x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​രി​ല്‍ നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്തി


Published: May 4, 2026 11:54 PM IST | Updated: May 4, 2026 11:54 PM IST

പ​​​​യ്യ​​​​ന്നൂ​​​​ര്‍: പ​​​​യ്യ​​​​ന്നൂ​​​​രി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ന് തോ​​​​ല്‍​വി. പ​​​​യ്യ​​​​ന്നൂ​​​​ര്‍ സി​​​​പി​​​​എ​​​​മ്മി​​​​ലെ ഫ​​​​ണ്ട് തി​​​​രി​​​​മ​​​​റി​​​​ക​​​​ള്‍ പാ​​​​ര്‍​ട്ടി​​​​ക്കു പു​​​​റ​​​​ത്ത് പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ സി​​​​പി​​​​എ​​​​മ്മി​​​​ല്‍​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട് യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​യു​​​​ള്ള സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച വി.​​ ​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​നാ​​​​ണ് അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യം നേ​​​​ടി​​​​യ​​​​ത്.

ആ​​​​കെ വോ​​​​ട്ട​​​​ര്‍​മാ​​​​രാ​​​​യ 1,88,935 പേ​​​​രി​​​​ല്‍ 1,52,049 പേ​​​​ര്‍ വോ​​​​ട്ടു ചെ​​​​യ്ത​​​​പ്പോ​​​​ള്‍ അ​​​​തി​​​​ല്‍ 76,640 വോ​​​​ട്ട് ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് 7487 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ വി​​​​ജ​​​​യി​​​​ച്ച​​​​ത്. എ​​​​ല്‍​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി ടി.​​​​ഐ. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന് 69,153 വോ​​​​ട്ടും എ​​​​ന്‍​ഡി​​​​എ സ്ഥാ​​​​നാ​​​​ര്‍​ഥി എ.​​​​പി.​​ ഗം​​​​ഗാ​​​​ധ​​​​ര​​​​ന് 8432 വോ​​​​ട്ടു​​​​ക​​​​ളും ല​​​​ഭി​​​​ച്ചു.

പ​​​​യ്യ​​​​ന്നൂ​​​​ർ മ​​​​ണ്ഡ​​​​ലം രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തു​​​​മു​​​​ത​​​​ൽ വി​​​​ജ​​​​യ​​​​ത്തി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷ വ​​​​ര്‍​ധ​​​​ന മാ​​​​ത്രം ല​​​​ക്ഷ്യ​​​​മാ​​​​ക്കി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ നേ​​​​രി​​​​ട്ടി​​​​രു​​​​ന്ന എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നേ​​​​റ്റ ക​​​​ന​​​​ത്ത പ്ര​​​​ഹ​​​​ര​​​​മാ​​​​യി മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് പ​​​​യ്യ​​​​ന്നൂ​​​​രി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം. ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 49,780 വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു എ​​​​ൽ​​​​ഡി​​​​എ​​​​ഫ് വി​​​​ജ​​​​യി​​​​ച്ച​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ​​​​മി​​​​ല്ലാ​​​​ത്ത സി​​​​പി​​​​എം ഭ​​​​രി​​​​ക്കു​​​​ന്ന പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളാ​​​​യ ക​​​​രി​​​​വെ​​​​ള്ളൂ​​​​ര്‍-​​​​പെ​​​​ര​​​​ളം, കാ​​​​ങ്കോ​​​​ൽ-​​​​ആ​​​​ല​​​​പ്പ​​​​ട​​​​മ്പ് എ​​​​ന്നീ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലും സി​​​​പി​​​​എം കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​യ വെ​​​​ള്ളൂ​​​​ര്‍, അ​​​​ന്നൂ​​​​ര്‍, കാ​​​​ര, കാ​​​​റ​​​​മേ​​​​ല്‍, രാ​​​​മ​​​​ന്ത​​​​ളി തു​​​​ട​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് വ്യാ​​​​പ​​​​ക​​​​മാ​​​​യ വോ​​​​ട്ടു​​​​ചോ​​​​ര്‍​ച്ച​​​​യു​​​​ണ്ടാ​​​​യി. ഈ ​​​​അ​​​​ടി​​​​യൊ​​​​ഴു​​​​ക്കു​​​​ക​​​​ളാ​​​​ണ് എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ര​​​​ല​​​​ക്ഷ​​​​ത്തി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തെ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ വി​​​​ജ​​​​യം വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന് സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്.

