കൊല്ലം: യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർഎസ്പി പ്രാദേശിക നേതാക്കൾ ശ്രമിച്ചെന്ന് പരാതി. മുതിർന്ന സിപിഎം നേതാക്കളുമായി ആർഎസ്പിയിലെ ചിലർ ചർച്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിൽവച്ച് ഇവർ കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കലാശക്കൊട്ട് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇവർ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിൽ ബിന്ദു കൃഷ്ണ കെപിസിസിക്കും ആർഎസ്പി സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്.
സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഒരു മുൻ കൗൺസിലറും ആർഎസ്പിയുടെ കൊല്ലം സൗത്ത് ലോക്കൽ സെക്രട്ടറിയുമാണ് ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർഎസ്പി ലോക്കൽ സെക്രട്ടറിയെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു.
Tags : election controversy bindu krishna kollam udf rsp