x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രാ​ജ​യ കാ​ര​ണം മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല: ടി.​പി രാ​മ​കൃ​ഷ്ണ​ൻ


Published: May 12, 2026 06:23 PM IST | Updated: May 12, 2026 06:25 PM IST

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യ കാ​ര​ണം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് എ​ൽ​ഡി​എ​ഫി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം ച​ർ​ച്ച​യി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്ത് പു​തി​യ ആ​ൾ വേ​ണ​മെ​ന്ന് എ​ൽ ഡി ​എ​ഫി​ൽ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ൻ.

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐ ചോ​ദി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നാ​ണ​റി​ഞ്ഞ​ത്. പാ​ർ​ട്ടി​യു​ടെ തോ​ൽ​വി സം​ബ​ന്ധി​ച്ച് താ​ഴ്ഘ​ട​ക​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത​തി​നു​ശേ​ഷം ജൂ​ൺ അ​വ​സാ​ന​മേ തീ​രു​മാ​നം​ഉ​ണ്ടാ​കൂ. ആ​ശാ സ​മ​രം ഉ​ദ്ദേ​ശ​ശു​ദ്ധി​യു​ള​ള​താ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​തി​നെ ത​ള്ളി​പ്പ​റ​ഞ്ഞ​ത്.

ഗ​വ​ൺ​മെ​ന്‍റ് വ​ന്നി​ല്ലെ​ങ്കി​ലും സ​പ്ലെ​കോ​യി​ൽ അ​രി​ക്കു വി​ല കൂ​ട്ടി​കൊ​ണ്ട് ജ​ന​ദ്രോ​ഹ​ത്തി​ന് യു ​വി​എ​ഫ് തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ത​ല​ങ്ങും വി​ല​ങ്ങും​മാ​റ്റി തു​ട​ങ്ങി. എ​ന്നി​ട്ടും. മു​ഖ​മ​ന്ത്രി ആ​രെ​ന്ന് പോ​ലും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് എ​കെ​ജി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​ത്ര​സ​മ്മ​ള​ന​ത്തി​ൽ രാ​മ​ക്യ​ഷ്ണ​ൻ വി​മ​ർ​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ചൊ​ല്ലി ച​ർ​ച്ച വേ​ണ്ടെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​ഞ്ഞു.

Tags : assembly election lose ldf tp ramakrishnan reaction

Recent News

Corehub Up