Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Payyanur

ഉമിച്ചാക്കിൽ ഒളിപ്പിച്ച് കടത്ത്; പ​യ്യ​ന്നൂ​രി​ല്‍ വ​ന്‍ സ്പി​രി​റ്റ് വേ​ട്ട

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ എ​ക്‌​സൈ​സി​ന്‍റെ വ​ന്‍ സ്പി​രി​റ്റ് വേ​ട്ട. ഉ​മി​ച്ചാ​ക്കു​ക​ള്‍​ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ച് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 7000 ലി​റ്റ​ര്‍ സ്പി​രി​റ്റ് പി​ടി​കൂ​ടി​. ലോ​റി ഡ്രൈ​വ​ര്‍ പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ പ​യ്യ​ന​ല്ലൂ​ര്‍ ഇ​ളം​പ​ള്ളി​യി​ലെ ആ​ര്‍. അ​ഖി​ല്‍ കൃ​ഷ്ണ​നെയും (28) ലോ​റി​യും ക​സ്റ്റ​ഡി​യി​ലെടുത്തു.

ഇ​ന്ന് പു​ല​ര്‍​ച്ചെ പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് പെ​രു​മ്പ ദേ​ശീ​യ​പാ​ത​യി​ല്‍ എ​ക്‌​സൈ​സ് സം​ഘം സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്ണൂ​ര്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ജി​ത്കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ച​ര​ക്ക് ലോ​റി​യി​ല്‍ നി​ന്ന് സ്പി​രി​റ്റ് പി​ടി​ച്ചെ​ടു​ത്ത​ത്.

35 ലി​റ്റ​ര്‍ വീ​ത​മു​ള്ള 200 ക​ന്നാ​സു​ക​ളി​ലാ​ണ് സ്പി​രി​റ്റ്‌ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ​യ്യ​ന്നൂ​രി​ല്‍ സ​മീ​പ​കാ​ല​ത്ത് ന​ട​ത്തി​യ വ​ലി​യ സ്പി​രി​റ്റ് വേ​ട്ട​യാ​ണി​തെ​ന്ന് എ​ക്‌​സൈ​സ് സം​ഘം അ​റി​യി​ച്ചു. മം​ഗ​ളൂ​രു ഹു​ഗ്ലി​യി​ല്‍​നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന സ്പി​രി​റ്റാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റ​ഡി​യി​ലു​ള്ള ഡ്രൈ​വ​റു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ക്‌​സൈ​സ് സം​ഘം കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

അ​സി.​എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​പി.​മ​ധു​സൂ​ദ​ന​ന്‍, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍. വൈ​ശാ​ഖ്, പി.​വി. ശ്രീ​നി​വാ​സ​ന്‍, വി.​കെ.​വി​നോ​ദ്, എ​ന്‍.​പി.​സു​രേ​ഷ് ബാ​ബു, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ര്‍​മാ​രാ​യ ജി​നേ​ഷ്, സൂ​ര​ജ്, വി​നേ​ഷ്, സ​ന്തോ​ഷ്, ത​പീ​ഷ്, ജ​യേ​ഷ്, വ​നി​താ സി​വി​ല്‍ ​എക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ നി​ജി​ഷ, ടി.​വി.​ജൂ​ന എ​ന്നി​വ​രാ​ണ് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

District News

ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​രി​യാ​യ അ​ധ്യാ​പി​ക പ​യ്യ​ന്നൂ​രി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ന് സ​മീ​പ​ത്തെ വി​ദ്യാ​ല​യ​ത്തി​ലെ ഉ​ത്ത​ര്‍​പ്ര​ദേ​ശു​കാ​രി​യാ​യ അ​ധ്യാ​പി​ക​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​സാ​ഫാ​ര്‍ ന​ഗ​റി​ലെ ലോ​കേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ സു​ര​ഭി പാ​ലി (29) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ അ​ധ്യാ​പി​ക താ​മ​സി​ക്കു​ന്ന എ​ടാ​ട്ടു​ള്ള ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലെ ബെ​ഡ്‌​റൂ​മി​ന് തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Kerala

