x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു


Published: May 7, 2026 07:58 PM IST | Updated: May 7, 2026 09:22 PM IST

കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ചുവിട്ടു. കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ആര്‍.എന്‍. രവി നിയമസഭ പിരിച്ചുവിട്ടത്. അതേസമയം മമത ബാനർജി രാജിവയ്ക്കാൻ തയാറായിരുന്നില്ല.

നിയമസഭ തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടി ബിജെപി അധികാരം പിടിച്ചെങ്കിലും മമത ഒഴിയാൻ തായറാകാത്തത് വലിയ പ്രതിസന്ധിയാണ് ബംഗാളിൽ സൃഷ്ടിക്കുന്നത്. ശനിയാഴ്ച ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് മമത രാജിയ്ക്ക് തയാറാകാതെ നിൽക്കുന്നത്.‌‌

തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നാണ് മമതയുടെ നിലപാട്. ഗവർണർ തന്നെ പുറത്താക്കട്ടെ എന്നാണ് മമതയുടെ വാദം. വെള്ളിയാഴ്ച ഗവർണർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നാണ് വിവരം. 294 അംഗ സഭയിൽ 80 സീറ്റുകൾ മാത്രമാണ് മമതയുടെ തൃണമൂൽ കോൺഗ്രസിനു നേടാനായത്.

Tags : Governor West Bengal assembly mamata banerjee

Recent News

Corehub Up