Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assembly

നിയമസഭയിലെ പരാമർശം മോർഫ് ചെയ്ത സംഭവം: അവകാശലംഘന നോട്ടീസ് നൽകാൻ കെ.എൻ. ബാലഗോപാൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ ത​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ൾ തെ​റ്റാ​യ രീ​തി​യി​ൽ എ​ഡി​റ്റ് ചെ​യ്തും മോ​ർ​ഫ് ചെ​യ്തും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ് ന​ൽ​കു​മെ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. സ​ഭ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റ് പ​ല ദൃ​ശ്യ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വി​നെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്‍​ഒ​പി(പ്ര​തി​പ​ക്ഷ നേ​താ​വ്) സം​സാ​രി​ക്കും എ​ന്നാ​ണ് താ​ന്‍ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും യാ​ഥാ​ര്‍​ഥ്യം മ​ന​സി​ലാ​ക്കാ​തെ സ്പീ​ക്ക​ര്‍ സ​ഭ​യ്ക്ക് പു​റ​ത്ത് വി​മ​ര്‍​ശി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും ബാ​ല​ഗോ​പാ​ല്‍ പ്രതികരിച്ചു. സ​ഭാ സ​മ്മേ​ള​ന​ത്തി​നി​ടെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ത​ർ​ക്കം രൂ​ക്ഷ​മാ​യ​പ്പോ​ൾ, പ്രതിപക്ഷ നേതാവ് പി​ണ​റാ​യി വി​ജ​യ​നോ​ട് 'എ​ഴു​ന്നേ​റ്റ് എ​ന്തെ​ങ്കി​ലും പ​റ​യൂ, ഇ​ങ്ങ​നെ മി​ണ്ടാ​തി​രി​ക്ക​ല്ലേ' എ​ന്ന് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു എ​ന്ന രീ​തി​യി​ലാ​യി​രു​ന്നു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്ന​ത്.

പിന്നാലെ കെ. എൻ.ബാ​ല​ഗോ​പാ​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ പെ​രു​മാ​റ്റം ശ​രി​യാ​യി​ല്ലെ​ന്ന് സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. കേ​ര​ള​ത്തി​ൽ ര​ണ്ടു​ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യ സീ​നി​യ​ർ നേ​താ​വാ​ണ് പി​ണ​റാ​യി വി​ജ​യ​നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് അ​ർ​ഹ​മാ​യ ആ​ദ​ര​വ് ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു സ്പീ​ക്ക​റു​ടെ പരാമർശം.

Kerala

പിഷാരടി അന്നേ കലയിൽ, ബിനിമോനെ ക്ലാസിൽനിന്ന് ഇറക്കിവിട്ടു: റോണി കെ. ബേബി എംഎൽഎ

കോട്ടയം: അധ്യാപന ജീവിത കാലഘട്ടത്തിലെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്‍റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് റോണി കെ. ബേബി എംഎൽഎ.

അദ്ദേഹം അധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജിലെ ബിഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായിരുന്നു ഇന്നത്തെ പാലക്കാട് എംഎൽഎ രമേഷ് പിഷാരടി. അന്നേ കലയുടെ ലോകത്തായിരുന്ന പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവമായിരുന്നെന്ന് എംഎൽഎ പറയുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്‌ട്രതന്ത്ര ശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധ, പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം തന്നെ അദ്ഭുതപ്പെടുത്തിയിരുന്നു.

കലാകാരന്‍റെ ഉള്ളിലെ രാഷ്‌ട്രീയ ബോധത്തെ അന്നുതന്നെ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്‍റെ രാഷ്‌ട്രീയ വഴിയെ പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തിയതിൽ അഭിമാനം, സന്തോഷം.
ഡിബി കോളജിലെ താത്കാലിക ജോലിക്കു ശേഷം നിയമനം ലഭിച്ചതു വൈക്കം കൊതവറ സെന്‍റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു ബിഎ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്‍റിലുണ്ടായിരുന്ന ഇന്നത്തെ വൈക്കം എംഎൽഎ കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിന്‍റെ സബ്‌സിഡിയറിയായിരുന്നു ഞാൻ പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്.

കോളജിലെ കെഎസ്‌യു നേതാവായിരുന്നു ബിനിമോൻ. മികച്ച സംഘാടകൻ, തികഞ്ഞ പോരാളി. എതിർപക്ഷത്തിന്‍റെ കോട്ടയിൽനിന്നു യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി ജയിച്ചത് ഇന്നും ഓർക്കുന്നു. അതേ അദ്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുന്നു
അന്നൊരിക്കൽ കെഎസ്‌യു സമരകാലത്തു സമരം നയിച്ച് ക്ലാസിൽ എത്തിയ ബിനിമോനെ ക്ലാസിൽ നിന്ന് ഇറക്കിവിട്ടതിന്‍റെ പേരിൽ ഇന്നും ബിനിമോൻ തന്നോടു പരിഭവം പറയാറുണ്ടെന്നും റോണി കെ. ബേബി ഫേസ്ബുക്കിൽ കുറിച്ചു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി; ഇ​ട​തു​പ​ക്ഷം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് വി.​എ. അ​രു​ൺ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ ഇ​ട​തു​പ​ക്ഷം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മ​ക​ൻ വി.​എ. അ​രു​ൺ​കു​മാ​ർ. ഫ​ലം രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കെ​ല്ലാം വ​ലി​യൊ​രു പാ​ഠ​മാ​ണ് . ജ​ന​വി​ധി എ​പ്പോ​ഴും വ്യ​ക്ത​മാ​യ ചി​ല സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ടെ​ന്നും അ​രു​ൺ കു​മാ​ർ പ​റ​ഞ്ഞു.

വി.​എ​സ് എ​പ്പോ​ഴും ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രു​ന്ന ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യം , അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ടം, സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ നീ​തി എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ഏ​തൊ​രു വ്യ​തി​ച​ല​ന​വും ജ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​മെ​ന്ന​തി തെ​ളി​വാ​ണ് ഈ ​ഫ​ലം. പ്ര​സ്ഥാ​ന​ങ്ങ​ൾ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് തി​രി​കെ​പ്പോ​ക​ണ​മെ​ന്നും അ​രു​ൺ കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ൾ​പ്പെ​ടെ ഉ​യ​രു​ന്ന ചി​ല പ്ര​വ​ണ​ത​ക​ൾ അ​ങ്ങേ​യ​റ്റം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും വ​ർ​ഗീ​യ അ​ജ​ണ്ട​ക​ൾ​ക്ക് പ​രോ​ക്ഷ​മാ​യി വി​ട്ട് കൊ​ടു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സ​മ​ര​സ​പ്പെ​ട​ലു​ക​ൾ ഏ​ത് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യാ​ലും അ​ത് ഗൗ​ര​വ​മു​ള്ള​താ​ണ്.

കേ​ര​ളം എ​ക്കാ​ല​ത്തും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​ത​നി​ര​പേ​ക്ഷ-​ശാ​സ്ത്ര​ബോ​ധ ചി​ന്ത​ക​ളെ ത​ക​ർ​ക്കു​ന്ന ഒ​രു നീ​ക്ക​ത്തോ​ടും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്ക് പൊ​രു​ത്ത​പ്പെ​ടാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ആദ്യദിനംതന്നെ നിയമസഭ ബഹിഷ്കരിച്ച് പ്രതിപക്ഷം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ലൂ​​​ടെ സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന അ​​​ധി​​​ക നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ത്ത സ​​​ർ​​​ക്കാ​​​ർ സ​​​മീ​​​പ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ആ​​​ദ്യ​​ദി​​​നം​​ത​​​ന്നെ പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ൽ​​നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

ഇ​​​ന്ധ​​​ന​​​വി​​​ല അ​​​ടി​​​ക്ക​​​ടി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​തി​​നാ​​ൽ സം​​​സ്ഥാ​​​ന വി​​​ഹി​​​തം ഉ​​​ട​​​ന​​​ടി ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നി​​​ശ്ചി​​​ത​​​ത്വം കേ​​​ന്ദ്രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ക്കു​​​ന്ന അ​​​ധി​​​ക നി​​​കു​​​തി ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​ഫ​​​ലം വ​​​ന്ന ശേ​​​ഷം നാ​​​ലു ത​​​വ​​​ണ​​​യാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ധ​​​ന​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. അ​​​ധി​​​ക നി​​​കു​​​തി സം​​​സ്ഥാ​​​നം ക​​​ണ​​​ക്കാ​​​ക്കി വ​​​രു​​​മ്പോ​​​ഴേ​​​ക്കും വീ​​​ണ്ടും കൂ​​​ട്ടും. ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ർ​​​ധ​​​ന​​​യി​​​ലൂ​​​ടെ കേ​​​ര​​​ള​​​ത്തി​​​നു കി​​​ട്ടു​​​ന്ന അ​​​ധി​​​ക നി​​​കു​​​തി വ​​​രു​​​മാ​​​നം കു​​​റ​​​യ്ക്കു​​​ന്ന മ​​​ണ്ട​​​ത്ത​​​രം കാ​​​ണി​​​ക്കി​​​ല്ലെ​​​ന്ന് ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലെ ധ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

മു​​​ൻ ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​ത് സ​​​ഭാ രേ​​​ഖ​​​ക​​​ളി​​​ലു​​​ണ്ട്. ആ ​​​മ​​​ണ്ട​​​ത്ത​​​രം കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണോ പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. പാ​​​ച​​​ക വാ​​​ത​​​ക വി​​​ല​​​ക്ക​​​യ​​​റ്റം മൂ​​​ലം ഹോ​​​ട്ട​​​ലു​​​ക​​​ൾ പ​​​ല​​​തും പൂ​​​ട്ടി. വി​​​ല വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. ഗ്യാ​​​സ് ക​​​രി​​​ഞ്ച​​​ന്ത​​​യി​​​ൽ വി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ റെ​​​യ്ഡ് തു​​​ട​​​രു​​​ന്നു​​​ണ്ട്.

വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച അ​​​ടി​​​യ​​​ന്ത​​​ര​​​പ്ര​​​മേ​​​യ നോ​​​ട്ടീ​​​സി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 3000 കോ​​​ടി​​​യോ​​​ളം രൂ​​​പ സി​​​വി​​​ൽ സ​​​പ്ലൈ​​​സി​​​ന് കൊ​​​ടു​​​ക്കാ​​​നു​​​ള്ള​​​ത് കൊ​​​ടു​​​ത്തി​​​ല്ല.

ഉ​​​മ്മ​​​ൻ ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​ർ പെ​​​ട്രോ​​​ളി​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ അ​​​ധി​​​ക നി​​​കു​​​തി വേ​​​ണ്ടെ​​​ന്നു വ​​​ച്ചു. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ ഒ​​​രു രൂ​​​പ കു​​​റ​​​ച്ചി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ര​​​ണ്ടു രൂ​​​പ ഇ​​​ന്ധ​​​ന സെ​​​സാ​​​യി ഈ​​​ടാ​​​ക്കി​​യെ​​ന്നും സ​​​തീ​​​ശ​​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി.

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ടു​ത്ത വ​ർ​ഷം ഭ​ര​ണം മാ​റും; ബി​ജെ​പി വ​ൻ പ​രാ​ജ​യം നേ​രി​ടും: അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ൻ പ​രാ​ജ​യം ആ​ണ് നേ​രി​ടാ​ൻ പോ​കു​ന്ന​തെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി വ​ൻ വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

‍"യോ​ഗി​യു​ടെ സ​ർ​ക്കാ​ർ പൂ​ർ​ണ പ​രാ​ജ​യ​മാ​ണ്. സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. വൈ​ദ്യു​തി പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​ണ്. ബി​ജെ​പി എം​പി​മാ​രും എം​എ​ൽ​എ​മാ​രും വ​രെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രാ​ണ്.'-​അ​ഖി​ലേ​ഷ് വി​മ​ർ​ശി​ച്ചു.

"സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മ​ടു​ത്തി​രി​ക്കു​ക​യാ​ണ്. എ​ങ്ങ​നെ​യെ​ങ്കി​ലും സ​ർ​ക്കാ​ർ മാ​റി​യാ​ൽ മ​തി​യെ​ന്നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ബി​ജെ​പി​ക്കെ​തി​രെ വി​ധി​യെ​ഴു​താ​ൻ അ​വ​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​വ​രു​ടെ ആ​ഗ്ര​ഹം സ​ഫ​ല​മാ​കും.'-​അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

Leader Page

ജനങ്ങളുടെ നേരിട്ടുള്ള ചോദ്യങ്ങളും നിയമസഭ‍യുടെ പരിഗണനയർഹിക്കുന്നു: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ച​​​​ർ​​​​ച്ച ചെ​​​​യ്യേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ർ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ. നി​​​​ല​​​​വി​​​​ൽ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു ക​​​​ഴി​​​​ഞ്ഞാ​​​​ല്‍ ജ​​​​ന​​​​ങ്ങ​​​​ള്‍ക്കു​​​​വേ​​​​ണ്ടി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ചോ​​​​ദ്യം ചോ​​​​ദി​​​​ക്കേ​​​​ണ്ട ചു​​​​മ​​​​ത​​​​ല അ​​​​വ​​​​ര്‍ക്കാ​​​​ണ്. അ​​​​തി​​​​ലു​​​​പ​​​​രി​​​​യാ​​​​യി എ​​​​ന്തു​​​​കൊ​​​​ണ്ട് ജ​​​​ന​​​​ങ്ങ​​​​ള്‍ക്കു സ​​​​ഭ​​​​യി​​​​ല്‍ നേ​​​​രി​​​​ട്ടു ചോ​​​​ദ്യം ചോ​​​​ദി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു ചെ​​​​റി​​​​യ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​ കൊ​​​​ടു​​​​ത്തു​​​​കൂ​​​​ടാ എ​​​​ന്നൊ​​​​രു ചി​​​​ന്ത ത​​​​നി​​​​ക്കു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ദീ​​​​പി​​​​ക​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ പ്ര​​​​ത്യേക അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. സ്പീ​​​​ക്ക​​​​റാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കോ​​​​ട്ട​​​​യ​​​​ത്ത് ദീ​​​​പി​​​​ക കേ​​​​ന്ദ്ര ഓ​​​​ഫീ​​​​സി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് എ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ.

വ​​​​ലി​​​​യ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ല്‍ പ​​​​ര​​​​മാ​​​​വ​​​​ധി സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ടെ സ്ഥ​​​​ല​​​​ത്ത് ഒ​​​​തു​​​​ങ്ങി​​​​ക്കൂ​​​​ടേ​​​​ണ്ട​​​​ത​​​​ല്ല ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​സ​​​​ഭ. അ​​​​തു ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങ​​​​ണം. നി​​​​ല​​​​വി​​​​ൽ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ ചോ​​​​ദ്യോ​​​​ത്ത​​​​ര​​​​വേ​​​​ള​​​​യു​​​​ണ്ട്. അ​​​​തു​​​​കൂ​​​​ടാ​​​​തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നേ​​​​രി​​​​ട്ടു​​​​ള്ള ചോ​​​​ദ‍്യം സ​​​​ഭ​​​​യ്ക്കു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്നാ​​​​ണ് പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ങ്കി​​​​ലും ഇ​​​​തൊ​​​​ക്കെ ച​​​​ര്‍ച്ച​​​​ക​​​​ള്‍ക്കു​​​​ശേ​​​​ഷം തീ​​​​രു​​​​മാ​​​​നി​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

‍? കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ ഇ​​​​പ്പോ​​​​ള്‍ യു​​​​ഡി​​​​എ​​​​ഫി​​​​ന് മി​​​​ക​​​​ച്ച ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ണ്ട്. പ്ര​​​​തി​​​​പ​​​​ക്ഷനി​​​​ര​​​​യും അ​​​​ത്ര മോ​​​​ശ​​​​മ​​​​ല്ല. സ്പീ​​​​ക്ക​​​​റെ​​​​ന്ന നി​​​​ല​​​​യി​​​​ല്‍ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കാ​​​​ന്‍ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടോ?

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു സ്പീ​​​​ക്ക​​​​റു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഗൈ​​​​ഡ് ലൈ​​​​ന്‍ എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ഒ​​​​രു റൂ​​​​ള്‍ ബു​​​​ക്കാ​​​​ണ്. ആ ​​​​റൂ​​​​ള്‍ ബു​​​​ക്ക് ഭൂ​​​​രി​​​​പ​​​​ക്ഷ-ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് മാ​​​​റു​​​​ന്ന​​​​ത​​​​ല്ല. അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് പോ​​​​കു​​​​ക എ​​​​ന്നു​​​​ള്ള​​​​താ​​​​ണ് സ്പീ​​​​ക്ക​​​​റു​​​​ടെ ചു​​​​മ​​​​ത​​​​ല. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും അ​​​​വ​​​​സാ​​​​ന വാ​​​​ക്ക് സ്പീ​​​​ക്ക​​​​റു​​​​ടേ​​​​താ​​​​ണ്. അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​മ്പോ​​​​ഴും അ​​​​തു നീ​​​​തി​​​​ബോ​​​​ധ​​​​ത്തോ​​​​ടെ ചെ​​​​യ്യ​​​​ണം. അ​​​​തു കൃ​​​​ത്യ​​​​മാ​​​​യി ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​താ​​​​ണ് എ​​​​ന്‍റെ മ​​​​ന​​​​സി​​​​ലു​​​​ള്ള ചി​​​​ന്ത.

