Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gun

വീട്ടിലേക്ക് തോക്കുമായെത്തിയ ആളെ നാട്ടുകാർ തല്ലിക്കൊന്നു

കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ലെ സൗ​​​ത്ത് 24 പ​​​ർ​​​ഗാ​​​ന​​​സ് ജി​​​ല്ല​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്ക് തോ​​​ക്കു​​​മാ​​​യെ​​​ത്തി​​​യ ആ​​​ളെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി ത​​​ല്ലി​​​ക്കൊ​​​ന്നു. ഗോ​​​പാ​​​ൽ ഹ​​​ൽ​​​ദ​​​ർ എ​​​ന്ന​​​യാ​​​ളാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

അം​​​ബേ​​​ദ്ക​​​ർ ന​​​ഗ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കാ​​​ണ് ഗോ​​​പാ​​​ൽ ഹ​​​ൽ​​​ദ​​​റും ര​​​ണ്ട് കൂ​​​ട്ടാ​​​ളി​​​ക​​​ളും തോ​​​ക്കു​​​മാ​​​യെ​​​ത്തി വീ​​​ട്ടു​​​കാ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​ത്.

നി​​​ല​​​വി​​​ളി​​​ശ​​​ബ്ദം കേ​​​ട്ടെ​​​ത്തി​​​യ സ​​​മീ​​​പ​​​വാ​​​സി​​​ക​​​ൾ ഗോ​​​പാ​​​ൽ ഹ​​​ൽ​​​ദ​​​റെ പി​​​ടി​​​കൂ​​​ടി ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു. ഇ​​​യാ​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ഹ​​​ൽ​​​ദ​​​റു​​​ടെ കൂ​​​ട്ടാ​​​ളി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ട്ടു.

ഏ​​​താ​​​നും വ​​​ർ​​​ഷം മു​​​ന്പ് ത​​​ന്‍റെ മ​​​ക​​​ൻ വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നും ഹ​​​ൽ​​​ദ​​​ർ ആ ​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വീ​​​ട്ടു​​​ട​​​മ പ​​​റ​​​ഞ്ഞു.

International

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​ടെ​ വെ​ടി​വ​യ്പ്പ്; ട്രം​പി​നെ​യും മെ​ലാ​നി​യ​യെ​യും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, അക്രമി പിടിയിൽ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: വൈ​റ്റ്ഹൗ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും പ്ര​ഥ​മ​വ​നി​ത മെ​ലാ​നി​യ​യെ​യും സീ​ക്ര​ട്ട് സ​ർ​വീ​സ് സ്ഥ​ല​ത്തു​നി​ന്ന് ഒ​ഴി​പ്പി​ച്ചു. വി​രു​ന്നി​നി​ടെ പെ​ട്ടെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി. എ​ല്ലാ​വ​രോ​ടും താ​ഴെ കി​ട​ക്കാ​ൻ അ​വ​ർ നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ട്രം​പി​നെ വേ​ദി​യി​ൽ​നി​ന്നു സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

31കാ​ര​നാ​യ കോ​ൾ തോ​മ​സ് അ​ല​ൻ ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ചി​ത്രം ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ പു​റ​ത്തു​വി​ട്ടു. സം​ഭ​വ​ത്തി​ൽ ഒ​രു സീ​ക്ര​ട്ട് സ​ർ​വീ​സ് ഏ​ജ​ന്‍റി​ന് പ​രി​ക്കേ​റ്റു. ട്രം​പ്, മെ​ലാ​നി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. അ​ക്ര​മ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

കോ​ൾ തോ​മ​സ് അ​ല​ന്‍റെ കൈ​യി​ൽ ഷോ​ട്ട്ഗ​ൺ, കൈ​ത്തോ​ക്ക്, നി​ര​വ​ധി ക​ത്തി​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ൾ ഹോ​ട്ട​ലി​ൽ​ത​ന്നെ താ​മ​സി​ച്ചി​രു​ന്നെ​ന്നും അ​തി​നാ​ലാ​ണ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വെ​ട്ടി​ച്ച് അ​ക​ത്തു​ക​യ​റാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

