Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rsp

നാ​ളെ​യും ഒ​രു​മി​ച്ച് നീ​ങ്ങേ​ണ്ട​ത് കൊ​ണ്ട് നാ​ട​ൻ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യു​ന്നി​ല്ല; ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം വൈ​കു​ന്ന​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ.

ഇ​ന്ന​ലെ വ​രെ ഒ​രു​മി​ച്ച് നീ​ങ്ങി​യ​തു​കൊ​ണ്ടും നാ​ളെ​യും ഒ​രു​മി​ച്ച് നീ​ങ്ങേ​ണ്ട​തു കൊ​ണ്ടും ന​ല്ല നാ​ട​ൻ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യു​ന്നി​ല്ല. വ​ലി​യ വി​ജ​യ​ത്തി​ന്‍റെ ശോ​ഭ കെ​ടു​ത്താ​തെ പോ​കേ​ണ്ട​താ​യി​രു​ന്നു. ഇ​നി​യും വൈ​കി​പ്പി​ക്ക​രു​ത് എ​ന്നാ​ണ് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഘ​ട​ക ക​ക്ഷി​ക​ൾ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞ​ത് സാ​ങ്കേ​തി​ക​മാ​യി ശ​രി​യാ​ണ്. പ​ക്ഷേ എം.​എം. ഹ​സ​ന് മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല. ഞ​ങ്ങ​ളും വെ​ള്ളം കോ​രി​യ​താ​ണെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു

International

നേപ്പാളിൽ ആർഎസ്പിക്ക് 182 സീറ്റ്

കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ അ​​ധി​​കാ​​രം പി​​ടി​​ച്ച രാ​​ഷ്‌​​ട്രീ​​യ സ്വ​​ത​​ന്ത്ര പാ​​ർ​​ട്ടി​​ക്ക് (ആ​​ർ​​എ​​സ്പി) 182 സീ​​റ്റ്. നേ​​രി​​ട്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന 165 സീ​​റ്റി​​ൽ 125 എ​​ണ്ണം ആ​​ർ​​എ​​സ്പി നേ​​ടി​​യി​​രു​​ന്നു.

ആ​​നു​​പാ​​തി​​ക പ്രാ​​തി​​നി​​ധ്യ പ്ര​​കാ​​ര​​മു​​ള്ള 110 സീ​​റ്റു​​ക​​ളി​​ൽ 57 എ​​ണ്ണം​​കൂ​​ടി ആ​​ർ​​എ​​സ്പി നേ​​ടി. കേ​​വ​​ല ഭൂ​​രി​​പ​​ക്ഷ​​ത്തി​​നു വേ​​ണ്ട​​ത് 138 പേ​​രു​​ടെ പി​​ന്തു​​ണ​​യാ​​ണ്.

ബാ​​ലേ​​ന്ദ്ര ഷാ ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കു​​മെ​​ന്ന് ആ​​ർ​​എ​​സ്പി പാർട്ടി നേതൃത്വം നേ​​ര​​ത്തേ ഔദ്യോഗികമായി പ്ര​​ഖ്യാ​​പി​​ച്ചിരുന്നു.

Kerala

ആ​റ്റി​ങ്ങ​ൽ ആ​രു​ടെ​യും കോ​ട്ട​യ​ല്ല; പു​തു​യു​ഗ യാ​ത്രാ വേ​ദി​യി​ൽ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം

ആ​റ്റി​ങ്ങ​ൽ‌: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര​യി​ൽ അ​പ്ര​തീ​ക്ഷി​ത സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം. പു​തു​യു​ഗ യാ​ത്ര​യ്ക്ക് ആ​റ്റി​ങ്ങ​ലി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് വി.​ഡി. സ​തീ​ശ​ൻ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ആ​ർ​എ​സ്പി നേ​താ​വ് സ​ന്തോ​ഷ് ഭ​ദ്ര​ൻ ആ​ണ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. പ്ര​തി​പ​ക്ഷ നേ​താ​വ് പു​തു​യു​ഗ യാ​ത്ര​യു​ടെ വേ​ദി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ന്തോ​ഷ് ഭ​ദ്ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

മു​ന്ന​ണി ധാ​ര​ണ പ്ര​കാ​രം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്പി​യു​ടേ​താ​ണ് ആ​റ്റി​ങ്ങ​ൽ സീ​റ്റ്. ഇ​വി​ടെ ന​മു​ക്കൊ​രു യു​ഡി​എ​ഫ് എം​എ​ൽ​എ​യു​ണ്ടാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ പ്ര​തി​പ​ക്ഷ നേ​താ​വ് സ​ന്തോ​ഷ് ഭ​ദ്ര​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ ആ​രു​ടെ​യും കോ​ട്ട​യ​ല്ലെ​ന്ന് പ​റ​ഞ്ഞ വി.​ഡി.​സ​തീ​ശ​ൻ ജ​ന​പി​ന്തു​ണ​യോ​ടെ യു​ഡി​എ​ഫ് ന​ട​ത്തു​ന്ന തേ​രോ​ട്ട​ത്തി​ൽ ആ ​കോ​ട്ട ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​വി​ടെ ന​മു​ക്കൊ​രു യു​ഡി​എ​ഫ് എം​എ​ൽ​എ​യു​ണ്ടാ​ക​ണം. ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്ന സ​ന്തോ​ഷ് ത​ന്നെ അ​സൂ​യ​പ്പെ​ടു​ത്തി​യ മി​ക​ച്ച പ്രാ​സം​ഗി​ക​നാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ സി​പി​എ​മ്മി​ന്‍റെ ഒ.​എ​സ്. അം​ബി​ക​യാ​ണ് ആ​റ്റി​ങ്ങ​ൽ എം​എ​ൽ​എ. 2001ൽ ​വ​ക്കം പു​രു​ഷോ​ത്ത​മ​ൻ‌ ആ​യി​രു​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്തി​യ അ​വ​സാ​ന​ത്തെ യു​ഡി​എ​ഫ് അം​ഗം. 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 36,398 വോ​ട്ടു​ക​ളോ​ടെ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി എ. ​ശ്രീ​ധ​ര​ൻ.

വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്ന സ​ന്തോ​ഷ് ഭ​ദ്ര​ൻ ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ന്നീ പ​ദ​വി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

Kerala

ആ​ർ​എ​സ്പി​യി​ൽ പൊ​ട്ടി​ത്തെ​റി; സ​ജി ഡി ​ആ​ന​ന്ദ് പാ​ര്‍​ട്ടി വി​ട്ടു

കോ​ട്ട​യം: ആ​ര്‍​എ​സ്പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സ​ജി ഡി ​ആ​ന​ന്ദ് പാ​ര്‍​ട്ടി വി​ട്ടു. ഷി​ബു ബേ​ബി ജോ​ണി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചാ​ണ് സ​ജി ഡി ​ആ​ന​ന്ദ് പാ​ര്‍​ട്ടി വി​ട്ട​ത്.

എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യു​ടെ മ​ക​ന്‍ കാ​ര്‍​ത്തി​ക് പ്രേ​മ​ച​ന്ദ്ര​ന് സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന് പി​ന്നാ​ലെ ആ​ര്‍​എ​സ്പി​യി​ല്‍ ക​ല​ഹം രൂ​ക്ഷ​മാ​യി​രു​ന്നു. കാ​ര്‍​ത്തി​ക് പ്രേ​മ​ച​ന്ദ്ര​ന് എ​ല്ലാ ക​മ്മി​റ്റി​യി​ലും ഭു​രി​പ​ക്ഷ​മു​ണ്ടെ​ന്നും അ​ത് അം​ഗീ​ക​രി​ക്കാ​ത്ത ഷി​ബു ബേ​ബി ജോ​ണ്‍ നേ​താ​വ് അ​ല്ലെ​ന്നു​മാ​ണ് സ​ജി ഡി ​ആ​ന​ന്ദി​ന്‍റെ വി​മ​ര്‍​ശ​നം.

ജ​യി​ക്കും എ​ന്ന​താ​ണ് പ്രേ​മ​ച​ന്ദ്ര​ന്റെ മ​ക​ന്റെ അ​യോ​ഗ്യ​ത. പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ന്‍ ജ​യി​ച്ചാ​ല്‍ കു​ഴ​പ്പ​മാ​കു​മെ​ന്ന് ചി​ന്തി​ക്കു​ന്ന​വ​രാ​ണ് അ​വ​ര്‍. കാ​ര്‍​ത്തി​ക് ജ​യി​ച്ച് എ​ങ്ങാ​ന്‍ മ​ന്ത്രി​യാ​യാ​ലോ? അ​ധി​കാ​ര​മെ​ല്ലാം ഒ​രു വീ​ട്ടി​ലേ​ക്ക് പോ​കും. ആ ​വീ​ട്ടി​ലേ​ക്ക് പാ​ര്‍​ട്ടി​യു​ടെ പി​ടി​യും പോ​കു​മെ​ന്ന ഭ​യ​മാ​ണ്.

ര​ണ്ട് ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട ഷി​ബു ബേ​ബി ജോ​ണ്‍ മാ​റി നി​ന്ന് ഈ ​ചെ​റു​പ്പ​ക്കാ​ര​നെ ച​വ​റ​യി​ല്‍ പ​രീ​ക്ഷി​ച്ചാ​ല്‍ ജ​യി​ക്കും. നേ​ര്‍​ച്ച​ക്കോ​ഴി​യെ ഇ​വി​ടെ കൊ​ണ്ടി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ഷ്ട്രീ​യ​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചാ​ലും ആ​ര്‍​എ​സ്പി​ക്കാ​ര​നാ​യി പ്ര​വ​ര്‍​ത്തി​ക്കി​ല്ലെ​ന്നും സ​ജി ഡി ​ആ​ന​ന്ദ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ ച​ര്‍​ച്ച​ക​ള്‍​ക്കി​ടെ ആ​ര്‍​എ​സ്പി ഇ​ര​വി​പു​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ന്‍. നൗ​ഷാ​ദും രാ​ജി​വ​ച്ചി​രു​ന്നു. ച​വ​റ സ്വ​ദേ​ശി​യും ആ​ര്‍​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ വി​ഷ്ണു മോ​ഹ​നെ മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​റ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ആ​ര്‍​എ​സ്പി​യി​ല്‍ ക​ടു​ത്ത പോ​രി​ന് ഇ​ട​യാ​ക്കി​യ​ത്.