? ഇ​​​​ത്ത​​​​വ​​​​ണ ഒ​​​​രു ബി​​​​ജെ​​​​പി നി​​​​ര​​​​കൂ​​​​ടി സ​​​​ഭ​​​​യി​​​​ലു​​​​ണ്ട്. അ​​​​വ​​​​രെ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ടി​​​​വ​​​​രി​​​​ല്ലേ?

തീ​​​​ര്‍ച്ച​​​​യാ​​​​യും. സ​​​​ഭ​​​​യി​​​​ലെ അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ ആ​​​​ദ്യ ചു​​​​മ​​​​ത​​​​ല നെ​​​​സ​​​​സ​​​​റ്റീ​​​​സ് പാ​​​​സാ​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്കു​​​​ക എ​​​​ന്നു​​​​ള്ള​​​​താ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം സ​​​​ഭ​​​​യി​​​​ല്‍ ന​​​​മ്മ​​​​ള്‍ എ​​​​ടു​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അം​​​​ഗ​​​​സം​​​​ഖ്യ അ​​​​നു​​​​സ​​​​രി​​​​ച്ച​​​​ല്ല​​​​ല്ലോ ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​വ​​​​ര്‍ക്കു ല​​​​ഭി​​​​ക്കേ​​​​ണ്ട അ​​​​ര്‍ഹ​​​​മാ​​​​യ സ്ഥാ​​​​നം മാ​​​​ന്യ​​​​മാ​​​​യി കൊ​​​​ടു​​​​ക്കു​​​​ക എ​​​​ന്നു​​​​ള്ള​​​​താ​​​​ണ്. അ​​​​ത​​​​ല്ലേ എ​​​​നി​​​​ക്കു ചെ​​​​യ്യാ​​​​ന്‍ സാ​​​​ധി​​​​ക്കൂ. ഞാ​​​​ന്‍ മു​​​​മ്പ് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ള്ള​​​​തു​​​​പോ​​​​ലെ എ​​​​പ്പോ​​​​ഴും റി​​​​യാ​​​​ക്‌​​​​ഷ​​​​ന്‍ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് ആ​​​​ക്‌​​​​ഷ​​​​നു​​​​ ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും. ആ​​​​ക്‌​​​​ഷ​​​​ന്‍ പോ​​​​സി​​​​റ്റീ​​​​വാ​​​​ണെ​​​​ങ്കി​​​​ല്‍ റി​​​​യാ​​​​ക്‌​​​​ഷ​​​​നും പോ​​​​സി​​​​റ്റീ​​​​വാ​​​​യി​​​​രി​​​​ക്കും.

? കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലെ ഡ​​​​യ​​​​സ് ഒ​​​​രു​​​​പാ​​​​ട് ക​​​​ലാ​​​​പ​​​​ത്തി​​​​നു വേ​​​​ദി​​​​യാ​​​​യ​​​​താ​​​​ണ്. അ​​​​തൊ​​​​ക്കെ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ടോ?

അ​​​​തു​​​​ണ്ടാ​​​​ക​​​​രു​​​​തെ​​​​ന്നാ​​​​ണ് എ​​​​ന്‍റെ താ​​​​ത്പ​​​​ര്യം. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യ്ക്ക​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​ന​​​​ കാ​​​​ര്യം നി​​​​യ​​​​മ​​​​ത്തെ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ക​​​​യും നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്യു​​​​ക എ​​​​ന്നു​​​​ള്ള​​​​താ​​​​ണ്. ശ​​​​ബ്‌​​​​ദ​​​​ഘോ​​​​ഷം​​​​കൊ​​​​ണ്ടും മ​​​​സി​​​​ല്‍പ​​​​വ​​​​റു​​​​കൊ​​​​ണ്ടും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യെ കീ​​​​ഴ്‌​​​​പെടു​​​​ത്താ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ല​​​​ല്ലോ. അ​​​​തി​​​​നു കൂ​​​​ട്ടു​​​​നി​​​​ല്‍ക്കാ​​​​നും പ​​​​റ്റി​​​​ല്ല​​​​ല്ലോ. ആ ​​​​ഒ​​​​രു പോ​​​​യി​​​​ന്‍റാ​​​​ണ് ന​​​​മു​​​​ക്കു​​​​ള്ള​​​​ത്. ഓ​​​​രോ​​​​രു​​​​ത്ത​​​​ര്‍ക്കും ന​​​​ല്‍കു​​​​ന്ന സ​​​​മ​​​​യ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​വ​​​​ര്‍ക്കു പ​​​​റ​​​​യാ​​​​നു​​​​ള്ള കാ​​​​ര്യം പ​​​​റ​​​​ഞ്ഞു​​​​തീ​​​​ര്‍ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കും. മാ​​​​ത്ര​​​​മ​​​​ല്ല നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ഒ​​​​രു പ്ര​​​​ത്യേ​​​​ക​​​​ത അ​​​​വി​​​​ടെ വ്യ​​​​ത്യ​​​​സ്ത അ​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും എ​​​​ന്ന​​​​താ​​​​ണ്. ഒ​​​​രു പ്ര​​​​ശ്‌​​​​ന​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ച് എ​​​​ല്ലാ​​​​വ​​​​രും ഒ​​​​രേ പോ​​​​യി​​​​ന്‍റി​​​​ല്‍ വ​​​​ര​​​​ണ​​​​മെ​​​​ന്നു ശ​​​​ഠി​​​​ക്കാ​​​​ന്‍ പ​​​​റ്റു​​​​മോ? വ്യ​​​​ത്യ​​​​സ്താ​​​​ഭി​​​​പ്രാ​​​​യം മാ​​​​നി​​​​ച്ചു​​​​കൊ​​​​ണ്ട് മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​ന്‍ സാ​​​​ധി​​​​ക്കും.­

? ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​ല​​​​പ്പോ​​​​ഴും വ​​​​ള​​​​രെ മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം നാം ​​​​ക​​​​ണ്ടി​​​​ട്ടു​​​​ണ്ട്. വി​​​​ദ്യാ​​​​സ​​​​മ്പ​​​​ന്ന​​​​രാ​​​​യ നി​​​​ര​​​​വ​​​​ധി പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ള്‍ ക​​​​ട​​​​ന്നു​​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​സ​​​​ഭ​​​​യി​​​​ല്‍ അ​​​​തി​​​​നൊ​​​​ക്കെ മാ​​​​റ്റം വ​​​​രു​​​​മോ?

തീ​​​​ര്‍ച്ച​​​​യാ​​​​യും. വി​​​​ദ്യാ​​​​സ​​​​മ്പ​​​​ന്ന​​​​ത​​​​യു​​​​ടെ മി​​​​ക​​​​വു​​​​കൊ​​​​ണ്ട് ലോ​​​​കം മു​​​​ഴു​​​​വ​​​​ന്‍ ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന ഒ​​​​രു സം​​​​സ്ഥാ​​​​ന​​​​മാ​​​​ണ​​​​ല്ലോ കേ​​​​ര​​​​ളം. പു​​​​തി​​​​യ സ​​​​ഭ​​​​യി​​​​ൽ 140ല്‍ 71 ​​​​പേ​​​​ര്‍ പു​​​​തി​​​​യ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്, ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രാ​​​​ണ്. അ​​​​വ​​​​രെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കു പ്രാ​​​​പ്ത​​​​രാ​​​​ക്ക​​​​ണം. അ​​​​വ​​​​ര്‍ക്ക് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തെ​​​​ക്കാ​​​​ളു​​​​പ​​​​രി​​​​യാ​​​​യി ഇ​​​​ന്‍റ​​​​റാ​​​​ക്‌ഷ​​​​നു​​​​ള്ള സ​​​​മ​​​​യം കൊ​​​​ടു​​​​ക്കും. സം​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ ദൂ​​​​രീ​​​​ക​​​​രി​​​​ച്ചു​​​​ കൊ​​​​ടു​​​​ത്ത് മി​​​​ക​​​​ച്ച സാ​​​​മാ​​​​ജി​​​​ക​​​​രാ​​​​ക്കി മാ​​​​റ്റാ​​​​ന്‍ ശ്ര​​​​മി​​​​ക്കും. ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ ലോ​​​​കം മു​​​​ഴു​​​​വ​​​​ൻ കാ​​​​ണു​​​​ന്നു​​​​ണ്ടെ​​​​ന്ന ബോ​​​​ധ‍്യം ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കും വേ​​​​ണം.

? സ്പീ​​​​ക്ക​​​​റു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്?

സ്പീ​​​​ക്ക​​​​ര്‍ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ അ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വാ​​​​ദി​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ശ​​​​രി​​​​യ​​​​ല്ല. അ​​​​തി​​​​ലു​​​​പ​​​​രി​​​​യാ​​​​യി പോ​​​​സി​​​​റ്റീ​​​​വ് എ​​​​ന​​​​ര്‍ജി പ​​​​ക​​​​ര്‍ന്നു​​​​കൊ​​​​ടു​​​​ക്കാ​​​​ന്‍ പ്രാ​​​​പ്തി​​​​യു​​​​ള്ള​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ സ്പീ​​​​ക്ക​​​​ര്‍മാ​​​​രു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മെ​​​​ടു​​​​ത്താ​​​​ല്‍ അ​​​​വ​​​​രാ​​​​രും അ​​​​വ​​​​രു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ര്‍ട്ടി​​​​ക​​​​ളോ​​​​ടു​​​​ള്ള പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത ഉ​​​​പേ​​​​ക്ഷി​​​​ച്ച​​​​താ​​​​യി കേ​​​​ട്ടി​​​​ട്ടി​​​​ല്ല. സ്പീ​​​​ക്ക​​​​റു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​താ​​​​ത്പ​​​​ര്യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും ര​​​​ണ്ടും ര​​​​ണ്ടാ​​​​ണ്. നീ​​​​തി​​​​ബോ​​​​ധ​​​​ത്തോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് സ്പീ​​​​ക്ക​​​​റു​​​​ടെ രാ​​​​ഷ്‌​​​​ട്രീ​​​​യം ത​​​​ട​​​​സ​​​​മാ​​​​കാ​​​​തി​​​​രു​​​​ന്നാ​​​​ല്‍ മ​​​​തി. ന​​​​മ്മു​​​​ടെ സ​​​​മീ​​​​പ​​​​നം നീ​​​​തി​​​​ബോ​​​​ധ​​​​ത്തോ​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്ക​​​​ണം. ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ നി​​​​യ​​​​മ​​​​സ​​​​ഭ പ​​​​ല ന​​​​ല്ല കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ലും റി​​​​ക്കാ​​​​ര്‍ഡ് ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന ഒ​​​​രു സ​​​​ഭ​​​​യാ​​​​ക്കി മാ​​​​റ്റാ​​​​ന്‍ പ​​​​റ്റു​​​​മെ​​​​ന്നു​​​​ള്ള​​​​താ​​​​ണ് പ്ര​​​​തീ​​​​ക്ഷ.

Kerala

കു​ടി​യേ​റ്റം സ​ഭ​യെ​യും സ​മൂ​ഹ​ത്തെ​യും ആ​ഴ​ത്തി​ൽ സ്വാ​ധീ​നി​ച്ചു: മാ​ർ ത​ട്ടി​ൽ

കാ​​ക്ക​​നാ​​ട്: കു​​ടി​​യേ​​റ്റം സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ ച​​രി​​ത്ര​​ത്തെ​​യും സാ​​മൂ​​ഹി​​ക-​​ആ​​ത്മീ​​യ ജീ​​വി​​ത​​ത്തെ​​യും ആ​​ഴ​​ത്തി​​ൽ സ്വാ​​ധീ​​നി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ.

വി​​ദ്യാ​​ഭ്യാ​​സം, തൊ​​ഴി​​ൽ, സാ​​മ്പ​​ത്തി​​ക​​വ​​ള​​ർ​​ച്ച എ​​ന്നി​​വ​​യ്ക്ക് കു​​ടി​​യേ​​റ്റം വ​​ഴി​​യൊ​​രു​​ക്കി​​യ​​പ്പോ​​ൾ​​ത്ത​​ന്നെ അ​​തു ഗൗ​​ര​​വ​​മേ​​റി​​യ സാം​​സ്കാ​​രി​​ക​​വും കു​​ടും​​ബ​​പ​​ര​​വു​​മാ​​യ വെ​​ല്ലു​​വി​​ളി​​ക​​ളും ഉ​​യ​​ർ​​ത്തു​​ന്നു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ ആ​​സ്ഥാ​​ന​​മാ​​യ കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ലെ ലി​​റ്റ​​ർ​​ജി​​ക്ക​​ൽ റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റി​​ന്‍റെ (​എ​​ൽ​​ആ​​ർ​​സി) ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച 64-ാമ​​ത് സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ ത​​ട്ടി​​ൽ.

സ​​മൂ​​ഹ​​ത്തെ​​യും സ​​ഭ​​യെ​​യും ബാ​​ധി​​ക്കു​​ന്ന സ​​മ​​കാ​​ലി​​ക വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​ക്കാ​​ദ​​മി​​ക​​വും ദൈ​​വ​​ശാ​​സ്ത്ര​​പ​​ര​​വു​​മാ​​യ ഗൗ​​ര​​വ​​മേ​​റി​​യ ച​​ർ​​ച്ച​​ക​​ൾ​​ക്ക് എ​​ൽ​​ആ​​ർ​​സി നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​തി​​നെ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് അ​​ഭി​​ന​​ന്ദി​​ച്ചു.

ലി​​റ്റ​​ർ​​ജി​​ക്ക​​ൽ റി​​സ​​ർ​​ച്ച് സെ​​ന്‍റ​​ർ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ ടോ​​ണി നീ​​ല​​ങ്കാ​​വി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും മാ​​ർ ജോ​​സ് പു​​ളി​​ക്ക​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി. സീ​റോ​മ​ല​ബാ​ർ സ​ഭാ ചാ​ൻ​സ​ല​ർ ഫാ. ​ഡോ. ​ഏ​​ബ്ര​​ഹാം കാ​​വി​​ൽ​​പു​​ര​​യി​​ട​​ത്തി​​ൽ പ്ര​​സം​​ഗി​​ച്ചു. എ​​ൽ​​ആ​​ർ​​സി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​​ട​​ർ ഫാ. ​​ഡോ. ജോ​​ബി​​ൻ കാ​​ഞ്ഞി​​ര​​ത്തി​​ങ്ക​​ൽ സ്വാ​​ഗ​​ത​​മാ​​ശം​​സി​​ച്ചു.

‘കു​​ടി​​യേ​​റ്റം: ഇ​​രു​​പ​​ത്തി​​യൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ലെ വെ​​ല്ലു​​വി​​ളി​​ക​​ളും സാ​​ധ്യ​​ത​​ക​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ദ്വി​​ദി​​ന സെ​​മി​​നാ​​റി​​ൽ കു​​ടി​​യേ​​റ്റ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട 12 ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ളാ​​ണ് അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

വൈ​​ദി​​ക​​ർ, സ​​ന്യ​​സ്ത​​ർ, ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ർ​​ഥി​​ക​​ൾ, അ​​ധ്യാ​​പ​​ക​​ർ, സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ർ, വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള അ​​ല്മാ​​യ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​തി​​നി​​ധി​​ക​​ളാ​​ണു സെ​​മി​​നാ​​റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്. സെ​മി​നാ​ർ ഇ​ന്നു സ​മാ​പി​ക്കും.