National

പി​താ​വി​ന് നേ​രെ തോ​ക്ക് ചൂ​ണ്ടി 10 ല​ക്ഷം ക​വ​ർ​ന്നു, മ​ക​ൻ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ത​വ്‌​ലീ​ൻ എ​ന്ന​യാ​ളും കൂ​ട്ടു​പ്ര​തി​ക​ളാ​യ ര​ണ്ടു​പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ന്നു​പേ​രും വീ​ട്ടി​ൽ ക​യ​റി ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ നേ​രെ തോ​ക്ക് ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി. തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് വെ​ടി​യു​തി​ർ​ത്ത​തി​ന് ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്.

സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പോ​ലീ​സ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി. ത​വ്‌​ലീ​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ക്ട​റി​യി​ലെ ജോ​ലി​ക്കാ​രാ​ണ് മ​റ്റ് ര​ണ്ടു​പേ​ർ. ത​ട്ടി​യെ​ടു​ത്ത 10 ല​ക്ഷം രൂ​പ​യും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. ത​വ്‌​ലീ​നെ ഡ​ൽ​ഹി​യി​ലെ മു​ഖ​ർ​ജി ന​ഗ​റി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് ര​ണ്ട് പേ​ർ ല​ക്നോ​വി​ലേ​ക്ക് ക​ട​ന്നു. പി​ന്നീ​ട് ഇ​വ​രെ ല​ക്നോ​വി​ലെ ഒ​രു ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​ത്തു വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. മൂ​ന്ന് പ്ര​തി​ക​ളെ​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

National

കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു

ല​ക്നോ: വാ​രാ​ണ​സി​യി​ലെ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് മ​രി​ച്ചു. ബി​രു​ദ വി​ദ്യാ​ർ​ഥി സൂ​ര്യ പ്ര​താ​പ് സിം​ഗി (23) നെ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ മ​ഞ്ജീ​ത് ചൗ​ഹാ​നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം മ​ഞ്ജീ​ത് ഒ​ളി​വി​ലാ​ണ്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സൂര്യയെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​വി​ടെ​വ​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ക​ത്തി​ൽ കോ​പാ​കു​ല​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ലെ ഫ​ർ​ണി​ച്ച​റ്റു​ക​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.

സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കോ​ള​ജ് പൂ​ർ​ണ​മാ​യും പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ കൗ​മാ​ര​ക്കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കൃ​ഷ്ണ​ന​ഗ​റി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ കൗ​മാ​ര​ക്കാ​ര​ൻ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 13 വ​യ​സു​കാ​ര​നാ​ണ് മ​രി​ച്ച​ത്.

കൃ​ഷ്ണ​ന​ഗ​റി​ലെ ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി, അ​തെ ക്ലാ​സി​ലെ സു​ഹൃ​ത്തി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രു​ന്നു. 13, 14 വ​യ​സു​ള്ള മ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ കൂ​ടി ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ആ​ഘോ​ഷ​ത്തി​നി​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്ക് കു​ട്ടി​ക​ൾ കൈ​യി​ലെ​ടു​ക്കു​ക​യും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ട​ൻ ത​ന്നെ വീ​ട്ടു​ട​മ​സ്ഥ​ൻ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
റോ​ഡ​പ​ക​ടം സം​ഭ​വി​ച്ചു​വെ​ന്നാ​ണ് കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ കു​ടും​ബ​ത്തെ അ​വി​ടെ​വ​ച്ചാ​ണ് മ​ര​ണ​വാ​ർ​ത്ത അ​റി​യി​ച്ച​ത്.

