x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യം ദേ​ഹ​ത്ത് വീ​ണ​തി​ൽ ത​ർ​ക്കം; യു​വാ​വി​നെ തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: August 18, 2026 07:40 PM IST | Updated: August 18, 2026 07:40 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: മ​ദ്യം ദേ​ഹ​ത്ത് വീ​ണ​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ തോ​ക്ക് ചൂ​ണ്ടി വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ‌. ഗി​രി​ന​ഗ​ർ സ്വ​ദേ​ശി​യും നി​ല​വി​ൽ കാ​ക്ക​നാ​ട് ചി​റ്റേ​ത്തു​ക​ര എ​ൻ. മാ​ത​ർ ഫ്ലാ​റ്റി​ൽ വാ​ട​ക​യ്ക്ക് താ​മ​സ​ക്കാ​ര​നു​മാ​യ സോ​ണ​ൽ സ​ന്തോ​ഷ് (29) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് ആ​ണ് സോ​ണ​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ള്ച പു​ല​ർ​ച്ചെ എ​റ​ണാ​കു​ളം ചി​റ്റേ​ത്തു​ക​ര​യി​ലു​ള്ള കോ​റ​ൽ റീ​ഫ് ബാ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ബാ​റി​നു​ള്ളി​ൽ അ​ടു​ത്ത​ടു​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ന്‍റെ ഗ്ലാ​സി​ൽ നി​ന്നും സോ​ണ​ലി​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​ദ്യം വീ​ണ​താ​ണ് ത​ർ​ക്ക​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ബാ​റി​നു​ള്ളി​ൽ വെ​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ബാ​ർ അ​ട​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​രു​കൂ​ട്ട​രും കാ​ർ പാ​ർ​ക്കിം​ഗി​ൽ വ​ച്ച് വീ​ണ്ടും ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും, പ്ര​കോ​പി​ത​നാ​യ സോ​ണ​ൽ പ​രാ​തി​ക്കാ​ര​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​നീ​ഷ്, എ​സ്‌​സി​പി​ഒ മാ​രാ​യ ക​ണ്ണ​ൻ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Tags : Dispute liquour spilling Young man gun arrested

Recent News

Corehub Up