന്ന പ്ര​തി​ക​ൾ ന​വീ​നും സു​ഹൃ​ത്ത് ഡൊ​മി​നി​ക്കും എ​ത്തി​യ​പ്പോ​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ അ​ച്ചു അ​ശോ​ക് ക​മ്പി​വ​ടി​കൊ​ണ്ട് ന​വീ​ന്‍റെ തോ​ളി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡൊ​മി​നി​ക്കി​ന്‍റെ മൂ​ക്കി​നും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Kerala

ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് സ്വ​ർ​ണം ത​ട്ടാ​ൻ‌ ശ്ര​മം; പോ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ

കൊ​ല്ലം: കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ.

ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി സ്വ​ദേ​ശി അ​വി​നാ​ഷ് സു​രേ​ന്ദ്ര​ൻ (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ കെ​എ​പി അ​ടൂ​ർ ബ​റ്റാ​ലി​യ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കും മു​ൻ​പ് പ​രാ​തി​ക്കാ​രി അ​മ്മ​യു​ടെ ഫോ​ണി​ലെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ അ​വി​നാ​ഷ് സ്വ​ന്തം ഫോ​ണി​ലേ​ക്ക് പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് സൃ​ഷ്ടി​ച്ച് ചി​ത്ര​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക്കും മാ​താ​വി​നും അ​യ​ച്ചു. ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രു​മാ​യി താ​ൻ ബ​ന്ധ​പ്പെ​ട്ടെ​ന്നും 15 പ​വ​ൻ സ്വ​ർ​ണം ന​ൽ​കി​യാ​ൽ ഇ​ത് ത​ട​യാ​മെ​ന്നും പ്ര​തി കു​ടും​ബ​ത്തെ അ​റി​യി​ച്ചു.

പി​ന്നാ​ലെ കു​ടും​ബം പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​വി​നാ​ഷ് പി​ടി​യി​ലാ​കു​ന്ന​ത്. ഇ​യാ​ളെ സേ​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

 

Kerala

കൊ​ല്ല​ത്ത് പ​ത്തു​വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു

കൊ​ല്ലം: പോ​രു​വ​ഴി​യി​ൽ 10 വ​യ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു. പോ​രു​വ​ഴി ന​ടു​വി​ലേ​മു​റി​യി​ൽ ജി​ബി ക​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദേ​വ​ന​ന്ദി​നാ​ണ് ഇ​ന്ന​ലെ സൂ​ര്യാ​ത​പ​മേ​റ്റ​ത്.

ദേ​വാ​ന​ന്ദി​ന്‍റെ കൈ​യ്ക്കും തോ​ളി​നും അ​ട​ക്കം പൊ​ള്ള​ലേ​റ്റു. കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ടി​ന് പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് സം​ഭ​വം. കൈ​ക്കും തോ​ളി​നും താ​ടി​യു​ടെ ഭാ​ഗ​ത്തു​മാ​ണ് പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്.

തോ​ളി​ന്‍റെ ഭാ​ഗ​ത്താ​ണ് കൂ‌​ടു​ത​ൽ പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല.

Kerala

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞു; യു​വാ​വ് പി​ടി​യി​ൽ

കൊ​ല്ലം: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ച്ചു​ക​ട​ന്നു​ക​ള​ഞ്ഞ യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി യ​ദു​കൃ​ഷ്ണ​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​നി​യു​ടെ മാ​ല​യാ​ണ് പ്ര​തി പൊ​ട്ടി​ച്ചെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്. യു​വ​തി ഇ​ള​മ്പ​ലി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​യെ ക​ണ്ട​ത്. യു​വ​തി​യെ കാ​ണാ​നാ​ണ് പ്ര​തി സ്ഥ​ല​ത്തെ​ത്തി​യ​ത്.