വി​വ​രം അ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും വെ​ടി​വ​ച്ച കു​ട്ടി​ക്കും പി​താ​വി​നു​മെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള തോക്കിനും വനംവകുപ്പിന്‍റെ കുരുക്ക്

കോ​​​​​ട്ട​​​​​യം: നാ​​​​​ട്ടി​​​​​ലും ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ലും വ​​​​​രെ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ വി​​​​​ള​​​​​യാ​​​​​ട്ടം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കെ വെ​​​​​ടി​​​​​വ​​​​​ച്ചു​​​​​കൊ​​​​​ല്ലാ​​​​​നു​​​​​ള്ള തോ​​​​​ക്കി​​​​​നും വ​​​​​നം​​​​​വ​​​​​കു​​​​​പ്പി​​​​​ന്‍റെ പാ​​​​​ര.

കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​നു​​​​​ള്ള അ​​​​​നു​​​​​മ​​​​​തി ഇ​​​​​നി വി​​​​​ള​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നും സ്വ​​​​​യ​​​​​ര​​​​​ക്ഷ​​​​​യ്ക്കും തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സു​​​​​ള്ള​​​​​വ​​​​​ര്‍ക്കു മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ. കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നു​​​​​ള്ള ലൈ​​​​​സ​​​​​ന്‍സ് തോ​​​​​ക്കു​​​​​കൊ​​​​​ണ്ട് പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​ന് വ​​​​​നം​​​​​വ​​​​​കു​​​​​പ്പ് നി​​​​​രോ​​​​​ധ​​​​​നം ഏ​​​​​ര്‍പ്പെ​​​​​ടു​​​​​ത്തി.

പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​റും വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് വാ​​​​​ര്‍ഡ​​​​​ന്‍മാ​​​​​രും കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കും മു​​​​​ന്‍പു ജി​​​​​ല്ലാ ലൈ​​​​​സ​​​​​ന്‍സിം​​​​​ഗ് അ​​​​​ഥോറി​​​​​റ്റി​​​​​യി​​​​​ല്‍നി​​​​​ന്നു തോ​​​​​ക്ക് ലൈ​​​​​സ​​​​​ന്‍സി​​​​​ന്‍റെ വി​​​​​ഭാ​​​​​ഗം പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് പു​​​​​തി​​​​​യ ഉ​​​​​ത്ത​​​​​ര​​​​​വ്. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ല്‍ കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക്കൂ​​​​​ട്ടം കൃ​​​​​ഷി​​​​​യി​​​​​ടം ഉ​​​​​ഴു​​​​​തു​​​​​മ​​​​​റി​​​​​ച്ചു​​​​​പോ​​​​​യാ​​​​​ലും കൃ​​​​​ഷി​​​​​യി​​​​​ടം താ​​​​​വ​​​​​ള​​​​​മാ​​​​​ക്കി​​​​​യാ​​​​​ലും വെ​​​​​ടി​​​​​വ​​​​​യ്പ്പ് ന​​​​​ട​​​​​ക്കി​​​​​ല്ല.

കാ​​​​​ട്ടു​​​​​പ​​​​​ന്നി​​​​​ക​​​​​ളെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ന്‍ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​രു​​​​​ന്ന​​​​​വരിൽ പല രും റൈ​​​​​ഫി​​​​​ള്‍ ക്ല​​​​​ബ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ്. നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം കാ​​​​​യി​​​​​കാ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ള്‍ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ള്‍ ന​​​​​ട​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ മാ​​​​​ത്ര​​​​​മേ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ന്‍ പാ​​​​​ടു​​​​​ള്ളൂ.