Kerala

ജ​ന​വി​ധി പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു; എ​ൽ​ഡി​എ​ഫ് ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും: പി​ണ​റാ​യി വി​ജ​യ​ൻ

കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ തോ​ൽ​വി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ജ​ന​വി​ധി ഞ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു. ഇ​ത്ത​രം ഘ​ട്ടം എ​ൽ​ഡി​എ​ഫി​ന്‍റെ​യോ സി​പി​എ​മ്മി​ന്‍റെ​യോ അ​വ​സാ​ന​മാ​യി ആ​രും കാ​ണേ​ണ്ട. ത​ങ്ങ​ൾ ശ​ക്ത​മാ​യി തി​രി​ച്ച് വ​രു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

 ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ക്കാ​ലം എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തെ മു​ന്നോ​ട്ട് ന​യി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്ന​തെ​ന്നും അ​ത് ന​ല്ല നി​ല​യി​ൽ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. മാ​ലി​ന്യ പ്ര​ശ്‌​നം, വി​ദ്യാ​ഭ്യാ​സ രം​ഗം, ആ​രോ​ഗ്യ രം​ഗം, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടേ​യും സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം മു​ന്നേ​റി. എ​ല്ലാം നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി ല​ക്ഷ്യ​മാ​ക്കി ചെ​യ്ത കാ​ര്യ​ങ്ങ​ളാ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

പു​തി​യ സ​ർ​ക്കാ​റി​ന്‍റെ ജ​ന​ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും അ​ങ്ങ​നെ അ​ല്ലെ​ങ്കി​ൽ എ​തി​ർ​ക്കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

Kerala

കാഞ്ഞിരപ്പള്ളി രൂപത എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് തുടക്കമായി

കുട്ടി​ക്കാ​നം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ര്‍ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച് രൂ​പ​ത എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​ക്ക് കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ തു​ട​ക്ക​മാ​യി. നാ​ലു ദി​വ​സ​ത്തെ അ​സം​ബ്ലി​യി​ല്‍ വൈ​ദി​ക​രു​ടെ​യും സ​ന്യ​സ്ത​രു​ടെ​യും അ​ല്‍മാ​യ​രു​ടെ​യും 175 പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഫാ. ​ഡോ. സെ​ബാ​സ്റ്റ്യ​ന്‍ പാ​ല​മൂ​ട്ടി​ല്‍ ധ്യാ​ന​ചി​ന്ത​ക​ള്‍ പ​ങ്കു​വ​ച്ചു. തു​ട​ര്‍ന്ന് ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന അ​ര്‍പ്പി​ച്ചു. സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ലും പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ഡോ. ജോ​സ് വെ​ള്ള​മ​റ്റ​വും പൊ​തു​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കി.

വി​ശ്വാ​സ​പ​രി​ശീ​ല​ന ജീ​വി​തം സം​ബ​ന്ധി​ച്ച് ഫാ. ​ഡോ. ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ലും, ദൈ​വ​വ​ച​നം വി​ശ്വാ​സ​ജീ​വി​ത​പ​രി​ശീ​ല​ന​ത്തി​ല്‍ എ​ന്ന​തി​ല്‍ ഫാ. ​ഡോ. ആ​ന്‍റ​ണി ചെ​ല്ലം​ത​റ​യി​ലും വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ. ​ഡോ. വ​ര്‍ഗീ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ദൈ​വാ​രാ​ധ​ന​യും ക്രൈ​സ്ത​വ​ജീ​വി​ത​വും എ​ന്ന​തി​ല്‍ ഫാ. ​ഡോ. ജേ​ക്ക​ബ് കി​ഴ​ക്കേ​വീ​ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഫാ. ​ഡോ. ജ​യിം​സ് ച​വ​റ​പ്പു​ഴ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ നി​ര്‍വ​ഹി​ക്കും.

National

പ​രാ​ജ​യ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല: ടി.​പി രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ച​ർ​ച്ച​യി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് പു​തി​യ ആ​ൾ വേ​ണ​മെ​ന്ന് എ​ൽ ഡി ​എ​ഫി​ൽ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐ ചോ​ദി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാ​ണ​റി​ഞ്ഞ​ത്. പാ​ർ​ട്ടി​യു​ടെ തോ​ൽ​വി സം​ബ​ന്ധി​ച്ച് താ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത​തി​നു​ശേ​ഷം ജൂ​ൺ അ​വ​സാ​ന​മേ തീ​രു​മാ​നം​ഉ​ണ്ടാ​കൂ. ആ​ശാ സ​മ​രം ഉ​ദ്ദേ​ശ​ശു​ദ്ധി​യു​ള​ള​താ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​തി​നെ ത​ള്ളി​പ്പ​റ​ഞ്ഞ​ത്.

ഗ​വ​ൺ​മെ​ന്‍റ് വ​ന്നി​ല്ലെ​ങ്കി​ലും സ​പ്ലെ​കോ​യി​ൽ അ​രി​ക്കു വി​ല കൂ​ട്ടി​കൊ​ണ്ട് ജ​ന​ദ്രോ​ഹ​ത്തി​ന് യു ​വി​എ​ഫ് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ത​ല​ങ്ങും വി​ല​ങ്ങും​മാ​റ്റി തു​ട​ങ്ങി. എ​ന്നി​ട്ടും. മു​ഖ​മ​ന്ത്രി ആ​രെ​ന്ന് പോ​ലും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​ത്ര​സ​മ്മ​ള​ന​ത്തി​ൽ രാ​മ​ക്യ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​ല്ലി ച​ർ​ച്ച വേ​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞു.

National

ത​മി​ഴ്‌​നാ​ട് സ​ഭ​യി​ൽ വി​ജ​യ്‌​യു​ടെ 'കു​ട്ടി സ്റ്റോ​റി​യും' ഉ​ദ​യ​നി​ധി​യു​ടെ 'സ​നാ​ത​ന' വെ​ല്ലു​വി​ളി​യും; ശ്ര​ദ്ധേ​യ​മാ​യി ആ​ദ്യ ദി​നം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ പോ​രാ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ച ആ​ദ്യ ദി​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യും പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ത​മ്മി​ലു​ള്ള വാ​ക്പോ​രും സൗ​ഹൃ​ദ​വും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു. ജെ​സി​ഡി പ്ര​ഭാ​ക​റെ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത ച​ട​ങ്ങി​ൽ വി​ജ​യ് പ​ങ്കു​വെ​ച്ച ക​ഥ​യും ഉ​ദ​യ​നി​ധി ന​ട​ത്തി​യ രാ​ഷ്ട്രീ​യ പ​രാ​മ​ർ​ശ​വു​മാ​ണ് ച​ർ​ച്ച​യാ​കു​ന്ന​ത്.

ജെ​സി​ഡി പ്ര​ഭാ​ക​റെ സ്പീ​ക്ക​ർ ക​സേ​ര​യി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന വേ​ള​യി​ൽ, ത​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ഒ​രു 'കു​ട്ടി സ്റ്റോ​റി' പ​റ​ഞ്ഞാ​ണ് വി​ജ​യ് സ​ഭ​യെ ക​യ്യി​ലെ​ടു​ത്ത​ത്. സ്പീ​ക്ക​ർ പ​ദ​വി​ക്ക് പ​ണ്ട് ആ​രും ത​യ്യാ​റാ​കാ​തി​രു​ന്ന ഒ​രു കാ​ല​ത്തെ​ക്കു​റി​ച്ചാ​ണ് വി​ജ​യ് വി​വ​രി​ച്ച​ത്.

പ​ണ്ട് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റി​ൽ സ്പീ​ക്ക​ർ പ​ദ​വി എ​ന്ന​ത് അ​തീ​വ അ​പ​ക​ടം പി​ടി​ച്ച ഒ​ന്നാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ രാ​ജാ​വി​നെ അ​റി​യി​ക്കേ​ണ്ട ചു​മ​ത​ല സ്പീ​ക്ക​ർ​ക്കാ​യി​രു​ന്നു. സ​ഭ​യു​ടെ നി​ല​പാ​ട് രാ​ജാ​വി​ന് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ സ്പീ​ക്ക​റു​ടെ ത​ല കൊ​യ്യാ​ൻ വ​രെ അ​ന്ന് രാ​ജാ​വി​ന് അ​ധി​കാ​ര​മു​ണ്ടാ​യി​രു​ന്നു.

അ​തു​കൊ​ണ്ടാ​ണ് പു​തി​യ സ്പീ​ക്ക​റെ ക​സേ​ര​യി​ലേ​ക്ക് 'വ​ലി​ച്ചു കൊ​ണ്ടു​പോ​കു​ന്ന' ഒ​രു രീ​തി ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്റി​ൽ ഉ​ണ്ടാ​യ​ത്. ആ ​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ബാ​ക്കി​യാ​യാ​ണ് ഇ​ന്നും സ്പീ​ക്ക​റെ പ്ര​തി​പ​ക്ഷ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യും ചേ​ർ​ന്ന് ആ​ന​യി​ക്കു​ന്ന​ത്. ത​ന്‍റെ പ​ഴ​യ കോ​ളേ​ജ് സ​ഹ​പാ​ഠി​കൂ​ടി​യാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ, പ്ര​ഭാ​ക​റെ സ്പീ​ക്ക​ർ ക​സേ​ര​യി​ലേ​ക്ക് ആ​ന​യി​ച്ച​പ്പോ​ൾ സ​ഭ​യി​ൽ ചി​രി​പ​ട​ർ​ത്തി​യ ഒ​രു മു​ഹൂ​ർ​ത്ത​മാ​യി​രു​ന്നു ഇ​ത്.

സ​ഭ​യി​ൽ വി​ജ​യ് സാ​ന്നി​ധ്യ​മ​റി​യി​ച്ച അ​തേ വേ​ള​യി​ൽ ത​ന്നെ, ത​ന്‍റെ വി​വാ​ദ​മാ​യ 'സ​നാ​ത​ന ധ​ർ​മ' പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ട് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ഭ​ര​ണ​പ​ക്ഷ​ത്തെ ഞെ​ട്ടി​ച്ചു. സ​നാ​ത​ന ധ​ർ​മം ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട​ണം എ​ന്ന ത​ന്‍റെ പ​ഴ​യ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം സ​ഭ​യി​ൽ പ്ര​ഖ്യാ​പി​ച്ചു:

ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ന്ന സ​നാ​ത​ന ധ​ർ​മ​ത്തെ ഇ​ല്ലാ​താ​ക്ക​ണ​മെ​ന്നും സാ​മൂ​ഹി​ക നീ​തി​ക്ക് അ​ത് ത​ട​സ​മാ​ണെ​ന്നും ഉ​ദ​യ​നി​ധി പ​റ​ഞ്ഞു.​വി​ജ​യ്‌​യും താ​നും ഒ​രേ കോ​ളേ​ജി​ൽ പ​ഠി​ച്ച​വ​രാ​ണെ​ങ്കി​ലും ഭ​ര​ണ​കാ​ര്യ​ത്തി​ൽ താ​നാ​ണ് സീ​നി​യ​റെ​ന്നും പു​തി​യ സ​ർ​ക്കാ​രി​ന് കാ​ര്യ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു കൊ​ടു​ക്കാ​ൻ ഡി​എം​കെ സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഉ​ദ​യ​നി​ധി​യു​ടെ ഈ ​ത​മാ​ശ ക​ല​ർ​ന്ന വെ​ല്ലു​വി​ളി​യെ പു​ഞ്ചി​രി​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ് സ്വീ​ക​രി​ച്ച​ത്.

സി​നി​മ​യി​ലെ ര​ണ്ട് വ​മ്പ​ൻ താ​ര​ങ്ങ​ൾ ഇ​പ്പോ​ൾ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ ര​ണ്ട് ചേ​രി​ക​ളി​ലാ​യി എ​ത്തു​മ്പോ​ൾ, വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ഭാ​ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ആ​വേ​ശം നി​റ​ഞ്ഞ​താ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. പാ​ര​മ്പ​ര്യ​വും ച​രി​ത്ര​വും ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട് വി​ജ​യ് ത​ന്‍റെ രാ​ഷ്ട്രീ​യ പ​ക്വ​ത തെ​ളി​യി​ച്ച​പ്പോ​ൾ, ത​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളി​ൽ ഒ​രി​ഞ്ചു​പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്ന് ഉ​ദ​യ​നി​ധി​യും വ്യ​ക്ത​മാ​ക്കി.

 

Kerala

കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷം;എപ്പാർക്കിയൽ അസംബ്ലിയോടെ ഇന്ന് തു​ട​ക്ക​മാ​കും

കാ​ഞ്ഞി​ര​പ്പ​ള്ളി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല വി​ഭ​ജി​ച്ച് 1977ൽ ​സ്ഥാ​പി​ത​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സു​വ​ർ​ണ ജൂ​ബി​ലിവ​ർ​ഷ​ത്തി​ൽ. ര​ണ്ടാ​മ​ത് എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി​യോ​ടെ രൂ​പ​ത​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് മു​ത​ല്‍ വെ​ള്ളി വ​രെ കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ന​ട​ക്കു​ന്ന രൂ​പ​ത അ​സം​ബ്ലി​യി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽനി​ന്നു 180 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന അ​സം​ബ്ലി​യി​ൽ രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന സാ​മൂ​ഹി​ക സേ​വ​നാ​ഭി​മു​ഖ്യ​ങ്ങ​ൾ വി​ല​യി​രു​ത്തി കാ​ലോ​ചി​ത ന​വീ​ക​ര​ണ ശി​പാ​ർ​ശ​ക​ൾ ന​ൽ​ക​പ്പെ​ടും. രൂ​പ​ത​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത മാ​ർ​ഗ​രേ​ഖ​യു​ടെ വെ​ളി​ച്ച​ത്തി​ൽ ത​യാ​റാ​ക്കി​യ വി​ഷ​യാ​വ​ത​ര​ണ​രേ​ഖ​യാ​ണ് അ​സം​ബ്ലി​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. മാ​ർ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

സീ​റോ മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ ജൂ​ബി​ലി​യു​ടെ​യും എ​പ്പാ​ര്‍ക്കി​യ​ല്‍ അ​സം​ബ്ലി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. 15ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​സം​ബ്ലി ക്ര​മീ​ക​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് രൂ​പ​താ സി​ഞ്ചെ​ല്ലൂ​സും അ​സം​ബ്ലി ജ​ന​റ​ൽ കോ​-ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, അ​സം​ബ്ലി ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സും അ​സം​ബ്ലി ജ​ന​റ​ല്‍ ക​ണ്‍വീ​ന​റു​മാ​യ ഫാ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം എ​ന്നി​വ​ർ നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കും. രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ.​ഡോ.​മാ​ത്യു ശൗ​ര്യാം​കു​ഴി അ​സം​ബ്ലി പ്ര​തി​നി​ധി​ക​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും.

ക്രൈ​സ്ത​വ വി​ശ്വാ​സം, ദൈ​വാ​രാ​ധ​ന, സ​ഭ, ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ ഫാ.​ഡോ. ജേ​ക്ക​ബ് കി​ഴ​ക്കേ​വീ​ട്, ഫാ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ഫാ.​ഡോ. ആ​ൻ​ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ൽ, ഫാ.​ഡോ. ആ​ന്‍റ​ണി ചെ​ല്ല​ന്ത​റ, ഫാ.​ഡോ. തോ​മ​സ് പൂ​വ​ത്താ​നി​ക്കു​ന്നേ​ൽ, ഷേ​ർ​ളി ചെ​റി​യാ​ൻ, ഹാ​രി ജോ​സ​ഫ്, ഫാ. ​റോ​യി വ​ട​ക്കേ​ൽ, സി​സ്റ്റ​ർ ഡോ. ‌​സെലി​ൻ കൂ​നം​പാ​റ​യി​ൽ, ഡോ. ​ബി​നോ പെ​രു​ന്തോ​ട്ടം, ഫാ. ​സാ​ബു കു​മ്പു​ക്ക​ൽ, ഫാ.​ഡോ. ഫ്രാ​ൻ​സി​സ് ഇ​ല​വ​ത്തു​ങ്ക​ൽ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തും

അ​സം​ബ്ലി ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ജൂ​ബി​ലി വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ൾ ഫാ.​ഡോ. സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ, കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് ഞ​ള്ളി​യി​ൽ, ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പേ​ഴും​കാ​ട്ടി​ൽ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ബി​നോ പെ​രു​ന്തോ​ട്ടം, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ൻ​സി മോ​ൾ ഫി​ലി​പ്പ്, പാ​സ്റ്റ​റ​ൽ ആ​നി​മേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Kerala

അ​ണി​ക​ളെ നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം; വി​ജ​യം ആ​രു​ടെ​യും ഒ​റ്റ​യ്ക്കു​ള്ള നേ​ട്ടം അ​ല്ല: അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ക​സേ​ര​യെ ചൊ​ല്ലി തെ​രു​വി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. അ​ണി​ക​ളെ നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം. ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ന​ൽ​കി​യ വി​ജ​യം കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

വി​ജ​യം ആ​രു​ടെ​യും ഒ​റ്റ​യ്ക്ക് ഉ​ള്ള നേ​ട്ടം അ​ല്ല, കൂ​ട്ടാ​യ നേ​ട്ടം. തെ​രു​വ് യു​ദ്ധ​ത്തി​ൽ ആ​രും പ​ങ്കാ​ളി​ക​ളാ​ക്ക​രു​ത്. നേ​താ​ക്ക​ൾ നി​യ​ന്ത്രി​ക്ക​ണം. ശെ​രി​യോ തെ​റ്റോ എ​ന്ന് നേ​താ​ക്ക​ൾ തീ​രു​മാ​നി​ക്ക​ണം.