പ​​​​യ്യ​​​​ന്നൂ​​​​ര്‍ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​ള്ളി​​​​ലെ ര​​​​ക്ത​​​​സാ​​​​ക്ഷി ഫ​​​​ണ്ടി​​​​ലു​​​​ള്‍​പ്പെ​​​​ടെ ന​​​​ട​​​​ത്തി​​​​യ തി​​​​രി​​​​മ​​​​റി​​​​ക​​​​ളും മാ​​​​ഫി​​​​യാ ബ​​​​ന്ധ​​​​ങ്ങ​​​​ളും ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ച്ച് നേ​​​​തൃ​​​​ത്വ​​​​ത്തെ അ​​​​ണി​​​​ക​​​​ള്‍ തി​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന ത​​​​ന്‍റെ പു​​​​സ്ത​​​​ക​​​​വു​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു മു​​​​ന്‍ സി​​​​പി​​​​എം ജി​​​​ല്ലാ ക​​​​മ്മി​​​​റ്റി​​​​യം​​​​ഗ​​​​മാ​​​​യ വി. ​​​​കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ പ്ര​​​​ചാ​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ന് മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​തെ ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞ സി​​​​പി​​​​എം നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന് ജ​​​​ന​​​​ങ്ങ​​​​ള്‍ ബാ​​​​ല​​​​റ്റി​​​​ലൂ​​​​ടെ ന​​​​ല്‍​കി​​​​യ മ​​​​റു​​​​പ​​​​ടി​​​​കൂ​​​​ടി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം മാ​​​​റി.

സി​​​​പി​​​​എം ഏ​​​​രി​​​​യ ക​​​​മ്മി​​​​റ്റി​​​​യെ നോ​​​​ക്കു​​​​കു​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തോ​​​​ടൊ​​​​പ്പം മ​​​​ണ്ഡ​​​​ലം ക​​​​മ്മി​​​​റ്റി​​​​യി​​​​ലു​​​​ള്‍​പ്പെ​​​​ടെ മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന്‍റെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ വ്യ​​​​ത്യാ​​​​സം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കാ​​​​തെ​​​​യും ജ​​​​ന​​​​മ​​​​ന​​​​സ് മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​തെ​​​​യും ജി​​​​ല്ലാ​​​​നേ​​​​തൃ​​​​ത്വം തീ​​​​രു​​​​മാ​​​​നം അ​​​​ടി​​​​ച്ചേ​​​​ല്‍​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി നേ​​​​ര​​​​ത്തേ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​യ​​​​ര്‍​ന്നി​​​​രു​​​​ന്നു.

സി​​​​പി​​​​എ​​​​മ്മി​​​​നെ​​​​തി​​​​രേ പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും പാ​​​​ര്‍​ട്ടി​​​​യി​​​​ല്‍​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍ മ​​​​ത്സ​​​​രി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും അ​​​​തി​​​​ല്‍ പ​​​​ല​​​​തും അ​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​യി സി​​​​പി​​​​എം പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, പ​​​​യ്യ​​​​ന്നൂ​​​​രി​​​​ല്‍ കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ ഉ​​​​യ​​​​ര്‍​ത്തി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ പാ​​​​ര്‍​ട്ടി വി​​​​ജ​​​​യി​​​​ച്ചി​​​​ല്ല. ഇ​​​​തോ​​​​ടെ ക​​​​ന​​​​ത്ത പോ​​​​രാ​​​​ട്ട​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന് മു​​​​മ്പാ​​​​യി ന​​​​ട​​​​ന്ന ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പാ​​​​ര്‍​ട്ടി​​​​ക്കെ​​​​തി​​​​രേ സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച് ജ​​​​യി​​​​ച്ച കാ​​​​ര​​​​യി​​​​ലെ സി.​​ ​​വൈ​​​​ശാ​​​​ഖ് ന​​​​ല്‍​കി​​​​യ പാ​​​​ഠ​​​​മു​​​​ള്‍​ക്കൊ​​​​ള്ളു​​​​ന്ന​​​​തി​​​​ലും വീ​​​​ഴ്ച പ​​​​റ്റി​​​​യ​​​​താ​​​​ണ് സി​​​​പി​​​​എ​​​​മ്മി​​​​നെ ക​​​​ന​​​​ത്ത തോ​​​​ല്‍​വി​​​​യി​​​​ലേ​​​​ക്ക് ന​​​​യി​​​​ച്ച​​​​ത് എ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ല്‍.

കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ട​​​​യി​​​​ലു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള വോ​​​​ട്ടു​​​​ക​​​​ളാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നു. മ​​​​ധു​​​​സൂ​​​​ദ​​​​ന​​​​ന്‍റെ തോ​​​​ല്‍​വി​​​​യോ കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍റെ വി​​​​ജ​​​​യ​​​​മോ എ​​​​ന്ന​​​​തി​​​​ലു​​​​പ​​​​രി പ​​​​യ്യ​​​​ന്നൂ​​​​ര്‍ സി​​​​പി​​​​എ​​​​മ്മി​​​​ലെ ശു​​​​ദ്ധീ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം.

Tags : Payyanur leadership LDF UDF Kerala Assembly Election Kerala Niyamasabha election

Recent News

Corehub Up