x
ad
Fri, 9 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട കു​ത്തി തു​റ​ന്ന് മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചു; പ്ര​തി​ക​ൾ പി​ടി​യി​ൽ  

വെബ് ഡെസ്‌ക്
Published: October 9, 2026 08:42 PM IST | Updated: October 9, 2026 08:42 PM IST

അറസ്റ്റിലായ പ്രതികൾ

കൊ​ച്ചി: ചെ​ങ്ങ​മ​നാ​ട്ട് ക​ട കു​ത്തി തു​റ​ന്ന് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കാ​ല​ടി മ​റ്റൂ​ർ അ​യ്യ​ൻ​ക​ര വീ​ട്ടി​ൽ മ​നോ​ജ് കു​മാ​ർ (23), അ​ങ്ക​മാ​ലി പാ​ലി​യേ​ക്ക​ര വീ​ട്ടി​ൽ മി​ഥു​ൻ (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചെ​ങ്ങ​മ​നാ​ട് പൊ​ലി​സ് ആ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. 16ന് ​രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ചെ​ങ്ങ​മ​നാ​ടു​ള്ള മ​ല​ഞ്ച​ര​ക്ക് ക​ട​യു​ടെ ഷ​ട്ട​ർ കു​ത്തി തു​റ​ന്ന് അ​ക​ത്ത് പ്ര​വേ​ശി​ച്ച് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​ന്ന ജാ​തി​ക്ക, ജാ​തി ഫ്ല​വ​ർ, ജാ​തി​പ​രി​പ്പ്, അ​ട​യ്ക്ക തു​ട​ങ്ങി​യ​വ മോ​ഷ്ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

മ​നോ​ജ് കു​മാ​റി​ന് കാ​ല​ടി അ​ങ്ക​മാ​ലി കോ​ത​മം​ഗ​ലം, കു​റു​പ്പം​പ​ടി, ഏ​ലൂ​ർ തു​ട​ങ്ങി​യ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 10 കേ​സു​ക​ളു​ണ്ട്. മി​ഥു​ൻ ഉ​ടു​മ്പ​ൻ​ചോ​ല എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും, ആ​ലു​വ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും പ്ര​തി​യാ​ണ്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Spices Stolen Shop broken Accused Arrested

Recent News

Corehub Up