വി​ഷ​യ​ത്തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് അ​ഭി​പ്രാ​യം പ​റ​ഞ്ഞു​കൂ​ടാ എ​ന്നി​ല്ല. ഘ​ട​ക​ക്ഷി​ക​ളി​ൽ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ തേ​ടും. ഇ​ന്ന ആ​ള് വ​ര​ണ​മെ​ന്നു​ള്ള അ​ഭി​പ്രാ​യം ഘ​ട​ക​ക​ക്ഷി​ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​കി​ല്ല എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Kerala

സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ള്‍​സ് മ​ന​സി​ലാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

കോ​ട്ട​യം: സി​പി​എ​മ്മി​നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം. സി​പി​എം അ​ണി​ക​ൾ വ്യാ​പ​ക​മാ​യി ക്രോ​സ് വോ​ട്ട് ചെ​യ്തു.

സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ​ള്‍​സ് മ​ന​സി​ലാ​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും ഉ​യ​ര്‍​ന്ന വി​മ​ര്‍​ശ​നം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യും രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​യ​ത്.

തോ​ൽ​വി​യു​ടെ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യാ​ണ്. ഇ​നി​യും പി​ണ​റാ​യി ത​ന്നെ ന​യി​ച്ചു മു​ന്നോ​ട്ട് പോ​യാ​ൽ ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​കും. ബം​ഗാ​ളി​ന് സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് പോ​കും. അ​ത് കൊ​ണ്ട് ത​ന്നെ പു​തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ണ്ടാ​വ​ണ​മെ​ന്ന സി​പി​ഐ​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് ന​ല്ല​താ​വു​മെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി: സി​പി​ഐ ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്ന് വി​ല​യി​രു​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നേ​രി​ട്ട ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ വി​ല​യി​രു​ത്ത​ലു​മാ​യി സി​പി​ഐ . സി​പി​ഐ ന​യ​ങ്ങ​ൾ കൃ​ത്യ​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച ഉ​ണ്ടാ​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്ത​ൽ.

ഇ​ട​ത് ന​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​തി​യാ​നം തോ​ൽ​വി​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലും നി​ർ​വാ​ഹ​ക സ​മി​തി​യി​ലും പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ മാ​ത്ര​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

പി​എം ശ്രീ, ​ഇ​ല​പ്പു​ള്ളി ബ്രൂ​വ​റി പ്ര​ശ്ന​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യെ​ന്നാ​ണ് സി​പി​ഐ​യു​ടെ വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി പ​ല വി​ഷ​യ​ങ്ങ​ളി​ലും ശ​ക്ത​മാ​യി വി​യോ​ജി​പ്പ​റി​യി​ച്ചെ​ങ്കി​ലും പു​റ​ത്ത് ജ​ന​ങ്ങ​ൾ അ​റി​ഞ്ഞ​ത് പി​എം ശ്രീ​യും, ഇ​ല​പ്പു​ള്ളി​യും മാ​ത്ര​മാ​ണെ​ന്ന് നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം സി​പി​എം പ​ല തീ​രു​മാ​ന​ങ്ങ​ളും ഘ​ട​ക ക​ക്ഷി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി. സം​സ്ഥാ​ന​ത്തെ 24 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച സി​പി​ഐ​യ്ക്ക് എ​ട്ട് സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് വി​ജ​യി​ക്കാ​നാ​യ​ത്.

അ​ഡ്വ. ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ (കാ​ഞ്ഞ​ങ്ങാ​ട്), മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (പ​ട്ടാ​മ്പി), കെ. ​രാ​ജ​ൻ (ഒ​ല്ലൂ​ർ), ഗീ​താ ഗോ​പി (നാ​ട്ടി​ക), കെ.​കെ. വ​ത്സ​രാ​ജ് (ക​യ്പ്പ​മം​ഗ​ലം), പി ​പ്ര​സാ​ദ് (ചേ​ർ​ത്ത​ല), സി ​അ​ജ​യ​പ്ര​സാ​ദ് (പു​ന​ലൂ​ർ), ജി ​ആ​ർ അ​നി​ൽ (നെ​ടു​മ​ങ്ങാ​ട്) എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.

2021ൽ 17 ​സീ​റ്റു​ക​ളി​ലാ​ണ് പാ​ർ​ട്ടി വി​ജ​യി​ച്ചി​രു​ന്ന​ത്. ഇ​ക്കു​റി ഇ​ട​തു​പ​ക്ഷ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും മ​ത്സ​രി​ച്ച സി​പി​ഐ മ​ന്ത്രി​മാ​രി​ൽ ഭൂ​രി​ഭാ​ഗ​വും വി​ജ​യി​ച്ച​ത് സി​പി​ഐ​യ്ക്ക് ആ​ശ്വാ​സ​മാ​യി. സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന ച​ട​യ​മം​ഗ​ല​ത്ത് മ​ത്സ​രി​ച്ച മു​ൻ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

Kerala

കൂ​ത്തു​പ​റ​മ്പിലെ തോ​ല്‍​വി; ന​ട​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ്

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ ന​ട​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ്. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഷാ​ഹു​ല്‍ ഹ​മീ​ദ്, ഭാ​ര്യ ന​ദീ​റ ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി.

കൂ​ത്തു​പ​റ​മ്പി​ലെ പ​രാ​ജ​യം പ​ഠി​ക്കാ​ന്‍ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. ഷാ​ഹു​ല്‍ ഹ​മീ​ദ് വോ​ട്ടു​മ​റി​ച്ചെ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ഉ​യ​ര്‍​ന്നി​രു​ന്നു. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ള്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച പി.​കെ. പ്ര​വീ​ണ്‍ 1,286 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ലീ​ഗ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി മ​ത്സ​രി​ച്ച ജ​യ​ന്തി രാ​ജ​ന് 69,182 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ജ​യ​ന്തി രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ നി​ന്ന് ഷാ​ഹു​ല്‍ വി​ട്ടു നി​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ന​ദീ​റ​യു​ടെ വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സി​ൽ പ്ര​വീ​ണി​നാ​യി വോ​ട്ട് തേ​ടി​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഷാ​ഹു​ലി​നെ​തി​രെ യൂ​ത്ത് ലീ​ഗി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഷാ​ഹു​ലി​ന്‍റെ കോ​ലം ക​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നി​രു​ന്നു.

Kerala

കോ​ഴി​ക്കോ​ട് സൗ​ത്തി​ലെ പ​രാ​ജ​യം യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗം: അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് കേ​ര​ള​ത്തി​ൽ ആ​ക​മാ​നം ഉ​ണ്ടാ​യ യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് ഐ​എ​ൻ​എ​ൽ നേ​താ​വും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്ന അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. വൈ​കാ​രി​ക​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഊ​ന്നി​യു​ള്ള യു​ഡി​എ​ഫ് പ്ര​ചാ​ര​ണം ക്ല​ച്ച് പി​ടി​ച്ചു എ​ന്നാ​ണ് വി​ല​യി​രു​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ ബി​ജെ​പി​യു​ടെ വോ​ട്ട് വ​ർ​ധി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ​റ​ഞ്ഞു.

9,422 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് സൗ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ ഫൈ​സ​ൽ ബാ​ബു വി​ജ​യി​ച്ച​ത്. ടി. ​റെ​നീ​ഷാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

Kerala

എ​ൽ​ഡി​എ​ഫി​ൻ്റെ പ​രാ​ജ​യ​കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ല: കെ. ​രാ​ജ​ൻ

തൃ​ശൂ​ർ: എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ​കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ലെ​ന്ന് സി​പി​ഐ നേ​താ​വും നി​യു​ക്ത ഒ​ല്ലൂ​ർ എം​എ​ൽ​എ​യു​മാ​യ കെ. ​രാ​ജ​ൻ. വി​മോ​ച​ന സ​മ​ര​ത്തി​ന് സ​മാ​ന​മാ​യ പ്ര​വ​ർ​ത്ത​നം പി​ണ​റാ​യി സ​ർ​ക്കാ​രി​ന് എ​തി​രെ ന​ട​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രാ​യ പ്ര​ചാ​ര​ണം എ​റ്റെ​ടു​ക്കാ​ൻ സി​പി​ഐ ത​യാ​റ​ല്ലെ​ന്നും കെ. ​രാ​ജ​ൻ പ​റ​ഞ്ഞു. തി

​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യും പ​ഠി​ച്ചും ഇ​ട​തു​പ​ക്ഷ മു​ന്ന​ണി തി​രി​ച്ചു വ​രു​മെ​ന്നും രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി​യ​ല്ല​ന്ന് സി​പി​ഐ വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു​വെ​ന്ന് രാ​ജ​ൻ പ​റ​ഞ്ഞു.

പ​രാ​ജ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​ങ്ങ​ൾ ത​യ്യാ​റ​ല്ല. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മാ​ണ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ഭി​പ്രാ​യ​വും സി​പി​ഐ​ക്കി​ല്ല. 59ലെ ​വി​മോ​ച​ന സ​മ​ര​ത്തി​ന് തു​ല്യ​മാ​യ നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ന്നു. അ​ത് ഏ​ത് നി​ല​യി​ൽ വ​ള​ർ​ന്നു എ​വി​ടം വ​രെ പോ​യി എ​ന്ന് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ആ​ഴ​ത്തി​ൽ പ​ഠി​ക്കും.

മു​ന്ന​ണി​ക്കെ​തി​രെ സം​ഘം ചേ​ർ​ന്ന​വ​രു​ടെ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും വി​ശ​ക​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​മെ​ന്നും രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. രും ​ദി​വ​സ​ങ്ങ​ളി​ൽ പാ​ർ​ട്ടി​ക​ൾ​ക്കു​ള്ളി​ലും മു​ന്ന​ണി​ക്ക് ഉ​ള്ളി​ലും പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​റ​യാ​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും കേ​ൾ​ക്കും. കേ​വ​ല​മാ​യ വി​ല​യി​രു​ത്തു​ക​ൾ അ​ല്ല തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യും പ​ഠി​ച്ചും ഇ​ട​തു​പ​ക്ഷ മു​ന്ന​ണി തി​രി​ച്ചു വ​രു​മെ​ന്നും രാ​ജ​ൻ പ​റ​ഞ്ഞു.

 

 

Kerala

പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​തം; ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഇ​ല്ലാ​യി​രു​ന്നു: ഇ.​പി. ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്ന് സി​പി​എം നേ​താ​വ് ഇ ​പി ജ​യ​രാ​ജ​ൻ. ഇ​ത്ത​ര​മൊ​രു വി​ധി​യു​ണ്ടാ​കു​മെ​ന്ന് ക​ണ​ക്കാ​ക്കി​യി​ല്ല. എ​ല്ലാ രം​ഗ​ങ്ങ​ളി​ലും കേ​ര​ളം വ​ള​ർ​ച്ച ഉ​ണ്ടാ​ക്കി​യ കാ​ല​ഘ​ട്ട​മാ​ണ് ക​ട​ന്നു​പോ​യ​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

ഇ​ട​തു​പ​ക്ഷം കേ​ര​ള​ത്തി​ൽ ദു​ർ​ബ​ല​പ്പെ​ട്ടാ​ൽ അ​ത് കേ​ര​ള​ത്തി​ന്റെ ത​ക​ർ​ച്ച​യാ​യി​രി​ക്കും. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ലെ​ന്നും ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ എ​ന്തെ​ങ്കി​ലും ജ​ന​വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ചോ​യെ​ന്നും ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു.

കോ​ൺ​ഗ്ര​സ്‌ മു​ഖ്യ​മ​ന്ത്രി​യെ തേ​ടി ന​ട​ക്കു​ക​യാ​ണ്. അ​ത്യ​ന്തം ത​ക​ർ​ച്ച​യി​ലാ​ണ് കോ​ൺ​ഗ്ര​സ്‌. 102 സീ​റ്റ്‌ നേ​ടി​യി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. ബി​ജെ​പി മൂ​ന്ന് സീ​റ്റ് നേ​ടി​യ​ത് ദുഃ​ഖ​ത്തി​ന്‍റെ ആ​രം​ഭ​മാ​ണ്.

ഗ്രൂ​പ്പ്‌ തി​രി​ഞ്ഞു മു​ഖ്യ​മ​ന്ത്രി ആ​യാ​ൽ ഒ​രു ഭ​ര​ണം ഉ​ണ്ടാ​കു​മോ. ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലും ഗ്രൂ​പ്പ്‌ ഉ​ണ്ടാ​കും. 10 വ​ർ​ഷ​ത്തി​നി​ടെ ഒ​രു പി​ശ​കും ഉ​ണ്ടാ​യി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല. സി​പി​എം മ​നു​ഷ്യ​രു​ടെ പാ​ർ​ട്ടി ആ​ണ്. ഭാ​വി​യി​ൽ തെ​റ്റ് പ​റ്റാ​തി​രി​ക്കാ​ൻ ശ്ര​മി​ക്കും. ഇ​ട​തു​പ​ക്ഷം ത​ക​ർ​ന്നു എ​ന്ന് ക​രു​ത​രു​ത്. ചോ​ർ​ന്നു പോ​യ ജ​ന​കീ​യ ശ​ക്തി തി​രി​ച്ചു പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

National

പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആര്‍.എന്‍. രവി നിയമസഭ പിരിച്ചുവിട്ടത്. അതേസമയം മമത ബാനർജി രാജിവയ്ക്കാൻ തയാറായിരുന്നില്ല.

നിയമസഭ തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെങ്കിലും മമത ഒഴിയാൻ തായറാകാത്തത് വലിയ പ്രതിസന്ധിയാണ് ബംഗാളിൽ സൃഷ്ടിക്കുന്നത്. ശനിയാഴ്ച ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മമത രാജിയ്ക്ക് തയാറാകാതെ നിൽക്കുന്നത്.‌‌

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നാണ് മമതയുടെ നിലപാട്. ഗവർണർ തന്നെ പുറത്താക്കട്ടെ എന്നാണ് മമതയുടെ വാദം. വെള്ളിയാഴ്ച ഗവർണർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് വിവരം. 294 അംഗ സഭയിൽ 80 സീറ്റുകൾ മാത്രമാണ് മമതയുടെ തൃണമൂൽ കോൺഗ്രസിനു നേടാനായത്.

Kerala

കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ൽ സി​പി​എം വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​യ്ക്ക് മ​റി​ഞ്ഞു: തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കോ​ഴി​ക്കോ​ട് നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ൽ‌ ബി​ജെ​പി​യു​ടെ മു​ന്നേ​റ്റ​മാ​ണ് ത​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ. പാ​ർ​ട്ടി വോ​ട്ട് ഉ​ൾ​പ്പെ​ടെ ബി​ജെ​പി​ക്ക് ല​ഭി​ച്ചു. ഈ ​പോ​ക്കാ​ണ് പോ​കു​ന്ന​തെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് ബി​ജെ​പി കൂ​ടു​ത​ൽ മു​ന്നേ​റ്റം ന​ട​ത്താ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും മ​ണ്ഡ​ല​ത്തി​ൽ ന​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി കു​റ​ച്ചു​കൂ​ടി ക​ട​ന്നു പ്ര​വ​ർ​ത്തി​ച്ചു എ​ന്നു​വേ​ണം ക​രു​താ​ൻ. ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തേ​ക്കാ​ൾ‌ ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ൾ അ​വ​ർ അ​ധി​കം നേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദ​ഹം പ​റ​ഞ്ഞു.

ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ കെ. ​ജ​യ​ന്ത് 1483 വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​നെ വീ​ഴ്ത്തി​യ​തെ​ങ്കി​ലും ബി​ജെ​പി​യു​ടെ കു​തി​പ്പാ​ണ് ത​ന്‍റെ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ പ​റ​യു​ന്നു.

2021ൽ ​എം​ടി ര​മേ​ശ് 30952 വോ​ട്ടു​ക​ൾ നേ​ടി​യ സ്ഥാ​ന​ത്ത് ഇ​ക്കു​റി ന​വ്യ ഹ​രി​ദാ​സ് 39899 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. ഇ​തി​ൽ വ​ലി​യൊ​രു പ​ങ്കും പാ​ർ​ട്ടി വോ​ട്ടു​ക​ളാ​ണെ​ന്നും തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ തു​റ​ന്നു പ​റ​യു​ന്നു. മാ​ത്ര​മ​ല്ല കാ​ര്യ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലാ​ണ് പോ​കു​ന്ന​തെ​ങ്കി​ൽ ബി​ജെ​പി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​മെ​ന്നാ​ണ് തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Kerala

ഇ​ത്ര​യും വലിയ തോൽവി പ്ര​തീ​ക്ഷി​ച്ചി​ല്ല; തിരുത്തി മു​ന്നോ​ട്ടുപോ​കും: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ര​ത്തോ​ളം വ​ലി​യ തോ​ല്‍​വി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​തൊ​രു പ​രാ​ജ​യ​മാ​ണെ​ന്നും അ​തി​ന് മ​റ്റൊ​രു പേ​രി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

ഈ ​പ​രാ​ജ​യം കൊ​ണ്ട് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും ഇ​ട​തു​പ​ക്ഷ​വും ക​ള​മൊ​ഴി​യാ​നോ മാ​റ​ത്ത​ടി​ച്ച് നി​ല​വി​ളി​ക്കാ​നോ പോ​കു​ന്നി​ല്ലെ​ന്നും പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ച് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും മു​ന്നോ​ട്ട് മാ​ത്ര​മേ പോ​കാ​നാ​വു​ക​യു​ള​ളു എ​ന്നും ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​തൊ​രു പ​രാ​ജ​യ​മാ​ണ്. അ​തി​ന് വേ​റൊ​രു പേ​രി​ല്ല. പേ​രൊ​ന്ന് മാ​ത്രം. പ​രാ​ജ​യം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യും ഇ​ട​തു​പ​ക്ഷ​വും ക​ള​മൊ​ഴി​ഞ്ഞ് പോ​കു​ന്നി​ല്ല. മാ​റ​ത്ത​ടി​ച്ച് നി​ല​വി​ളി​ക്കാ​നും പോ​കു​ന്നി​ല്ല. ഞ​ങ്ങ​ള്‍ അ​തി​ല്‍ നി​ന്ന് പാ​ഠ​ങ്ങ​ള്‍ പ​ഠി​ക്കും.