യു​വ​തി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​രാ​തി​ക്കാ​രി​യും യ​ദു​കൃ​ഷ്ണ​നും ഒ​രു​മി​ച്ച് ന​ട​ന്നു​പോ​കു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

 

Kerala

വ​യോ​ധി​ക​ൻ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ; സൂ​ര്യാ​ഘാ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്ന് സം​ശ​യം

കൊ​ല്ലം: വ​യോ​ധി​ക​നെ കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം കു​ന്നി​ക്കോ​ട് ഞാ​റാ​ക്കാ​ട് തെ​ങ്ങി​ൻ ത​റ​യി​ൽ ബേ​ബി ഫി​ലി​പ്പി​ന്‍റെ (85) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ട‌െ​ത്തി​യ​ത്. രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും കൃ​ഷി​ട​ത്തി​ലേ​ക്ക് പോ​യ​താ​ണ് ബേ​ബി.

11.30 ന് ​സ​മീ​പ​ത്ത് കൃ​ഷി​പ്പ​ണി​ക്ക് എ​ത്തി​യ​വ​രാ​ണ് വെ​യി​ല​ത്ത് വീ​ണു​കി​ട​ക്കു​ന്ന ബേ​ബി​യെ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ കു​ന്നി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​തേ​സ​മ​യം ബേ​ബി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.

Kerala

ആ​ർ​എ​സ്പി കാ​ലു​വാ​രി​യോ?; ബി​ന്ദു കൃ​ഷ്ണ​യെ തോ​ൽ​പ്പി​ക്കാ​ൻ ശ്ര​മ​മെ​ന്ന് പ​രാ​തി

കൊ​ല്ലം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്ണ​യെ തോ​ൽ​പ്പി​ക്കാ​ൻ ആ​ർ​എ​സ്പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി. മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ളു​മാ​യി ആ​ർ​എ​സ്പി​യി​ലെ ചി​ല​ർ ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

കൊ​ല്ലം ബീ​ച്ച് റോ​ഡി​ലെ ഹോ​ട്ട​ലി​ൽ​വ​ച്ച് ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച‌ ന​ട​ത്തി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ക​ലാ​ശ​ക്കൊ​ട്ട് ന​ട​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​ണ് ഇ​വ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബി​ന്ദു കൃ​ഷ്‌​ണ കെ​പി​സി​സി​ക്കും ആ​ർ​എ​സ്പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗവും ഒ​രു മു​ൻ കൗ​ൺ​സി​ല​റും ആ​ർ​എ​സ്പി​യു​ടെ കൊ​ല്ലം സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ് ച​ർ​ച്ച ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​മ്പ് ആ​ർ​എ​സ്പി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ നി​ന്ന് മാ​റ്റി​യി​രു​ന്നു.

Kerala

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

കൊല്ലം: അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.

സംസ്ഥാനത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപാനുഭവ വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്‌ഥാവകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

Kerala

വൈ​ബ്രേ​റ്റ​ർ മെ​ഷീ​നി​ൽ​നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു; വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: വൈ​ബ്രേ​റ്റ​ർ മെ​ഷീ​നി​ൽ​നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ പ​ത്തി​ന് കൊ​ല്ല​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കൊ​ടു​വി​ള കൊ​ച്ചു​പ്ലാ​മൂ​ട് ആ​ദി​ഭ​വ​നി​ൽ ര​തീ​ഷി​ന്‍റെ​യും അ​മൃ​ത​യു​ടെ​യും മ​ക​ൻ ആ​ദി​ദേ​വ് (12) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​സ​മ​യ​ത്ത് ആ​ദി​ദേ​വി​ന്‍റെ സ​ഹോ​ദ​രി ആ​ർ​ദ്ര മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ഹോ​ദ​ര​നെ അ​ന്വേ​ഷി​ച്ച് എ​ത്തി​യ ആ​ർ​ദ്ര​യാ​ണ് വീ​ടി​നോ​ട് ചേ​ർ​ന്ന ഷെ​ഡി​നു​ള്ളി​ൽ പൊ​ള്ള​ലേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ദി​ദേ​വി​നെ ക​ണ്ടെ​ത്തി​യ​ത്.

