x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം ഒ​രു ഒ​റ്റ​യാ​ന്‍റെ പാ​ര്‍​ട്ടി​യ​ല്ല; ന​യാ പൈ​സ ത​ട്ടി​യെ​ടു​ക്കാ​ൻ പ​റ്റി​ല്ല: ടി.​ഐ.​മ​ധു​സൂ​ദ​ന​ൻ


Published: February 15, 2026 08:59 AM IST | Updated: February 15, 2026 09:30 AM IST

ക​ണ്ണൂ​ര്‍: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം നേ​രി​ടു​ന്ന ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്ത്. സി​പി​എം ഒ​രു ഒ​റ്റ​യാ​ന്‍റെ പാ​ര്‍​ട്ടി​യ​ല്ല. ഏ​തെ​ങ്കി​ലും ഒ​രാ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ തു​ള്ളി​ക്ക​ളി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ലെ​ന്നും ര​ക്ത​സാ​ക്ഷി ഫ​ണ്ട് ആ​ർ​ക്കും ത​ട്ടി​യെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ന​യി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ നാ​ടാ​യ വെ​ള്ളൂ​രി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ശ്രീ​കൃ​ഷ്ണ​ൻ സ്യ​മ​ന്ത​ക ര​ത്നം ക​ട്ടെ​ടു​ത്തെ​ന്ന് പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കാ​ൻ ആ​കു​മോ​യെ​ന്നും മ​ധു​സൂ​ദ​ന​ൻ ചോ​ദി​ച്ചു.

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പി​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ​യും മ​ധു​സൂ​ദ​ന​ൻ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. ചി​ല​ർ പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ധു​സൂ​ദ​ന​ൻ പ​റ​ഞ്ഞു.

Tags : Martyrs Fund T.I. Madhusoodanan payyanur

Recent News

Corehub Up