x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ.ബി. കോശികമ്മീഷൻ റിപ്പോർട്ട് നടപ്പാക്കും: മുഖ്യമന്ത്രി

വെബ് ഡെസ്ക്
Published: June 24, 2026 05:15 PM IST | Updated: June 24, 2026 05:15 PM IST

വി.ഡി. സതീശൻ

തിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളുടെ കാര്യങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയോഗിക്കപ്പെട്ട ജെ.ബി. കോശി കമ്മീഷന്‍റെ റിപ്പോർട്ട് വിശദമായി പഠിച്ച് അതു നടപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കരിമണല്‍ സ്വകാര്യവത്കരണം എന്ന പ്രചാരണം തെറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനം സ്വകാര്യവത്കരിക്കുമെന്ന ഒരു വാചകം ബജറ്റിൽ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭമാണ് ലക്ഷ്യം. വാല്യു അഡിഷൻ മാത്രമാണ് ഉദ്ദേശിച്ചത്. പ്രതിപക്ഷം ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും ആലപ്പുഴയിലെ കരിമണൽ ആരാണ് കൊണ്ട് പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags : v.d.satheeshan CM Kearala assembly jb koshi commission

Recent News

Corehub Up