ആ​ർ​ദ്ര​യു​ടെ ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ​ത​ന്നെ ആ​ദി​ദേ​വി​നെ കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ൺ​ക്രീ​റ്റ് ക​രാ​റു​കാ​ര​നാ​ണ് ആ​ദി​ദേ​വി​ന്‍റെ അ​ച്ഛ​ൻ ര​തീ​ഷ്.

Kerala

ഉ​ത്സ​വ​ത്തി​നി​ടെ വ​ടി​വാ​ളു​മാ​യി യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; പോ​ലീ​സ് കേ​സെ​ടു​ത്തു

കൊ​ല്ലം: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ വ​ടി​വാ​ളു​മാ​യി പ​രാ​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ണ്ട​റ അം​ബി​പൊ​യ്ക ദേ​വി​ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ കു​ണ്ട​റ സ്വ​ദേ​ശി അ​ജോ​യ് അ​ശോ​ക​നെ​തി​രെയാണ് കേ​സെ​ടു​ത്തത്.

ത​ന്‍റെ സ​ഹോ​ദ​ര​ൻ മ​രി​ച്ച​തി​നാ​ൽ ഉ​ത്സ​വം ന​ട​ത്ത​രു​തെ​ന്ന് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ വ​ടി​വാ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റ് ര​ണ്ട് പേ​ർ കൂ​ടി അ​ക്ര​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം മൂ​ന്ന് പേ​രും സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. ര​ണ്ട് മാ​സം മു​ൻ​പ് അ​ജോ​യ് അ​ശോ​ക​ന്‍റെ സ​ഹോ​ദ​ര​ൻ അ​ക്ഷ​യ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​ന് മു​ൻ​പും ക്ഷേ​ത്ര ക​മ്മി​റ്റി​ക്കാ​രി​ൽ ഒ​രാ​ളു​മാ​യി അ​ജോ​യ് വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

സം​സ്ഥാ​നം ചു​ട്ടു​പൊ​ള്ളു​ന്നു; ര​ണ്ട് ജി​ല്ല​ക​ളി​ൽ ഒ​ഴി​കെ താ​പ​നി​ല മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് വ​ർ​ധി​ക്കു​ന്നു. പ​ക​ൽ സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ‌ നി​ർ​ദേ​ശ​മു​ണ്ട്. ഇ​ടു​ക്കി​യും വ​യ​നാ​ടും ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ് നി​ല​വി​ലു​ണ്ട്.

പാ​ല​ക്കാ​ട് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​ർ​ന്നേ​ക്കും. തി​ങ്ക​ളാ​ഴ്ച പാ​ല​ക്കാ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 39.2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല​യാ​ണ്. കൊ​ല്ല​ത്ത് 39 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 36 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യും താ​പ​നി​ല ഉ​യ​രാം.

 

 

Kerala

കൊ​ല്ല​ത്ത് ആം​ബു​ല​ൻ​സ് ടോ​റ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു

കൊ​ല്ലം: രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ വ​ഴി ആം​ബു​ല​ൻ​സ് ടോ​റ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശാ​സ്താം​കോ​ട്ട പോ​രു​വ​ഴി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ റ​ഹീ​മി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​ബ​നേ​സ​ർ സ്കൂ​ൾ ഭാ​ഗ​ത്ത് വെ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട രോ​ഗി​യു​മാ​യി ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. പാ​ല​ത്തും​ക​ട​വ് റോ​ഡി​ൽ നി​ന്നും ഇ​ട​യ്ക്കാ​ട് ജം​ഗ്ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ഴാ​ണ് ടോ​റ​സ് ലോ​റി​യി​ലി​ടി​ച്ച​ത്.