എ​വി​ടെ​യാ​ണ് വീ​ഴ്ച്ച​യു​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ക്കും. മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തും. തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തും. ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നും മു​ന്നോ​ട്ടേ പോ​കാ​നാ​വൂ. ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​കും'- ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

 

Kerala

ഇ​ത്ത​വ​ണ കൂ​ടി തോ​റ്റി​രു​ന്നെ​ങ്കി​ൽ ആ​ർ​എ​സ്‌​പി ഇ​ല്ലാ​താ​കു​മാ​യി​രു​ന്നു: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

കൊ​ല്ലം: ഇ​ത്ത​വ​ണ കൂ​ടി തോ​റ്റി​രു​ന്നെ​ങ്കി​ൽ ആ​ർ​എ​സ്‌​പി ഇ​ല്ലാ​താ​കു​മാ​യി​രു​ന്നു​വെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. പ​രാ​ജ​യ​ത്തി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്തം ത​ന്‍റെ ചു​മ​ലി​ൽ വ​രു​മാ​യി​രു​ന്നു​വെ​ന്നും പാ​ർ​ട്ടി പ​ഴ​യ പ്ര​താ​പ​കാ​ല​ത്തേ​ക്ക് തി​രി​ച്ചു​വ​ന്നു എ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഇ​ല്ലാ​ത്ത ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സി​പി​എം അ​ത്ര പ്രാ​ധാ​ന്യം ന​ൽ​കി​യി​ല്ല. വി​എ​സി​നെ പാ​ർ​ശ്വ​വ​ത്ക്ക​രി​ച്ച​തി​നു​ള്ള തി​ക്ത​ഫ​ല​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി എ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

Kerala

വെ​ള്ളാ​പ്പ​ള്ളി എ​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചു, പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് കു​റ​ഞ്ഞു: യു. ​പ്ര​തി​ഭ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ കാ​യം​കു​ള​ത്തെ തോ​ൽ​വി​യി​ൽ അ​തൃ​പ്‌​തി പ​ര​സ്യ​മാ​ക്കി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ. കാ​യം​കു​ള​ത്ത് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ത​നി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ച്ചെ​ന്നും എ​സ്എ​ന്‍​ഡി​പി വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു.

പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ട്ട് കു​റ​ഞ്ഞെ​ന്നും പ​ത്തി​യൂ​രും ചെ​ട്ടി​കു​ള​ങ്ങ​ര​യും ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞ​ത് അ​മ്പ​ര​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്നും പ്ര​തി​ഭ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ത് പോ​ലെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജ​സ്വ​ല​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്ര​തി​ഭ​യു​ടെ വി​മ​ര്‍​ശ​നം.

സ്ഥി​ര​മാ​യി ഒ​ന്നാ​മ​ത് എ​ത്തി​യി​രു​ന്ന ബൂ​ത്തി​ൽ പോ​ലും മു​ന്നേ​റാ​ൻ ആ​യി​ല്ലെ​ന്നാ​ണ് പ്ര​തി​ക​രി​ച്ച പ്ര​തി​ഭ, ആ​ധി​കാ​രി​ക​മാ​യി പാ​ർ​ട്ടി പ​റ​യ​ട്ടെ​യെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ ശ​ക്ത​മാ​യ ആ​രോ​പ​ണ​മാ​ണ് പ്ര​തി​ഭ ഉ​ന്ന​യി​ക്കു​ന്ന​ത്.

കാ​യം​കു​ള​ത്ത് ത​നി​ക്കെ​തി​രെ വെ​ള്ളാ​പ്പ​ള്ളി പ്ര​വ​ർ​ത്തി​ച്ചു എ​ന്നാ​ണ് പ്ര​തി​ഭ​യു​ടെ ആ​രോ​പ​ണം. ഇ​ത് എ​സ്എ​ൻ​ഡി​പി വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച ഉ​ണ്ടാ​യി. കേ​ര​ള​ത്തി​ൽ മൊ​ത്തം ഇ​ത്ത​ര​ത്തി​ൽ പ്ര​തി പ്ര​വ​ർ​ത്ത​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പ്ര​തി​ഭ പ്ര​തി​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​ഡ്വ. യു ​പ്ര​തി​ഭ 77,348 വോ​ട്ടു​ക​ളായിരുന്നു 2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേടിയത്. യു​ഡി​എ​ഫി​ന്‍റെ അ​രി​ത ബാ​ബു 71,050 വോ​ട്ടു​ക​ൾ (44.06%) നേ​ടി മി​ക​ച്ച പ്ര​ക​ട​നം മത്സരം നൽകിയിരുന്നു.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ത​ന്നെ​യാ​യി​രു​ന്നു 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ന്ന​ത്. 6,298 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഭ അന്നു ​ജ​യിച്ചുകയറിയത്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ 15,572 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തിൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു മ​ണ്ഡ​ലം പി​ടി​ച്ചു.

76,651 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു വി​ജ​യി​ച്ച​ത്. യു. ​പ്ര​തി​ഭ​യ്ക്ക് 61079 വോ​ട്ടു​ക​ളും ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി ത​മ്പി മേ​ട്ടു​ത​റ​യ്ക്ക് 16,973 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.

Kerala

വി​ജ​യി​ച്ച​ശേ​ഷം പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​യി വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: സി​പി​എം തി​രു​ത്ത​ലി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കേ​ര​ളം ബം​ഗാ​ൾ ആ​കു​മെ​ന്ന് പ​യ്യ​ന്നൂ​ർ നി​യു​ക്ത എം​എ​ൽ​എ വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ. ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​നി​ക്ക് വോ​ട്ട് ചെ​യ്തെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

വി​ജ​യി​ച്ച​ശേ​ഷം പ്രാ​ദേ​ശി​ക സി​പി​എം നേ​താ​ക്ക​ൾ ര​ഹ​സ്യ​മാ​യി വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. അ​ര​ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മ​റി​ക​ട​ക്കു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. ഞാ​ൻ ഉ​ന്ന​യി​ച്ച വി​ഷ​യം ശ​രി​യാ​ണെ​ന്ന് ബോ​ധ്യ​മാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ​ക്കെ​ന്നും വി ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

 അ​ടി​യൊ​ഴു​ക്ക് ഇ​ത്ര​ത്തോ​ളം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​ല്ല. ഒ​ന്നാം റൗ​ണ്ട് എ​ണ്ണി​യ​പ്പോ​ൾ ത​ന്നെ സൂ​ച​ന കി​ട്ടി​യി​രു​ന്നു. എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും പ്ര​തീ​ക്ഷി​ച്ച​തി​ലും വോ​ട്ട് കി​ട്ടി. ധ​ന​രാ​ജി​ന്‍റെ നാ​ട്ടി​ൽ മൂ​വാ​യി​ര​ത്തി​ല​ധി​കം വോ​ട്ടി​ന് ലീ​ഡ് കി​ട്ടി​യെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Kerala

അ​ലം​ഭാ​വ​വും അ​മി​ത ആ​ത്മ​വി​ശ്വാ​സ​വും തി​രി​ച്ച​ടി​യാ​യി; എ​ല്‍​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു: സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: എ​ല്‍​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് സ​ജി ചെ​റി​യാ​ന്‍. പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും തി​രു​ത്ത​ലി​ലൂ​ടെ തി​രി​ച്ചു​വ​രു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

"ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​നും തോ​ല്‍​ക്കു​മാ​യി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​നം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ബി​ജെ​പി ധാ​ര​ണ ഉ​ണ്ടാ​യി​ട്ടു​ണ്ട്.'-​സ​ജി ചെ​റി​യാ​ൻ.

അ​മ്പ​ല​പ്പു​ഴ​യും ചെ​ങ്ങ​ന്നൂ​രും ബി​ജെ​പി​യു​ടെ വോ​ട്ട് കു​റ​ഞ്ഞു. ബി​ജെ​പി ജ​യി​ച്ചി​ട​ത്ത് യു​ഡി​എ​ഫി​നും വോ​ട്ടും കു​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​മാ​ണെ​ന്ന പ്ര​ചാ​ര​ണം ഫ​ലം ക​ണ്ടു. മൈ​ല്‍​ക്കു​റ്റി​ക്ക് പോ​ലും പ​ണം കൊ​ടു​ത്തു എ​ന്ന​താ​ണ് സാ​ഹ​ച​ര്യം എ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ള്‍ ആ​റു​മാ​സ​ത്തി​ന​കം യു​ഡി​എ​ഫി​നെ ത​ള്ളി​പ്പ​റ​യും. ബി​ജെ​പി വി​ജ​യം ആ​ശ​ങ്ക​യു​ണ്ടാ​കു​ന്നു. വ​ര്‍​ഗീ​യ വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​ന്‍ ലീ​ഗും ബി​ജെ​പി​യും ശ്ര​മി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വി​നെ നാ​ളെ തീ​രു​മാ​നി​ക്കും. അ​മ്പ​ല​പ്പു​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യം പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

Kerala

കാ​ലി​ട​റി​യ​ത് എ​വി​ടെ? സ്വീ​കാ​ര്യ​ത​യി​ല്ലാ​ത്ത​വ​രെ വി​ശ്വ​സ്ത​രാ​ക്കി, പ്ര​ദേ​ശി​ക ഇ​ട​പെ​ട​ലു​ക​ളി​ല്ല; പി. ​രാ​ജീ​വ് കീ​ഴ​ട​ങ്ങു​മ്പോ​ള്‍

കൊ​ച്ചി: ജ​ന​വി​ധി പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ആ​യു​ധം വ​ച്ച് കീ​ഴ​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് പി. ​രാ​ജീ​വ്. എ​ന്നാ​ല്‍ മാ​ള​ത്തി​ല്‍ ഒ​ളി​ക്കാ​നി​ല്ല. ജ​ന​വി​ശ്വാ​സം ആ​ര്‍​ജ്ജി​ച്ച് ശ​ക്ത​മാ​യി തി​രി​ച്ചു വ​രാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രും എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് തി​രി​കെ പോ​ക്ക്. സം​സ്ഥാ​ന ത​ല​ത്തി​ല്‍ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വാ​യി ഖ്യാ​തി നേ​ടി​യ പി. ​രാ​ജീ​വി​ന് അ​ടി​പ​ത​റി​യ​ത് എ​വി​ടെ​യാ​ണ്?

വ്യ​വ​സാ​യ മ​ന്ത്രി​യാ​യി കൊ​ണ്ടു​വ​ന്ന വി​ക​സ​ന​ങ്ങ​ള്‍ എ​ണ്ണി പ​റ​യു​മ്പോ​ഴും താ​ന്‍ നി​ല്‍​ക്കു​ന്ന ഭൂ​മി​യി​ലെ മ​ണ്ണൊ​ലി​ച്ചു പോ​കു​ന്ന​ത് രാ​ജീ​വ് അ​റി​ഞ്ഞി​രു​ന്നി​ല്ല. കേ​ര​ള​ത്തി​ലെ മി​ക​ച്ച മ​ന്ത്രി​മാ​രി​ല്‍ ഒ​രാ​ള്‍, ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ലെ ഏ​റെ ജ​ന​കീ​യ​നാ​യ വ്യ​ക്തി എ​ന്ന നി​ല​ക​ളി​ല്‍ പേ​രെ​ടു​ത്ത ആ​ളാ​ണ് പി. ​രാ​ജീ​വ്. എ​ന്നാ​ല്‍ യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ല്‍ രാ​ജീ​വി​ന് കാ​ലി​ട​റി.

അ​ഡ്വ. വി.​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​റി​ലൂ​ടെ മു​സ്ലീം ലീ​ഗ് ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ തി​രി​ച്ചെ​ത്തി. പി. ​രാ​ജീ​വി​നെ 16,312 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഗ​ഫൂ​ര്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2021ല്‍ ​നേ​രി​ട്ട തോ​ല്‍​വി​ക്ക് എ​ല്‍​ഡി​എ​ഫി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ ത​ന്നെ യു​ഡി​എ​ഫ് മ​റു​പ​ടി ന​ല്‍​കി.

സ്വ​ന്തം മ​ണ്ഡ​ല​ത്തി​ല്‍ പ്ര​ദേ​ശി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ കു​റ​ഞ്ഞ​ത് രാ​ജീ​വി​ന് വി​ന​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ഒ​പ്പം എ​ന്ന പേ​രി​ല്‍ വി​ക​സ​ന പ​ദ്ധി​ക​ള്‍ ന​ട​പ്പാ​ക്കി മു​ന്നേ​റി​യെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യോ താ​ഴേ​ത്ത​ട്ടി​ല്‍ ഇ​റ​ങ്ങി പ്ര​വ​ര്‍​ത്തി​ക്കു​ക​യോ രാ​ജീ​വ് ചെ​യ്തി​രു​ന്നി​ല്ല എ​ന്നാ​ണ് നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ല്‍.

പാ​ര്‍​ട്ടി അ​ണി​ക​ളു​മാ​യും പ്ര​ദേ​ശി​ക പ്ര​വ​ര്‍​ത്ത​ക​രു​മാ​യും രാ​ജീ​വ് വ​ലി​യ ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നി​ല്ല. ഉ​ന്ന​ത ബ​ന്ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും താ​ഴേ​ക്കി​ട​യി​ല്‍ ബ​ന്ധ​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ രാ​ജീ​വി​നാ​യി​ല്ല. പാ​ര്‍​ട്ടി​ക്ക​ക​ത്തും രാ​ജീ​വി​നോ​ട് വി​രോ​ധ​മു​ള്ള​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. വി​യോ​ജി​പ്പു​ള്ള പാ​ര്‍​ട്ടി അ​ണി​ക​ളെ കൂ​ടെ എ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ച​തു​മി​ല്ല.

ക​ള​മ​ശേ​രി​യി​ല്‍ ത​ന്റെ വി​ശ്വ​സ്ത​രാ​യി രാ​ജീ​വ് കൂ​ടെ കൂ​ട്ടി​യ​വ​ര്‍ പാ​ര്‍​ട്ടി​യി​ല്‍ സ്വീ​കാ​ര്യ​ത​യി​ല്ലാ​ത്ത ആ​ളു​ക​ളാ​യി​രു​ന്നു എ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട, പി​ന്നീ​ട് തി​രി​ച്ചു​വ​ന്ന ചി​ല​ര്‍ ആ​യി​രു​ന്നു രാ​ജീ​വി​ന്റെ വി​ശ്വ​സ്ത​ര്‍. സ്വീ​കാ​ര്യ​ത കു​റ​ഞ്ഞ ആ​ളു​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ന​യി​ച്ചു എ​ന്ന​തും രാ​ജീ​വി​ന്റെ വീ​ഴ്ച​യ്ക്ക് കാ​ര​ണ​മാ​യി.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ജീ​വും ഗ​ഫൂ​റും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ 15,336 വോ​ട്ടി​നാ​യി​രു​ന്നു പി. ​രാ​ജീ​വ് വി​ജ​യി​ച്ച​ത്. 2011ല്‍ ​മ​ണ്ഡ​ലം രൂ​പീ​കൃ​ത​മാ​യ ശേ​ഷം ലീ​ഗി​നെ മാ​ത്രം ജ​യി​പ്പി​ച്ച ക​ള​മ​ശേ​രിി​ല്‍ അ​പ്ര​തീ​ക്ഷി​ത വി​ജ​യം ആ​യി​രു​ന്നു രാ​ജീ​വി​ന്റെ​ത്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​യാ​യി.

വ്യ​വ​സാ​യ ന​ഗ​ര​മാ​യ ക​ള​മ​ശേ​രി​യി​ല്‍ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു രാ​ജീ​വ്. എ​ന്നാ​ല്‍ ആ ​വി​ശ്വാ​സം ത​ക​ര്‍​ന്നു. വോ​ട്ടെ​ണ്ണി തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ലീ​ഡ് നേ​ടി​യ​ത് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ആ​യി​രു​ന്നു. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​കെ​യു​ള്ള ഒ​രു മ​ന്ത്രി ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടു.

