x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ലം​ഭാ​വ​വും അ​മി​ത ആ​ത്മ​വി​ശ്വാ​സ​വും തി​രി​ച്ച​ടി​യാ​യി; എ​ല്‍​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു: സ​ജി ചെ​റി​യാ​ൻ


Published: May 5, 2026 02:40 PM IST | Updated: May 5, 2026 02:42 PM IST

ആ​ല​പ്പു​ഴ: എ​ല്‍​ഡി​എ​ഫി​നേ​റ്റ പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് സ​ജി ചെ​റി​യാ​ന്‍. പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് ആ​ഴ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​മെ​ന്നും തി​രു​ത്ത​ലി​ലൂ​ടെ തി​രി​ച്ചു​വ​രു​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

"ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​നും തോ​ല്‍​ക്കു​മാ​യി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​നം ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ബി​ജെ​പി ധാ​ര​ണ ഉ​ണ്ടാ​യി​ട്ടു​ണ്ട്.'-​സ​ജി ചെ​റി​യാ​ൻ.

അ​മ്പ​ല​പ്പു​ഴ​യും ചെ​ങ്ങ​ന്നൂ​രും ബി​ജെ​പി​യു​ടെ വോ​ട്ട് കു​റ​ഞ്ഞു. ബി​ജെ​പി ജ​യി​ച്ചി​ട​ത്ത് യു​ഡി​എ​ഫി​നും വോ​ട്ടും കു​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​മാ​ണെ​ന്ന പ്ര​ചാ​ര​ണം ഫ​ലം ക​ണ്ടു. മൈ​ല്‍​ക്കു​റ്റി​ക്ക് പോ​ലും പ​ണം കൊ​ടു​ത്തു എ​ന്ന​താ​ണ് സാ​ഹ​ച​ര്യം എ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

വോ​ട്ട് ചെ​യ്ത ജ​ന​ങ്ങ​ള്‍ ആ​റു​മാ​സ​ത്തി​ന​കം യു​ഡി​എ​ഫി​നെ ത​ള്ളി​പ്പ​റ​യും. ബി​ജെ​പി വി​ജ​യം ആ​ശ​ങ്ക​യു​ണ്ടാ​കു​ന്നു. വ​ര്‍​ഗീ​യ വി​ഭ​ജ​നം ഉ​ണ്ടാ​ക്കാ​ന്‍ ലീ​ഗും ബി​ജെ​പി​യും ശ്ര​മി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വി​നെ നാ​ളെ തീ​രു​മാ​നി​ക്കും. അ​മ്പ​ല​പ്പു​ഴ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രാ​ജ​യം പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു.

Tags : assembly election kerala saji cherian ldf

Recent News

Corehub Up