ച​ക്കു​വ​ള്ളി​യി​ൽ നി​ന്നും ക​ല്ലു​കു​ഴി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി. ലോ​റി​യു​ടെ വ​ശ​ത്തേ​ക്ക് ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു ക​യ​റി​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ റ​ഹീ​മി​നെ​യും ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യെ​യും ഉ​ട​ൻ ത​ന്നെ ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആം​ബു​ല​ൻ​സി​ന്‍റെ മു​ൻ​ഭാ​ഗം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു.

Kerala

കൊല്ലത്ത് വോട്ടു ചെ​യ്യാ​നെ​ത്തി​യ ര​ണ്ടുപേ​ര്‍ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു

കൊ​ല്ലം: വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ര​ണ്ട് പേ​ര്‍​കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ത്ത​നാ​പു​രം ത​ല​വൂ​ർ കു​രാ ആ​രോ​മ​ൽ നി​വാ​സി​ൽ മോ​ഹ​ന​ന​ൻ ആ​ചാ​രി(61), കൊ​ല്ലം ക​ട​പ്പാ​ക്ക​ട കു​ള​ങ്ങ​ര വീ​ട്ടി​ൽ സ​ര​ള എ​ന്നി​വ​രാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

കു​രാ ഗ​വ എ​ൽ​പി​എ​സി​ലെ 72-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്ത ശേ​ഷം തി​രി​കെ ന​ട​ന്ന് പോ​ക​വെ മോ​ഹ​ന​ന​ൻ ആ​ചാ​രി റോ​ഡി​ൽ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ അ​നു. മ​ക്ക​ൾ. ആ​രോ​മ​ൽ, ആ​തി​ര. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12. 30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

ക​ട​പ്പാ​ക്ക​ട ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ൽ വൈ​കി​ട്ട് അ​ഞ്ചോ​ടേ വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ സ​ര​ള കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 12ന്.

Kerala

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ വ്യാ​ജ പാ​സ്; മ​ണ്ണ് ക​ട​ത്തി​യ ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ്

കൊ​ല്ലം: കൊ​ടു​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ വ്യാ​ജ പാ​സ് ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് ക​ട​ത്തി​യ ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൂ​ന്ന് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ശൂ​ര​നാ​ട് കെ​സി​റ്റി മു​ക്കി​ൽ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ വ്യാ​ജ സീ​ലും ഒ​പ്പും പ​തി​പ്പി​ച്ച വ്യാ​ജ പാ​സ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ണ്ണ് ക​ട​ത്ത്.

പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് സി​ദ്ധാ​ർ​ഥ ഭ​വ​ന​ത്തി​ൽ അ​ഖി​ൽ സി​ദ്ധാ​ർ​ഥ്, പോ​രു​വ​ഴി ഇ​ട​യ്ക്കാ​ട് സ​ജി നി​വാ​സി​ൽ അ​ഭി​ദേ​വ് എ​ന്നീ വാ​ഹ​ന ഉ​ട​മ​ക​ളെ​യും, തൊ​ടി​യൂ​ർ ഐ​ക്ക​ര​വി​ള​യി​ൽ സ​ഞ്ജു, പ​താ​രം ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷ്, തെ​ങ്ങ​മം പ്ലാ​വി​ള​യി​ൽ വീ​ട്ടി​ൽ ര​തീ​ഷ് എ​ന്നി​വ​രെയും പ്രതികളാക്കി പോലീസ് കേസെടുത്തു. 

ഇ​തി​ൽ ര​ണ്ട് പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ്യാ​ജ പാ​സ് ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് ക​ട​ത്തു​ന്ന മാ​ഫി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്നും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

Kerala

കാ​ർ ഓ​ടി​ച്ച​ത് സി​പി​എം നേ​താ​വി​ന്‍റെ മ​ക​ൻ; ‌അ​പ​ക​ട​ത്തെ രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ബി​ന്ദു കൃ​ഷ്ണ

കൊ​ല്ലം: യു​ഡി​എ​ഫി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ കാ​റി​ടി​ച്ച് ഹോ​ക്കി താ​ര​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കൊ​ല്ല​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്ണ. അ​പ​ക​ട​ത്തെ സി​പി​എം രാ​ഷ്ട്രീ​യ വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ബി​ന്ദു കൃ​ഷ്ണ ആ​രോ​പി​ച്ചു.