2008ല്‍ ​രൂ​പീ​ക​രി​ച്ച ക​ള​മ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ 2011ല്‍ ​ആ​യി​രു​ന്നു ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. 2011ലും 2016​ലും വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞാ​ണ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​ത്. എ​ന്നാ​ല്‍ പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി ആ​രോ​പ​ണ​വും വി​ക​സ​ന വി​രു​ദ്ധ വി​കാ​ര​വും രാ​ഷ്ട്രീ​യ ചി​ത്രം മാ​റ്റി​യെ​ഴു​തി. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്റെ മ​ക​ന്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ സ്ഥാ​നാ​ര്‍​ഥി ആ​യ​പ്പോ​ള്‍ പി. ​രാ​ജീ​വ് മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്തു. ഒ​ടു​വി​ല്‍ ക​ള​മ​ശേ​രി വീ​ണ്ടും ലീ​ഗ് എ​ടു​ത്തു.

Kerala

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ലേ​യ്ക്ക് ക​ട​ന്ന് കോ​ൺ​ഗ്ര​സ്; വൈ​കു​ന്നേ​രം ഡ​ൽ​ഹി​യി​ൽ നി​ർ​ണാ​യ​ക യോ​ഗം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ലേ​യ്ക്ക് ക​ട​ന്ന് കോ​ൺ​ഗ്ര​സ്. മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ൾ​ക്കാ​യി ദി​ല്ലി​യി​ൽ ഇ​ന്ന് നി​ർ​ണാ​യ​ക യോ​ഗം ചേ​രും.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് യോ​ഗം. രാ​ഹു​ൽ ഗാ​ന്ധി​യും കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന കെ.​സി. വേ​ണു​ഗോ​പാ​ലും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് വി​വ​രം.

മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി എ​ഐ​സി​സി നേ​താ​ക്ക​ൾ ഇ​ന്ന് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തും. ഒ​രാ​ഴ്ച​ക്ക​കം മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പ​ന​ത്തി​നാ​ണ് ശ്ര​മം. അ​തേ​സ​യ​മം, മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​യി​ട്ടു​ണ്ട്.

എം​എ​ല്‍​എ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നാ​ണ് കെ​സി പ​ക്ഷം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കൂ​ടു​ത​ൽ എം​പി​മാ​രും മു​തി​ർ​ന്ന നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും ഇ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

എം​എ​ൽ​എ​മാ​രു​ടെ എ​ണ്ണം മാ​ത്ര​മ​ല്ല പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്നാ​ണ് സ​തീ​ശ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. ഘ​ട​ക​ക​ക്ഷി​ക​ളെ കൂ​ടെ​നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് സ​തീ​ശ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. പ​ദ​വി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ക​ടു​ത്ത നി​ല​പാ​ടു​ക​ളി​ലേ​യ്ക്ക് നീ​ങ്ങി​യേ​ക്കു​മെ​ന്ന സൂ​ച​ന​യു​ണ്ട്. ഇ​തി​നെ​ല്ലാം പു​റ​മെ, സീ​നി​യോ​റി​റ്റി​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കേ​ണ്ട​തെ​ന്ന് ചെ​ന്നി​ത്ത​ല വി​ഭാ​ഗം വാ​ദി​ക്കു​ന്ന​ത്.

Kerala

തരംഗത്തിനു പിന്നിൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രംത​ന്നെ​; മു​ഖ്യ​മ​ന്ത്രി​യെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കും: സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ള്‍​ക്കെ​തി​രെ​യാ​ണ് ജ​നം വി​ധി​യെ​ഴു​തി​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ്. ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ന് കാ​ര​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ​വും വ​ലി​യ വി​ജ​യം ക​ണ്ണൂ​രി​ലാ​ണ്. പ​യ്യ​ന്നൂ​രി​ല്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ വി​ജ​യി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ വ​ലി​പ്പം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും പ​യ്യ​ന്നൂ​രി​ല്‍ മെ​റി​റ്റ് മ​റ​ന്ന് സി​പി​ഐ​എം പ്ര​തി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​യ​ത് എ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് സ​ണ്ണി ജോ​സ​ഫി​നെ പ്ര​തീ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​രി​ക്ക​ലും ഉ​ണ്ടാ​കി​ല്ല. മു​ഖ്യ​മ​ന്ത്രി ആ​രാ​കും എ​ന്ന​തി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. അ​തേ​സ​മ​യം പി​ണ​റാ​യി വി​ജ​യ​നെ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ക്കാ​തി​രി​ക്കു​ന്ന​താ​ണ് എ​ല്‍​ഡി​എ​ഫി​ന് ന​ല്ല​തെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​രി​ഹ​സി​ച്ചു.

Kerala

ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ ചോ​ർ​ന്നു; ബി​ജെ​പി​യു​ടെ വോ​ട്ട് ഉ​യ​ർ​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ട്: പി.​കെ. ശ​ശി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ ചോ​ർ​ന്നു എ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ​ശി. യു​ഡി​എ​ഫി​ന് കി​ട്ടേ​ണ്ട വോ​ട്ടു​ക​ൾ ബി​ജെ​പി​യി​ലേ​ക്ക് ഒ​ഴു​കി. ബി​ജെ​പി​യു​ടെ വോ​ട്ട് ഗ​ണ്യ​മാ​യി ഉ​യ​ർ​ന്ന​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ശ​ശി പ​റ​ഞ്ഞു.

ആ​യി​ര​ക്ക​ണ​ക്കി​ന് വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ പോ​ൾ ചെ​യ്തി​ട്ടും സി​പി​എം വോ​ട്ടു​ക​ളി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി​ല്ല. ഇ​തി​ലൊ​ക്കെ ഗൗ​ര​വ​ത​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പി ​കെ ശ​ശി ആ​വ​ശ്യ​പ്പെ​ട്ടു.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​കെ. ഗോ​വി​ന്ദ​ൻ, ജി. ​സു​ധാ​ക​ര​ൻ എ​ന്നി​വ​രെ പോ​ലെ താ​നും വി​മ​ത​ൻ അ​ല്ല ക​മ്മ്യൂ​ണി​സ്റ്റാ​ണ്. പാ​ല​ക്കാ​ട്‌ യു​ഡി​എ​ഫ് വി​ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ, സി​പി​എ​മ്മി​ൽ നി​ന്ന് ത​നി​ക്കൊ​പ്പം വ​ന്ന​വ​ർ നി​ർ​ണാ​യ​ക ഘ​ട​ക​മാ​യി. ടീം ​യു​ഡി​എ​ഫ് ആ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പി.​കെ. ശ​ശി പ​റ​ഞ്ഞു.

 

Kerala

സി​പി​എ​മ്മി​ൽ ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലെ ചി​ല​രെ അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണ്: ജി. ​സു​ധാ​ക​ര​ൻ

അ​മ്പ​ല​പ്പു​ഴ: സി​പി​എ​മ്മി​ൽ ക​ന്നു​കാ​ലി​ക​ളെ​പ്പോ​ലെ ചി​ല​രെ അ​ഴി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജി. ​സു​ധാ​ക​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് ശേ​ഷം വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.

"മ​ന്ത്രി​യാ​ക​ണ​മെ​ന്ന് ത​നി​ക്ക് ആ​ഗ്ര​ഹ​മി​ല്ല. ത​നി​ക്ക് അ​ത് വ​ലി​യ കാ​ര്യ​വു​മ​ല്ല.​താ​ൻ മ​ന്ത്രി​യാ​യി​രു​ന്ന​തി​ന്‍റെ ഗു​ണം ഈ ​മ​ന്ത്രി​സ​ഭ​യും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​ർ​ഷം ജ​ന​കീ​യ സ്വ​ത​ന്ത്ര എം​എ​ൽ​എ​യാ​യി തു​ട​രും.'-​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

82 വ​യ​സാ​യ പി​ണ​റാ​യി​യു​ടെ അ​നു​യാ​യി​ക​ളാ​ണ് ത​ന്‍റെ പ്രാ​യം പ​റ​ഞ്ഞു ന​ട​ക്കു​ന്ന​ത്. സി​പി എം ​ശി​ഖ​ണ്ഡി​യാ​യി മാ​റി. രാ​ഷ്ട്രീ​യ​പ്പാ​ർ​ട്ടി​യു​ടെ വ്യ​ക്തി​ത്വം സി​പി​എ​മ്മി​നി​ല്ല. സി​പി​എ​മ്മി​ൽ നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; ബി​നോ​യ് വി​ശ്വ​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക് പി​ന്നാ​ലെ സി​പി​ഐ​യി​ലും ക​ലാ​പം. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​നെ​തി​രെ പാ​ര്‍​ട്ടി​യി​ല്‍ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്.

സെ​ക്ര​ട്ട​റി മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നേ​ക്കും. എ​ക്സി​ക്യൂ​ട്ടീ​വ്, സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ങ്ങ​ൾ ബു​ധ​നാ​ഴ്ച ചേ​രും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പാ​ളി​യെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​രു​ന്നു​ണ്ട്.

നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​വാ​ശി പ​രാ​ജ​യ കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നാ​ദാ​പു​രം, തൃ​ശൂ​ർ, അ​ടൂ​ർ, പീ​രു​മേ​ട്, ചാ​ത്ത​ന്നൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം തി​രി​ച്ച​ടി​യാ​യി. സെ​ക്ര​ട്ട​റി​യു​ടെ ക​ടും​പി​ടു​ത്തം തോ​ൽ​വി​ക്ക് ആ​ക്കം കൂ​ട്ടിയെന്നും വിലയിരുത്തലുണ്ട്.

Kerala

ബേ​പ്പൂ​രി​ലെ തോ​ൽ​വി: ബി​ജെ​പി-​സി​പി​എം ധാ​ര​ണ മൂ​ല​മാ​ണ് തോ​റ്റ​തെ​ന്ന് പി.വി. അ​ൻ​വ​ർ

കോ​ഴി​ക്കോ​ട്: ബി​ജെ​പി-​സി​പി​എം ധാ​ര​ണ മൂ​ല​മാ​ണ് ബേ​പ്പൂ​രി​ൽ തോ​റ്റ​തെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ. മു​ഖ്യ​മ​ന്ത്രി​ക്ക് എ​ത്ര​ത്തോ​ളം ശ​ത്രു​വാ​ണോ താ​ന്‍ അ​ത്ര ത​ന്നെ ബി​ജെ​പി​ക്കും ശ​ത്രു​വാ​ണെ​ന്നും അ​ൻ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​യാ​സി​നെ ബേ​പ്പൂ​രി​ല്‍ ത​ള​ച്ചി​ടാ​നാ​ണ് താ​ന്‍ റി​സ്കെ​ടു​ത്ത് മ​ത്സ​രി​ച്ച​ത്. പ​രാ​ജ​യ​പ്പെ​ട്ടാ​ലും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ​യാ​ളാ​ണ് വി.​ഡി.​സ​തീ​ശ​ന്‍.

ഇ​ത്ര ത്രാ​ണി കാ​ണി​ച്ച ക്യാ​പ്റ്റ​ന്‍റെ നി​ല​പാ​ട് മ​തേ​ത​ര കേ​ര​ളം ഏ​റ്റെ​ടു​ത്തു. സി​പി​എം വി​ട്ട​വ​രും വി​ടാ​ന്‍ നി​ല്‍​ക്കു​ന്ന​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നും യു​ഡി​എ​ഫ് അ​നു​മ​തി​യോ​ടെ ഇ​വ​ര്‍​ക്കാ​യി പു​തി​യ പ്ലാ​റ്റ് ഫോം ​ഒ​രു​ക്കു​മെ​ന്നും അ​ന്‍​വ​ര്‍.

Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി​ള​ര്‍​പ്പി​ലേ​ക്കെ​ന്ന് സൂ​ച​ന, ഒ​രു വി​ഭാ​ഗം എ​ൽ​ഡി​എ​ഫ് വി​ട്ടേ​ക്കും

പാ​ലാ: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​പൂ​ജ്യ​രാ​യ​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​പി​ള​ര്‍​പ്പി​ലേ​ക്കെ​ന്ന് സൂ​ച​ന. 12 സീ​റ്റു​ക​ളി​ലും തോ​റ്റ​തോ​ടെ അ​ണി​ക​ള്‍ ആ​ശ​ങ്ക​യി​ലാ​ണ്. മു​ന്ന​ണി മാ​റ്റം എ​തി​ര്‍​ത്ത ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.

യു​ഡി​എ​ഫി​ല്‍ പോ​ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ജോ​സ് കെ ​മാ​ണി അ​നു​കൂ​ല വി​ഭാ​ഗം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു വി​ഭാ​ഗം എ​ല്‍​ഡി​എ​ഫ് വി​ട്ടേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗം നേ​രി​ട്ട​ത്. യു​ഡി​എ​ഫി​ന്‍റെ തേ​രോ​ട്ട​ത്തി​ല്‍ പാ​ർ​ട്ടി​ക്ക് മ​ധ്യ​കേ​ര​ള​ത്തി​ല്‍ നി​ലം തൊ​ടാ​നാ​യി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​താ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി.

Kerala

ക​ഴ​ക്കൂ​ട്ട​വും തൂ​ക്കി ബി​ജെ​പി; വി. ​മു​ര​ളീ​ധ​ര​ന് ആ​വേ​ശ ജ​യം

തി​രു​വ​ന​ന്ത​പു​രം: ചാ​ത്ത​ന്നൂ​രി​നും നേ​മ​ത്തി​നും പി​ന്നാ​ലെ ക​ഴ​ക്കൂ​ട്ട​വും പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യാ​യ വി. ​മു​ര​ളീ​ധ​ര​നാ​ണ് ക​ഴ​ക്കൂ​ട്ട​ത്ത് വി​ജ​യി​ച്ച​ത്.

മു​ൻ മ​ന്ത്രി​യാ​യ ക​ട​കം​പ്പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും ടി. ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ഒ​രു സീ​റ്റി​ലും ജ​യി​ക്കാ​തി​രു​ന്ന ബി​ജെ​പി ഇ​ത്ത​വ​ണ മൂ​ന്ന് സീ​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

ആലപ്പുഴയിൽ ആദ്യ വിജയം രമേശ് ചെന്നിത്തലയിലൂടെ യുഡിഎഫിന്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ആദ്യ വിജയം യുഡിഎഫ് സ്വന്തമാക്കി. ഹരിപ്പാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രമേശ് ചെന്നിത്തല 23,327 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ശ്രദ്ധേയ വിജയം നേടി.

15 റൗണ്ടുകൾ പൂർത്തിയായ വോട്ടെണ്ണലിൽ തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് നിലനിർത്തിയ ചെന്നിത്തല, ശക്തമായ മുന്നേറ്റത്തോടെ വിജയത്തിലേക്ക് കടന്നുകയറുകയായിരുന്നു. സി.പി.ഐ സ്ഥാനാർഥിയായ ടി.ടി. ജിസ്മോൻ ഉൾപ്പെടെയുള്ള എതിരാളികളെ പിന്നിലാക്കി ചെന്നിത്തലയുടെ വിജയം യുഡിഎഫിന് ജില്ലയിൽ ആത്മവിശ്വാസം പകരുന്നതായി മാറി.

ബി.ജെ.പി സ്ഥാനാർഥിയായ സന്ദീപ് വാചസ്പതി, മറ്റ് സ്ഥാനാർഥികളായ വിദ്യ വി.പി (എസ്യുസിഐ), രമേഷ് സി (സ്വതന്ത്രൻ), സൗമ്യ.വി. ശശിധരൻ (സ്വതന്ത്രൻ) എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. നോട്ടയ്ക്ക് 465 വോട്ടുകൾ ലഭിച്ചു.

ആലപ്പുഴ ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങളിൽ ആദ്യമായി എത്തുന്ന ഈ വിജയം യുഡിഎഫിന് വലിയ രാഷ്ട്രീയ ഉണർവ്വാണ് നൽകുന്നത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും യു ഡിഎഫ് സ്വാധീനം ശക്തമാക്കിയ വിജയമാണുള്ളത്.

Kerala

ഇ​ത്ര​യും വ​ലി​യ ഭൂ​രി​പ​ക്ഷം ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്, ഇ​നി മു​ഴു​വ​ന്‍ സ​മ​യ​വും പെ​രു​മ്പാ​വൂ​രി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി: മ​നോ​ജ് മൂ​ത്തേ​ട​ന്‍

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​നോ​ജ് മൂ​ത്തേ​ട​ന്‍. 22001 വോ​ട്ടു​ക​ള്‍​ക്കാ​ണ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്. ത​നി​ക്ക് ല​ഭി​ച്ച വ​ലി​യ ഭൂ​രി​പ​ക്ഷം ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ഇ​നി മു​ഴു​വ​ന്‍ സ​മ​യ​വും പെ​രു​മ്പാ​വൂ​രി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും മ​നോ​ജ് മൂ​ത്തേ​ട​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

വി​ജ​യം ഉ​റ​പ്പി​ച്ചു. ഏ​ഴു റൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ത​ന്നെ ലീ​ഡ് കൂ​ടി. പെ​രു​മ്പാ​വൂ​രി​ല്‍ ഏ​റ്റ​വും വ​ലി​യ ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ജ​ന​ങ്ങ​ള്‍ മു​ഴു​വ​ന്‍ ഹൃ​ദ​യ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി​യാ​ണ് സ്വീ​ക​രി​ച്ച​ത്. ഞാ​ന്‍ ജ​നി​ച്ചു വ​ള​ര്‍​ന്ന മ​ണ്ണി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​യ​പ്പോ​ള്‍ വ​ലി​യ വി​ജ​യം സ​മ്മാ​നി​ച്ച ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​യു​ക​യാ​ണ്.