എ​​​​​ന്നാ​​​​​ല്‍ പ​​​​​ന്നി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം പെ​​​​​രു​​​​​കി ശ​​​​​ല്യം രൂ​​​​​ക്ഷ​​​​​മാ​​​​​യ​​​​​തോ​​​​​ടെ​ കാ​​​​​യി​​​​​ക തോ​​​​​ക്കു​​​​​ക​​​​​ള്‍ കൊ​​​​​ണ്ടും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. ബാ​​​​​ങ്ക് ഉ​​​​​ള്‍പ്പെ​​​​​ടെ​​​​​യു​​​​​ള്ള ധ​​​​​ന​​​​​കാ​​​​​ര്യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ല്‍ എ​​​​​ടു​​​​​ക്കു​​​​​ന്ന തോ​​​​​ക്കു​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചും പ​​​​​ന്നി​​​​​ക​​​​​ളെ കൊ​​​​​ല്ലാ​​​​​ന്‍ അ​​​​​നു​​​​​മ​​​​​തി ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ത്ത​​​​​രം ലൈ​​​​​സ​​​​​ന്‍സു​​​​​ക​​​​​ള്‍ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​ത്.

 

NRI

ഡാ​ള​സി​ലെ വു​ഡ്രോ വി​ൽ​സ​ൺ ഹൈ​സ്കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി മ​രി​ച്ചു

ഡാ​ള​സ്‌: ഡാ​ള​സി​ലെ വു​ഡ്രോ വി​ൽ​സ​ൺ ഹൈ​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പാ​ർ​ക്കി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന വെ​ടി​വ​യ്പി​ൽ ഒ​രു വി​ദ്യാ​ർ​ഥി മ​രി​ച്ചു. സ്കൂ​ളി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യും ഫു​ട്ബോ​ൾ ടീം ​അം​ഗ​വു​മാ​യ യു​വാ​വാ​ണ് മ​രി​ച്ച​ത്.

വി​ല്ലി​സ് സി ​വി​ന്‍റേ​ഴ്‌​സ് പാ​ർ​ക്കി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷ​യ്ക്കാ​യി സ്കൂ​ളി​നു​ള്ളി​ൽ ത​ന്നെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. വു​ഡ്രോ വി​ൽ​സ​ൺ സ്കൂ​ളി​ലെ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​ൻ കൗ​ൺ​സി​ല​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും ഡാ​ള​സ് ഐ​എ​സ്ഡി അ​റി​യി​ച്ചു. നി​ല​വി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റ് സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

സ്വ​ന്തം തോ​ക്കി​ൽ നി​ന്ന് വെ​ടി​യേ​റ്റ് അ​ഭി​ഭാ​ക്ഷ​ക​ന് ദാ​രു​ണാ​ന്ത്യം

കോ​ട്ട​യം: സ്വ​ന്തം തോ​ക്കി​ൽ നി​ന്നും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് അ​ഭി​ഭാ​ക്ഷ​ക​ൻ മ​രി​ച്ചു. ഉ​ഴ​വൂ​ർ സ്വ​ദേ​ശി അ​ഡ്വ. ജോ​ബി ഓ​ക്കാ​ട്ടാ​ണ് മ​രി​ച്ച​ത്.

തോ​ക്കു​മാ​യി സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് വാ​ഹ​നം മ​റി​ഞ്ഞു. ഇ​തി​നി​ട​യി​ൽ തോ​ക്കി​ൽ നി​ന്നും വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ ജോ​ബി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. തോ​ക്കി​ന് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Kerala

തോ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വെ​ടി​പൊ​ട്ടി; യു​വാ​വി​ന് പ​രി​ക്ക്

കാ​സ​ർ​ഗോ​ഡ്: വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​പൊ​ട്ടി യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഭീ​മ​ന​ടി സ്വ​ദേ​ശി സു​ജി​ത്തി​നാ​ണ് വെ​ടി​യേ​റ്റ​ത്.