Kerala

ഇരവിപുരം സീറ്റിനെ ചൊല്ലി ആർഎസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും തർക്കം

തിരുവനന്തപുരം: ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും പാര്‍ട്ടിയുടെ പരമ്പരാഗത മണ്ഡലമായ ഇരവിപുരം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നു. ചേരി തിരിഞ്ഞുള്ള തര്‍ക്കമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇന്ന് നടന്നത്. ആര്‍എസ്പിയിലെ മുതിര്‍ന്ന നേതാവും എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തിക് പ്രമേചന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. സെക്രട്ടറിയേറ്റ് യോഗത്തിലും ഭൂരിപക്ഷമാളുകള്‍ ഇതിനെ പിന്തുണച്ചെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആ തീരുമാനത്തെ എതിര്‍ത്തു.

അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അതേ തീരുമാനമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ കൈക്കൊണ്ടത്. സംസ്ഥാന കമ്മിറ്റിയംഗവും കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ എം.എസ്. ഗോപകുമാറിന്‍റെ പേരാണ് ഷിബു ബേബി ജോണ്‍ മുന്നോട്ടുവെച്ചത്. തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ കൊല്ലം ഇരവിപുരം സീറ്റില്‍ നിന്നും ആര്‍എസ്പിയുടെ യുവജനസംഘടനയായ ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ സമവായ സ്ഥാനാര്‍ഥിയായി മത്സരിപ്പക്കാനുള്ള നീക്കവും ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.

കൊല്ലത്ത് ചവറ, കുന്നത്തൂര്‍, ഇരവിപുരം മണ്ഡലങ്ങളിലാണ് ആര്‍എസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. ഇരവിപുരത്ത് സിപിഎമ്മിന്‍റെ എം.നൗഷാദാണ് സിറ്റിംഗ് എംഎല്‍എ. ഇത്തവണയും ഇരവിപുരത്ത് സിപിഎം എം. നൗഷാദിനെ മത്സരിപ്പിക്കാനാണ് സാധ്യത. ചവറയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ തന്നെയാണ് സ്ഥാനാര്‍ഥി, കുന്നത്തൂരില്‍ ആര്‍വൈ എഫ് സംസ്ഥാന പ്രസിഡന്‍റ് ഉല്ലാസ് കോവൂരാണ് മത്സരിക്കുന്നത്.

Kerala

ഷി​ബു ബേ​ബി ജോ​ൺ ആ​ർ​എ​സ്‌​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞു; ഇ​നി ന​യി​ക്കു​ക എ.​എ. അ​സീ​സ്

കൊ​ല്ലം: ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ് ഷി​ബു ബേ​ബി ജോ​ൺ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പാ​ർ​ട്ടി​യെ ന​യി​ക്കു​ക.

അ​തേ​സ​മ​യം, സീ​റ്റു​ക​ൾ വ​ച്ചു മാ​റു​ന്ന​തി​ൽ വി.​ഡി. സ​തീ​ശ​നു​മാ​യി ആ​ർ​എ​സ്പി നേ​താ​ക്കാ​ൾ തി​ങ്ക​ളാ​ഴ്ച ച​ർ​ച്ച ന​ട​ത്തും. ഇ​ടു​ക്കി​യി​ൽ വ​ച്ചാ​ണ് ച​ർ​ച്ച.

ഇ​ര​വി​പു​ര​ത്ത് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് മ​ത്സ​രി​ക്ക​ണം എ​ന്നാ​ണ് ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം. സ​ജി ഡി. ​ആ​ന​ന്ദും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഈ ​മാ​സം 24ന് ​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ചേ​രാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. മ​ണ്ഡ​ലം ക​മ്മ​റ്റി​യി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ കാ​ർ​ത്തി​ക്ക് സ്ഥാ​നാ​ർ​ഥി​യാ​കും.

Kerala

താ​ത്വി​കാ​ചാ​ര്യ​നാ​യ ഗോ​വി​ന്ദ​ൻ മാ​ഷി​നൊ​പ്പം; പ​രി​ഹാ​സ​വു​മാ​യി ഷി​ബു ബേ​ബി ജോ​ൺ

കൊ​ല്ലം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് ആ​ർ​എ​സ്പി നേ​താ​വ് ഷി​ബു ബേ​ബി ജോ​ൺ. തു​ട​ർ ഭ​ര​ണം ല​ഭി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ "പാ​വ​പ്പെ​ട്ട' എ​ന്ന പ്ര​യോ​ഗം ഉ​ണ്ടാ​കി​ല്ലെ​ന്ന എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് പ​രി​ഹാ​സം.

ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഷി​ബു ബേ​ബി ജോ​ൺ എം.​വി.​ഗോ​വി​ന്ദ​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​രും ഗോ​വി​ന്ദ​ൻ മാ​ഷി​നെ വി​മ​ർ​ശി​ക്കു​മ്പോ​ൾ താ​ൻ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​റി​ച്ചു.