എ​നി​ക്ക് സീ​റ്റ് ന​ല്‍​കി​യ പാ​ര്‍​ട്ടി​യോ​ടും ഹൃ​ദ​യ​ത്തി​ല്‍ ഏ​റ്റു​വാ​ങ്ങി​യ എ​ല്ലാ​വ​രോ​ടും ദൈ​വ​ത്തോ​ടും ന​ന്ദി പ​റ​യു​ക​യാ​ണ്. എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ മാ​റ്റി നി​ര്‍​ത്തി​യ​പ്പോ​ള്‍ ആ​ദ്യ​ത്തെ ഒ​രു ദി​വ​സ​ത്തെ ആ​ശ​ങ്ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് എ​ല്ലാ​വ​രും ഒ​റ്റ കെ​ട്ടാ​യി ഇ​റ​ങ്ങി.

ആ​ദ്യ ദി​വ​സ​ത്തെ റോ​ഡ് ഷോ​യോ​ട് കൂ​ടി ക​ളം ന​മു​ക്ക് അ​നു​കൂ​ല​മാ​യി മാ​റി. എ​ല്ലാ​യി​ട​ത്തും വ​ലി​യ സ്വീ​കാ​ര്യ​ത​യു​ണ്ടാ​യി. അ​തു​കൊ​ണ്ടാ​ണ് ഇ​ത്ര വ​ലി​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. വ​ലി​യ അം​ഗീ​കാ​ര​മാ​ണ​ത്. ഇ​ത് എ​ന്നെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ്. കാ​ര​ണം ഇ​ത്ര​യും സ്വീ​കാ​ര്യ​ത ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും പെ​രു​മ്പാ​വൂ​രി​ന് വേ​ണ്ടി നി​ല്‍​ക്ക​ണം എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് വ​രി​ക​യാ​ണ്.

മു​ഴു​വ​ന്‍ സ​മ​യ​വും ഇ​നി പെ​രു​മ്പാ​വൂ​രി​ല്‍ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വി​ക​സ​ന​ത്തി​നും വേ​ണ്ടി നി​ല്‍​ക്കാ​ന്‍ തീ​രു​മാ​നി​ച്ച് ഇ​ന്നു മു​ത​ല്‍ ഇ​റ​ങ്ങു​ക​യാ​ണ് എ​ന്ന് മ​നോ​ജ് മൂ​ത്തേ​ട​ന്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ പ​രി​ഭ​വം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി​യാ​യി​ല്ല എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ബേ​സി​ല്‍ പോ​ള്‍ ആ​ണ് പെ​രു​മ്പാ​വൂ​രി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ജി​ബി പാ​ത്തി​ക്ക​ലാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

Kerala

വീ​ണാ ജോ​ർ​ജ് പ​രാ​ജ​യ​ത്തി​ലേ​യ്ക്ക്

പ​ത്ത​നം​തി​ട്ട : വ​ൻ പ​രാ​ജ​യ​ത്തി​ലേ​യ്ക്ക് നീ​ങ്ങു​ക​യാ​ണ് ആ​റ​ന്മു​ള​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം പ്ര​തീ​ക്ഷി​ച്ചു മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യ മ​ന്ത്രി വീ​ണ ജോ​ർ​ജ് കോ​ൺ​ഗ്ര​സ്‌ യു​വ നേ​താ​വ് അ​ബി​ൻ വ​ർ​ക്കി​ക്കു മു​മ്പി​ൽ മു​ട്ടു കു​ത്തി.

പ​ത്ത് റൗ​ണ്ടു​ക​ൾ എ​ണ്ണി ക​ഴി​ഞ്ഞ​പ്പോ​ൾ അ​ബി​ന്റെ ലീ​ഡ് 10,000ലെ​ത്തി. ബി ​ജെ പി ​സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും പ്ര​തീ​ക്ഷി​ച്ച വോ​ട്ടു​ക​ൾ നേ​ടാ​ൻ ആ​യി​ട്ടി​ല്ല. എ​ൽ​ഡി​എ​ഫി​ന്‍റെ കോ​ട്ട​ക​ളി​ൽ പോ​ലും വീ​ണ ജോ​ർ​ജി​ന്‍റെ വോ​ട്ടു​ക​ളി​ൽ വ​ൻ ഇ​ടി​വു​ണ്ടാ​യി.

Kerala

ലീ​ഡ് ഉ​യ​ര്‍​ത്തി ഉ​മ തോ​മ​സ്; വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി അ​ഖി​ല്‍ മാ​രാ​ര്‍

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ല്‍ ഉ​മ തോ​മ​സ് ലീ​ഡ് ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ​യു​മാ​യി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ അ​ഖി​ല്‍ മാ​രാ​ര്‍. നി​ങ്ങ​ള്‍ ആ​ഘോ​ഷി​ക്ക് ഞ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലാ​ണ് എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് അ​ഖി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഭാ​ര്യ ജ​യ​ല​ക്ഷ്മി​ക്ക് അ​സു​ഖം വ​ന്ന​തോ​ടെ​യാ​ണ് അ​ഖി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം ആ​ശു​പ​ത്രി​യി​ലാ​യ​ത്. എ​ല്ലാ​വ​രും ഇ​ല​ക്ഷ​ന്‍ ആ​ഘോ​ഷ​ത്തി​ലാ​യി​രി​ക്കും. റി​സ​ല്‍​ട്ട് ഒ​ക്കെ ആ​ഘോ​ഷി​ക്ക്, ഞ​ങ്ങ​ളും ആ​ഘോ​ഷി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ എ​ല്ലാ ആ​ഘോ​ഷ ടീ​മു​ക​ള്‍​ക്കും ഹാ​പ്പി ആ​ഘോ​ഷം.

ഞ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​ഘോ​ഷി​ക്കും. അ​പ്പോ​ള്‍ ആ​ഘോ​ഷി​ക്ക് എ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ അ​ഖി​ല്‍ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, തൃ​ക്കാ​ക്ക​ര​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സ് ആ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. 22242 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഉ​മ തോ​മ​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. അ​ഡ്വ. പു​ഷ്പ ദാ​സ് ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.

Kerala

തൂ​ക്കി ത്രി​വ​ര്‍​ണ പ​താ​ക​യോ​ടെ; എ​റ​ണാ​കു​ളം തൂ​ത്തു​വാ​രി യു​ഡി​എ​ഫ്, 14 മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഡ്

കൊ​ച്ചി: എ​റ​ണാ​കു​ളം തൂ​ത്തു​വാ​രി യു​ഡി​എ​ഫ്. ജി​ല്ല​യി​ല്‍ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഡ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്. വി.​ഡി. സ​തീ​ശ​ന്‍ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു പോ​ലെ ത​ന്നെ കം​പ്ലീ​റ്റ് സ്വീ​പ് എ​ന്ന നി​ല​യി​ലേ​ക്കാ​ണ് എ​റ​ണാ​കു​ളം ക​ട​ന്നി​രി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ലീ​ഡ് ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും യു​ഡി​എ​ഫ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ മു​ന്നി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

പ​റ​വൂ​രി​ല്‍ ലീ​ഡ് നി​ല മാ​റി മ​റി​യു​ക​യാ​ണ്. വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ച്ച ആ​ദ്യ ഘ​ട്ട​ത്തി​ല്‍ വി.​ഡി. സ​തീ​ശ​ന്‍ ലീ​ഡ് ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ.​ടി. ടൈ​സ​ണ്‍ മാ​സ്റ്റ​ര്‍ മു​ന്നി​ല്‍ എ​ത്തി. എ​ന്നാ​ല്‍ നി​ല​വി​ല്‍ വി.​ഡി. സ​തീ​ശ​ന്‍ ലീ​ഡ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. 5312 ആ​ണ് ലീ​ഡ് നി​ല. വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ര്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

മൂ​വാ​റ്റു​പു​ഴ​യി​ല്‍ 26,000 വോ​ട്ടു​ക​ള്‍​ക്കാ​ണ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്. എ​ന്‍. അ​രു​ണ്‍ ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ട്വ​ന്റി 20യു​ടെ സ​ണ്ണി ക​ടു​ത്താ​ഴെ​യാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ല്‍ മാ​ത്ര​മാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് ലീ​ഡ് ഉ​യ​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ അ​ഡ്വ. എം.​ബി. ഷൈ​നി​യെ പി​ന്നി​ലാ​ക്കി നി​ല​വി​ല്‍ ടോ​ണി ച​മ്മി​ണി ലീ​ഡ് ഉ​യ​ര്‍​ത്തി. 2649 ആ​ണ് ലീ​ഡ് നി​ല. ട്വ​ന്റി 20യു​ടെ അ​നി​ത തോ​മ​സ് ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

ക​ള​മ​ശേ​രി​യി​ല്‍ പി. ​രാ​ജീ​വ് ആ​ദ്യം ലീ​ഡ് ഉ​യ​ര്‍​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ലീ​ഡ് നി​ല കു​റ​യു​ക​യാ​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​ഇ. അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ലീ​ഡ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. 2497 വോ​ട്ടു​ക​ള്‍​ക്കാ​ണ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ ലീ​ഡ് ചെ​യ്യു​ന്ന​ത്. എം.​പി. ബി​നു ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

പെ​രു​മ്പാ​വൂ​രി​ല്‍ മ​നോ​ജ് മൂ​ത്തേ​ട​ന്‍ 11443 വോ​ട്ടു​ക​ള്‍​ക്കാ​ണ് ലീ​ഡ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യു​ടെ പ​രി​ഭ​വം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി​യാ​യി​ല്ല എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ബേ​സി​ല്‍ പോ​ള്‍ ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ജി​ബി പാ​ത്തി​ക്ക​ലാ​ണ് എം​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

അ​ങ്ക​മാ​ലി​യി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ജി എം ​ജോ​ണ്‍ ആ​ണ് ലീ​ഡ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. 7662 വോ​ട്ടു​ക​ളാ​ണ് ലീ​ഡ് നി​ല. സാ​ജു പോ​ള്‍ ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. പ്രോ​മി കു​ര്യാ​ക്കോ​സ് ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

കൊ​ച്ചി​യി​ല്‍ മു​ഹ​മ്മ​ദ് ഷി​യാ​സ് ആ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. 1885 വോ​ട്ടു​ക​ള്‍​ക്കാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യി​രു​ന്ന കെ.​ജെ. മാ​ക്‌​സി പി​ന്നി​ലാ​ണ്. സേ​വ്യ​ര്‍ ജൂ​ല​പ്പ​ന്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

കു​ന്ന​ത​തു​നാ​ട്ടി​ല്‍ വി.​പി. സ​ജീ​ന്ദ്ര​ന്‍ 6823 വോ​ട്ടി​നാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ എ​ല്‍​ഡി​എ​ഫി​ന്റെ പി.​വി. സ​ജീ​ന്ദ്ര​ന്‍ പി​ന്നി​ലാ​ണ്. ബാ​ബു ദി​വാ​ക​ര​ന്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

കോ​ത​മം​ഗ​ല​ത്ത് ഷി​ബു തെ​ക്കും​പു​റം 5945 വോ​ട്ടു​ക​ള്‍​ക്കാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്. ഷി​ബു​വി​ന്റെ അ​തേ പേ​രി​ല്‍ ര​ണ്ടു വി​ത​മ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഷി​ബു തെ​ക്കും​പു​റം ലീ​ഡ് ഉ​യ​ര്‍​ത്തു​ക​യാ​ണ്. ആ​ന്റ​ണി ജോ​ണ്‍ ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. അ​ജി നാ​രാ​യ​ണ്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

ആ​ലു​വ​യി​ല്‍ എ.​എം. ആ​രി​ഫി​നെ ക​ട​ത്തി വെ​ട്ടി അ​ന്‍​വ​ര്‍ സാ​ദ​ത്ത് 4370 വോ​ട്ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്. എം.​എ. ബ്ര​ഹ്മ​രാ​ജ് ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ദീ​പ​ക് ജോ​യ് 6312 വോ​ട്ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്. എ​ല്‍​ഡി​എ​ഫി​ന്റെ കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​നെ ക​ട​ത്തി​വെ​ട്ടി​യാ​ണ് ദീ​പ​ക് ജോ​യ് മു​ന്നി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. ട്വ​ന്റി 20യു​ടെ അ​ഞ്ജ​ലി നാ​യ​ര്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

തൃ​ക്കാ​ക്ക​ര​യി​ല്‍ 15174 വോ​ട്ടു​ക​ള്‍​ക്ക് ഉ​മ തോ​മ​സ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. അ​ഡ്വ. പു​ഷ്പ ദാ​സ് ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. ട്വ​ന്റി 20യു​ടെ അ​ഖി​ല്‍ മാ​രാ​ര്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

പി​റ​വ​ത്ത് ലീ​ഡ് ഉ​യ​ര്‍​ത്തു​ക​യാ​ണ് അ​നൂ​പ് ജേ​ക്ക​ബ്. 16354 വ​ട്ടു​ക​ള്‍​ക്കാ​ണ് അ​നൂ​പ് ജേ​ക്ക​ബ് ലീ​ഡ് ഉ​യ​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ബു കെ. ​ജേ​ക്ക​ബ് ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​ര്‍​ഥി. ജി​ബി എ​ബ്ര​ഹാം ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

എ​റ​ണാ​കു​ള​ത്ത് ടി.​ജെ. വി​നോ​ദ് 21630 വോ​ട്ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്. സാ​ബു ജോ​ര്‍​ജ് ആ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. പി.​ആ​ര്‍. ശി​വ​ശ​ങ്ക​ര്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

Kerala

കോ​ത​മം​ഗ​ല​ത്ത് ച​രി​ത്ര ഭൂ​രി​പ​ക്ഷം, വി​ജ​യം ജ​ന​ങ്ങ​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഷി​ബു തെ​ക്കും​പു​റം

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ല​ഭി​ക്കു​ന്ന വി​ജ​യം ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും കോ​ത​മം​ഗ​ല​ത്തെ ജ​ന​ങ്ങ​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷി​ബു തെ​ക്കും​പു​റം. 3701 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഷി​ബു തെ​ക്കും​പു​റം ലീ​ഡ് ചെ​യ്യു​ന്ന​ത്.

ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു നി​ര്‍​ത്തി​യ വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ട്ട് മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​ഞ്ഞ വ​ലി​യ നേ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം. ഈ ​വി​ജ​യം ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും കോ​ത​മം​ഗ​ല​ത്തെ ജ​ന​ങ്ങ​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്നു. ച​രി​ത്ര ഭൂ​രി​പ​ക്ഷം കോ​ത​മം​ഗ​ല​ത്തു നി​ന്നും കി​ട്ടും. യു​ഡി​എ​ഫി​ന്റെ വ​ലി​യൊ​രു മു​ന്നേ​റ്റ​മാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ട​നീ​ളം കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.

100 സീ​റ്റു​ക​ള്‍​ക്ക് മു​ന്നി​ല്‍ യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തും. ഞ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​നു​സ​രി​ച്ചാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തും എ​ണ്ണു​മ്പോ​ള്‍ ലീ​ഡ് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ക്കാ​ലം ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി കോ​ത​മം​ഗ​ല​ത്ത് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് ഷി​ബു തെ​ക്കും​പു​റം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ഷി​ബു​വി​ന്റെ അ​തേ പേ​രി​ല്‍ ര​ണ്ടു വി​ത​മ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ടെ​ണ്ണ​ലി​ന്റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ത​ന്നെ അ​ദ്ദേ​ഹം ലീ​ഡ് ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. ആ​ന്‍റ​ണി ജോ​ണ്‍ ആ​ണ് കോ​ത​മം​ഗ​ല​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. അ​ജി നാ​രാ​യ​ണ്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

Kerala

ആ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് മു​ന്നേ​റ്റം സം​സ്ഥാ​ന​ത്താ​കെ വ്യാ​പി​ക്കു​ന്നു

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​റ്റ പ്ര​യോ​ഗം നേ​രി​ട്ട ജി. ​സു​ധാ​ക​ര​ൻ്റെ സ്വാ​ധീ​നം ആ​ല​പ്പു​ഴ​യി​ലെ ഇ​ട​തു കോ​ട്ട​യി​ൽ വി​ള്ള​ൽ വീ​ഴ്ത്തു​ന്നു. അ​ത് സം​സ്ഥാ​ന​ത്ത് ആ​കെ വ്യാ​പി​ക്കു​ന്നു. വ​യ​ലാ​ർ പു​ന്ന​പ്ര സ​മ​ര ച​രി​ത്ര​ത്തി​ന്റെ ചു​വ​ന്ന അ​ദ്ധ്യാ​യ​ങ്ങ​ൾ ചേ​ർ​ന്ന ആ​ല​പ്പു​ഴ​യു​ടെ മ​ന​സ്സ് വ​ല​തി​നൊ​പ്പം. അ​തേ വി​കാ​രം സം​സ്ഥാ​ന​ത്താ​കെ വ്യാ​പി​ക്കു​ന്ന ചി​ത്രം ഭൂ​രി​പ​ക്ഷ നി​ല​യി​ൽ ഇ​തു​വ​രെ പ്ര​തി​ഫ​ലി​ക്കു​ന്നു.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ജി.​സു​ധാ​ക​ര​നും തു​ട​ങ്ങി ജി​ല്ല​യി​ലാ​കെ വ​ല​തു​പ​ക്ഷ കാ​റ്റ് ആ​ഞ്ഞു വീ​ശു​ന്നു. യ​ഥാ​ർ​ത്ഥ ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നും ഇ​ട​തു​പ​ക്ഷ​വും എ​ന്നോ​ടൊ​പ്പം എ​ന്ന് പ​റ​ഞ്ഞ ജി ​സു​ധാ​ക​ര​ൻ്റെ വാ​ക്കു​ക​ൾ അ​ക്ഷ​രം പ്ര​തി ശ​രി​വെ​ക്കു​ന്ന​താ​ണ് ഇ​തു​വ​രെ വ​ന്ന​ഫ​ലം.