നെ​ഞ്ചി​നും കൈ​ക്കും പ​രി​ക്കേ​റ്റ യു​വാ​വ് ചി​കി​ത്സ​യി​ലാ​ണ്. ക​ർ​ഷ​ക​നാ​യ സു​ജി​ത്ത് വ​ന്യ​ജീ​വി ശ​ല്യം പ്ര​തി​രോ​ധി​ക്കാ​നാ​യി നാ​ട​ൻ തോ​ക്ക് കൈ​വ​ശം വെ​ച്ചു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തോ​ക്കി​ന് ലൈ​സ​ൻ​സി​ല്ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. സു​ജി​ത്തി​ന് എ​വി​ടെ നി​ന്ന് തോ​ക്ക് ല​ഭി​ച്ചൂ​വെ​ന്ന​റി​യാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

NRI

ഇ​ത് തീ​ക്ക​ളി; ജ​ന​ങ്ങ​ളു​ടെ കെെ​യി​ൽ നി​ന്ന് തോ​ക്കു​ക​ൾ തി​രി​ച്ചു​വാ​ങ്ങാ​നൊ​രു​ങ്ങി ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ

കാ​ൻ​ബ​റ: ബോ​ണ്ടി ബീ​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള തോ​ക്കു​ക​ൾ തി​രി​കെ വാ​ങ്ങാ​ൻ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ.

അ​ധി​ക​മാ​യി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത്, പു​തു​താ​യി നി​രോ​ധി​ച്ച​വ, നി​യ​മ​വി​രു​ദ്ധം എ​ന്നീ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന തോ​ക്കു​ക​ൾ തി​രി​കെ വാ​ങ്ങി ന​ശി​പ്പി​ച്ചു​ക​ള​യാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

40 ല​ക്ഷ​ത്തി​ല​ധി​കം തോ​ക്കു​ക​ളാ​ണ് ഓ​സ്ട്രേ​ലി​യ​യി​ലു​ള്ള​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ആ​ന്‍റ​ണി ആ​ൽ​ബ​നീ​സ് പ​റ​ഞ്ഞു. ​ജ​ന​ങ്ങ​ൾ ഇ​ത്ര​യ​ധി​കം തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് ആ​ൽ​ബ​നീ​സ് പ​റ​ഞ്ഞു.

ബോ​ണ്ടി ബീ​ച്ചി​ൽ യ​ഹൂ​ദ​രു​ടെ ആ​ഘോ​ഷ​ത്തി​നു നേ​ർ​ക്കു വെ​ടി​യു​തി​ർ​ത്ത ഭീ​ക​ര​രി​ൽ സാ​ജി​ദ് അ​ക്രം ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് ആ​റു തോ​ക്കു​ക​ളാ​ണു കൈ​വ​ശം വ​ച്ചി​രു​ന്ന​ത്.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ചേ​ർ​ന്ന നാ​ഷ​ണ​ൽ കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ തോ​ക്കു​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

തോ​ക്ക് ലൈ​സ​ൻ​സു​ള്ള ഏ​ക​ദേ​ശം 41 ശ​ത​മാ​നം പേ​രും ​സി​ഡ്നി, ന്യൂ​കാ​സി​ൽ, വോ​ല്ലൊ​ൻ​ഗോം​ഗ് തു​ട​ങ്ങി​യ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രാ​ണ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

35 പേ​​​ർ മ​​​രി​​​ച്ച 1996ലെ ​​​പോ​​​ർ​​​ട്ട് ആ​​​ർ​​​ത​​​ർ കൂ​​​ട്ട​​​ക്കൊ​​​ല​​​യ്ക്കു പി​​​ന്നാ​​​ലെ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ തോ​​​ക്ക് തി​​​രി​​​കെ വാ​​​ങ്ങ​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു.

6.4 ല​​​ക്ഷം തോ​​​ക്കു​​​ക​​​ളാ​​​ണ് അ​​​ന്ന് ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു തി​​​രി​​​കെ വാ​​​ങ്ങി​​​യ​​​ത്.