അ​ഞ്ച് വ​ർ​ഷം കൂ​ടി പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ ഉ​ണ്ടാ​കി​ല്ലെ​ന്നും, എ​ല്ലാ​വ​രും പ​ട്ടി​ണി കാ​ര​ണം മ​ര​ണ​പ്പെ​ടു​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​രി​ഹ​സി​ച്ചു. അ​ല്ലെ​ങ്കി​ൽ പ്രാ​രാ​ബ്ദ​ങ്ങ​ൾ മൂ​ലം അ​വ​ർ സ്വ​യം ജീ​വ​നൊ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ത്വി​കാ​ചാ​ര്യ​നാ​യ ഗോ​വി​ന്ദ​ൻ മാ​ഷ് പ​റ​യു​ന്ന​ത് പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കാ​തെ വെ​റു​തേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്ക​രു​തെ​ന്നും ഷി​ബു ബേ​ബി ജോ​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണം കി​ട്ടി​യാ​ൽ "പാ​വ​പ്പെ​ട്ട' എ​ന്ന പ്ര​യോ​ഗം അ​വ​സാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു എം.​വി.​ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന.

ജ​ന​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​റ​യാ​ൻ കേ​ര​ള​ത്തി​ൽ "പാ​വ​ങ്ങ​ൾ' എ​ന്ന പ​ദം ഉ​ണ്ടാ​വി​ല്ലെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ഴി​ക്കോ​ട് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

ഇ​ന്ന​ത്തെ പ്ര​സ്താ​വ​ന​യി​ൽ എ​ല്ലാ​വ​രും ഗോ​വി​ന്ദ​ൻ മാ​ഷി​നെ വി​മ​ർ​ശി​ക്കു​ന്ന​ത് ക​ണ്ടു. എ​ന്നാ​ൽ ഞാ​ൻ മാ​ഷി​നൊ​പ്പ​മാ​ണ്. അ​ഞ്ചു വ​ർ​ഷം കൂ​ടി പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ചാ​ൽ കേ​ര​ള​ത്തി​ൽ പാ​വ​പ്പെ​ട്ട​വ​ർ ഉ​ണ്ടാ​വി​ല്ല, കാ​ര​ണം എ​ല്ലാ​വ​രും പ​ട്ടി​ണി കാ​ര​ണം മ​ര​ണ​പ്പെ​ടും.

അ​ല്ലെ​ങ്കി​ൽ പ്രാ​രാ​ബ്ദ​ങ്ങ​ൾ മൂ​ലം അ​വ​ർ സ്വ​യം ജീ​വ​നൊ​ടു​ക്കും. താ​ത്വി​കാ​ച​ര്യ​നാ​യ ഗോ​വി​ന്ദ​ൻ മാ​ഷ് പ​റ​യു​ന്ന​ത് പൂ​ർ​ണ​മാ​യും മ​ന​സ്സി​ലാ​ക്കാ​തെ വെ​റു​തേ അ​ദ്ദേ​ഹ​ത്തെ വി​മ​ർ​ശി​ക്ക​രു​ത്.

Kerala

ബി.​എ​ന്‍. ഹ​സ്‌​ക​ര്‍ സി​പി​എം വി​ട്ടു, ഇ​നി ആ​ര്‍​എ​സ്പി​യി​ല്‍

കൊ​​​ല്ലം: രാ​​​ഷ്‌ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ൻ ബി.​​​എ​​​ൻ. ഹ​​​സ്ക​​​ർ 36 വ​​​ർ​​​ഷ​​​ത്തെ സി​​​പി​​​എം ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി-വെ​​​ള്ളാ​​​പ്പ​​​ള്ളി കാ​​​ര്‍ യാ​​​ത്ര​​​യെ വി​​​മ​​​ര്‍​ശി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സി​​​പി​​​എം താ​​​ക്കീ​​​തു ചെ​​​യ്തിരുന്നു. ആ​​​ര്‍​എ​​​സ്പി​​​യി​​​ല്‍ ചേ​​​രാ​​​നാ​​​ണ് അദ്ദേഹത്തിന്‍റെ തീ​​​രു​​​മാ​​​നം.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ല​​​തു വ്യ​​​തി​​​യാ​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണ് സി​​​പി​​​എം പോ​​​കു​​​ന്ന​​​തെ​​​ന്നു ഹ​​​സ്‌​​​ക​​​ര്‍ പ​​​റ​​​ഞ്ഞു. ജീ​​​ര്‍​ണ​​​ത​​​യു​​​ടെ പ​​​ടു​​​കു​​​ഴി​​​യി​​​ലേ​​​ക്കു സി​​​പി​​​എം എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

പാ​​​ര്‍​ട്ടി​​​ക്കും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നും മു​​​ക​​​ളി​​​ലാ​​​യി ഒ​​​രു പു​​​തി​​​യ വ​​​ര്‍​ഗം രൂ​​​പ​​​പ്പെ​​​ട്ടു. അ​​​വ​​​രാ​​​ല്‍ നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന പാ​​​ര്‍​ട്ടി​​​യാ​​​യി സി​​​പി​​​എം മാ​​​റി. ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ഫ​​​ണ്ട് വെ​​​ട്ടി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ചു പ​​​റ​​​ഞ്ഞ​​​വ​​​രെ പാ​​​ര്‍​ട്ടി പു​​​റ​​​ത്താ​​​ക്കി.

ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന കു​​​ട്ടി​​​യെ ക്ലാ​​​സി​​​നു പു​​​റ​​​ത്താ​​​ക്കു​​​ന്ന മ​​​നോ​​​ഭാ​​​വ​​​മാ​​​ണി​​​ത്. അ​​​വ​​​ന​​​വ​​​നു​​​വേ​​​ണ്ടി​​​യ​​​ല്ലാ​​​തെ ജീ​​​വി​​​ച്ച ഒ​​​രു മ​​​നു​​​ഷ്യ​​​ന്‍റെ ജീ​​​വ​​​ത്യാ​​​ഗ​​​ത്തെ​​​പോ​​​ലും ത​​​ട്ടി​​​ക്കു​​​ന്ന, ധ​​​നാ​​​പ​​​ഹ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന നേ​​​താ​​​ക്ക​​​ന്മാ​​​ര്‍​ക്കെ​​​തി​​​രേ പാ​​​ര്‍​ട്ടി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. അ​​​ത് ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്.

36 വ​​​ര്‍​ഷ​​​മാ​​​യി പാ​​​ര്‍​ട്ടി അം​​​ഗ​​​ത്വ​​​മു​​​ണ്ടെ​​​ന്നും അ​​​തി​​​നു മു​​​ന്‍​പ് എ​​​സ്എ​​​ഫ്ഐ​​​യി​​​ലും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഹ​​​സ്‌​​​ക​​​ര്‍ പ​​​റ​​​ഞ്ഞു. അ​​​ടി​​​മു​​​ടി പാ​​​ര്‍​ട്ടി​​​ക്കൊ​​​പ്പം ന​​​ട​​​ന്ന ആ​​​ളാ​​​ണ്. ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ല. ഇ​​​ട​​​തു​​​വ്യ​​​തി​​​യാ​​​നം സ​​​ഹി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ല.

ഒ​​​രു മാ​​​ര്‍​ക്‌​​​സി​​​സ്റ്റ് ലെ​​​നി​​​നി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​യ്ക്കു മാ​​​ത്ര​​​മേ എ​​​ന്നെ ഉ​​​ള്‍​ക്കൊള്ളാ​​​ന്‍ ക​​​ഴി​​​യൂ. ഇ​​​ട​​​തു​​​ബ​​​ദ​​​ലാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ല്‍ വി.​​​ഡി.​​​ സ​​​തീ​​​ശ​​​നും ഷി​​​ബു ബേ​​​ബി ജോ​​​ണും ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ഇ​​​ട​​​തു​​​പ​​​ക്ഷ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണെ​​​ന്ന ബോ​​​ധ്യ​​​മു​​​ണ്ട്. അ​​​താ​​​ണ് ആ​​​ര്‍​എ​​​സ്പി​​​യി​​​ല്‍ ചേ​​​രാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഹ​​​സ്‌​​​ക​​​ര്‍ പ​​​റ​​​ഞ്ഞു

Kerala

രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ

കൊല്ലം: രക്തസാക്ഷി ഫണ്ട് പോലും വെട്ടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് അഡ്വ. ബി.എൻ. ഹസ്കർ. രക്തസാക്ഷി ഫണ്ട് പോലും തിരിമറി നടത്തുന്ന നേതാക്കൻമാരെ സംരക്ഷിക്കുകയും അവരെ ചേർത്തു പിടിക്കുകയും ചെയ്യുന്ന അഴിമതിയുടെ കുത്തരങ്ങായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് നേതാക്കളായ വി.ഡി. സതീശനും ഷിബു ബേബി ജോണും നടത്തുന്ന ഇടതുപക്ഷ പ്രവർത്തനങ്ങൾ പോലും സിപിഎം നടത്തുന്നില്ല. സിപിഎം ജീർണതയുടെ പടുകുഴിയിൽ എത്തപ്പെട്ടു എന്ന ബോധ്യത്തിൽനിന്നാണ് സിപിഎം വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടന്നിട്ട് ഒരു വർഷമാകുകയാണ്. ആറര കോടി രൂപയുടെ ബജറ്റുണ്ടായിരുന്ന പാർട്ടിയുടെ സംസ്ഥാനസമ്മേളനത്തിന്‍റെ കണക്ക് പോലും ഇതുവരെ പരിശോധിച്ചിട്ടില്ല. 50 ലക്ഷം നീക്കിയിരിപ്പ് ഉണ്ടായിരുന്നിട്ടുപോലും കണക്കുകൾ പരിശോധിച്ചിട്ടില്ല.

അങ്ങനെ പാർട്ടി അഴിമതിയിലേക്ക് പോകുകയാണ്. ഇത് പുതിയ വർഗം ഭരണകൂടത്തിനും പാർട്ടിക്കും മുകളിൽ ഉരിത്തിരിഞ്ഞുവന്നു. അവരുടെ കാര്യങ്ങൾക്ക് വേണ്ടി അവർ പാർട്ടിയെ നിയന്ത്രിക്കുകയാണ്. അതുകൊണ്ടാണ് താൻ പാർട്ടി വിടുന്നത്. കടക്ക് പുറത്ത് എന്ന് പറയുന്നതിനു മുൻപ് തന്നെ പുറത്ത് കടക്കുന്നതാണ് നല്ലതെന്നും ഹസ്കർ കൂട്ടിച്ചേർത്തു.