ത​ന്‍റെ മ​ക​നാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്നു​വെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ന്‍റെ മ​ക​ന്‍റെ പേ​രി​ലു​ള്ള വാ​ഹ​നം ഓ​ടി​ച്ച​ത് സ​ഹ​പാ​ഠി​യാ​യ ദേ​വ​ന​ന്ദ​ൻ ആ​ണെ​ന്നും ബി​ന്ദു കൃ​ഷ്ണ വ്യ​ക്ത​മാ​ക്കി. ‌‌

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പ്രാ​ദേ​ശി​ക സി​പി​എം നേ​താ​വി​ന്‍റെ മ​ക​ൻ ആ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്നും, ഇ​യാ​ൾ തു​ട​ക്കം മു​ത​ൽ ത​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​റി​യി​ച്ചു.വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് വോ​ട്ട​ർ​മാ​ർ മ​റു​പ​ടി ന​ൽ​കു​മെ​ന്നും ബി​ന്ദു കൃ​ഷ്ണ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

കൊ​ല്ല​ത്ത് യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രു​ടെ കാ​ര്‍ ഇ​ടി​ച്ച് കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വം; ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സ്

കൊ​ല്ലം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു കൃ​ഷ്ണ​യു​ടെ മ​ക​ന്‍റെ പേ​രി​ലു​ള്ള കാ​ര്‍ ഇ​ടി​ച്ച് കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഡ്രൈ​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സി​ന്‍റേ​താ​ണ് ന​ട​പ​ടി.

ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 281, 125 (a), 125 (b), മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ആ​ക്ട് 1988 ലെ 134 (a), 134 (b) ​വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​മി​ത​വേ​ഗ​ത​യി​ലും അ​ശ്ര​ദ്ധ​വു​മാ​യാ​ണ് പ്ര​തി വാ​ഹ​നം ഓ​ടി​ച്ച​തെ​ന്ന് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു​ണ്ട്. KL 16 R 2935 ന​മ്പ​ര്‍ കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നും എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്നു. പ്ര​തി നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ഹോ​ക്കി താ​ര​ങ്ങ​ളാ​യ ചി​ന്നു ല​ക്ഷ്മി (13), ധ​ന​ല​ക്ഷ്മി (13) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ര്‍ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി ഇ​രു​വ​രെ​യും ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​രു​വ​രും തെ​റി​ച്ച് കാ​യ​ലി​ല്‍ വീ​ണു. ചി​ന്നു ല​ക്ഷ്മി​യു​ടെ ത​ല​യ്ക്ക് മു​റി​വും ന​ട്ടെ​ല്ലി​ലെ അ​സ്ഥി​ക്ക് പൊ​ട്ട​ലും ഇ​ട​ത് കൈ​ക്കും വാ​രി​യെ​ല്ലി​നും താ​ടി​യെ​ല്ലി​നും പൊ​ട്ട​ലും ഉ​ണ്ടാ​യി. ഇ​തി​ന് പു​റ​മേ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വും സം​ഭ​വി​ച്ചു.

ധ​ന​ല​ക്ഷ്മി​യു​ടെ ഇ​ട​ത് കാ​ലി​ന് മു​റി​വും പൊ​ട്ട​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ട​ത് തു​ട ഭാ​ഗ​ത്ത് അ​സ്ഥി​ക്ക് പൊ​ട്ട​ലും ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും മു​റി​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ചി​ന്നു​ല​ക്ഷ്മി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട് എ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up