x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ല​ത്ത് ച​രി​ത്ര ഭൂ​രി​പ​ക്ഷം, വി​ജ​യം ജ​ന​ങ്ങ​ള്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്നു; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ഷി​ബു തെ​ക്കും​പു​റം


Published: May 4, 2026 11:12 AM IST | Updated: May 4, 2026 11:12 AM IST

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ല​ഭി​ക്കു​ന്ന വി​ജ​യം ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും കോ​ത​മം​ഗ​ല​ത്തെ ജ​ന​ങ്ങ​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഷി​ബു തെ​ക്കും​പു​റം. 3701 വോ​ട്ടു​ക​ള്‍​ക്കാ​ണ് ഷി​ബു തെ​ക്കും​പു​റം ലീ​ഡ് ചെ​യ്യു​ന്ന​ത്.

ജ​ന​ങ്ങ​ളെ ചേ​ര്‍​ത്തു നി​ര്‍​ത്തി​യ വ​ലി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ട്ട് മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​ഞ്ഞ വ​ലി​യ നേ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ലം. ഈ ​വി​ജ​യം ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കും കോ​ത​മം​ഗ​ല​ത്തെ ജ​ന​ങ്ങ​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്നു. ച​രി​ത്ര ഭൂ​രി​പ​ക്ഷം കോ​ത​മം​ഗ​ല​ത്തു നി​ന്നും കി​ട്ടും. യു​ഡി​എ​ഫി​ന്റെ വ​ലി​യൊ​രു മു​ന്നേ​റ്റ​മാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ട​നീ​ളം കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്.

100 സീ​റ്റു​ക​ള്‍​ക്ക് മു​ന്നി​ല്‍ യു​ഡി​എ​ഫ് മു​ന്നി​ലെ​ത്തും. ഞ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​നു​സ​രി​ച്ചാ​ണ് ഓ​രോ പ​ഞ്ചാ​യ​ത്തും എ​ണ്ണു​മ്പോ​ള്‍ ലീ​ഡ് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ക്കാ​ലം ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി കോ​ത​മം​ഗ​ല​ത്ത് ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് ഷി​ബു തെ​ക്കും​പു​റം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, ഷി​ബു​വി​ന്റെ അ​തേ പേ​രി​ല്‍ ര​ണ്ടു വി​ത​മ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വോ​ട്ടെ​ണ്ണ​ലി​ന്റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ത​ന്നെ അ​ദ്ദേ​ഹം ലീ​ഡ് ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു. ആ​ന്‍റ​ണി ജോ​ണ്‍ ആ​ണ് കോ​ത​മം​ഗ​ല​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി. അ​ജി നാ​രാ​യ​ണ്‍ ആ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി.

Tags : assembly election result shibu thekkumpuram udf kothamangalam

Recent News

Corehub Up