കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: നിയമസഭയിലെ തന്റെ പരാമർശങ്ങൾ തെറ്റായ രീതിയിൽ എഡിറ്റ് ചെയ്തും മോർഫ് ചെയ്തും പ്രചരിപ്പിക്കുന്നതിനെതിരെ അവകാശലംഘന നോട്ടീസ് നൽകുമെന്ന് കെ.എൻ. ബാലഗോപാൽ. സഭയിലെ ദൃശ്യങ്ങൾക്കൊപ്പം മറ്റ് പല ദൃശ്യങ്ങളും കൂട്ടിച്ചേർത്ത് പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്ന രീതിയിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഒപി(പ്രതിപക്ഷ നേതാവ്) സംസാരിക്കും എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും യാഥാര്‍ഥ്യം മനസിലാക്കാതെ സ്പീക്കര്‍ സഭയ്ക്ക് പുറത്ത് വിമര്‍ശിച്ചത് ശരിയായില്ലെന്നും ബാലഗോപാല്‍ പ്രതികരിച്ചു. സഭാ സമ്മേളനത്തിനിടെ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമായപ്പോൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് 'എഴുന്നേറ്റ് എന്തെങ്കിലും പറയൂ, ഇങ്ങനെ മിണ്ടാതിരിക്കല്ലേ' എന്ന് കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു എന്ന രീതിയിലായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരുന്നത്.
പിന്നാലെ കെ. എൻ.ബാലഗോപാലിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം ശരിയായില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിൽ രണ്ടുതവണ മുഖ്യമന്ത്രിയായ സീനിയർ നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തിന് അർഹമായ ആദരവ് നൽകണമെന്നുമായിരുന്നു സ്പീക്കറുടെ പരാമർശം.
Tags : KN Balagopal Assembly speaker