International

ജ​ന്മ​ദി​നാ​ഘോ​ഷ പാ​ർ​ട്ടി​ക്കിടെ വെ​ടി​വ​യ്പ്; നാ​ല് മ​ര​ണം, 10 പേ​ർ​ക്ക് പ​രി​ക്ക്

ക​ലി​ഫോ​ർ​ണി​യ: വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ലെ സ്റ്റോ​ക്ട​നി​ലു​ള്ള ലൂ​സീ​ൽ അ​വ​ന്യു​വി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ പാ​ർ​ട്ടി​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ല് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കു​ട്ടി​ക​ൾ​ക്കും മു​തി‍​ർ​ന്ന​വ​ർ​ക്കും വെ​ടി​യേ​റ്റ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വെ​ടി​വ​ച്ച​യാ​ളെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ആ​സു​ത്ര​ണം ചെ​യ്‌​തു ന​ട​ത്തി​യ ആ​ക്ര​മ​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന​യെ​ന്ന് പ​റ​ഞ്ഞ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു.

Sports

പാ​ക് ക്രി​ക്ക​റ്റ് താ​രം ന​സീം ഷാ​യു​ടെ കു​ടും​ബ വീ​ടി​ന് നേ​രെ വെ​ടി​വയ്​പ്പ്

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം ന​സീം ഷാ​യു​ടെ കു​ടും​ബ വീ​ടി​ന് നേ​രെ വെ​ടി​വയ്​പ്പ്. ഖൈ​ബ​ര്‍ പ​ഖ്തു​ന്‍​ഖ്വ​യി​ലെ ലോ​വ​ര്‍ ദി​ര്‍ ജി​ല്ല​യി​ലെ വീ​ടി​ന് നേ​രെ​യാ​ണ് അ​ജ്ഞാ​ത​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ന​സീം. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നാ​ല്‍ താ​രം ആ​ദ്യ ഏ​ക​ദി​നം ന​ട​ക്കു​ന്ന റാ​വ​ല്‍​പി​ണ്ടി​യി​ല്‍ ത​ന്നെ തു​ട​രും.

ന​സീ​മും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​സ്ലാ​മാ​ബാ​ദി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ​ക്ഷേ ലോ​വ​ര്‍ ദി​റി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ണ്ട്. അ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
.

NRI

ഓസ്റ്റിനി​ൽ വെ​ടി​വ​യ്പ്: മൂ​ന്ന് മരണം, പ്ര​തി പി​ടി​യി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ടെ​ക്സ​സി​ലെ ഓസ്റ്റിനിൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ടാ​ർ​ഗെ​റ്റ് സ്റ്റോ​റി​ന്‍റെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

പ്ര​തി​യെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ കാ​ർ മോ​ഷ്‌ടി​ച്ച് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച ഇയാളെ സൗ​ത്ത് ഓ​സ്റ്റി​നി​ൽ വ​ച്ച് പോ​ലീ​സ് സാ​ഹ​സി​ക​മാ​യിയാണ് പി​ടി​കൂ​ടിയത്.

30 വ​യ​സ് പ്രാ​യ​മു​ള്ള ആ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും ഓ​സ്റ്റി​ൻ പോ​ലീ​സ് മേ​ധാ​വി ലി​സ ഡേ​വി​സ് പ​റ​ഞ്ഞു.

NRI

മോ​ഷ​ണ ശ്ര​മം: ഹൂ​സ്റ്റ​ണി​ൽ ക​ള്ള​ന്മാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് ക​ട ഉ​ട​മ

ഹൂ​സ്റ്റ​ൺ: വ​ട​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ ചെ​മ്പ് വ​യ​ർ മോ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് ക​ള്ള​ന്മാ​രെ ക​ട​യു​ട​മ വെ​ടി​വ​ച്ചു. പു​ല​ർ​ച്ചെ 4.30 ഓ​ടെ നോ​ർ​ത്ത് ഫ്രീ​വേ​യ്ക്ക് സ​മീ​പം ഇ ​ബ​റ​സ് സ്ട്രീ​റ്റി​ലാ​ണ് സം​ഭ​വം.

ചെ​മ്പ് വ​യ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഉ​ട​മ ക​ള്ള​ന്മാ​രു​മാ​യി ഏ​റ്റു​മു​ട്ടു​ക​യും വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ഒ​രാ​ളു​ടെ മു​ഖ​ത്താ​ണ് വെ​ടി​യേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up