Kerala

പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം 14 മ​ന്ത്രി​മാ​ർ ആ​ദ്യ മ​ണി​ക്കൂ​റി​ൽ പി​ന്നി​ൽ 

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ മ​ണി​ക്കൂ​റി​ൽ 14 മ​ന്ത്രി​മാ​രാ​ണ് നി​ല​വി​ൽ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത്. ആ​ദ്യ മ​ണി​ക്കൂ​റി​ൽ യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മാ​ണ് നേ​ടാ​നാ​യി​ട്ടു​ള്ള​ത്.

97 സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫും 38 സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫും 4 സീ​റ്റു​ക​ളി​ൽ ബി​ജെ​പി​യും ലീ​ഡ് നേ​ടി​യി​ട്ടു​ണ്ട്. പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം 14 എ​ൽ​ഡി​എ​ഫ് മ​ന്ത്രി​മാ​രാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ പി​ന്നി​ലാ​യ​ത്. ഇ​ടു​ക്കി​യി​ല്‍ റോ​ഷി അ​ഗ​സ്റ്റി​നും ഏ​റ്റു​മാ​നൂ​രി​ല്‍ വി​എ​ന്‍ വാ​സ​വ​നും പി​ന്നി​ലാ​ണ്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ആ​ര്‍. ബി​ന്ദു, പ​ത്ത​നാ​പു​ര​ത്ത് ഗ​ണേ​ഷ് കു​മാ​ര്‍, ക​ള​മ​ശേ​രി​യി​ല്‍ പി ​രാ​ജീ​വ്, മാ​ന​ന്ത​വാ​ടി​യി​ല്‍ ഒ ​ആ​ര്‍ കേ​ളു, നേ​മ​ത്ത് ശി​വ​ന്‍​കു​ട്ടി, ആ​റ​ന്മു​ള​യി​ല്‍ വീ​ണ ജോ​ര്‍​ജ്, താ​നൂ​രി​ല്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍,ചേ​ർ​ത്ത​ല​യി​ൽ പി ​പ്ര​സാ​ദ്, ധ​ർ​മ്മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നി​വ​ര്‍ പി​ന്നി​ലാ​ണ്.

കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് ആ​വ​ശ്യ​മാ​യ സീ​റ്റു​ക​ളി​ല്‍ യു​ഡി​എ​ഫ് ലീ​ഡു​യ​ര്‍​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്ള​ത്. എ​ല്‍‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ മ​ത്സ​രി​ക്കു​ന്ന പേ​രാ​മ്പ്ര​യി​ല്‍ ഫാ​ത്തി​മ ത​ഹി​ലി​യ മു​ന്നി​ലാ​ണ്.

Kerala

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല; ഇ​ട​തു​മു​ന്ന​ണി തു​ട​ർ​ഭ​ര​ണം നേ​ടും: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി തു​ട​ർ​ഭ​ര​ണം നേ​ടു​മെ​ന്നും ത​ങ്ങ​ൾ​ക്കൊ​രാ​ശ​ങ്ക​യു​മി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രും മു​ൻ​പ് ത​ന്നെ ചി​ല​ർ ചി​ല കാ​ട്ടി​ക്കൂ​ട്ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ടെ​ന്നും രാ​മ​കൃ​ഷ്ണ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് പ​ന്ത​ലി​ട്ടെ​ങ്കി​ൽ അ​വ​രാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​ത്.

മു​ഖ്യ​മ​ന്ത്രി ആ​ദ്യ​മാ​യ​ല്ല മ​ണ്ഡ​ല​ത്തി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നും എ​ക്സി​റ്റ് പോ​ളു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യ്ക്ക് ല​ഭി​ച്ച ജ​ന​പി​ന്തു​ണ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ല എ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞു. പി​ണ​റാ​യി​യു​ടേ​ത് ക​രു​ത്തു​റ്റ നേ​ത്യ​ത്വ​മാ​ണ്. ഫ​ലം വ​രും മു​ൻ​പ് മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന പ​തി​വ് ഇ​ട​തു​മു​ന്ന​ണി​ക്കി​ല്ല.

ബേ​പ്പൂ​രി​ൽ പി.​വി. അ​ൻ​വ​ർ തോ​ൽ​ക്കു​മെ​ന്ന് പ​റ​ഞ്ഞ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ തോ​റ്റാ​ലും അ​ദ്ദേ​ഹം മൊ​ട്ട​യ​ടി​ക്ക​രു​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പേ​രാ​മ്പ്ര​യി​ൽ ആ​ശ​ങ്ക​യി​ല്ല. ജ​ന​പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്തി​ച്ച​ത് എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണെ​ന്നും ടി ​പി രാ​മ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

നൂ​റി​ൽ കൂ​ടു​ത​ൽ സീ​റ്റ്‌ നേ​ടി എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തും: എം.​എം. മ​ണി

ഇ​ടു​ക്കി: സം​സ്ഥാ​ന​ത്ത് നൂ​റി​ൽ കൂ​ടു​ത​ൽ സീ​റ്റ്‌ നേ​ടി എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തു​മെ​ന്ന് സി​പി​എം നേ​താ​വ് എം.​എം. മ​ണി. ഇ​ടു​ക്കി​യി​ൽ നാ​ലു സീ​റ്റും നി​ല​നി​ർ​ത്തു​മെ​ന്ന് പ​റ​ഞ്ഞ മ​ണി തൊ​ടു​പു​ഴ​യി​ൽ എ​ൽ​ഡി​എ​ഫ് ജ​യി​ച്ചാ​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

പി ​ജെ ജോ​സ​ഫ് മാ​റി​യ​ത് ഗു​ണ​മാ​കും. അ​പ്പ​ൻ ഒ​ന്നും ചെ​യ്യാ​ത്തി​ട​ത്ത് മ​ക​നെ നി​ർ​ത്തി എ​ന്നൊ​രു പ്ര​ശ്ന​വും യു​ഡി​എ​ഫ് നേ​രി​ടു​ന്നു​ണ്ട്. ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും ജ​യം ഉ​റ​പ്പാ​ണ്.

ഇ​ടു​ക്കി​യി​ൽ കൈ​പ്പ​ത്തി​യി​ൽ യു​ഡി​എ​ഫ് മ​ത്സ​രി​ച്ച​ത് കൊ​ണ്ട് ജ​യി​ക്ക​ണം എ​ന്നി​ല്ല. കൈ​പ്പ​ത്തി എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ അ​റ​പ്പാ​കു​ന്നു​വെ​ന്നും മ​ണി വ്യ​ക്ത​മാ​ക്കി.

 

Kerala

തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ വി​ജ​യം ഉ​റ​പ്പാ​ണ്: സു​ധീ​ര്‍ ക​ര​മ​ന

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സു​ധീ​ര്‍ ക​ര​മ​ന. ക​ണ​ക്കു​ക​ളെ​ല്ലാം അ​നു​കൂ​ല​മാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ​ത്തോ​ടൊ​പ്പം മ​ത്സ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സു​ധീ​ര്‍ ക​ര​മ​ന പ​റ​ഞ്ഞു.

ഫ​ലം എ​ന്താ​യാ​ലും ഇ​നി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നും പാ​ര്‍​ട്ടി ഏ​ല്‍​പ്പി​ക്കു​ന്ന എ​ന്ത് ചു​മ​ത​ലും നി​ര്‍​വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു സ​ര്‍​ക്കാ​രി​ന് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന എ​ല്ലാം ചെ​യ്‌​തെ​ന്നും അ​പ്പോ​ള്‍ ഒ​രു തു​ട​ര്‍​ഭ​ര​ണം ഉ​ണ്ടാ​കേ​ണ്ട​ത​ല്ലേ എ​ന്നും സു​ധീ​ര്‍ ക​ര​മ​ന ചോ​ദി​ച്ചു. ജ​ന​ങ്ങ​ള്‍ വി​ല​യി​രു​ത്ത​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ​ല്ല, ഒ​രു ബ​ഞ്ചി​ടേ​ണ്ടി വ​രും; യു​ഡി​എ​ഫി​നെ പ​രി​ഹ​സി​ച്ച് കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ

കൊ​ല്ലം: യു​ഡി​എ​ഫി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യെ പ​രി​ഹ​സി​ച്ച് കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ. മു​ഖ്യ​മ​ന്ത്രി ക​സേ​ര​യ​ല്ല, ഒ​രു ബ​ഞ്ചി​ടേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി ച​ർ​ച്ച​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​ർ​ച്ച​യും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം, പ​ത്ത​നാ​പു​ര​ത്ത് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ക​സേ​ര​യ​ല്ല, ഒ​രു ബ​ഞ്ചി​ടേ​ണ്ടി വ​രും. അ​ഞ്ച് മു​ത​ൽ ആ​റ് പേ​ർ വ​രെ ഉ​ണ്ട്. മൂ​ന്ന് പേ​ർ രം​ഗ​ത്തു​ണ്ട്.

മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച കൂ​ടാ​തെ മ​ന്ത്രി ച​ർ​ച്ച​യും പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ച​ർ​ച്ച​യും ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഒ​രു മാ​സം സ​മ​യം പോ​യ​ത് അ​റി​ഞ്ഞി​ല്ലെ​ന്നും ടെ​ലി​വി​ഷ​നി​ൽ ന​ല്ല ക​ണ്ട​ൻ്റ് കി​ട്ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

പ​ത്ത​നാ​പു​ര​ത്ത് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. പ​ത്ത​നാ​പു​ര​ത്തെ ജ​ന​ങ്ങ​ൾ ചേ​ർ​ത്തു നി​ർ​ത്തും. സം​സ്ഥാ​ന​ത്ത് തു​ട​ർ ഭ​ര​ണം ഉ​ണ്ടാ​കു​മെ​ന്നും നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണെ​ങ്കി​ലും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

 

Kerala

പാ​ലാ​യി​ൽ മി​ക​ച്ച വി​ജ​യ​മു​ണ്ടാ​കും; സം​സ്ഥാ​ന​ത്ത് എ​ട്ട് മു​ത​ൽ 15 വ​രെ സീ​റ്റു​ക​ൾ ബി​ജെ​പി നേ​ടും: ഷോ​ൺ‌ ജോ​ർ​ജ്

കോ​ട്ട​യം: പാ​ലാ​യി​ൽ മി​ക​ച്ച വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഷോ​ൺ ജോ​ർ​ജ്. ജോ​സ് കെ ​മാ​ണി പാ​ലാ​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​മെ​ന്നും ഷോ​ൺ ജോ​ർ​ജ് പ​റ​ഞ്ഞു. പാ​ലാ​യി​ലെ മ​ത്സ​രം യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ത​മ്മി​ലാ​യി​രു​ന്നു.

എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളു​ടെ​യും വോ​ട്ട് ബി​ജെ​പി​ക്ക്‌ കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ അ​നു​കൂ​ലം ആ​കു​മെ​ന്നും ഷോ​ൺ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. എ​ഫ്സി​ആ​ർ​എ സാ​ധാ​ര​ണ​ക്കാ​ര​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഷോ​ൺ ഇ​ക്കാ​ര്യ​ത്തി​ൽ സ​ഭ​ക​ൾ​ക്ക് ആ​കു​ല​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ദേ​ശീ​യ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​സ്ഥാ​ന​ത്ത് എ​ട്ട്-15 വ​രെ സീ​റ്റ് ബി​ജെ​പി നേ​ടും. പൂ​ഞ്ഞാ​റി​ൽ പി .​സി.​ജോ​ർ​ജ് മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്നും ഷോ​ൺ‌ പ​റ​ഞ്ഞു.

Kerala

എ​ൽ​ഡി​എ​ഫ് തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം; യു​ഡി​എ​ഫ് വ​ന്നാ​ൽ ക​ല​ഹം ഉ​റ​പ്പ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ജ​യി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​വും പ്ര​തീ​ക്ഷ​യു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ത​നി​ക്ക് ത​ന്റെ​താ​യ കാ​ര​ണ​ങ്ങ​ളു​ണ്ട്. സ​ത്യ​സ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​ഞ്ഞ​ത്. അ​തി​ൽ ആ​രും പ​രി​ഭ​വം കാ​ണ​ണ്ടെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫ് ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​വ​ർ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ക്കു​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​ന്നാ​ൽ ക​ല​ഹം ഉ​റ​പ്പാ​ണെ​ന്നും ഭ​ര​ണം കി​ട്ടു​മെ​ന്ന് തോ​ന്നി​യ​പ്പോ​ൾ ഇ​താ​ണ് അ​വ​സ്ഥ​യെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു

തു​ട​ർ​ച്ച​യാ​യ 10 വ​ർ​ഷ​ത്തെ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്‍റെ താ​ഴെ ത​ട്ടി​ലെ അ​ണി​ക​ളെ ആ​ല​സ്യ​ത്തി​ലാ​ക്കി. താ​ഴെ ത​ട്ടി​ൽ ഇ​ത്ത​വ​ണ പ്ര​വ​ർ​ത്ത​നം ശ​ക്ത​മ​ല്ല. എ​ൽ​ഡി​എ​ഫ് വ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി ത​ന്നെ​യാ​കു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ‌ പ​റ​ഞ്ഞു. ഇ​ന്ത്യ ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി. അ​വ​ർ അ​ക്കൗ​ണ്ട് തു​റ​ന്നാ​ൽ പ്ര​ശ്ന​മി​ല്ല. തി​രു​ത്ത​ൽ ശ​ക്തി​യാ​യി ഉ​ണ്ടാ​കും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലാ​വും ജ​യ​മെ​ന്ന് അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

പേ​രാ​വൂ​രി​ലും കേ​ര​ള​ത്തി​ലും എ​ല്‍​ഡി​എ​ഫ് ജ​യി​ക്കും: കെ.​കെ. ശൈ​ല​ജ

ക​ണ്ണൂ​ർ: പേ​രാ​വൂ​രി​ലും കേ​ര​ള​ത്തി​ലും എ​ല്‍​ഡി​എ​ഫ് ജ​യി​ക്കു​മെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും സ്ഥാ​നാ​ര്‍​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ. പേ​രാ​വൂ​രി​ല്‍ മൂ​വാ​യി​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ക്കും. 75മു​ത​ല്‍ 80 സീ​റ്റ് വ​രെ എ​ല്‍​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും ശൈ​ല​ജ അ​വ​കാ​ശ​പ്പെ​ട്ടു.

പേ​രാ​വൂ​രി​ല്‍ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി വി​ജ​യി​ക്കു​മെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലെ​ന്ന് ശൈ​ല​ജ പ​റ​ഞ്ഞു. 3000ത്തി​ല​ധി​കം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​കാം ജ​യം. ബാ​ക്കി കാ​ര്യം വോ​ട്ടെ​ണ്ണി ക​ഴി​ഞ്ഞാ​ലേ പ​റ​യാ​ന്‍ സാ​ധി​ക്കൂ.

പ​ത്ത് വ​ര്‍​ഷ​ത്തെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​വും ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​വും ത​ന്നെ​യാ​ണ് എ​ടു​ത്തു പ​റ​യാ​നു​ള്ള​ത്. പൊ​ളി​റ്റി​ക്ക​ലാ​യി​ട്ട് ചി​ന്തി​ക്കു​ന്ന ഒ​രു വ്യ​ക്തി​ക്ക് എ​ല്‍​ഡി​എ​ഫി​ന് മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കൂ-​ശൈ​ല​ജ പ​റ​ഞ്ഞു.

Latest News

Corehub Up