x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം നാ​ളെ മു​ത​ൽ; ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ൽ വീ​ഴ്ച​യി​ല്ല: മു​ഖ്യ​മ​ന്ത്രി

വെബ് ഡെസ്‌ക്
Published: August 18, 2026 06:21 PM IST | Updated: August 18, 2026 06:25 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ളെ മു​ത​ൽ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. അ​തി​നാ​യി 1105 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്നും വി.​ഡി. സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​നി മു​ത​ൽ പെ​ൻ​ഷ​ൻ ഒ​രു മാ​സ​വും മു​ട​ങ്ങി​ല്ലെ​ന്നും ഓ​ണ​ക്കാ​ലം പ്ര​മാ​ണി​ച്ചാ​ണ് നേ​ര​ത്തെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ഇ​ന്ന് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ 59,00,472 പേ​ർ​ക്ക് ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ല. പ​കു​തി​യി​ല​ധി​കം കി​റ്റു​ക​ൾ റേ​ഷ​ൻ ക​ട​ക​ളി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 75,855 കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തെ​ന്നും സ​തീ​ശ​ൻ അ​റി​യി​ച്ചു.

Tags : Welfare pension Distribution state Onam kit Chief Minister VD Satheesan

Recent News

Corehub Up