Kerala

ആ​ർ​എ​സ്പി​ക്ക് ച​ട​യ​മം​ഗ​ലം; പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ർ​​​​എ​​​​സ്പി​​​​ക്ക് ഇ​​​​ര​​​​വി​​​​പു​​​​ര​​​​ത്തി​​​​നു പ​​​​ക​​​​രം ച​​​​ട​​​​യ​​​​മം​​​​ഗ​​​​ലം ന​​​​ൽ​​​​കി​​​​യേ​​​​ക്കും. സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വ​​​​ത്തി​​​​ൽ എ​​​​ൻ.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ എം​​​​പി​​​​യു​​​​ടെ മ​​​​ക​​​​ൻ കാ​​​​ർ​​​​ത്തി​​​​ക് പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍റെ പേ​​​​രി​​​​നാ​​​​ണു മു​​​​ൻ​​​​തൂ​​​​ക്കം. യു​​​​ഡി​​​​എ​​​​ഫി​​​​ൽ കൊ​​​​ല്ല​​​​ത്ത് മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ളി​​​​ലും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ര​​​​ണ്ടി​​​​ട​​​​ത്തും ജ​​​​യ​​​​സാ​​​​ധ്യ​​​​ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ വ​​​​ച്ചു​​​​മാ​​​​റ്റ​​​​ത്തി​​​​നാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട ച​​​​ർ​​​​ച്ച​​​​യി​​​​ൽ ധാ​​​​ര​​​​ണ​​​​.

കൊ​​​​ല്ലം ജി​​​​ല്ല​​​​യി​​​​ൽ ആ​​​​ർ​​​​എ​​​​സ്പി​​​​യു​​​​ടെ ഇ​​​​ര​​​​വി​​​​പു​​​​രം സീ​​​​റ്റ് മു​​​​സ്‌​​​​ലിം ലീ​​​​ഗി​​​നു ന​​​​ൽ​​​​കി, ച​​​​ട​​​​യ​​​​മം​​​​ഗ​​​​ലം സീ​​​​റ്റ് ആ​​​​ർ​​​​എ​​​​സ്പി​​​​ക്കു ന​​​​ൽ​​​​കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന. ലീ​​​​ഗി​​​​ന്‍റെ പു​​​​ന​​​​ലൂ​​​​ർ സീ​​​​റ്റ് കോ​​​​ണ്‍​ഗ്ര​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്തേ​​​​ക്കും. പു​​​​ന​​​​ലൂ​​​​ർ സീ​​​​റ്റ് കോ​​​​ണ്‍​ഗ്ര​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്താ​​​​ൽ കെ​​​​പി​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സൈ​​​​മ​​​​ണ്‍ അ​​​​ല​​​​ക്സ്, യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വും മു​​​​ൻ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​വു​​​​മാ​​​​യ സ​​​​ഞ്ജ​​​​യ് ഖാ​​​​ൻ എ​​​​ന്നി​​​​വ​​​രെ​​​യാ​​​ണു മ​​​​ത്സ​​​​രരം​​​​ഗ​​​​ത്തേ​​​​ക്കു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ൽ ഈ ​​​​മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ളും യു​​​​ഡി​​​​എ​​​​ഫി​​​​നു ന​​​​ഷ്ട​​​​മാ​​​​യ​​​​വ​​​​യാ​​​​ണ്.

സി​​​​എം​​​​പി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​പി. ജോ​​​​ണി​​​​നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സീ​​​​റ്റി​​​​നു പ​​​​ക​​​​രം തി​​​​രു​​​​വ​​​​ന്പാ​​​​ടി​​​​യാ​​​​ണു പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​ത്. യു​​​​ഡി​​​​എ​​​​ഫ് പൊ​​​​തുസ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ക​​​​രു​​​​തി സി.​​​​പി. ജോ​​​​ണി​​​നു മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ തി​​​​രു​​​​വ​​​​ന്പാ​​​​ടി ന​​​​ൽ​​​​കാ​​​​ൻ ലീ​​​​ഗ് ത​​​​യാ​​​​റാ​​​​കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ സി.​​​​പി. ജോ​​​​ണ്‍ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ങ്കി​​​​ൽ കെ​​​​പി​​​​സി​​​​സി മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, മു​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യും നി​​​​ല​​​​വി​​​​ലെ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ല​​​​റു​​​​മാ​​​​യ കെ.​​​​എ​​​​സ്. ശ​​​​ബ​​​​രീ​​​​നാ​​​​ഥ​​​​ൻ, മു​​​​ൻ​​​​മ​​​​ന്ത്രി വി.​​​​എ​​​​സ്. ശി​​​​വ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​ടെ പേ​​​​രി​​​​നാ​​​​കും മു​​​​ൻ​​​​തൂ​​​​ക്കം.

കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു മ​​​​ത്സ​​​​രി​​​​ച്ചാ​​​​ൽ, വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വി​​​​ൽ കെ.​​​​എ​​​​സ്. ശ​​​​ബ​​​​രീ​​​​നാ​​​​ഥ​​​​നാ​​​​ണു മു​​​​ൻ​​​​തൂ​​​​ക്കം. വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വി​​​​ൽ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ പേ​​​​രാ​​​​ണ് നേ​​​​ര​​​​ത്തേ മു​​​​ത​​​​ൽ പ​​​​റ​​​​ഞ്ഞുകേ​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

ആ​​​​ർ​​​​എ​​​​സ്പി മ​​​​ത്സ​​​​രി​​​​ച്ചി​​​​രു​​​​ന്ന ആ​​​​റ്റി​​​​ങ്ങ​​​​ൽ മ​​​​ണ്ഡ​​​​ലം കോ​​​​ണ്‍​ഗ്ര​​​​സ് ഏ​​​​റ്റെ​​​​ടു​​​​ത്ത ശേ​​​​ഷം വാ​​​​മ​​​​ന​​​​പു​​​​രം ആ​​​​ർ​​​​എ​​​​സ്പി​​​​ക്ക് ന​​​​ൽ​​​​കാ​​​​നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക ച​​​​ർ​​​​ച്ച​​​​യി​​​​ലെ ധാ​​​​ര​​​​ണ. ആ​​​​ർ​​​​എ​​​​സ്പി​​​​യു​​​​ടെ ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗം കെ.​​​​എ​​​​സ്. സ​​​​ന​​​​ൽ​​​​കു​​​​മാ​​​​റി​​​​ന്‍റെ പേ​​​​രി​​​​നാ​​​​ണ് വാ​​​​മ​​​​ന​​​​പു​​​​ര​​​​ത്ത് മു​​​​ൻ​​​​തൂ​​​​ക്കം. സം​​​​വ​​​​ര​​​​ണ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​ൽ മു​​​​ൻ​​​​ മ​​​​ന്ത്രി പ​​​​ന്ത​​​​ളം സു​​​​ധാ​​​​ക​​​​ര​​​​ന്‍റെ പേ​​​​രി​​​​നാ​​​ണു മു​​​​ൻ​​​​തൂ​​​​ക്ക​​​​മു​​​​ള്ള​​​​ത്.

ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡു​​​​മാ​​​​യു​​​​ള്ള ഡ​​​​ൽ​​​​ഹി ച​​​​ർ​​​​ച്ച​​​​യ്ക്കു ശേ​​​​ഷം മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് ഇ​​​​ന്നു മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ശേ​​​​ഷം യു​​​​ഡി​​​​എ​​​​ഫ് സീ​​​​റ്റ് വി​​​​ഭ​​​​ജ​​​​ന ഉ​​​​ഭ​​​​യ​​​​ക​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​​​​ക​​​​ൾ തു​​​​ട​​​​രും.

Kerala

ആ​ർ​എ​സ്പി​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത; നേ​തൃ​ത്വ​ത്തി​നെ​തി​രെ ദേ​ശീ​യ സ​മി​തി​യം​ഗ​ത്തി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ ആ​ർ​എ​സ്പി​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക ആ​രോ​പ​ണ​മു​ൾ​പ്പ​ടെ​യു​ള്ള ഉ​ന്ന​യി​ച്ച് ദേ​ശീ​യ സ​മി​തി​യം​ഗ​ത്തി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശം പാ​ർ​ട്ടി ഗ്രൂ​പ്പു​ക​ളി​ൽ ച​ർ​ച്ച​യാ​കു​ന്നു. ദേ​ശീ​യ സ​മി​തി​യം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ ക​ണ്ണൂ​രി​ലെ ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​ട്ട​ന്നൂ​രി​ൽ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ പാ​ർ​ട്ടി സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചി​ല്ല. മാ​ത്ര​മ​ല്ല, കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ച്ച പ​ത്തു​ല​ക്ഷം രൂ​പ പാ​ർ​ട്ടി നേ​തൃ​ത്വം കൈ​പ്പ​റ്റി​യി​ട്ടും ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ന​ൽ​കി​യി​ല്ലെ​ന്ന ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലേ​ക്കു തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​വ​ണ മ​ട്ട​ന്നൂ​ർ, ആ​റ്റി​ങ്ങ​ൽ സീ​റ്റു​ക​ൾ പാ​ർ​ട്ടി​ക്കു വേ​ണ്ടെ​ന്ന ഷി​ബു ബേ​ബി ജോ​ണി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ​യും ഇ​ദ്ദേ​ഹം വി​മ​ർ​ശി​ക്കു​ന്നു. പാ​ർ​ട്ടി​യെ കൊ​ല്ല​ത്തെ മൂ​ന്നു സീ​റ്റു​ക​ളി​ൽ ഒ​തു​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​തി​നു പി​ന്നി​ല​ത്രേ. 13ന് ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും 14ന് ​സം​സ്ഥാ​ന സ​മി​തി​യും ചേ​രാ​നി​രി​ക്കെ​യാ​ണ് ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫി​ൽ എ​ത്തി​യ ശേ​ഷം മൂ​ന്നു ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ര​ണ്ടു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​ര്‍​എ​സ്പി വ​ട്ട​പ്പൂ​ജ്യ​മാ​യി. ഈ ​നി​ല​യി​ല്‍ പോ​യാ​ല്‍ 2026 ല്‍ ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മാ​റ്റ​മു​ണ്ടാ​കി​ല്ല. ഒ​റ്റ രാ​ത്രി കൊ​ണ്ട് മു​ന്ന​ണി മാ​റി​യ​തി​ന്‍റെ ഫ​ല​മാ​ണ് പ​രാ​ജ​യ​ങ്ങ​ൾ​ക്ക് കാ​ര​ണം. ഇ​ത് തി​രു​ത്ത​പ്പെ​ട​ണം.