വി.​കു​ഞ്ഞി​കൃ​ഷ്ണ​നെ ര​ണ്ടു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കും: കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​യ്യ​ന്നൂ​രി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ര​ണ്ടു കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്ന് കെ.​സു​ധാ​ക​ര​ൻ എം​പി. സി​പി​എ​മ്മി​ന്‍റെ കാ​പ​ട്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച സാ​ധാ​ര​ണ​ക്കാ​ര​നാ​യ പാ​ർ​ട്ടി​ക്കാ​ര​നാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ.

അ​തേ​സ​മ​യം പ​യ്യ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ളി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ക​ട​ന്നി​ട്ടി​ല്ല. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ നീ​ക്കം കോ​ൺ​ഗ്ര​സ് നി​രീ​ക്ഷി​ക്കു​ക​യാ​ണ്. അ​ദ്ദേ​ഹം സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ​യ്ക്കാ​നാ​ണ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം.

പി.​കെ. ശ​ശി മ​ത്സ​രി​ച്ചാ​ൽ പി​ന്തു​ണ ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും. രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് മാ​റി നി​ൽ​ക്കു​മ്പോ​ൾ ആ ​ആ​ളു​ടെ സേ​വ​നം നാ​ടി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ ഏ​റ്റെ​ടു​ക്കും. എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ പി.​കെ.​ശ്യാ​മ​ള​യെ ത​ളി​പ്പ​റ​മ്പി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ ജ​നം കാ​ർ​ക്കി​ച്ച് തു​പ്പു​ക​യാ​ണ്.

നാ​ണ​വും മാ​ന​വും ഉ​ണ്ടെ​ങ്കി​ൽ അ​വ​ർ മ​ത്സ​രി​ക്ക​രു​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യം പ​റ​യേ​ണ്ട​ത് പാ​ർ​ട്ടി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് വ​ൻ​വി​ജ​യം നേ​ടു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

സി​പി​എം ഒ​രു ഒ​റ്റ​യാ​ന്‍റെ പാ​ര്‍​ട്ടി​യ​ല്ല; ന​യാ പൈ​സ ത​ട്ടി​യെ​ടു​ക്കാ​ൻ പ​റ്റി​ല്ല: ടി.​ഐ.​മ​ധു​സൂ​ദ​ന​ൻ

ക​ണ്ണൂ​ര്‍: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്. സി​പി​എം ഒ​രു ഒ​റ്റ​യാ​ന്‍റെ പാ​ര്‍​ട്ടി​യ​ല്ല. ഏ​തെ​ങ്കി​ലും ഒ​രാ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ തു​ള്ളി​ക്ക​ളി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ലെ​ന്നും ര​ക്ത​സാ​ക്ഷി ഫ​ണ്ട് ആ​ർ​ക്കും ത​ട്ടി​യെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ന​യി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ നാ​ടാ​യ വെ​ള്ളൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ശ്രീ​കൃ​ഷ്ണ​ൻ സ്യ​മ​ന്ത​ക ര​ത്നം ക​ട്ടെ​ടു​ത്തെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ ആ​കു​മോ​യെ​ന്നും മ​ധു​സൂ​ദ​ന​ൻ ചോ​ദി​ച്ചു.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ​യും മ​ധു​സൂ​ദ​ന​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ചി​ല​ർ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.

District News

പ​യ്യ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് സ​ത്യ​ഗ്ര​ഹം നാ​ളെ

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ഫ​ണ്ട് പോ​ലും വെ​ട്ടി​പ്പ് ന​ട​ത്തി​യ സി​പി​എം നേ​താ​ക്ക​ളു​ടെ അ​ഴി​മ​തി​ക്കും ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ണ്ടാ​യ ഗു​ണ്ട ആ​ക്ര​മ​ണ ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ക്കും.

രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന സ​ത്യാ​ഗ്ര​ഹം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ ന​ട​ത്തി​യ വെ​ട്ടി​പ്പും റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് തു​റ​ന്നു പ​റ​ഞ്ഞ​ത്.

പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും പി​രി​ച്ചെ​ടു​ത്ത സം​ഭാ​വ​ന​യ്ക്ക് പാ​ർ​ട്ടി​ക്ക​ക​ത്ത​ല്ലാ​തെ പു​റ​ത്താ​രോ​ടും ക​ണ​ക്ക് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല എ​ന്ന ധാ​ർ​ഷ്ട്യ​ത്തോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് ന​ട​ത്തി​യ​ത്. സി​പി​എം ആ​ക്ര​മ​ത്തി​നും അ​ഴി​മ​തി​ക്കു​മെ​തി​രേ ജ​ന​മ​ന​സാ​ക്ഷി ഉ​ണ​ർ​ത്താ​ൻ ഏ​ക​ദി​ന സ​ത്യാ​ഗ്ര​ഹ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

Kerala

മ​ക്ക​ളെ അ​മ്മ​യ്ക്കൊ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി; പ​യ്യ​ന്നൂ​രി​ൽ മരിച്ചത് കുടുംബത്തിലെ നാലു പേർ

പ​യ്യ​ന്നൂ​ർ: കു​ട്ടി​ക​ളെ ര​ണ്ടു​പേ​രെ​യും അ​മ്മ​യ്ക്കൊ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി വ​ന്ന​തോ​ടെ വീ​ട്ടി​ൽ കൂ​ട്ട​ആ​ത്മ​ഹ​ത്യ. പ​യ്യ​ന്നൂ​ർ രാ​മ​ന്ത​ളി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത് കു​ടും​ബ പ്ര​ശ്ന​ത്തി​ലെ കോ​ട​തി ഉ​ത്ത​ര​വി​ന് പി​ന്നാ​ലെ​യെ​ന്ന് സൂ​ച​ന.

രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് കെ.​ടി. ക​ലാ​ധ​ര​ൻ (38), അ​മ്മ ഉ​ഷ (60), ക​ലാ​ധ​ര​ന്‍റെ മ​ക്ക​ൾ ഹി​മ (5), ക​ണ്ണ​ൻ (2) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​ണ് സം​ഭ​വം. ഉ​ഷ​യു​ടെ ഭ​ർ​ത്താ​വും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ട് അ​ട​ച്ച നി​ല​യി​ലാ​യി​രു​ന്നു. വി​ളി​ച്ചി​ട്ട് ആ​രു പ്ര​തി​ക​രി​ക്കാ​തെ വ​ന്ന​തി​ന് പി​ന്നാ​ലെ നോ​ക്കു​മ്പോ​ഴാ​ണ് വീ​ടി​നു മു​ന്നി​ൽ എ​ഴു​തി വ​ച്ചി​രു​ന്ന ക​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ കാ​ണു​ന്ന​ത്. ഇ​തോ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക​ത്തു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വീ​ട് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യി​ൽ ഉ​ഷ​യെ​യും ക​ലാ​ധ​ര​നെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും മ​ക്ക​ൾ നി​ല​ത്ത് മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ലു​യി ക​ണ്ടെ​ത്തി​യ​ത്. ക​ലാ​ധ​ര​നും ഭാ​ര്യ ന​യ​ൻ​താ​ര​യും ത​മ്മി​ൽ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ക​ലാ​ധ​ര​ന്‍റെ കൂ​ടെ താ​മ​സി​ക്കു​ന്ന ര​ണ്ടു മ​ക്ക​ളെ​യും അ​മ്മ​യ്ക്ക് ഒ​പ്പം വി​ടാ​ൻ കോ​ട​തി വി​ധി വ​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ ന​യ​ൻ​താ​ര മ​ക്ക​ളെ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്.

Latest News

Corehub Up