x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സ​ഭ​യി​ൽ ഉ​ല്ലാ​സ​യാ​ത്ര വേ​ണ്ട': നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​റു​ടെ ശാ​സ​ന


Published: June 24, 2026 01:20 PM IST | Updated: June 24, 2026 01:27 PM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മ്പോ​ൾ സ​ഭ​യ്ക്ക​ക​ത്ത് അം​ഗ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ന​ട​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​റു​ടെ ക​ർ​ശ​ന ശാ​സ​ന.

സ​ഭ​യി​ൽ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തു​ന്ന​ത് പോ​ലെ ചി​ല അം​ഗ​ങ്ങ​ൾ ഓ​ളം വെ​ട്ടി ന​ട​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നും ഇ​ത് പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണെ​ന്നും സ്പീ​ക്ക​ർ ക്ഷോ​ഭ​ത്തോ​ടെ വ്യ​ക്ത​മാ​ക്കി.

തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ഉ​മാ തോ​മ​സ് കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​യി​രു​ന്നു സ​ഭ​യി​ലെ അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​ക്കെ​തി​രെ സ്പീ​ക്ക​റു​ടെ പ്ര​തി​ക​ര​ണം.

തു​ട​ർ​ന്ന് സം​സാ​രി​ച്ച ഉ​മാ തോ​മ​സ് കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണം കാ​ര​ണം തൃ​ക്കാ​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​തി​രൂ​ക്ഷ​മാ​യ യാ​ത്രാ​ദു​രി​ത​ത്തെ​ക്കു​റി​ച്ച് സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

Tags : Speaker Thiruvanchoor Radhakrishnan Assembly Latest News

Recent News

Corehub Up