കേ​ര​ള കോ​ൺ​ഗ്ര​സ്-​മാ​ണി, ആ​ർ​ജെ​ഡി എ​ന്നീ പാ​ർ​ട്ടി​ക​ൾ യു​ഡി​എ​ഫ് വി​ട്ട​പ്പോ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​ർ​എ​സ്പി​ക്ക് വാ​ങ്ങി​ച്ചെ​ടു​ക്കാ​ൻ നേ​തൃ​ത്വ​ത്തി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. . രാ​ജാ​വ് ന​ഗ്ന​നാ​ണ് എ​ന്ന് പ​റ​യാ​ൻ പാ​ർ​ട്ടി​യി​ലു​ള്ള​വ​ർ ത​യാ​റാ​ക​ണം. പാ​ർ​ട്ടി​യി​ലെ ഏ​കാ​ധി​പ​ത്യ സ്വ​ഭാ​വം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ളോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച; 38,994 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച (ഡി​സം​ബ​ർ 11) ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് തു​ട​ങ്ങും. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 1,53,37176 പേ​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​ത്. 38,994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 470, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - 77, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - 7, മു​നി​സി​പ്പാ​ലി​റ്റി - 47, കോ​ർ​പ്പ​റേ​ഷ​ൻ - 3) 12391 വാ​ർ​ഡു​ക​ളി​ലേ​യ്ക്കാ​ണ് (ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 9015, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 1177, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 182, മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് - 1829, കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡ് - 188) വ്യാ​ഴാ​ഴാ​ച (ഡി​സം​ബ​ർ 11) വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​കെ​യു​ള്ള 1,53,37,176 വോ​ട്ട​ർ​മാ​രി​ൽ 7,24,6,269 പേ​ർ പു​രു​ഷ​ൻ​മാ​രും 8,09,0746 പേ​ർ സ്ത്രീ​ക​ളും 161 പേ​ർ ട്രാ​ൻ​സ്ഡെ​ൻ​ഡേ​ഴ്സു​മാ​ണ്. 3,293 പ്ര​വാ​സി വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.

ആ​കെ 38994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് (18,974 പു​രു​ഷ​ന്മാ​രും, 20,020 സ്ത്രീ​ക​ളും) മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​യ്ക്ക് 28,274 ഉം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 3,742 ഉം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 681 ഉം, ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​യ്ക്ക് 5,546 ഉം, ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യ്ക്ക് 751 ഉം ​സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​കെ 18,274 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള​ള​ത്. ഇ​തി​ൽ 2055 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി (തൃ​ശൂ​ർ- 81, പാ​ല​ക്കാ​ട്- 180, മ​ല​പ്പു​റം- 295, കോ​ഴി​ക്കോ​ട്- 166, വ​യ​നാ​ട്— 189, ക​ണ്ണൂ​ർ- 1025 , കാ​സ​ർ​ഗോ​ഡ്- 119) റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ക​ഴി​ഞ്ഞ 18,274 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 49,019 ബാ​ല​റ്റ് യൂ​ണി​റ്റും പോ​ളി​ങ്ങി​നാ​യി ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. 2,631 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 6,943 ബാ​ല​റ്റ് യൂ​ണി​റ്റും റി​സ​ർ​വാ​യി ക​രു​തി​യി​ട്ടു​ണ്ട്.

District News

ആ​ർ​എ​സ്പി നേ​താ​വ് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ചു

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​എ​സ്പി​ക്ക് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ർ​എ​സ്പി നേ​താ​വ് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ചു. ആ​ർ​എ​സ്പി മു​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും നി​ല​വി​ൽ അ​രു​വി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ.​ജി.​ര​വീ​ന്ദ്ര​ൻ​നാ​യ​രാ​ണ് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വെ​ച്ച​ത്.

യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യി​ൽ ഘ​ട​ക​ക​ക്ഷി​യാ​യ ആ​ർ​എ​സ്പി​ക്ക് വെ​ളി​യ​ന്നൂ​ർ വാ​ർ​ഡി​ൽ സീ​റ്റ് ന​ൽ​കാ​ൻ തീ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി ആ​ർ​എ​സ്പി​യി​ലെ കെ.​മ​ണി​ക​ണ്ഠ​ൻ നാ​യ​രെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ആ​ർ​എ​സ്പി തു​ട​ങ്ങി​യി​രു​ന്നു.

ഇ​തി​നി​ടെ ധാ​ര​ണ​യ്ക്ക് വി​പ​രീ​ത​മാ​യി വെ​ളി​യ​ന്നൂ​ർ വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി കോ​ൺ​ഗ്ര​സ് നേ​താ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​നെ ഏ​ക​പ​ക്ഷീ​യ​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കെ.​ജി.​ര​വീ​ന്ദ്ര​ൻ നാ​യ​ർ ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വെ​ച്ച​ത്.

വെ​ളി​യ​ന്നൂ​രി​ൽ വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​നെ​തി​രെ ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ത്ഥി​യാ​യ കെ.​മ​ണി​ക​ണ്ഠ​ൻ നാ​യ​ർ മ​ത്സ​രി​ക്കു​മെ​ന്ന് കെ.​ജി.​ര​വീ​ന്ദ്ര​ൻ​നാ​യ​ർ അ​റി​യി​ച്ചു.

Latest News

Corehub Up