x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി. കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​ർ​എ​സ്പി; പ​യ്യ​ന്നൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​ല്ലെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ


Published: March 17, 2026 04:20 PM IST | Updated: March 17, 2026 04:22 PM IST

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച മു​ൻ സി​പി​എം വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് അ​ർ​എ​സ്പി. പ​യ്യ​ന്നൂ​രാ​ണ് അ​ഞ്ചാ​മ​ത്തെ സീ​റ്റാ​യി ല​ഭി​ച്ച​തെ​ന്നും അ​വി​ടെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന് പി​ന്തു​ണ ന​ൽ​കു​മെ​ന്നും പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും കു​ഞ്ഞി​കൃ​ഷ്ണ​നു​മാ​യും ച​ർ​ച്ച ചെ​യ്തു. ഇ​വ​രു​ടെ​യെ​ല്ലാം അ​നു​മ​തി​യോ​ടു​കൂ​ടി​യാ​ണ് തീ​രു​മാ​നം. മ​ണ്ഡ​ല​ത്തി​ൽ ആ​ർ​എ​സ്പി​ക്ക് സ്ഥാ​നാ​ർ​ഥി ഉ​ണ്ടാ​കി​ല്ല.​യു​ഡി​എ​ഫ് മൊ​ത്ത​ത്തി​ൽ പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു. ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ലും പ​യ്യ​ന്നൂ​രി​ലെ ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സ് നി​ർ​മാ​ണ ഫ​ണ്ടി​ലു​മ​ട​ക്കം വ​ൻ തി​രി​മ​റി ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ് മു​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യി​രു​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ൻ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ​ത്.

ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പാ​ർ​ട്ടി പി​രി​ച്ച ഫ​ണ്ടി​ൽ തി​രി​മ​റി ന​ട​ന്നു​വെ​ന്നും ഒ​രു കോ​ടി പി​രി​ച്ച​തി​ൽ 46 ല​ക്ഷം രൂ​പ പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്തെ​ന്നും പാ​ർ​ട്ടി​ക്ക് തെ​ളി​വ് ന​ൽ​കി​യി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും വി ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചി​രു​ന്നു.

വി​ഷ​യം വി​വാ​ദ​മാ​യ​തോ​ടെ കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എം പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​യ്യ​ന്നൂ​രി​ൽ​നി​ന്ന് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

Tags : assembly election kerala rsp v kunhikrishnan support payyanur

Recent News

Corehub Up