x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്തു​പ​റ​മ്പിലെ തോ​ല്‍​വി; ന​ട​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ്


Published: May 9, 2026 10:00 AM IST | Updated: May 9, 2026 10:00 AM IST

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ തോ​ല്‍​വി​ക്ക് പി​ന്നാ​ലെ ന​ട​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ്. മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ഷാ​ഹു​ല്‍ ഹ​മീ​ദ്, ഭാ​ര്യ ന​ദീ​റ ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​രെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തി.

കൂ​ത്തു​പ​റ​മ്പി​ലെ പ​രാ​ജ​യം പ​ഠി​ക്കാ​ന്‍ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചു. ഷാ​ഹു​ല്‍ ഹ​മീ​ദ് വോ​ട്ടു​മ​റി​ച്ചെ​ന്ന ആ​രോ​പ​ണം നേ​ര​ത്തെ ഉ​യ​ര്‍​ന്നി​രു​ന്നു. രാ​ഷ്ട്രീ​യ ജ​ന​താ​ദ​ള്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച പി.​കെ. പ്ര​വീ​ണ്‍ 1,286 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ലീ​ഗ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി മ​ത്സ​രി​ച്ച ജ​യ​ന്തി രാ​ജ​ന് 69,182 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.

ജ​യ​ന്തി രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ല്‍ നി​ന്ന് ഷാ​ഹു​ല്‍ വി​ട്ടു നി​ന്നു​വെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. ന​ദീ​റ​യു​ടെ വാ​ട്സാ​പ്പ് സ്റ്റാ​റ്റ​സി​ൽ പ്ര​വീ​ണി​നാ​യി വോ​ട്ട് തേ​ടി​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഷാ​ഹു​ലി​നെ​തി​രെ യൂ​ത്ത് ലീ​ഗി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഷാ​ഹു​ലി​ന്‍റെ കോ​ലം ക​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നി​രു​ന്നു.

Tags : assembly election muslim league action koothuparamba constituency

Recent News

Corehub Up